Page #1
--------------------------------------------------------------------------
________________
ഞാൻ ആരാണ് ?
Page #2
--------------------------------------------------------------------------
________________
ഞാൻ ആരാണ്
Page #3
--------------------------------------------------------------------------
________________
ഞാൻ ആരാണ്
എഡിറ്റർ: ഡോക്ടർ നീരുബൻ അമിൻ
Page #4
--------------------------------------------------------------------------
________________
Publisher
Price
: Mr. Ajit C. Patel on behalf of Mahavideh Foundation
First Edition :
Printer
5, Mamtapark Society B/h. Navgujarat College Usmanpura, Ahmedabad-380 014 Tel: (079) 27540408, 27543979 Email: info@dadabhagwan.org
: All rights reserved
Dr. Niruben Amin
Trimandir, Simandhar City Ahmedabad-Kalol Highway Dist. Gandhinagar-382 421 Gujarat, India
: Ultimate Humanity (Leads to Universal Oneness) And
Awareness of "I don't Know Anything"
Rs.
DTP Layout: TJK Print Art, Ahmedabad
Ph: (079) 27434487 Mob: 9426062008 Email: tjk@dataone.in
: Mahavideh Foundation (Printing Division) Basement, Parshwanath Chambers
Nr. RBI, Income Tax, Ahmedabad Tel: (079) 27542964, 27540216
(ii)
Page #5
--------------------------------------------------------------------------
________________
മന്ത്രം
നമോ അരിഗന്താണം നമോ സിദ്ധാണം നമോ ആയാരിയാണം
നമോ ഉവാസായണം
നമോ
യേ സവ്വ സാഹണം എസോ പഞ്ച നമുക്കാരോ സവ്വ പാവാപ്പ നാഷണോ മംഗലാനാം ച സദ്ദേശിം പഥമം ഹവായ് മംഗളം
ഓം നമോ ഭഗവതേ വാസുദേവായ ഓം നമ ശിവായ ജയ് സത് ചിത് ആനന്ദ്
E
Page #6
--------------------------------------------------------------------------
________________
ജ്ഞാനിയെക്കുറിച്ചല്പം 1958 ജൂൺമാസത്തിലെ ഒരു വൈകുന്നേരം ഏതാണ്ട് ആറ് മണിയോടുകൂടി, അംബാലാൽ മുൽജിഭായ് പട്ടേൽ എന്നുപേരായ ഒരു ഗൃഹസ്ഥൻ, (അദ്ദേഹം ഒരു കോൺട്രാക്ടർ ആയി ജോലി നോക്കുന്നു) സൂറത്ത് റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലേറ്റ്ഫോമിലെ ഒരു ബഞ്ചിലിരിക്കുകയായിരുന്നു. ഇന്ത്യയിലെ ഒരു പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിലെ തെക്കുഭാഗത്തുള്ള ഒരു നഗരമാണ് സൂറത്ത്. അടുത്ത നാല്പത്തെട്ടു നിമിഷംകൊണ്ട് എന്ത് സംഭവിച്ചു എന്നുള്ളത് സംഭവബഹുലമായിരുന്നു. അപ്രതീ ക്ഷിതമായി അംബലാൽ എം പട്ടേലിന് ആത്മജ്ഞാനമുദിച്ചു. ആ സമയത്ത് അദ്ദേഹത്തിന്റെ അഹം പൂർണ്ണമായും അലിഞ്ഞില്ലാതാ യി. അപ്പോൾമുതൽ അംബലാലിന്റെ ചിന്തകളിൽനിന്നും വാക്കുക ളിൽനിന്നും പ്രവൃത്തികളിൽനിന്നും അദ്ദേഹം പരിപൂർണ്ണമായും വേർപെട്ടുപോവുകയും, ജ്ഞാനമാർഗ്ഗത്തിൽ ലോകമോക്ഷത്തി നായുള്ള ഭഗവാന്റെ ജീവിക്കുന്ന ഒരു ഉപകരണം മാത്രമായി അദ്ദേഹം മാറ്റപ്പെടുകയും ചെയ്തു. ആ ഭഗവാനെ അദ്ദേഹം "ദാദാ ഭഗവാൻ' എന്നു വിളിച്ചു. “ഈ ഭഗവാൻ എന്റെ ഉള്ളിൽ പൂർണ്ണ മായും വെളിവാക്കപ്പെട്ടിരിക്കുന്നു.” അദ്ദേഹത്തെ സന്ദർശിക്കുന്നവ രോടൊക്കെ അദ്ദേഹം അങ്ങനെ പറഞ്ഞു. അതിലുപരിയായി അദ്ദേഹം കൂട്ടിച്ചേർത്തു. “അതേ ഭഗവാൻ, ദാദ ഭഗവാൻ എല്ലാ ജീവജാലങ്ങൾക്കുള്ളിലും സ്ഥിതിചെയ്യുന്നു.” നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസമിതാണ്. എന്നിൽ ആ ഭഗവാൻ പരിപൂർണ്ണ മായും വെളിവാക്കപ്പെട്ടിരിക്കുന്നു. നിങ്ങലിലത് ഇനിയും വെളിവാ ക്കപ്പെട്ടേണ്ടിയിരിക്കുന്നു. “നമ്മളാരാണ്? ദൈവമെന്താണ്? ആരാണീ ലോകം പരിപാലിക്കുന്നത്? കർമ്മമെന്നാലെന്താണ്? എന്താണ് മോക്ഷം? തുടങ്ങി ലോകത്തിലെ ആത്മീയപ്രശ്ന ങ്ങൾക്കെല്ലാം ഉത്തരങ്ങൾ വെളിപ്പെട്ടു. അങ്ങനെ പ്രകൃതി ശ്രീ അംബാലാൽ മുൽജിഭായ് പട്ടേലിലൂടെ ലോകത്തിന് നേർക്കാഴ്ച് നൽകി.
അംബാൽ ബറോഡ് നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമായ തരാശാലിയിൽ ജനിച്ച് മദ്ധ്യഗുജറാത്തിലെ ഭദ്രനിലാണ് വളർന്നത്. ഒരു കോൺട്രക്ടറും ഹീരാബ് എന്ന സ്ത്രീയുടെ ഭർത്താവും
(iv)
Page #7
--------------------------------------------------------------------------
________________
ആയിരുന്നെങ്കിലും കുടുംബത്തിലും പുറമെയും അദ്ദേഹത്തിന്റെ ജീവിതം ആത്മജ്ഞനത്തിനുമുമ്പും ഏവർക്കും മാതൃകയാക്കാവു ന്നതായിരുന്നു. ആത്മജ്ഞാനത്തിനുശേഷം ജ്ഞാൻ എന്ന അവ സ്ഥയിൽ അദ്ദേഹത്തിന്റെ ശരീരം ഒരു പബ്ലിക് ചാരിറ്റബിൽ ട്രസ്റ്റ് ആയി വർത്തിച്ചു.
അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ "മതത്തിൽ ഒരു വ്യവ സായവും പാടില്ല, എന്നാൽ വ്യവസായത്തിൽ മതം വേണം' എന്ന തത്വമനുസരിച്ച് ജീവിച്ചു. മാത്രമല്ല; സ്വന്ത ആവശ്യത്തിന് അദ്ദേഹം ആരിൽനിന്നും ഒരു പണവും സ്വീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ബിസിനസ്സിൽനിന്നുള്ള ലാഭം അദ്ദേഹം ഭക്തരെ ഇന്ത്യയിലെ വിവിധ തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് തീർത്ഥയാത്രകൾ കൊണ്ടു പോകുന്നതിനായി വിനിയോഗിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ "അക്രമവിജ്ഞാനം' എന്ന പുതുമ യുള്ളതും നേരിട്ടുള്ളതും ക്രമരഹിതവുമായ ഒരു മോക്ഷമാർഗ്ഗപദ്ധ തിക്ക് അടിസ്ഥാനമായിത്തീർന്നു. അദ്ദേഹത്തിന്റെ ദിവ്യവും നവീ നവുമായി ശാസ്ത്രീയപരീക്ഷണമായ "ജ്ഞാനിവിധി'യിലൂടെ അദ്ദേഹം രണ്ടുമണിക്കൂർകൊണ്ട് മറ്റുള്ളവർക്ക് ജ്ഞാനം നൽകി. ആയിരക്കണക്കിനാളുകൾ ഈ പ്രക്രിയയിലൂടെ അദ്ദേഹത്തിന്റെ അനുഗ്രഹം നേടി. ആയിരക്കണക്കിനാളുകൾ ഇപ്പോഴും അദ്ദേഹ ത്തിന്റെ അനുഗ്രഹം നേടിക്കൊണ്ടുമിരിക്കുന്നു. അദ്ദേഹമിതിനെ അക്രമവിജ്ഞനം (ക്രമരഹിത ശാസ്ത്രം) എന്നു വിളിച്ചു. "അക്രമ പാത' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പടിപടിയായി പുരോഗ മിക്കുന്ന ഒരു മാർഗ്ഗമല്ല എന്നതാണ്. കോണിപ്പടി കയറുന്നതിനുപ കരം ലിഫ്റ്റ് ഉപയോഗിക്കുന്നതിനോടാണ് ഈ മാർഗ്ഗത്തെ താര തമ്യം ചെയ്തിരിക്കുന്നത്. ആത്മീയ പുരോഗതി ഘട്ടം ഘട്ടമായി സംഭവിക്കുന്ന പരമ്പരാഗത പാതയെയാണ് "ക്രമപാതയായി ഇവിടെ കണക്കാക്കുന്നത്. ആത്മീയാനന്ദത്തിലെത്തിച്ചേരാനുള്ള നേരിട്ടുള്ള എളുപ്പമാർഗ്ഗമായി "അക്രമപാത' ഇപ്പോൾ അറിയപ്പെടു ന്നു. (മലയാളത്തിൽ "അക്രമം' എന്ന വാക്കിന് ഉപയോഗിക്കപ്പെ ടുന്ന അർത്ഥവുമായി യാതൊരു ബന്ധവും ദാദാശ്രീ ഉപയോഗി ക്കുന്ന പദത്തിനില്ല).
(v)
Page #8
--------------------------------------------------------------------------
________________
- ആരാണ് ദാദാ ഭഗവാൻ മറ്റുള്ളവർക്ക് "ദാദാ ഭഗവാനെ'ക്കുറിച്ച് വിവരിച്ചുകൊടുക്കു മ്പോൾ അദ്ദേഹം പറയാറുണ്ട്.
"നിങ്ങൾ നിങ്ങളുടെ മുന്നിൽ കാണുന്നത് "ദാദാ ഭഗവാനല്ല. നിങ്ങൾ കാണുന്നത് എ. എം. പട്ടേലിനെയാണ്. ഞാനൊരു ജ്ഞാനിപുരുഷനാണ്. എന്റെ ഉള്ളിൽ വെളിവാക്കപ്പെട്ടിരിക്കുന്ന ഭഗവാനാണ് "ദാദാ ഭഗവാൻ.' അകത്തുള്ള ഭഗവാനാണ് അദ്ദേഹം. നിങ്ങളുടെ ഉള്ളിലും എല്ലാവരുടെ ഉള്ളിലും അദ്ദേഹമുണ്ട്. നിങ്ങ ളിൽ അദ്ദേഹം ഇതുവരെ വെളിപ്പെട്ടിട്ടില്ല. എന്നാൽ എന്നിൽ അദ്ദേഹം പൂർണ്ണമായും വെളിപ്പെട്ടിരിക്കുന്നു. ഞാൻ സ്വയം ഒരു ഭഗവാനല്ല. എന്റെ ഉള്ളിലുള്ള ദാദാ ഭഗവാനെ ഞാൻ വണങ്ങുന്നു. ആത്മസാക്ഷാത്ക്കാരം (അത്മജ്ഞാനം) എന്തെന്നറിയാൻ
സഹായിക്കുന്ന ഇപ്പോഴുള്ള ഉപാധി - ഞാൻ സ്വയം എന്റെ സിദ്ധികൾ കുറച്ചുപേർക്ക് നൽകുകയാ ണ്. ഞാൻ വിട പറഞ്ഞാലും ഇതൊക്കെ ആവശ്യമായി വരില്ലേ? ഭാവിതലമുറകൾക്ക് ഈ മാർഗ്ഗം ആവശ്യമുണ്ട്; ഇല്ലേ?
-ദാദാശ്രീ അത്മജ്ഞാനം നൽകുന്നതിനും സഹവർത്തിത്വത്തോടെ യുള്ള ലൗകികജീവിതരീതികൾ ഉപദേശിക്കുന്നതിനുമായി നഗര ങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും സഞ്ചരിക്കാറുണ്ട്. 1987 അവ സാനം അന്ത്യദിവസങ്ങളിൽ അദ്ദേഹം ഡോ. നീരുബെൻ അമീനെ ഈ സിദ്ധികൾ നൽകി തന്റെ പ്രവൃത്തികൾ തുടരാൻ അനുഗ്ര ഹിച്ചു.
1988 ജനുവരി 2 പരമപൂജ്യനായ ദാദാശ്രീ നശ്വരദേഹം ഉപേ ക്ഷിച്ചതിനുശേഷം നീരൂബെൻ ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമ ങ്ങളിലും സഞ്ചരിച്ചുകൊണ്ടും, യുഎസ്എ, കാനഡ, യുകെ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പ്രയത്നം തുടർന്നുകൊണ്ടിരിക്കുന്നു. അക്രമവിജ്ഞാനത്തിൽ ദാദാശീ യുടെ പ്രതിനിധിയാണ് അവർ. ആധുനിക ലോകത്തിന് യോജിച്ച ലളിതവും നേർരീതിയുമായ ആത്മജ്ഞാനമാർഗ്ഗമായ “അക്രമ'വി ജ്ഞാനം പ്രചരിപ്പിക്കുന്നതിനുള്ള ഉപാധിയായിത്തീർന്നിട്ടുണ്ട്
(vi)
Page #9
--------------------------------------------------------------------------
________________
അവർ. ആയിരക്കണക്കിന് ആത്മീയന്വേഷകർ നിത്യജീവിത ലൗകികകർമ്മങ്ങളിലേർപ്പെട്ടുകൊണ്ടിരിക്കെത്തന്നെ ശുദ്ധാത്മാനു ഭവത്തെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിത്യജീവിതവൃത്തികളിൾ മുഴു കി ക്കൊ ണ്ടി രി ക്കെ ത്തന്നെ, ഈ ലോക ത്തു വെച്ച് ഇപ്പോൾതന്നെ അവർ സ്വാതന്ത്ര്യം അനുഭവിക്കുന്നു. - വേദങ്ങളിലെ ശക്തമായ വാക്കുകൾ അന്വേഷകരെ മോക്ഷാ ലുക്കളാക്കുകയും അങ്ങനെ അവർ ഈ പാതയിലെ പ്രതിനിധിക ളാവുകയും ചെയ്യുന്നു. എല്ലാ അന്വേഷകരുടെയും അന്തിമ ലക്ഷ്യം ആത്മാവിനെക്കുറിച്ചുള്ള അറിവാണ്. ആത്മാവിനെ അറിയാതെ മോക്ഷമില്ല. ഈ ആത്മജ്ഞാനം പുസ്തകങ്ങളിൽ നിലനിൽക്കു ന്നില്ല. അത് ജ്ഞാനിയുടെ ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഒരു ജ്ഞാനിയെ കണ്ടുമുട്ടാതെ ആത്മജ്ഞാനം നേടാൻ സാദ്ധ്യമല്ല. അക്രമവിജ്ഞാനമെന്ന ശാസ്ത്രീയ രീതിയി ലൂടെ ഇന്നും ആത്മജ്ഞാനം നേടാനാവും. പക്ഷെ ജ്ഞാനിയെ കണ്ടുമുട്ടുകയും വേണം. കത്തുന്ന മെഴുകുതിരിക്കുമാത്രം മറ്റൊ ന്നിനെ കത്തിക്കാനാവൂ!
(vii)
Page #10
--------------------------------------------------------------------------
________________
ഈ വിവർത്തനത്തെക്കുറിച്ച് - ജ്ഞാനിപുരുഷനായ അംബാലാൽ എം പട്ടേൽ (ദാദാശീ അല്ലെങ്കിൽ ദാദാ എന്ന് പൊതുവെ വിളിക്കപ്പെടുന്നു). ആത്മജ്ഞാ നത്തെക്കുറിച്ചും ലൗകികവ്യവഹാരകലയെക്കുറിച്ചുമുള്ള ശാസ്ത്ര മായ തന്റെ സത്സംഗങ്ങൾ കൃത്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ വിഷമമാണെന്ന് എപ്പോഴും പറയാറുണ്ട്. ചില അഗാധ അർത്ഥതലങ്ങൾ നഷ്ടപ്പെട്ടു പോകും. അദ്ദേഹ ത്തിന്റെ ഉപദേശങ്ങൾ ശരിയായി മനസ്സിലാക്കാൻ ഗുജറാത്തി ഭാഷ പഠിക്കേണ്ടതിന്റെ അത്യാവശ്യം അദ്ദേഹം ഊന്നിപ്പറയാറുണ്ട്.
എങ്കിലും മറ്റുഭാഷകളിലേക്ക് തന്റെ ഉപദേശങ്ങൾ എത്തിക്കു ന്നതിന് ഇംഗ്ലീഷിലും മറ്റു ഭാഷകളിലും തന്റെ ഉപദേശങ്ങൾ തർജ്ജിമ ചെയ്യുന്നതിന് അദ്ദേഹം അനുഗ്രഹവും അനുവാദവും നൽകിയിട്ടുണ്ട്.
ജ്ഞാനിപുരുഷനായ ദാദാശ്രീയുടെ ഉപദേശങ്ങളുടെ സത്ത ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു എളിയ ശ്രമ മാണ് ഇത്. സത്സംഗങ്ങളുടെ ഭാവവും സന്ദേശവും കാത്ത് സൂക്ഷി ക്കുന്നതിന് പരമാവധി ശ്രമം നടത്തപ്പെട്ടിട്ടുണ്ട്. ഇത് അദ്ദേഹ ത്തിന്റെ വാക്കുകളുടെ പദാനുപദ വിവർത്തനമല്ല. ധാരാളം ആളു കൾ ക്ഷമയോടും ശ്രദ്ധയോടുംകൂടി ഇതിനുവേണ്ടി ജോലി ചെയ്തിട്ടുണ്ട്. അവർക്കെല്ലാം ഞങ്ങൾ നന്ദി പറയുന്നു. - ദാദ്രശ്രീയുടെ വിശാലമായ ഉപദേശ ഖനിയുടെ ഒരു പ്രാഥമിക പരിചയം മാത്രമാണ് ഇവിടെ നൽകുന്നത്. വിവർത്തനത്തിൽ എന്തങ്കിലും തെറ്റുകുറ്റങ്ങൾ കണ്ടുമുട്ടിയാൽ അത് പരിപൂർണ്ണ മായും വിവർത്തകരുടെ പിഴവു മാത്രമാണെന്ന് ദയവായി മനസ്സി ലാക്കേണ്ടതാണ്.
(viii)
Page #11
--------------------------------------------------------------------------
________________
ആമുഖം വെറുതെ ജീവിക്കുന്നതിലുമുപരിയായി ജീവിതത്തിലെന്തോ ഉണ്ട്. വെറുതെ ജീവിക്കുന്നതിലും കൂടുതലായി ജീവിതത്തിൽ എന്തൊക്കെയോ ഉണ്ടാവേണ്ടതാണ്. ജീവിതത്തിന് കൂടുതൽ ഉയർന്ന ഒരു ലക്ഷ്യമുണ്ടാവണം. “ഞാനാരാണ്?” എന്ന ചോദ്യ ത്തിന്റെ യഥാർത്ഥ ഉത്തരത്തിലെത്തിച്ചേരുകയാണ് ജീവിത ത്തിന്റെ ലക്ഷ്യം. അനന്തമായ മുൻകാലജന്മങ്ങളിലും ഉത്തരം കണ്ടെത്തപ്പെടാത്ത ചോദ്യമാണിത്. "ഞാനാരാണ്?' എന്ന അന്വേ ഷത്തിലെ നഷ്ടപ്പെട്ട കണ്ണികൾ ഇപ്പോൾ "ജ്ഞാനിപുരുഷ'ന്റെ വാക്കുകളിലൂടെ നൽകപ്പെട്ടിരിക്കുകയാണ്. (പരിപൂർണ്ണമായും ആത്മജ്ഞാനം നേടിയ ആളാണ് "ജ്ഞാനിപുരുഷൻ')
ഞാനാ രാണ്? ഞാനെന്താണല്ലാത്തത്? ആരാണ് ആത്മാവ്? എന്റേതെന്താണ്? എന്റെതല്ലാത്തതെന്താണ്? എന്താണ് ബന്ധനം? എന്താണ് മോക്ഷം? ദൈവമുണ്ടോ? എന്താണ് ദൈവം? ലോകത്തിൽ പ്രവർത്തിക്കുന്ന ആളാരാണ്? ദൈവമാണോ പ്രവർത്തിക്കുന്നത്. അതോ അല്ലയോ? ദൈവത്തിന്റെ യഥാർത്ഥ സ്വരൂപമെന്താണ്? ഈ ലോകത്തിലെ എല്ലാ പ്രവൃത്തികൾ ചെയ്യുന്ന ആളുടെ യഥാർത്ഥ സ്വഭാവമെന്താണ്? ആരാണ് ഈ ലോകം പരിപാലിച്ചുകൊണ്ടിരിക്കുന്നത്? എങ്ങനെയാണ് അത് പ്രവർത്തിക്കുന്നത്? മായയുടെ യഥാർത്ഥ സ്വഭാവമെന്താണ്? ഒരാൾ അറിയുന്നതൊക്കെ മിഥ്യയാണോ അയാളെ സ്വതന്ത്രനാ ക്കുമോ അതോ ബന്ധിതനാക്കുമോ?
ഈ ചോദ്യങ്ങളുടെ വ്യക്തമായ ധാരണ നൽകാൻ ഈ പുസ്തകത്തിനു കഴിയും. ഇതു കൂടാതെ വായനക്കാരനെ അക്രമ വിജ്ഞാനത്തിന്റെ സത്തയെന്താണ് എന്ന് പരിചയപ്പെടാനും ഈ താളുകളുടെ വായന ഉപകരിക്കും. (അക്രമവിജ്ഞാനം-മോക്ഷ ത്തിലേക്കുള്ള നേർപാത).
- ഡോ. നീരുബെൻ അമിൻ
Page #12
--------------------------------------------------------------------------
________________
ആരാണ് ഞാൻ?
(1) ആരാണ് ഞാൻ? മോക്ഷത്തിന് യഥാർത്ഥ മാർഗ്ഗം
ദാദ്രശ്രീ: എന്താ നിങ്ങളുടെ പേര്?
ചോദ്യകർത്താവ്: എന്റെ പേര് ചന്ദുലാൽ.
ദാദാശ്രീഃ വാസ്തവത്തിൽ നിങ്ങൾ ചന്തുലാൽ ആണോ?
ചോദ്യകർത്താവ്: അതെ.
ദാദാശ്രീഃ ചന്ദുലാൽ എന്നത് നിങ്ങളുടെ പേരാണ്. "ചന്ദുലാൽ' നിങ്ങളുടെ പേരല്ലേ? നിങ്ങൾ സ്വയം ചന്ദുലാൽ ആണോ അതൊ നിങ്ങളുടെ പേര് ചന്ദുലാൽ എന്നാണോ?
ചോദ്യകർത്താവ്: അതെന്റെ പേരാണ്.
ദാദാശ്രീഃ അപ്പോൾ 'നിങ്ങൾ' ആരാണ്? ചന്ദ്രലാൽ "നിങ്ങളുടെ പേരാണെങ്കിൽ "നിങ്ങൾ' ആരാണ്? "നിങ്ങളും' "നിങ്ങ ളുടെ പേരും വേറെ വേറെയല്ലേ? “നിങ്ങൾ' “നിങ്ങളുടെ പേരിൽ നിന്നും വേറെയാണെങ്കിൽ "നിങ്ങൾ' ആരാണ്? ഞാനെന്താണ് പറ യാൻ ശ്രമിക്കുന്നതെന്ന് മനസ്സിലായോ? "ഇതെന്റെ കണ്ണടയാണ്
Page #13
--------------------------------------------------------------------------
________________
ഞാൻ ആരാണ്
എന്നു നിങ്ങൾ പറഞ്ഞാൽ, “നിങ്ങളും' "കണ്ണടയും' വേറെ വേറെ യാണ്. ശരിയല്ലേ? അതുപോലെ "നിങ്ങൾ' "നിങ്ങളുടെ പേരിൽ നിന്നും വേറെയാണെന്ന് തോന്നുന്നില്ലേ?
ഒരു കടക്ക് “ജനറൽ ട്രേഡേഴ്സ്” എന്ന പേരിടുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ കടയുടമയെ നിങ്ങൾ "ഹേ, ജനറൽ ട്രേഡേ ഴ്സ്, ഇവിടെ വരൂ!' എന്നു വിളിച്ചാൽ അയാൾ പറയും “എന്റെ പേര് ജയന്തിലാൽ എന്നാണ്.” ജനറൽ ട്രേഡേഴ്സ് എന്റെ കട യുടെ പേരാണ്. കടയുടമ, കട, വില്പനസാധനങ്ങൾ എല്ലാം വേറിട്ട വസ്തുക്കളാണ്. നിങ്ങൾക്ക് എന്തു തോന്നുന്നു? ചോദ്യകർത്താവ്: അതിൽ വാസ്തവമുണ്ട്. ദാദാശ്രീ: പക്ഷെ ജനങ്ങൾ വാശിപിടിക്കുന്നു. “അല്ല, ഞാൻ ചന്ദുലാലാണ്.' അതിന്റെ അർത്ഥം "ഞാൻ കടയുടമസ്ഥനാണ്, അതിനോടോപ്പം "കടയുടെ ബോസുമാണ്' എന്നാണ്. "ചന്ദുലാൽ' എന്നത് തിരിച്ചറിയാനുള്ള ഒരു മാർഗ്ഗം മാത്രമാണ്.
ചെറുപ്പം മുതൽ നിങ്ങളെ ആളുകൾ "ചന്ദു' എന്ന് വിളിക്കാൻ തുടങ്ങി. അങ്ങനെ നിങ്ങൾ വിശ്വസിക്കാൻ തുടങ്ങി "ഞാൻ ചന്ദു വാണ്.' ഈ പേര് നിങ്ങളാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നു. വാസ്തവത്തിൽ നിങ്ങളതല്ല. പക്ഷെ എല്ലാവരും അങ്ങനെ വിളി ക്കുന്നതുകൊണ്ട് നിങ്ങൾ "ചന്ദുലാലാണ്' എന്ന് നിങ്ങൽ ശാഠ്യം പിടിക്കുന്നു. വാസ്തവത്തിൽ നിങ്ങളാരാണ് എന്ന് നിങ്ങൾക്കറിയാ ത്തതുകൊണ്ട്, നിങ്ങൾക്ക് നൽകപ്പെട്ട പേരാണ് നിങ്ങളെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ഇതിന് വളരെ ശക്തമായ മാനസികഫലം നിങ്ങളിലുണ്ടാക്കാൻ കഴിയുന്നു. ആ ശക്തി നിങ്ങളെ ആഴത്തിൽ മനസ്സിനകത്ത് പതിപ്പിച്ചുവെച്ചിരിക്കുകയാണ്. അതുകൊണ്ട് നിങ്ങൾ "ചന്ദുലാൽ' ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ഈ വിശ്വാസം തെറ്റാണ്. ഈ തെറ്റായ വിശ്വാസം കാരണം നിങ്ങൾ "കണ്ണുതുറന്ന് ഉറങ്ങിക്കൊണ്ട് അനുഭവിച്ചു കഴിഞ്ഞു.
ഞാനാരാണ്? ദാദാശീ: നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്ന് നിങ്ങൾ അന്വേഷിക്കണ്ടേ? എത്രകാലം നിങ്ങളുടെ യഥാർത്ഥ ആത്മാവ് ആരെന്നറിയാതെ ഇരുട്ടിൽ കഴിയാനാവും? നിങ്ങളുടെ യഥാർത്ഥ
Page #14
--------------------------------------------------------------------------
________________
ഞാൻ ആരാണ്
സ്വരൂപം തിരിച്ചറിയാതിരിക്കുന്നത് അജ്ഞതയായി നിങ്ങൾക്ക് തോന്നുന്നില്ലേ?
യഥാർത്ഥത്തിൽ നിങ്ങളാരെന്നറിയുന്നതുവരെ എല്ലാം തെറ്റാ ണെന്ന് തെളിയിക്കപ്പെടുന്നു.
ഈ വാച്ച് വാങ്ങുന്നതിനുമുമ്പുതന്നെ നിങ്ങൾ അതിന്റെ പേര്, മേക്ക്, ഗുണം, വില, വാറന്റി എന്നിവ അന്വേഷിച്ചില്ലേ? അപ്പോൾ പിന്നെ നിങ്ങൾ നിങ്ങളുടെ യഥാർത്ഥ സ്വരൂപം അന്വേഷിക്കാതിരു ന്നത് പരിഹാസ്യമല്ലേ? നിങ്ങളാരാണ്? നിങ്ങളുടെ യഥാർത്ഥ സ്വരൂ പത്തെക്കുറിച്ച് നിങ്ങൾക്കൊരറിവുമില്ല. എവിടന്നാ നിങ്ങൾ വന്നത്? എവിടെയാണ് നിങ്ങൾ? ഇക്കാര്യങ്ങളൊന്നും നിങ്ങൾക്ക് റിഞ്ഞു കൂടാ. “ഞാനാരാണ്?' എന്ന പ്രധാന ചോദ്യത്തിനുപോലും ഉത്തരമറിയാതെ താൽക്കാലിക ലോകത്തിൽ നിങ്ങളുടെ ജീവി തത്തെ സങ്കീർണ്ണമാക്കുന്നു. ഈ അജ്ഞാതാവസ്ഥയിൽ വിവാഹം കഴിച്ചും കുടുംബം നയിച്ചും നിങ്ങൾ പ്രശ്നം വീണ്ടും സങ്കീർണ്ണമാക്കുന്നു. ഇങ്ങനെയാണ് ഈ താൽക്കാലിക ലോക ത്തിൽ തിരിച്ചറിവില്ലായ്മയും ഉത്തരംകിട്ടാപ്രശ്നങ്ങളും ഉയർന്നു വരുന്നത്.
രാതി നിങ്ങളുറങ്ങുതുപോലും ചന്ദുലാലായിട്ടാണ്. രാത്രി മുഴു വനും ഈ തെറ്റായ വിശ്വാസം കൂടുതൽ കൂടുതൽ ശക്തി പ്രാപി ച്ചുകൊണ്ടിരിക്കുന്നു. “ഞാനാരാണ്?' എന്നറിയുമ്പോൾ മാത്രമാണ് ഈ തെറ്റായ വിശ്വാസം നിലയ്ക്കുന്നത്. ഈ തെറ്റായ വിശ്വാസം കാരണം ഒരു ജീവിതത്തിൽനിന്നും മറ്റൊരു ജീവിതത്തിലൂടെ നിങ്ങൾ അനന്തമായി അലഞ്ഞുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ യാഥർത്ഥ സ്വരൂപം നിങ്ങൾക്കറിയില്ല എന്നുമാത്രമല്ല എന്താണോ “നിങ്ങളല്ലാത്തത്' ആ തെറ്റായ വിശ്വാസത്തിൽ നിങ്ങൾ ആകർഷി തനായും ഇരിക്കുന്നു. നിങ്ങൾ ഈ തെറ്റായ വിശ്വാസം നിങ്ങളുടെ യഥാർത്ഥ സ്വരൂപത്തിനുമേൽ അടിച്ചേല്പിച്ചിരിക്കുകയാണ്. അതു മാത്രമല്ല; നിങ്ങൾ "ഞാൻ ചന്ദുലാലാണ്' എന്നത് സ്വീകരി ച്ചിരിക്കുന്നു. അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു. ഈ തെറ്റായ വങ്കത്തരമാണ് എല്ലാ വേദനകളുടെയും മൂലകാരണം. അത് മനസ്സിനകത്തെ അസ്വസ്ഥതകളായും ദുഃഖങ്ങളായും അതൃ പികളായും നിലനിൽക്കുന്നു. ഇപ്പോൾ "ഞാൻ ചന്ദുലാലാണ്'
Page #15
--------------------------------------------------------------------------
________________
ഞാൻ ആരാണ്
എന്ന വിശ്വാസംകൊണ്ട് നിങ്ങൾക്ക് ധാരാളം പ്രശ്നങ്ങളും വിഷമ ങ്ങളുമുണ്ട്. ആത്മസ്വരൂപത്തിലുള്ള ഈ തെറ്റായ ആരോപണം അജ്ഞതയാണ്. അത് വേദനകൾ നൽകുന്നു.
| (2) വിശ്വാസങ്ങൾ: തെറ്റും ശരിയും
ധാരാളം തെറ്റായ വിശ്വാസങ്ങൾ ദാദാശ്രീ: "ഞാൻ ചന്ദുലാലാണ്' എന്ന വിശ്വാസം ഉറക്ക ത്തിൽപോലും വിട്ടുപോകില്ല. നിങ്ങളുടെ വിവാഹം കഴിയുമ്പോൾ ആളുകൾ പറയും "നിങ്ങൾ ഈ സ്ത്രീയുടെ ഭർത്താവാണ്. അപ്പോൾ നിങ്ങൾ ഭർത്താവിന്റെ റോൾ സ്വീകരിക്കുകയും അതിന നുസരിച്ച് അഭിനയിക്കുകയും ചെയ്യും. പിന്നീട് അവർത്തിച്ചാ വർത്തിച്ച് നിങ്ങളൊരു ഭർത്താവാണ് എന്ന വിശ്വാസത്തെ ഊട്ടിയു റപ്പിച്ചുകൊണ്ടിരിക്കും. ആരെങ്കിലും എല്ലാക്കാലത്തേക്കും ഒരു ഭർത്താവാണോ? വിവാഹമോചനം നടത്തിയാലും നിങ്ങളവളുടെ ഭർത്താവായിരിക്കുമോ? ഈ തെറ്റായ വിശ്വാസങ്ങളൊക്കെ നിങ്ങ ളിൽ ആഴത്തിൽ കോറിയിട്ടിരിക്കുകയാണ്.
ആദ്യത്തെ തെറ്റായ വിശ്വാസം "ഞാൻ ചന്ദുലാൽ ആണ് എന്നതാണ്. അടുത്ത തെറ്റായ വിശ്വാസം "ഞാനീ സ്ത്രീയുടെ ഭർത്താവാണ്' എന്നതാണ്. "ഞാനൊരു ഹിന്ദുവാണ്' മൂന്നാമത്തെ തെറ്റായ വിശ്വാസം. "ഞാനൊരു വക്കീലാണ് നാലാമത്തെ തെറ്റായ വിശ്വാസം. "ഞാനീ ചെക്കന്റെ അച്ഛനാണ്' അഞ്ചാമത്തെ തെറ്റായ വിശ്വാസം. "ഞാനൊരു അമ്മാവനാണ്' ആറാമത്തെ തെറ്റായ വിശ്വാസം. "ഞാൻ വെളുത്ത നിറമുള്ളവനാണ്' ഏഴാ മത്തെ തെറ്റായ വിശ്വാസം. "എന്റെ വയസ്സ് 45 ആണ്' എട്ടാമത്തെ തെറ്റായ വിശ്വാസം. "ഞാനൊരു ബിസിനസ്സുകാരനാണ്' എന്നതും തെറ്റായ വിശ്വാസമാണ്. "ഞാനൊരു നികുതിദായകനാണ്' എന്നു പറയുന്നത് മറ്റൊരു തെറ്റായ വിശ്വാസമാണ്. ഇതേപോലെ എത തെറ്റായ വിശ്വാസങ്ങൾ നിങ്ങൾക്കുണ്ട്? ചോദ്യകർത്താവ്: വളരെയധികം തെറ്റായ വിശ്വാസങ്ങൾ.
ദാദാശീ: "ഞാൻ' ഇല്ലാത്ത സ്ഥലത്ത് “ഞാൻ' അടിച്ചേല്പ്പി ക്കുന്നതൊക്കെ തെറ്റായ വിശ്വാസമാണ്. ഈ തെറ്റായ വിശ്വാസ
Page #16
--------------------------------------------------------------------------
________________
ഞാൻ ആരാണ്
5
ങ്ങളെ നിങ്ങൾ ഒഴിവാക്കേണ്ടിയിരിക്കുന്നു. ഇത്രയധികം തെറ്റായ
വിശ്വാസങ്ങൾ നിലനിൽക്കെ നിങ്ങൾക്കെങ്ങനെ സന്തോഷിക്കാ
നാവും? ഇപ്പോൾ എന്നോടു പറയൂ. എന്തുതരം വിശ്വാസങ്ങളാണ് ഒരാളെ സന്തോഷവാനാക്കുന്നത്?
ചോദ്യകർത്താവ്: ഒരു വിശ്വാസങ്ങളുമില്ലാത്ത ആളാണ്
സന്തോഷവാൻ.
ദാദാശ്രീഃ അല്ല; വിശ്വാസങ്ങളില്ലാതെ ഒരാൾക്ക് ജീവിക്കാനാ വില്ല. പക്ഷെ നിങ്ങൾക്ക് വേണ്ടത് ശരിയായ വിശ്വാസമാണ്. ചോദ്യകർത്താവ്: ഒരു വിശ്വാസവുമില്ലാതിരിക്കാനാവില്ലേ? ദാദാശ്രീഃ നമുക്ക് ലോസ് ആഞ്ചലസിൽനിന്ന് സാൻഫ്രാൻസി സ്കോയിലേക്ക് പോകണമെന്ന് വെക്കുക. പകരം നാം സാൻഡി യാഗോയിലേക്ക് പോകുന്ന വഴി പോയി. അപ്പോൾ നാം സാൻഡി യാഗോയിൽനിന്ന് തിരിച്ച് ലോസ് ആഞ്ചലസിൽ വരേണ്ടി വരില്ലേ? (നമ്മളിരിക്കുന്ന യഥാർത്ഥസ്ഥലം). അതുപോലെ നമ്മുടെ യഥാർത്ഥ സ്ഥലത്തെത്താൻ ശരിയായ വിശ്വാസം ആവശ്യമാണ്. ഒരിക്കൽ തെറ്റായ വിശ്വാസങ്ങൾ ഉപേക്ഷിച്ച് അല്പസമയം ശരി യായ വിശ്വാസത്തിലിരിക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ യഥാർത്ഥ സ്ഥലത്തെത്തിക്കഴിഞ്ഞു. അതിനുശേഷം നിങ്ങൾക്കൊരു വിശ്വാ സവും പുലർത്തേണ്ടി വരില്ല. അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് ചെയ്തു കഴിഞ്ഞു.
ഇനി എങ്ങനെയാണ് നിങ്ങളീ തെറ്റായ വിശ്വാസങ്ങളെ യൊക്കെ ഒഴിവാക്കുക
ചോദ്യകർത്താവ്: എനിക്കറിയില്ല. എനിക്കങ്ങയുടെ സഹായം അതിനാവശ്യമുണ്ട്.
ദാദാശ്രീ: അതെ. ഒരാൾക്ക് തെറ്റായ വിശ്വാസങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നറിയാത്തതുകൊണ്ടാണ് ലോകത്തിൽ പല ജന്മങ്ങ ളിലൂടെ അയാൾക്ക് ലക്ഷ്യമില്ലാതെ അലയേണ്ടി വരുന്നത്. വിശ്വാസം തെറ്റാണെന്നറിഞ്ഞാലും എങ്ങനെ അതൊഴിവാക്കണ മെന്ന് അയാൾക്കറിയുന്നില്ല. ഒരൊറ്റ തെറ്റായ വിശ്വാസംപോലും നീക്കംചെയ്യാനാവാതെ അനന്തമായ ജന്മങ്ങൾ കഴിഞ്ഞുപോയി.
Page #17
--------------------------------------------------------------------------
________________
ഞാൻ ആരാണ്
'ഞാൻ' തെറ്റായ സ്ഥാനത്ത് ദാദാശ്രീ: "ഞാൻ ചന്ദുലാലാണ്' എന്ന വിശ്വാസം അഹങ്കാര മാണ് (ഇഗോ). "ഞാൻ' ഇല്ലാത്ത സ്ഥലത്ത് “ഞാൻ” അടിച്ചേല്പി ക്കുന്നത് അഹങ്കാരമാണ് (ഇഗോ).
- ചോദ്യകർത്താവ്: ഞാൻ ചന്ദുലാലാണ് എന്നു പറയുന്നതിൽ എവിടെയാണ് ഇഗോ (അഹം)? "ഞാൻ മഹാനാണ്' "ഞാനാണീ ലോകത്തിലെ ഏറ്റവും സമർത്ഥൻ' എന്നൊക്കെ പറയുകയാണ ങ്കിൽ അത് വേറെ കാര്യം. എന്നാൽ "ഞാൻ ചന്ദുലാലാണ്' എന്ന് സ്വാഭാവികമായി പറയുന്നതിൽ അഹങ്കാരമെവിടെയാണ് (ഇഗോ) (അഹം )?
ദാദാശീ: നിങ്ങൾ സ്വാഭാവികമായി അങ്ങനെ പറയുകയാണെ ങ്കിൽപോലും അദ്ദേഹം പോകുമോ?
"എന്റെ പേര് ചന്ദുലാൽ എന്നാണ്' എന്ന് നിങ്ങൾ സ്വാഭാവിക മായും ലളിതമായും പറഞ്ഞാൽ പോലും അത് അഹങ്കാരമായിത്ത ന്നെയാണ് കണക്കാക്കപ്പെടുന്നത്. നിങ്ങളാരാണ് എന്നറിയാതെ, നിങ്ങളല്ലാത്ത ഒന്നുമായി ഐകരൂപ്യം പ്രാപിച്ച് നിൽക്കുന്നതാണ് അഹം. - "ഞാൻ ചന്ദുലാലാണ്' എന്നത് നാടകീയമായ ഒരു കാര്യത്തി നുമാത്രമാണ്. "ഞാൻ ചന്ദുലാൽ ആണ്' എന്നുപറയുന്നതിൽ ദോഷമൊന്നുമില്ല. എന്നാൽ "ഞാൻ ചന്ദുലാൽ ആണ്' എന്ന വിശ്വാസം നിങ്ങളുടെ ഉള്ളിൽ ഊട്ടിയുറപ്പിക്കപ്പെടാൻ പാടില്ല. അത് നാടകീയതക്കും തിരിച്ചറിയുന്നതിനും മാത്രമായിരിക്കണം.
ചോദ്യകർത്താവ്: ശരിയാണ്, അല്ലെങ്കിൽ "ഞാൻ ചന്ദുലാ ലാണ്' എന്ന വിചാരം പിടിമുറുക്കും. - ദാദാശീ: "ഞാൻ' അതിന്റെ യഥാർത്ഥ “ഞാൻ' സ്ഥാനത്താ ണെങ്കിൽ അത് അഹമല്ല. “ഞാൻ ചന്ദുലാൽ ആണ്' എന്ന് നിങ്ങൾ വിശ്വസിക്കുമ്പോൾ "ഞാൻ' ചന്ദുലാലിനുമേൽ അടിച്ചേല്പിക്കപ്പെ ടുന്ന "അഹ'മാണ്. നിങ്ങൾ "ഞാൻ' എന്ന ബോധത്തെ നിങ്ങളുടെ യഥാർത്ഥ ആത്മാവായി തിരിച്ചറിയുമ്പോൾ (അതാണ് അതിന്റെ ശരിയായ സ്ഥാനം) അത് അഹമല്ല. "ഞാൻ' അതിന്റെ തെറ്റായി
Page #18
--------------------------------------------------------------------------
________________
ഞാൻ ആരാണ്
7
സ്ഥാപിക്കപ്പെട്ട സ്ഥാനത്തുനിന്ന് (ചന്ദുലാൽ) പുറത്തുവന്ന് അതിന്റെ യഥാർത്ഥസ്ഥാനം സ്വീകരിക്കുമ്പോൾ, അഹം പോകുന്നു. അതുകൊണ്ട് നിങ്ങൾ "ഞാൻ' ഉപേക്ഷിക്കേണ്ട കാര്യ മില്ല. അതിനെ അതിന്റെ യഥാർത്ഥ സ്ഥാനത്ത് സ്ഥാപിച്ചാൽ മതി. യാകും.
ശരിയായ വിശ്വാസം, തെറ്റായ വിശ്വാസം - ആളുകൾ “മിഥ്യത്വം എന്ന വാക്ക് ഇഷ്ടംപോലെ ഉപയോഗി ക്കുന്നു. പക്ഷെ ആരും അതിന്റെ യഥാർത്ഥ അർത്ഥം ജനങ്ങൾക്ക് വിവരിച്ചുകൊടുത്തിട്ടില്ല. അതുകൊണ്ടാണ് ലോകം ചുഴിയിൽപെട്ട് കറങ്ങിക്കൊണ്ടേയിരിക്കുന്നത്. ഈ തെറ്റായ വിശ്വാസങ്ങളാണ് മിഥ്യത്വം. ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്നതും കല്യാണം കഴിക്കു ന്നതുമൊന്നും മിഥ്യത്വമല്ല. തെറ്റായ വിശ്വാസങ്ങൾ മാത്രമാണ് മിഥ്യത്വം. ഒരാൾ ശരിയായ വിശ്വാസം കൈവരിക്കുമ്പോൾ അതാണ് സമ്യക് ദർശനം അല്ലെങ്കിൽ സമ്യക്ത്വം. ഒരാൾ ആത്മാ വിന്റെ സ്ഥാനത്തുനിന്നുകൊണ്ട് കാണുന്ന തരം വിശ്വാസമാണ്. സമ്യക് ദർശനം.
തേജോമയമായ ഒരു കാഴ്ചപ്പാട് (enlightened) നേടിയെടുക്കേ ണ്ടതുണ്ട്. എല്ലാ തെറ്റായ വിശ്വാസങ്ങളും പോയി ശരിയായ വിശ്വാസം സ്ഥാപിക്കപ്പെടുമ്പോഴാണ് തേജോമയമായ കാഴ്ചപ്പാട് (enlightened) ഉണ്ടാകുന്നത്. അപ്പോഴാണ് ഒരാൾക്ക് ലോകത്തിന്റെ യഥാർത്ഥ സ്വരൂപം വെളിപ്പെടുന്നത്.
ഇതുവരെ നിങ്ങളുടെ എല്ലാ വിശ്വാസങ്ങളും തെറ്റായിരുന്നു എന്നുപോലും നിങ്ങൾക്കു തോന്നിയിരുന്നില്ല. ഇതുവരെ “ഞാൻ ചന്ദുലാലാണ്' എന്നായിരുന്നു നിങ്ങളെക്കുറിച്ച് നിങ്ങളുടെ വിശ്വാ സം. ഇതെല്ലാം വെറും നീക്കുപോക്കുകളാണ് (adjustments); താൽക്കാലിക നീക്കുപോക്കുകൾ. ഈ അസ്ഥിരതകളെല്ലാം (relatives) താല്ക്കാലിക നീക്കുപോക്കുകളാണ്. "നിങ്ങൾ' സ്ഥിര മാണ് (permanent). എന്നാൽ സ്ഥിരമായതിനെക്കുറിച്ച് ഇതുവരെ നിങ്ങൾക്ക് ബോധമുണ്ടായിട്ടില്ല.
Page #19
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ഒരാൾ തന്റെ യഥാർത്ഥ സ്വരൂപത്തിന്
(ആത്മാവിന്) അചരിചിതൻ - ജന്മജന്മാന്തരങ്ങളിലൂടെ ഒരാൾ തന്റെ സ്വന്തം ആത്മാ വിൽനിന്നും ഒളിച്ചിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിചി ത്രമായിത്തോന്നുന്നില്ലേ? അനന്തജന്മങ്ങളായി നിങ്ങൾ നിങ്ങളുടെ ആത്മസ്വരൂപത്തിൽനിന്നും ഒളിച്ചിരിക്കുന്നു. ആത്മാവില്ലാത്തതി നെക്കുറിച്ച് നിങ്ങൾ എല്ലാം മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു. എത്രകാലം നിങ്ങൾക്ക് നിങ്ങളുടെ ആത്മസ്വരൂപത്തിൽനിന്നും ഒളിച്ചിരിക്കാനാവും. ഒരാൾക്ക് തന്റെ ആത്മസ്വരൂപം തിരിച്ചറിയാനു ള്ളതാണ് ഈ ജീവിതം. മനുഷ്യജീവിതം പ്രകടമായും ഒരാൾക്ക് തന്റെ ശരിയായ സ്വരൂപത്തെ അന്വേഷിക്കാനുദ്ദേശിച്ചുള്ളതാണ്. അതല്ലെങ്കിൽ ഒരാൾക്ക് ലക്ഷ്യമില്ലാതെ അലയേണ്ടി വരും. "ഞാനാരാണ്?' എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് അനിവാര്യതയായി നിങ്ങൾക്ക് തോന്നുന്നില്ലേ? നിങ്ങൾ ശരിക്കും ആരാണെന്ന് അന്വേഷിക്കേണ്ടത് ആവശ്യമായി നിങ്ങൾക്ക് തോന്നുന്നുണ്ടോ?
(3) 'ഞാൻ', '
എന്റ് എന്നിവ വേർതിരിക്കാനുള്ള പരീക്ഷണം യഥാർഥ ആത്മസ്വരൂപത്തിന്റെ തിരിച്ചറിവ് ' എന്റെ'യിൽനിന്നും വേർതിരിക്കുമ്പോൾ സംഭവിക്കുന്നു - ചോദ്യകർത്താവ്: ദാദാ, എന്ത് സൂത്രം അല്ലെങ്കിൽ മാർഗ്ഗം ഉപ യോഗിച്ചാൽ എനിക്ക് എന്റെ ആത്മാവിനെ അറിയാനാവും?
ദാദ്രശീ: "ഞാൻ' ആണ് അടിസ്ഥാനരൂപം. "എന്റെ' എന്നത് സാഹചര്യരൂപമാണ്. സാഹചര്യരൂപവും അടിസ്ഥാനരൂപവും എപ്പോഴും വേറിട്ടിരിക്കുന്നു. "ഞാൻ' സ്വാഭാവികമായ അടിസ്ഥാന രൂപമാണ്. "ഞാൻ ദൈവമാണ്. "
എന്റെ' എന്നത് മായയാണ്. “എന്റെ' എന്നതിനുകീഴെ വരുന്നതെല്ലാം മായയാണ്. “എന്റെ' എല്ലാം മായയാണ്. എല്ലാതരം മായയിലും "
എന്റെ' നിറഞ്ഞിരിക്കു ന്നു. "
എന്റെ' എന്നു നിങ്ങൾ പറയുന്ന നിമിഷത്തിൽ നിങ്ങളുടെ മായയുടെ സ്വാധീനത്തിലാണ്. നിങ്ങൾ "എന്റെ' എന്നു പറയു
Page #20
--------------------------------------------------------------------------
________________
ഞാൻ ആരാണ്
9
മ്പോൾ നിങ്ങൾ എന്തിനെയാണോ "എന്റെ' എന്നു പറയുന്നത് അതിനോട് ആസക്തിയുള്ളതായിത്തീരുന്നു. 'ഞാൻ' അങ്ങനെ "എന്റെ'യുമായി കൂടിച്ചേരുന്നു. "എന്റെ' എന്നതിനെ "ഞാൻ' എന്ന തിനോട് കൂട്ടിച്ചേർക്കാനാവില്ല. "എന്റെ', 'ഞാൻ' എന്നതിന് ആപേ ക്ഷികമാണ്. "ഞാൻ' ആണ് ഒരേഒരു സ്വതന്ത്രരൂപം. "എന്റെ' എന്ന തിനോട് ചേർന്നുവരുന്നതെല്ലാം ആത്മാവുമായി ബന്ധമില്ലാത്ത താണ്. ആപേക്ഷികലോകത്തിൽ നിങ്ങൾക്ക് "എന്റെ എന്നോ "ഇത് എന്റെ ആണ്' എന്നോ പറയേണ്ടി വരും. പക്ഷെ ഉള്ളിൽ "വാസ്തവത്തിൽ ഇത് എന്റെ അല്ല' എന്ന തിരിച്ചറിവുണ്ടാകണം. ഒരാൾ ഈ തിരിച്ചറിവുനേടിക്കഴിഞ്ഞാൽ പിന്നെ ഒന്നും അയാളെ ശല്യം ചെയ്യാനുണ്ടാവില്ല. ഇങ്ങനെ സംസാരിക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല. പക്ഷെ ഉള്ളിൽ അയാൾ തീരുമാനിച്ചിരിക്കണം യഥാർത്ഥത്തിൽ എന്താണ് തന്റെ സ്വന്തമെന്ന്. ഒരു പോലീസുകാ രൻ വന്ന് ഇതാരുടെ വീടാണെന്നന്വേഷിക്കുമ്പോൾ "ഇതെന്റെ വീടാണ്' എന്നു നിങ്ങൾക്കു പറയേണ്ടി വരും. എന്നാൽ ഉള്ളിൽ നിങ്ങളറിഞ്ഞിരിക്കണം ഇത് നിങ്ങളുടേതല്ലെന്ന്. ഉള്ളിൽനിന്നുള്ള തിരിച്ചറിവാണ് എല്ലാ വ്യത്യാസവുമുണ്ടാക്കുന്നത്. യഥാർത്ഥ "ഞാൻ ഒന്നും സ്വന്തമായുള്ളവനല്ല.
"എന്റെ', ഒരു "ആപേക്ഷിക വകുപ്പാണ് ? അതൊരു താൽക്കാലിക രാജ്യമാണ്. "ഞാൻ ആണ് "യഥാർത്ഥ വകുപ്പ്. അതാണ് "സ്ഥിരമായ രാജ്യം.' 'ഞാൻ' ഒരിക്കലും താത്ക്കാലികമാ വില്ല. അതുകൊണ്ട് ഈ രണ്ടിൽ "ഞാൻ' എന്നതിനെ പിൻതുടരേ
ണ്ടതാണ്.
'ഞാൻ', ‘എന്റെ' എന്നിവ വേർതിരിക്കുക
ഒരു അരിപ്പകൊണ്ട് "ഞാൻ', 'എന്റെ' എന്നിവ വേർതിരിക്കാൻ പറഞ്ഞാൽ നിങ്ങൾക്കാവുമോ? "ഞാൻ', 'എന്റെ' എന്നിവ വേർതി രിക്കേണ്ടത് അത്യാവശ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? വൈകാതെ നിങ്ങൾക്കിത് മനസ്സിലാക്കേണ്ടിവരും. വേർതിരിക്കുക "ഞാനും', "എന്റെയും.' വെണ്ണയും മോരും വേർതി രിക്കാനൊരു വഴിയുള്ളതുപോലെ "ഞാനും', "എന്റെയും വേർതിരി ക്കാനും ഒരു വഴിയുണ്ട്.
അധികം
Page #21
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ഈ സമയത്ത് നിങ്ങൾ "എന്റെ'യുമായി ചേർന്നല്ലേ തിരിച്ചറിയ പ്പെടുന്നത്? "ഞാൻ' ഒറ്റക്കാണോ, അതോ അത് "എന്റെ'യുമായി ചേർന്നാണോ?
ചോദ്യകർത്താവ്: "എന്റെ' എപ്പോഴും കൂടെയുണ്ട്. ദാദശീ: "എന്റെ'യുടെ കീഴെ വരുന്നത് എന്തൊക്കെയാണ്?
ചോദ്യകർത്താവ്: എന്റെ വീടും അതിനകത്തെ എല്ലാ വസ്ത ക്കളും.
ദാദാശ്രീ: അതൊക്കെ നിങ്ങളുടെയാണോ? ഭാര്യ അവകാശ പ്പെട്ടതാണ്?
ചോദ്യകർത്താവ്: അവളും "എന്റെ'യാണ്. ദാദാശ്രീ: ഈ വാച്ചോ? ചോദ്യകർത്താവ്: അതും എന്റെയാണ്. ദാദാശ്രീ: ഈ കൈകൾ, ആരുടെയാണ്? ചോദ്യകർത്താവ്: അവയും എന്റെയാണ്. ദാദാശ്രീ: ഇനി നിങ്ങൾ പറയും "
എന്റെ തല, എന്റെ ശരീരം, എന്റെ കാൽ, എന്റെ ചെവികൾ, എന്റെ കണ്ണുകൾ' ഈ ശരീരഭാഗ ങ്ങൾ മുഴുവൻ " എന്റെ' എന്നതിൽപ്പെടുന്നു. “
എന്റെ' എന്ന ഈ വാക്ക് പറയുന്ന ആളാരാണ്? ഈ സാധനങ്ങളെല്ലാം "
എന്റെയാണ്' എന്ന് പറയുന്ന ആളാരാണ്? നിങ്ങളെപ്പോഴെങ്കിലും അതിനെക്കുറി ച്ചാലോചിച്ചിട്ടുണ്ടോ? “നിങ്ങൾ "
എന്റെ പേര് ചന്ദുലാൽ ആണ് എന്നു പറയുമ്പോഴും, പിന്നീട് "ഞാൻ ചന്ദുലാൽ ആണ്' എന്നു പറയുമ്പോഴും അവ തമ്മിൽ പരസ്പരവൈരുദ്ധ്യമുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?
ചോദ്യകർത്താവ്: ഉവ്വ്, എനിക്കങ്ങനെ തോന്നുന്നു. ദാദാശീ: ഇപ്പോൾ നിങ്ങൾ ചന്ദുലാലാണ്. ഈ ചന്ദുലാലിൽ "ഞാനും', "എന്റെയും' രണ്ടുമുണ്ട്. അത് "എന്റെ', "ഞാൻ' എന്നിവ യുടെ രണ്ട് റെയിൽപ്പാതകൾ പോലെയാണ്. അവ എപ്പോഴും ഒരു മിച്ചുപോകുന്നു, എന്നാൽ വേറിട്ടുമിരിക്കുന്നു. അവ എപ്പോഴും സമാന്തരമാണ് ഒരിക്കലും ഒന്നിക്കുന്നില്ല. എന്നിട്ടും അവ ഒന്നാ
Page #22
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ഇത് അജ്ഞതകൊണ്ടാണ്. നിങ്ങളുടെ യഥാർത്ഥ സ്വരൂപം തിരിച്ചറിയാത്തതുകൊണ്ടാണ്. ഇത് തിരിച്ചറിഞ്ഞാൽ, “എന്റെ' വേർതിരിയും. “
എന്റെ' എന്നു വരുന്ന തൊക്കെ ഒരു വശത്തേക്ക് മാറ്റിവെക്കുക. ഉദാഹരണത്തിന്, "
എന്റെ ഹൃദയം'. നിങ്ങളുടെ ഹൃദയം ഒരു വശത്ത് മാറ്റി വെക്കുന്നു. ഈ ശരീര ത്തിൽനിന്ന് പിന്നെ എന്തൊക്കെയാണ് മാറ്റിവെക്കാനുള്ളത്? ചോദ്യകർത്താവ്: കാലും ഇന്ദ്രിയങ്ങളും. ദാദാശ്രീ: അതെ, ജ്ഞാനേന്ദ്രിയങ്ങൾ, കർമ്മേന്ദ്രിയങ്ങൾ, പിന്നെ എല്ലാം. പിന്നെ നിങ്ങൾ "എന്റെ മനസ്സ് എന്നോ “ഞാൻ മനസ്സാണ്' എന്നോ പറയാറ്?
ചോദ്യകർത്താവ്: നമ്മൾ പറയുന്നു, “എന്റെ മനസ്സ്.' ദാദാശ്രീ: "എന്റെ ബുദ്ധി' എന്നല്ലേ നിങ്ങളെപ്പോഴും പറയാറ്. ചോദ്യകർത്താവ്: അതെ. ദാദാശ്രീഃ പിന്നെ എന്റെ ചിത്തം? ചോദ്യകർത്താവ്: അതെ. ദാദാശ്രീ; പിന്നെ “
എന്റെ സ്വത്വബോധം' (egoism). അതോ "ഞാൻ സ്വത്വബോധമെന്നാണോ?'
ചോദ്യകർത്താവ്: എന്റെ സ്വത്വബോധം. ദാദാശ്രീ: അതുകൊണ്ട് "സ്വത്വബോധവും' നിങ്ങളുടെ ഭാഗ മല്ല. “എന്റെ സ്വത്വബോധം' എന്നു പറയുമ്പോൾ അതിനെയും നിങ്ങൾക്ക് വേർതിരിക്കാനാവുന്നു. പക്ഷെ "
എന്റെ' എന്നതിനു കീഴെ വരുന്ന ഘടകങ്ങളെക്കുറിച്ച് നിങ്ങൾക്കറിയില്ല. അതു കൊണ്ട് ഈ തരംതിരിപ്പ് പൂർണ്ണമാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല. നിങ്ങളുടെ അറിവിന് പരിമിതികളുണ്ട്. സ്ഥലമായ ഘടകങ്ങളെ ക്കുറിച്ച് മാത്രമേ നിങ്ങൾക്കറിവുള്ളു. സൂക്ഷ്മഘടകങ്ങൾ അതിന പ്പുറമുണ്ട്. സൂക്ഷ്മഘടകങ്ങളും വേർതിരിക്കേണ്ടതുണ്ട്. അതിനപ്പു റത്തും രണ്ട് സൂക്ഷ്മാവസ്ഥകളുണ്ട്. സൂക്ഷ്മതരവും സൂക്ഷ്മതമ വും. അവയും എടുത്തുമാറ്റണം. ഈ അനക്കാനാവാത്ത അവസ്ഥ കളെ നീക്കംചെയ്യാൻ ഒരു ജ്ഞാനിപുരുഷനുമാത്രമേ സാധിക്കൂ. രണ്ടിനെയും വേർതിരിക്കാൻ സാധ്യമല്ലേ? നിങ്ങൾ "ഞാ'നിൽ
Page #23
--------------------------------------------------------------------------
________________
ഞാൻ ആരാണ്
നിന്ന് “എന്റെ' കുറച്ചു കുറച്ചുകൊണ്ടുവന്നാൽ, (ഓരാ ഘട്ടത്തിലും " എന്റെ' മാറ്റിവെച്ചുകൊണ്ടിരിക്കണം) ബാക്കി എന്തുവരും?
ചോദ്യകർത്താവ്: "ഞാൻ'. - ദാദാശ്രീ: ആ "ഞാൻ' ആണ് വാസ്തവത്തിൽ നിങ്ങൾ. ആ "ഞാൻ' ആണ് നിങ്ങൾ തിരിച്ചറിയേണ്ടത്.
ചോദ്യകർത്താവ്: അത്തരമൊരു തരംതിരിവിനുശേഷം ബാക്കിവരുന്നത് യഥാർത്ഥ "ഞാൻ' ആണ് എന്നെനിക്ക് മനസ്സിലാ ക്കാമോ? അതാണോ യഥാർത്ഥ "ഞാൻ'?
- ദാദാശ്രീ: അതെ. വേർതിരിവ് കഴിഞ്ഞാൽ ബാക്കി വരുന്നത് നിങ്ങളുടെ യഥാർത്ഥ ആത്മാവാണ്. "ഞാൻ', യഥാർത്ഥ നിങ്ങൾ ഇത് നിങ്ങൾക്കന്വേഷിക്കേണ്ടതില്ലെ? ഈ "ഞാൻ' ൽ നിന്ന് " എന്റെ' വേർതിരിക്കുന്ന രീതി എളുപ്പമല്ലേ? - ചോദ്യകർത്താവ്: അത് ലളിതമായിത്തോന്നുന്നു. സൂക്ഷ്മത രവും സൂക്ഷ്മതമവുമായ അവസ്ഥകളെ ഞങ്ങളെങ്ങനെയാണ് വേർതിരിക്കുക? ജ്ഞാനിയുടെ സഹായമില്ലാതെ അത് അസാധ്യ മാണല്ലോ?
ദാദാശീ: അതെ. അതാണ് ജ്ഞാനിപുരുഷൻ നിങ്ങൾക്ക് ചെയ്തു തരുന്നത്. അതുകൊണ്ടാണ് ഞാൻ പറയുന്നത് "ജ്ഞാനി യുടെ അരിപ്പ്' ഉപയോഗിച്ച് "ഞാനും' “എന്റെയും' വേർതിരിക്കാൻ. നമ്മുടെ വേദാധ്യാപകർ ഈ അരിപ്പയെ എന്താണ് വിളിക്കുന്നത്?
അവർ ഇതിനെ "ഭേദജ്ഞാനം' എന്ന് വിളിക്കുന്നു. അത് വേർതിരിക്കലിന്റെ ശാസ്ത്രമാണ്. ഈ ശാസ്ത്രമില്ലാതെ നിങ്ങളെ ങ്ങനെയാണ് "
എന്റെ' വേർതിരിക്കുക? നിങ്ങൾക്ക് "ഞാൻ' എന്നതി നുകീഴെ എന്തു വരുമെന്നും "എന്റെ' എന്നതിനുകീഴെ എന്തുവരു മെന്നും ശരിയായ അറിവില്ല. ഭേദജ്ഞാനം "ഞാൻ' എന്റേതെന്നു പറയുന്ന എല്ലാത്തിൽനിന്നും വേർതിരിഞ്ഞു നിൽക്കുന്നു എന്നു പറയുന്നു. ഒരു ജ്ഞാനിപുരുഷനെ കണ്ടുമുട്ടിയാൽ മാത്രമേ ഒരാൾക്ക് വേർതിരിവിന്റെ ശാസ്ത്രം മനസ്സിലാക്കാനാവൂ. "ഞാൻ', " എന്റെ' എന്നിവ വേർതിരിച്ചാൽ പിന്നെയെല്ലാം എളുപ്പമല്ലേ? ആത്മജ്ഞാനത്തിന്റെ ശാസ്ത്രം ഇതുവഴി ലളിതമാകുന്നില്ലേ?
Page #24
--------------------------------------------------------------------------
________________
ഞാൻ ആരാണ്
13
ആത്മജ്ഞാനം എളുപ്പമാക്കുന്നതിന് ഞാൻ കാണിച്ചരീതി കൂടു തൽ പുരോഗതി നൽകുന്നുണ്ട്.
അതല്ലെങ്കിൽ ഈ കാലഘട്ടത്തിൽ തളരുന്നതുവരെ വേദങ്ങൾ വായിച്ചാലും ആത്മജ്ഞാനം നേടാനാവില്ല.
ചോദ്യകർത്താവ്: ഇതൊക്കെ മനസ്സിലാക്കിത്തരാൻ അങ്ങ യെപ്പോലെ ഒരാൾ ഞങ്ങൾക്കാവശ്യമില്ലേ?
ദാദാശ്രീ: അതെ. തീർച്ചയായും അത്യാവശ്യമാണ്. നിർഭാഗ്യവ ശാൽ ജ്ഞാനിപുരുഷന്മാർ വളരെ ദുർലഭമാണ്. ഒരാളെ കണ്ടുമു ട്ടുക അതിലും പ്രയാസകരമാണ്. വാസ്തവത്തിൽ ഒരു ജ്ഞാനിപു രുഷൻ ഉത്ഭവിക്കുന്നത് വളരെയേറെ ദുർലഭമായി മാത്രമാണ്. അത്തരം സമയത്ത് നിങ്ങൾ ആത്മജ്ഞാനത്തിനുള്ള അവസരം മുതലാക്കുകയും വേണം. ഇതിന് വിലയൊന്നും കൊടുക്കേണ്ടതി ല്ല. നിങ്ങൾക്കൊന്നും നഷ്ടപ്പെടുന്നില്ല. അതിലുപരിയായി, ജ്ഞാനി ഒരു മണിക്കൂറിനകം നിങ്ങൾക്ക് ഈ തരംതിരിവ് നൽകു കയും ചെയ്യുന്നു. യഥാർത്ഥ "ഞാനിനെക്കുറിച്ചുള്ള അറിവ് നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞാൽ പിന്നെ എല്ലാം നേടിക്കഴിഞ്ഞു. ഇത് എല്ലാ വേദങ്ങളുടെയും സത്തയാണ്.
നിങ്ങൾക്ക് ഭൗതിക വസ്തുക്കളാണ് വേണ്ടതെങ്കിൽ “എന്റെ സൂക്ഷിച്ചുവെക്കൂ. നിങ്ങൾക്ക് മോക്ഷമാണ് വേണ്ടതെങ്കിൽ സ്വന്ത മായതൊക്കെ ഉപേക്ഷിക്കേണ്ടിവരും. (ഉപേക്ഷിക്കുക അല്ലെങ്കിൽ അടിയറവു പറയുക എന്നു പറഞ്ഞാൽ നിങ്ങളുടെ ബോധത്തിൽ മാത്രമേ അടിയറവു പറയേണ്ടതുള്ളു). "എന്റെ' എന്നതിനു കീഴെ വരുന്ന എല്ലാം നിങ്ങൾ അടിയറവു വെക്കേണ്ടി വരും. “എന്റെ എന്നു പറയുന്ന എല്ലാം നിങ്ങൾ ജ്ഞാനിക്ക് അടിയറവുവെക്കൂ. നിങ്ങളുടെ "ഞാൻ' മാത്രമെ പിന്നെ ബാക്കി വരൂ. "ഞാനാരാണ്? എന്ന തിരിച്ചറിവ് "എന്റെ' എന്നത് നഷ്ടപ്പെടുന്നതുമായി ബന്ധ പ്പെട്ടിരിക്കുന്നു. “എന്റെ' വേർതിരിഞ്ഞാൽ പിന്നെ എല്ലാം വേർതിരി ഞ്ഞു. "ഞാനാണ്, ഇതെല്ലാം എന്റെയാണ്' എന്ന വിശ്വാസത്തിന്റെ അവസ്ഥയെ "ജീവാത്മദശ എന്നു പറയുന്നു. "ഞാനാണ് "ഇതൊന്നും എന്റെയല്ല' എന്ന അവസ്ഥയാണ് "പരമാത്മദശ. ആത്മജ്ഞാന ഫലമായാണ് പരമാത്മദശ ഉണ്ടാകുന്നത്. മോക്ഷ
Page #25
--------------------------------------------------------------------------
________________
ഞാൻ ആരാണ്
14
ത്തിന്റെ പാതയിൽ “എന്റെ'യുമായി ബന്ധപ്പെട്ട എല്ലാം തടസ്സമാ ണ്. ഒരിക്കൽ "എന്റെ' “ഞാനിൽനിന്നും വേർതിരിഞ്ഞാൽ എല്ലാം വ്യക്തമായിത്തീരും. "ഞാനാരാണ്?' എന്ന തിരിച്ചറിവ് "എന്റെ'യിൽനിന്നും വേർതിരിയുന്നതിനോട് സ്വാഭാവികമായി ബന്ധപ്പെട്ടിരിക്കുന്നു.
(4) ആരാണീ പ്രപഞ്ചത്തിന്റെ യജമാനൻ? ജ്ഞാനിക്കു മാത്രമെ യഥാർത്ഥ 'ഞാൻ' കാട്ടിത്തരാനാവു
ചോദ്യകർത്താവ്: ഈ ലൗകികജീവിതം ജീവിക്കുമ്പോൾ എങ്ങനെയാണ് യഥാർത്ഥ 'ഞാൻ' തിരിച്ചറിയാനും മനസ്സിലാ ക്കാനും കഴിയുന്നത്?
ദാദാശ്രീഃ വേറെ എവിടെപ്പോയാണ് നിങ്ങൾ യഥാർത്ഥ “ഞാൻ തിരിച്ചറിയുക? ഈ ലോകം കൂടാതെ മനുഷ്യന് താമസി ക്കാൻ വേറെ ലോകമുണ്ടോ? ഈ ലോകത്തിലുള്ള ഏവർക്കും അതിൽ ജീവിക്കണം. ഇവിടെ, ഈ ലോകത്തിൽ തന്നെയാണ് നിങ്ങൾ നിങ്ങളുടെ യഥാർത്ഥ ആത്മസ്വരൂപം തിരിച്ചറിയുന്നതും. "ഞാനാരാണ് എന്ന് തരിച്ചറിയുന്നതിനുള്ള ശാസ്ത്രമാണിത്. എന്റെ അടുത്തു വരൂ. ഞാൻ നിങ്ങൾക്ക് നിങ്ങളുടെ യഥാർത്ഥസ്വരൂപം മനസ്സിലാക്കിച്ചു തരാം.
ഈ തിരിച്ചറിവിന്റെ പ്രക്രിയയിൽ, ഞാൻ നിങ്ങളോടൊന്നും ചെയ്യാനാവശ്യപ്പെടുന്നില്ല. കാരണം, അത് നിങ്ങളുടെ കഴിവിന്റെ പരിധിയിൽ പെട്ടതല്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത് ഞാനെല്ലാം നിങ്ങൾക്ക് ചെയ്ത് തരാമെന്ന്. നിങ്ങളൊന്നിനേക്കു റിച്ചും വിഷമിക്കേണ്ടതില്ല. ആദ്യം നാമറിയേണ്ടത് നാം വാസ്തവ ത്തിൽ ആരാണ് എന്നും, എന്താണ് അറിഞ്ഞിട്ട് കാര്യമുള്ളത് എന്നുമാണ്. എന്താണ് യഥാർത്ഥ സത്യം? എന്തിനാണീ ലോകം മുഴുവൻ എന്താണിതൊക്കെ? എന്ത് അല്ലെങ്കിൽ ആരാണ്
ലോകം?
ഒരു ദൈവമുണ്ടോ? ഉണ്ട്. തീർച്ചയായും ഒരു ദൈവമുണ്ട്. അതിലുപരിയായി, ആ ദൈവം നിങ്ങളുടെ ഉള്ളിൽ തന്നെയാണ്. എന്താണ് നിങ്ങൾ അദ്ദേഹത്തെ പുറത്തന്വേഷിക്കുന്നത്? ഒരാൾ
Page #26
--------------------------------------------------------------------------
________________
ഞാൻ ആരാണ്
നിങ്ങൾക്കാ വാതിൽ തുറന്നു തരുമ്പോൾ നിങ്ങൾക്കദ്ദേഹത്തിന്റെ ദർശനം ലഭിക്കും. വാതിൽ അമർത്തിയടച്ചിരിക്കുകയാണ്. അതു കൊണ്ട്, നിങ്ങൾക്കൊറ്റക്ക് അത് തുറക്കാനാവില്ല. ആത്മജ്ഞാനം നേടിയ ഒരാൾക്കു മാത്രമേ നിങ്ങൾക്ക് വഴികാണിച്ചു തരാനും വാതിൽ തുറന്നു തരാനും കഴിയൂ.
നിങ്ങളുടെ സ്വന്തം തെറ്റുകളാണ് നിങ്ങളുടെ യജമാൻ നിങ്ങളുടെ ഉള്ളിലെ പരിശുദ്ധ (absolute) "ഞാൻ' ആണ് ദൈവം. അതിനപ്പുറം ഒരു ദൈവമോ മേലധികാരിയോ ഇല്ല. സർവ്വ ശക്തനായ ഒരു ശക്തി നിങ്ങളെ ഭരിക്കാനായി ഇല്ല. നിങ്ങൾ സർവ്വ തന്ത് സ്വതന്ത്രരാണ്. നിങ്ങളെ വേദനിപ്പിക്കാനോ തടയാനോ ആരുമില്ല. നിങ്ങളെ വേദനിപ്പിക്കുന്നതും തടയുന്നതും നിങ്ങളുടെ തെറ്റുകൾ മാത്രമാണ്.
നിങ്ങൾക്കൊരു യജമാനനില്ല എന്നു മാത്രമല്ല ഒരാൾക്കും നിങ്ങളെ ശല്യം ചെയ്യാനും നിങ്ങളുടെ കാര്യങ്ങളിലിടപെടാനുമാ വില്ല. എണ്ണമറ്റ ജീവരൂപങ്ങളുണ്ടെങ്കിലും അവ ഒന്നുംതന്നെ ഒരി ക്കലും നിങ്ങൾക്ക് തടസ്സം ചെയ്യില്ല. ആരെങ്കിലും അങ്ങനെ ചെയ്യു ന്നുണ്ടെങ്കിൽ അത് നിങ്ങളുടെ സ്വന്തം തെറ്റുകൾ കൊണ്ടാണ്. നിങ്ങൾ സ്വയം മുൻകാലങ്ങളിൽ ഇടപെടലുകൾക്ക് കാരണമായി ട്ടുണ്ട്. നിങ്ങളുടെ മുൻകാല പ്രവൃത്തികളുടെ അനന്തരഫലങ്ങ ളാണ് ഇപ്പോൾ നിങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഞാനെന്റെ ജ്ഞാനദൃഷ്ടികൊണ്ട് അങ്ങനെ കാണുന്നു. ഞാൻ കാണുന്നതുപോലെയാണ് ഞാൻ പറയുന്നത്.
ഇനി പറയുന്ന വാചകങ്ങളിൽ ഞാനൊരാൾക്ക് മോക്ഷം വാഗ്ദാനം ചെയ്യുന്നു. "നിങ്ങൾക്കീ ലോകത്തൊരു യജമാനനില്ല. നിങ്ങളുടെ അസംബന്ധങ്ങളും തെറ്റുകളുമാണ് നിങ്ങളുടെ യജമാ നൻ. ഇതുരണ്ടുമില്ലാത്തിടത്ത് നിങ്ങളാണ് പരമേശ്വരൻ.' പിന്നെ...
"ഒരാൾക്കും നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടാനാവില്ല. ഒരു ജീവിക്കും മറ്റു ജീവികളുടെ കാര്യങ്ങളിൽ ഇടപെടാനാവാത്ത ഒരു വ്യവസ്ഥയാണ് ഈ ലോകത്തിലുള്ളത്.'
Page #27
--------------------------------------------------------------------------
________________
ഞാൻ ആരാണ്
(5) ആരാണീ ലോകത്ത് പ്രവൃത്തി ചെയ്യുന്ന ആൾ?
ഈ ലോകത്തിൽ പ്രവൃത്തി ചെയ്യുന്ന
ആളുടെ യഥാർത്ഥ സ്വരൂപം സത്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്രയധികം അവ്യ ക്തതയും തെറ്റിദ്ധാരണയും ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ അറിവുള്ള വസ്തുക്കളെക്കുറിച്ചാണോ നിങ്ങൾക്കറിയേ ണ്ടത്, അതോ ഇതുവരെ അറിയപ്പെടാത്ത വസ്തുതകളെക്കു റിച്ചോ? -- എന്തിനെ സംബന്ധിക്കുന്നതാണ് ഈ ലോകം മുഴുവൻ? ഇതെങ്ങനെ ഉണ്ടായി? ആരാണിതിന്റെ സൃഷ്ടാവ്? ഈ ലോക ത്തിലേവരുമായി നമ്മുടെ ബന്ധവും ഈ ലോകത്തിൽ നമ്മുടെ റോളുമെന്താണ്? നമ്മുടെ ബന്ധുക്കളുമായി നമ്മളെങ്ങനെ ഇടപെ ടണം? എങ്ങനെയാണ് ബിസിനസ്സ് നടക്കുന്നത്? എന്തെങ്കിലും ചെയ്യുന്നതിൽ ഞാനാണോ ചെയ്യുന്ന ആൾ അതോ മറ്റാരെങ്കിലു മുണ്ടോ? ഇതിന്റെയൊക്കെ ഉത്തരം അറിയേണ്ടത് പ്രധാനമല്ലെ?
ചോദ്യകർത്താവ്: അതെ. ദാദാശ്രീ: ആദ്യമറിയേണ്ടതെന്താണ് എന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം. ഈ ലോകം ആര് സൃഷ്ടിച്ചു എന്നാണ് നിങ്ങൾ കരുതുന്നത്? ഇങ്ങനെ സങ്കീർണ്ണവും കെട്ടിപ്പിണഞ്ഞതു മായ ലോകം ആരു സൃഷ്ടിച്ചു എന്ന് നിങ്ങൾ കരുതുന്നു? എന്താ നിങ്ങളുടെ അഭിപ്രായം?
ചോദ്യകർത്താവ്: ദൈവം മാത്രമായും അത് ഉണ്ടാക്കിയത്. ദാദാശ്രീ: അങ്ങനെയെങ്കിൽ ഈ ലോകം മുഴുവൻ വേദനകൾ നിറഞ്ഞിരിക്കുന്നതെന്തുകൊണ്ടാണ്? എല്ലാവർക്കും വേദനകളു ണ്ട്. വിഷമങ്ങളിൽ നിന്നൊരു മോചനമില്ല. - ചോദ്യകർത്താവ്: അതുകൊണ്ടാണെല്ലാവരും വിഷമിക്കു ന്നത്.
ദാദാശ്രീ: അതെ. എന്നാൽ ദൈവമാണ് ഈ ലോകമുണ്ടാക്കി യതെങ്കിൽ എന്തിനദ്ദേഹം ഇതുമുഴുവൻ വേദനകൊണ്ട് നിറച്ചു? ഇത്തരം ദുഃഖങ്ങൾ സൃഷ്ടിച്ച തെറ്റ് അദ്ദേഹത്തിന്റെതാണെങ്കിൽ
Page #28
--------------------------------------------------------------------------
________________
ഞാൻ ആരാണ്
നാമദ്ദേഹത്തെ അറസ്റ്റ് ചെയ്യണം. വാസ്തവത്തിൽ ദൈവമല്ല കുറ്റ ക്കാരൻ. ലോകത്തിലെ ജനങ്ങൾ അദ്ദേഹത്തെ ലോകസൃഷ്ടാ വെന്ന് വിളിച്ച് അദ്ദേഹത്തെ കുറ്റവാളിയാക്കിയിരിക്കുകയാണ്.
വാസ്തവത്തിൽ, ദൈവമേയല്ല ഈ ലോകത്തിന്റെ സൃഷ്ടാവ്. ഇതെല്ലാം ശാസ്ത്രീയ സാഹചര്യത്തെളിവുകൾ മാത്രമാണ്. അതു കൊണ്ട് ഇതെല്ലാം പ്രകൃതിയുടെ സൃഷ്ടിയാണ്. ഗുജറാത്തിയിൽ ഞാനതിനെ വ്യവസ്ഥിതിശക്തി (ശാസ്ത്രീയ സാഹചര്യത്തെളിവു കൾ) എന്നു വിളിക്കുന്നു. ഇതു വളരെ സൂക്ഷ്മമായ ഒരു വസ്തുത യാണ്.
ഇതിനെ മോക്ഷം എന്ന് വിളിക്കാനാവില്ല. -- ഒരു കുട്ടി പറയും "ദൈവം ഉണ്ടാക്കി.' പേരുകേട്ട ഒരു വിശു ദ്ധനും പറഞ്ഞേക്കാം "ദൈവം ഇതുണ്ടാക്കി.' ഇത് ലൗകികമായ ഒരു കാഴ്ചപ്പാടാണ്. അത് യഥാർത്ഥ കാഴ്ചപ്പാടല്ല. - ദൈവമാണ് സൃഷ്ടാവെങ്കിൽ അദ്ദേഹം എന്നെന്നും നമ്മുടെ യജമാനനായിരിക്കും. അപ്പോൾ പിന്നെ മോക്ഷമെന്നൊരു സാധന മുണ്ടാവില്ല. ദൈവമല്ല ഈ ലോകത്തിന്റെ സൃഷ്ടാവ്. മോക്ഷം എന്താണെന്ന് മനസ്സിലാക്കിയവർ ദൈവത്തെ സൃഷ്ടാവായി സ്വീകരിക്കുകയില്ല. “മോക്ഷവും' "ദൈവം സൃഷ്ടാവാണ്' എന്ന പ്രസ്താവനയും രണ്ടും പരസ്പരവിരുദ്ധമായ പ്രസ്താവനകളാ ണ്. സൃഷ്ടാവ് എന്നാൽ നിങ്ങൾക്ക് സ്ഥിരമായ ഒരു സഹായം ചെയ്ത ആൾ എന്നർത്ഥം വരുന്നു. ദൈവം അങ്ങനെ ഒരു വസ്ത തയാണെങ്കിൽ നിങ്ങൾ എന്നേക്കും അദ്ദേഹത്തോട് കടപ്പെട്ടിരിക്ക ണം. സൃഷ്ടാവ് എന്ന നിലക്ക്, ദൈവം എപ്പോഴും നിങ്ങളുടെ യജ മാനനും നിങ്ങൾ എപ്പോഴും അദ്ദേഹത്തിന്റെ അടിമയുമായിരിക്കും. മോക്ഷം കിട്ടുമ്പോഴും അദ്ദേഹം നിങ്ങളുടെ മേലധികാരിയായിരി ക്കും. അങ്ങനെയാവില്ലെ?
ചോദ്യകർത്താവ്; ശരിയാണ്. അദ്ദേഹം നമ്മുടെ സ്ഥിരമായ മേലധികാരിയായിരിക്കും. - ദാദാശ്രീ: അതെ. അദ്ദേഹം നമ്മുടെ സ്ഥിരമായ യജമാനനായി രിക്കും. അതുകൊണ്ട് അവിടെ മോക്ഷം (മോചനം) സാധ്യമല്ല. അപ്പോൾ മോക്ഷത്തെ മോക്ഷമെന്നു വിളിക്കാനാവില്ല. അതിലും
Page #29
--------------------------------------------------------------------------
________________
ഞാൻ ആരാണ്
നല്ലത് ഒരാൾക്ക് തന്റെ ഭാര്യയോടുകൂടെയുള്ള മോക്ഷമാണ്. ചുരു ങ്ങിയത്, നിങ്ങൾക്കവളുടെ പാചകത്തിന്റെ രുചി ആസ്വദിക്കാ മല്ലൊ; ഇടയ്ക്കവൾ പരിഹസിച്ചേക്കാമെങ്കിലും! പരിഹസിക്കപ്പെ ട്ടാലും അത്തരം മോക്ഷമാണ് കൂടുതൽ മെച്ചം.
അപ്പോൾ ആരാണ് ദൈവത്തെ ഉണ്ടാക്കിയത്? - ദൈവമാണ് വാസ്തവത്തിൽ സൃഷ്ടാവ് എന്ന് നാം പറയുക യാണെങ്കിൽ, അടുത്ത യുക്തിസഹമായ ചോദ്യം ഇതായിരിക്കും. “അപ്പോൾ ആരാണ് ദൈവത്തെ ഉണ്ടാക്കിയത്?' ഇതേപോലെ ധാരാളം വ്യത്യസ്ത ചോദ്യങ്ങൾ ഉയരും. ജനങ്ങളോട് വന്ന് പറ യുന്നു; "ഞങ്ങൾ കരുതുന്നു ദൈവമാണ് ഇവിടെ പ്രവൃത്തി ചെയ്യുന്ന ആളെന്ന്. പക്ഷെ അങ്ങു പറയുന്നു, അതങ്ങനെയല്ല എന്ന്. പക്ഷെ ഞങ്ങൾക്കത് സ്വീകരിക്കുവാൻ വിഷമമാണ്.' അപ്പോൾ ഞാൻ പറയും "ഞാൻ ദൈവമാണ് എല്ലാത്തിന്റെയും കർത്താവ് എന്ന് സ്വീകരിച്ചാൽ ആര് ഈ ദൈവത്തെ ഉണ്ടാക്കി? ഇത്രയും പറഞ്ഞു തരൂ, ആരീ ലോകസൃഷ്ടാവിനെ സൃഷ്ടിച്ചു?' ഇത് വെറും ലളിതമായ യുക്തിയാണ്. ഒരു സൃഷ്ടാവുണ്ടെങ്കിൽ ആ സൃഷ്ടാവിന് വേറൊരു സൃഷ്ടാവുണ്ടാവണം. ഇതിനൊരന്ത്യ മുണ്ടാവില്ല. അതുകൊണ്ട് അത്തരം കാര്യങ്ങൾ വാസ്തവത്തിൽ സത്യമല്ല.
ഈ ലോകത്തിന് ആദ്യാവസാനങ്ങൾ ഇല്ല ഇതൊക്കെ ആരും സൃഷ്ടിക്കാതെ ഉണ്ടായിട്ടുള്ളതാണ്. ആരും ഇത് സൃഷ്ടിച്ചില്ല. ആരും സൃഷ്ടിച്ചതല്ലെങ്കിൽ പിന്നെ അതിനെക്കുറിച്ച് ആരോടാണ് നാമന്വേഷിക്കുക? ഞാനും അന്വേ ഷിക്കുകയായിരുന്നു. ആരാണീ നരകതുല്യമായ കോലാഹലം സൃഷ്ടിച്ച് അതിന്റെ ബാധ്യതയേറ്റെടുത്തിരിക്കുന്നതെന്ന്. ഞാനെ ല്ലായിടത്തും അയാളെ അന്വേഷിച്ചു. പക്ഷെ ഒരിക്കലും ഒരിടത്തും അദ്ദേഹത്തെ കണ്ടെത്തിയില്ല.
ഞാനീ ശാസ്ത്രജ്ഞരോട് പറഞ്ഞു ദൈവമാണീ ലോകം സൃഷ്ടിച്ചത് എന്നതിന് അവർക്കു കിട്ടിയ തെളിവുകൾ എന്നോട് ചർച്ച ചെയ്യണമെന്ന്. ഞാനവരോട് ഇത് ഏതു വർഷമാണ് സൃഷ്ടിച്ചതെന്നു ചോദിച്ചു. അവരൊരു ശൂന്യത വരച്ചു. പിന്നീട്
Page #30
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ഞാനവരോട് ഈ ലോകത്തിന് ഒരു ആരംഭമുണ്ടോ എന്നു ചോദി ച്ചു. അവരുണ്ടെന്നു പറഞ്ഞു. ഒരു സൃഷ്ടാവുണ്ടെങ്കിൽ ഒരു തുട ക്കമുണ്ടാവണം. അപ്പോൾ ഒരവസാനവുമുണ്ടാവണം. വാസ്തവ ത്തിൽ ഈ ലോകം അനാദിയും അനന്തവുമാണ്. (ആരംഭവും അവസാനവുമില്ല). അനന്തമില്ലാതെ ഈ ലോകം മുന്നോട്ടു പോയി ക്കൊണ്ടിരിക്കുന്നു. ആരംഭമില്ലെങ്കിൽ സൃഷ്ടാവുമില്ല.
- ദൈവത്തിന്റെ യഥാർത്ഥ മേൽവിലാസം - അപ്പോൾ ഈ ശാസ്ത്രജ്ഞർ എന്നോടു ചോദിച്ചു, അപ്പോൾ ഇതിന്റെ അർത്ഥം ദൈവമില്ല എന്നാണോ എന്ന്. ഞാനവരോട് പറഞ്ഞു ദൈവമില്ലെങ്കിൽ വേദനയുടെയോ സന്തോഷത്തിന്റെയോ ഒരനുഭവവും ഒരാൾക്കും ഈ ലോകത്തിലുണ്ടാവില്ലെന്ന്. അതു കൊണ്ട് ദൈവം തീർച്ചയായും നിലനിൽക്കുന്നുണ്ട്. അപ്പോൾ അവർ എവിടെയാണ് ദൈവം വസിക്കുന്നതെന്ന് ചോദിച്ചു. ഞാനവരോട് അവരെന്തു കരുതുന്നു എന്നു ചോദിച്ചു. അവർ ആകാശത്തേക്ക് കൈ ചൂണ്ടി. ഞാനവരോട് ശരിയായി അദ്ദേ ഹത്തെ കാണാവുന്നസ്ഥലം ചോദിച്ചു. എന്താണ് അദ്ദേഹത്തിന്റെ ശരിയായ മേൽവിലാസം? അദ്ദേഹത്തിന് ഒരു കത്തയക്കാനാ വുമോ? അവർക്കറിയില്ല. ഞാനവരോട് പറഞ്ഞു. ശരിക്കും ആരും മോളിലില്ല. ഞാൻ സ്വയം അവിടെ പോയി പരിശോധിച്ചതാണ്; എല്ലാവരും ദൈവം മുകളിൽ വസിക്കുന്നു എന്നു പറയുന്നതുകൊ
ണ്ട്. ഞാനവിടെ ദൈവത്തെ അന്വേഷിച്ചു. പക്ഷെ ആരും അവിടെ മുകളിലില്ല. തുറന്ന വിശാലമായ ആകാശം മാത്രം! ആരും അവിടെ വസിക്കുന്നില്ല! അവരെന്നോട് ദൈവത്തിന്റെ ശരിയായ മേൽവി ലാസം ചോദിച്ചപ്പോൾ ഞാനവരോട് ഇത് എഴുതിയെടുക്കാൻ പറ
ഞ്ഞു. “കാണുന്നതും കാണാനാവാത്തതുമായ എല്ലാ ജീവിക ളിലും ദൈവമുണ്ട്”. സൃഷ്ടിയിലല്ല.
ഈ റെക്കോഡ് പ്ലേയർ ഒരു മനുഷ്യനിർമ്മിത സൃഷ്ടിയാണ്. മനുഷ്യനിർമ്മിത വസ്തുക്കളിലൊന്നും ദൈവം വസിക്കുന്നില്ല.
ദൈവം പ്രകൃതിയിലാണ് വസിക്കുന്നത്. പ്രകൃതിനിർമ്മിതമായ എല്ലാ വസ്തുക്കളിലും ദൈവമുണ്ട്. അതുകൊണ്ട് ദൃശ്യവും അദ്യ ശ്യവുമായ എല്ലാ ജീവികളിലും ദൈവമുണ്ട്. എനിക്കും നിങ്ങൾക്കു
Page #31
--------------------------------------------------------------------------
________________
ഞാൻ ആരാണ്
മിടയിൽ എണ്ണമറ്റ അദൃശ്യജീവികളുണ്ട്. അവയെ ഒരു മൈക്രോ
കോപ്പിലൂടെപ്പോലും കാണാനായെന്നു വരില്ല. ദൈവം അവയി ലൊക്കെ വസിക്കുന്നു. അപ്പോൾ ദൈവം എന്തു ചെയ്യുന്നു? എല്ലാ ജീവികൾക്കും പ്രകാശം നൽകുക മാത്രമാണ് അദ്ദേഹം ചെയ്യു ന്നത്. ആ പ്രകാശം എങ്ങനെ ഉപയോഗപ്പെടുത്തണം എന്നുള്ളത് ഓരോ വ്യക്തിയുടേയും കാര്യമാണ്. ദാനം നൽകുന്നതുപോലെ യുള്ള സത്കർമ്മങ്ങളും കളവും വഞ്ചനയുംപോലെയുള്ള ദുഷ്പ്ര വർത്തികളും ഒരാൾ ചെയ്യുന്നത് തന്റെ സ്വന്തം ഉത്തരവാദിത്ത്വത്തി ലാണ്. നിങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ ഏതുദ്ദേശത്തിനും ഈ പ്രകാശത്തെ ഉപയോഗിക്കാൻ നിങ്ങൾ സ്വതന്ത്രരാണ്.
ലോകം സ്വയം ഒരു ഉത്തരം കിട്ടാ പ്രശ്നമാണ് - “ലോകം സ്വയം ഒരു ഉത്തരം കിട്ടാ പ്രശ്നമാണ്.” അത് സ്വയം ഉത്തരമില്ലാ പ്രശ്നമായിരിക്കുന്നു. ഈ പ്രശ്നം ദൈവമുണ്ടാക്കിയ തല്ല. ഈ പ്രശ്നം ദൈവമുണ്ടാക്കിയതാണെങ്കിൽ ഈ ലോക ത്തിന്റെ മുഴുവൻ വിഷമങ്ങൾക്കും ഉത്തരവാദിയായി നമുക്കദ്ദേ ഹത്തെ കണക്കാക്കാം. നമുക്കദ്ദേഹത്തോട് ചോദിക്കാം, എന്തിനാ ണദ്ദേഹം ജനങ്ങളെ കഷ്ടപ്പെടുത്തുന്നതെന്ന്. പക്ഷെ ദൈവമല്ല. ഈ ഉത്തരംകിട്ടാപ്രശ്നം സൃഷ്ടിച്ചത്. ദൈവം ദൈവമാണ്. അന തമായ ആനന്ദാവസ്ഥയാണ് ദൈവം. നമ്മുടെ അജ്ഞതകൊ ണ്ടാണ് നാമദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത്. അത് നമ്മുടെ തെറ്റാ ണ്. അതുകൊണ്ടാണീ ലോകം സ്വയം പ്രശ്നമായിത്തീർന്നിരിക്കു ന്നത്. ഈ പ്രശ്നം ആരും ഉണ്ടാക്കിയതല്ല.
ഇപ്പോൾ ഒരാൾ "ചന്ദുലാലിന് വിവരമില്ല' എന്നു പറഞ്ഞാൽ അതൊരു പ്രശ്നമായിത്തീരില്ലേ?
ചോദ്യകർത്താവ്: ഉവ്, അങ്ങനെ സംഭവിക്കും. ദാദാശീ: ഇപ്പോൾ ഒരാളെന്നെ കളിയാക്കുകയാണെങ്കിൽ അതെന്നെ ബാധിക്കില്ല. എന്നാൽ നിങ്ങൾ പ്രശ്നബാധിതരാകു ന്നു. കാരണം നിങ്ങൾ ബന്ധിതരാണ്. അജ്ഞതയുടെ കയറുകൾ നിങ്ങളെ ബന്ധിച്ചിരിക്കുന്നു. അജ്ഞതയുടെ കൈകൾ നിങ്ങളെ ബന്ധിച്ചിരിക്കുന്നു.
Page #32
--------------------------------------------------------------------------
________________
ഞാൻ ആരാണ്
21
ചോദ്യകർത്താവ്. അപ്പോൾ എങ്ങനെയാണ് ഈ പ്രശ്ന ത്തിന് പരിഹാരം കണ്ടെത്തുക?
ദാദാശ്രീഃ ഈ പ്രശ്നപരിഹാരത്തിന് രണ്ട് കാഴ്ചപ്പാടുകളുണ്ട്. ഒന്ന് ആപേക്ഷികവും രണ്ടാമത്തേത് യഥാർത്ഥവും. യഥാർത്ഥം സ്ഥിരമാണ്. ആപേക്ഷികം താൽക്കാലികവും ആപേക്ഷികമായ തെല്ലാം താൽക്കാലിക ഒത്തുതീർപ്പുകളാണ്. എന്നാൽ നിങ്ങൾ സ്ഥിരമാണ്. ഒരിക്കൽ എന്താണ് സ്ഥിരമെന്നു നിങ്ങളറിഞ്ഞാൽ പ്രശ്നം തീർന്നു. ഇക്കാണുന്ന സന്യാസികൾക്കും ദൈവാന്വേഷി കൾക്കുമൊന്നും പ്രശ്നം പരിഹരിക്കാനായിട്ടില്ല. പകരം അവർ സ്വയം കൂടുതൽ കുരുക്കുകളിൽ കുടുങ്ങിയിരിക്കുന്നു. ഈ പ്രശ്ന പരിഹാരത്തിന് ഞാൻ നിങ്ങളെ സഹായിക്കാം. വെറും ഒരു മണി ക്കൂർകൊണ്ട്. എനിക്കത് നിങ്ങൾക്ക് വേണ്ടി ചെയ്തുതരാനാവും. അതിനുശേഷം ഈ പ്രശ്നമൊരിക്കലും വീണ്ടുമുയരുകയില്ല.
ഈ ലോകം യഥാർത്ഥത്തിലെന്താണെന്ന് നിങ്ങളറിയുകയേ വേണ്ടൂ. അതിനുശേഷം നിങ്ങൾക്കൊന്നും ഓർമ്മിക്കേണ്ടതായി വരില്ല. ഒരു വട്ടം മനസ്സിലാക്കൂ. ഇതെങ്ങനെ നിലവിൽ വന്നു? ആരാണ് ദൈവം? ആരാണീ ലോകം നടത്തിക്കൊണ്ടു പോകു ന്നത്? ഇതൊക്കെ എന്തുമായി ബന്ധപ്പെട്ടതാണ്? എന്താണ് നമ്മുടെ യഥാർത്ഥ സ്വരൂപം? ഇതിന്റെയൊക്കെ ഉത്തരമറിഞ്ഞാൽ പ്രശ്നമെന്നേക്കുമായി പരിഹരിക്കപ്പെടും.
ശാസ്ത്രീയ സാഹചര്യത്തെളിവുകൾ (Scientific Circumstancial Evidence)
നമുക്കീ ചർച്ച തുടരാം. നിങ്ങൾക്ക് ഉത്തരം ആവശ്യമുള്ള ഏതു ചോദ്യവും ചോദീക്കൂ.
ചോദ്യകർത്താവ്: എനിക്കീ "ശാസ്ത്രീയ സാഹചര്യത്തെളിവു കൾ' മനസ്സിലായില്ല.
ദാദ്രശ്രീ: ഇതിന്റെ എല്ലാറ്റിന്റേയും അടിസ്ഥാനം ശാസ്ത്രീയ സാഹചര്യത്തെളിവുകളാണ്. അതില്ലാതെ ഈ ലോകത്തിൽ ഒരു പരമാണുവിനുപോലും മാറാനാവില്ല. നിങ്ങളുച്ചഭക്ഷണത്തിനിരി ക്കുമ്പോൾ നിങ്ങൾക്കറിയുമോ എന്താണ് വിളമ്പപ്പെടാൻ പോകു ന്നതെന്ന്? പാചകക്കാരനുപോലുമറിയല്ല നാളെ അയാളെന്ത്
Page #33
--------------------------------------------------------------------------
________________
ഞാൻ ആരാണ്
പാചകം ചെയ്യുമെന്ന്. നിങ്ങൾ എത്രമാത്രം ഭക്ഷണം അകത്താക്കു മെന്ന്, അതും ഏറ്റവും ചെറിയ അളവുവരെ വളരെ കൃത്യമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇതിനെയെല്ലാം ഒന്നിച്ചുകൊണ്ടുവന്ന് ഇതൊക്കെ സംഭവിപ്പിക്കുന്നത് എന്താണ്? അതൊരത്ഭുതമാണ്.
എന്തടിസ്ഥാനത്തിലാണ് നിങ്ങളും ഞാനുമായുള്ള ഈ കണ്ടു മുട്ടൽ? അതൊക്കെ ശാസ്ത്രീയ സാഹചര്യത്തെളിവുകളെമാത്രം പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നു. വളരെ സൂക്ഷ്മവും മനസ്സിലാ ക്കാനാവാത്തതുമായ കാരണങ്ങൾ ഈ കണ്ടുമുട്ടലിന് പിന്നിലു ണ്ട്. ഈ കാരണങ്ങൾ എന്താണെന്ന് കണ്ടുപിടിക്കൂ.
ചോദ്യകർത്താവ്: എങ്ങനെയാണ് ഞങ്ങളീ കാരണങ്ങൾ കണ്ടുപിടിക്കുക?
ദാദാശ്രീ: നിങ്ങളിവിടെ സത്സംഗത്തിനു വന്നപ്പോൾ നിങ്ങൾ വിശ്വസിച്ചു “ഞാനിന്നിവിടെ വന്നു” എന്ന്. അത് നിങ്ങളുടെ തെറ്റായ വിശ്വാസവും അഹംബോധവുമാണ്. “ഞാൻ വന്നു, എന്തെ ഇന്നലെ വന്നില്ല എന്നു ചോദിച്ചാൽ നിങ്ങൾ നിങ്ങൾ നിങ്ങളുടെ കാലിലേക്ക് വിരൽ ചൂണ്ടും, ഇതിൽനിന്നും ഞാനെ ന്താണ് മനസ്സിലാക്കേണ്ടത്?
ചോദ്യകർത്താവ്: എന്റെ കാലിന് വേദനയായിരുന്നുവെന്ന്. ദാദാശ്രീ: അതെ. നിങ്ങളുടെ കാലിന് വേദനയായിരുന്നു. നിങ്ങൾ നിങ്ങളുടെ കാലിനെ കുറ്റം പറയുന്നു. അപ്പോൾ നിങ്ങ ളുടെ കാലിന് വേദനയായിരുന്നെങ്കിൽ നിങ്ങളുടെ കാലാണോ നിങ്ങളെ കൊണ്ടു വന്നത് അതോ നിങ്ങൾ സ്വയം വന്നോ?
ചോദ്യകർത്താവ്: ഇവിടെ വരുക എന്നത് എന്റെ ആഗ്രഹമാ യിരുന്നു. അതുകൊണ്ടാണ് ഞാനിവിടെ വന്നത്.
ദാദാശീ: അതെ. നിങ്ങളുടെ ആഗ്രഹംകൊണ്ടാണ് നിങ്ങൾ വന്നത്. എന്നാൽ നിങ്ങളുടെ കാലിനും മറ്റെല്ലാറ്റിനും നല്ല അവ സ്ഥയായതുകൊണ്ടാണ് നിങ്ങൾ ഇവിടെ എത്തിയത്. നിങ്ങളുടെ കാലുകൾ ശരിയായി പ്രവർത്തിക്കുന്നില്ലായിരുന്നെങ്കിൽ നിങ്ങളി വിടെ വരുമായിരുന്നോ?
Page #34
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ചോദ്യകർത്താവ്: അപ്പോൾ എനിക്ക് വരാൻ കഴിയുമായിരു
ന്നില്ല.
ദാദാശ്രീ: അപ്പോൾ നിങ്ങൾ നിങ്ങളുടെ ഇഷ്ടപ്രകാരമാണോ വന്നത്? ഉദാഹരണത്തിന്, കാല് തളർന്ന ഒരാൾ കാളവണ്ടിയിൽ ഇവിടെ വരുന്നു. അയാൾ പറയും "ഞാൻ വന്നു.' എന്നാൽ "നിങ്ങ ളുടെ കാലു തളർന്നതാണല്ലോ, പിന്നെ എങ്ങനെ വരാൻ പറ്റി?” എന്നു നാം ചോദിച്ചാലും അയാളുറപ്പിച്ചു പറയും "അയാൾ വന്നു' എന്ന്. എന്നാൽ ഞാനയാളോട് "നിങ്ങൾ വന്നോ അതോ കാള വണ്ടി നിങ്ങളെ കൊണ്ടു വന്നോ?' എന്നു ചോദിച്ചാൽ അയാൾ പറയും "കാളവണ്ടി എന്നെ ഇവിടെ കൊണ്ടുവന്നു' എന്ന്. അപ്പോൾ ഞാൻ അയാളോട് ചോദിക്കും "കാളവണ്ടി വന്നോ അതോ കാളകൾ വണ്ടി ഇവിടെ കൊണ്ടു വന്നോ?'
അതു കൊണ്ട് നിങ്ങളുടെ വിശ്വാസങ്ങൾ വാസ്തവ ത്തിൽനിന്നും വളരെ അകലെയാണ്. നിങ്ങൾക്കിവിടെ വരാനുള്ള കഴിവ് പല വ്യത്യസ്ത സാഹചര്യങ്ങളേയും ആശ്രയിച്ചിരിക്കുന്നു. നിങ്ങൾക്കിവിടെ വരാൻ കഴിയണമെങ്കിൽ ധാരാളം സാഹചര്യ ങ്ങൾ ശരിയും കൃത്യവുമായിരിക്കണം.
- നിങ്ങൾക്കൊരു തലകുത്തുണ്ടെങ്കിൽ സമയത്തെത്തിയാലും നിങ്ങൾക്ക് തിരിച്ചു പോകേണ്ടി വരും. നിങ്ങൾ സ്വതന്ത്രമായി നിങ്ങളുടെ ഇച്ഛയ്ക്ക് ഇവിടെ വന്നതാണെങ്കിൽ തലകുത്തിന് നിങ്ങളെ ഇവിടെ ഇരിക്കുന്നതിൽ എങ്ങനെയെങ്കിലും സ്വാധീനി ക്കാനാവുമോ? അതല്ലെങ്കിൽ നിങ്ങളിങ്ങോട്ടു വരുന്നു. വഴിക്ക് ഒരു കൂട്ടുകാരനെ കണ്ടുമുട്ടി. അയാൾ അയാളുടെ കൂടെച്ചെല്ലാൻ നിങ്ങളെ നിർബന്ധിക്കുന്നു. അപ്പോൾ നിങ്ങൾക്ക് മടങ്ങിപ്പോകേ ണ്ടിവരും. അതുകൊണ്ട് അനവധി സാഹചര്യങ്ങൾ ഒത്തുചേർന്ന് ശരിയാവേണ്ടതുണ്ട്. ഒരു ഭാഗത്തുനിന്നും ഒരു തടസ്സങ്ങളുമില്ലെ ങ്കിലേ നിങ്ങൾക്ക് ഇവിടെ വരാൻ കഴിയൂ.
- സൗകര്യത്തിന്റെ തത്വം ഇതാണ് ശാസ്ത്രീയ സാഹചര്യത്തെളിവ് (Scientific Circumstantial Evidence). ധാരാളം സാഹചര്യങ്ങൾ ഒത്തുവ ന്നാലെ ഒരു സംഭവം നടക്കുന്നുള്ളു. പക്ഷെ നിങ്ങൾ അഹങ്കാര
Page #35
--------------------------------------------------------------------------
________________
ഞാൻ ആരാണ്
പ
ത്തോടെ പറയുന്ന; "ഞാനെന്തു ചെയ്തു.' നന്നായി പരിണമിച്ച ഒരു കാര്യത്തിന്റെ ഉത്തരവാദിത്തം നിങ്ങളെറ്റെടുക്കുന്നു. നിങ്ങൾ വിചാരിച്ചപോലെ നടക്കാത്ത കാര്യത്തിന് നിങ്ങൾ മറ്റുള്ളവ രെയോ ദൗർഭാഗ്യത്തേയോ കുറ്റം പറയുന്നു. ചിലർ ദോഷസാഹച ര്യങ്ങളെ (Negative Circumstances) കുറ്റം പറയാറുണ്ട്. ഇല്ലേ?
ചോദ്യകർത്താവ്: ഉവ്വ്.
ദാദാശീ: പണം നേടുമ്പോൾ ഒരാൾ സ്വയം അഭിമാനിക്കുന്നു. പക്ഷെ നഷ്ടമാണുണ്ടാകുന്നതെങ്കിൽ അയാൾ അതിന് കാരണ ങ്ങൾ കണ്ടു പിടിക്കുന്നു. അല്ലെങ്കിൽ പറയും "ദൈവം എന്നോട് കോപത്തിലാണ്' എന്ന്.
ചോദ്യകർത്താവ്: അതു വളരെ സൗകര്യപ്രദമാണ്. ഒരു ക്ഷമാപണമാണ്. - ദാദാശ്രീ: അതെ, സൗകര്യപ്രദമാണ്. പക്ഷെ ഒരാളും ഒന്നിനും ദൈവത്തിൽ കുറ്റം ആരോപിക്കാൻ പാടില്ല. ഒരു വക്കീലിനേയോ മറ്റാരെയെങ്കിലുമോ കുറ്റം പറയാം. എങ്ങനെയാണ് നാം
ദൈവത്തെ കുറ്റം പറയുക? വക്കീലിന് കേസ് ഫയൽ ചെയ് നഷ്ടപരിഹാരം ആവശ്യപ്പെടാം. പക്ഷെ ഈ കേസ് ആരാണ് ഫയൽ ചെയ്യുക? ഇത്തരം കുറ്റാരോപണങ്ങൾ അടുത്ത ജന്മ ത്തിൽ അതിഭയങ്കര ബന്ധനങ്ങൾക്ക് കാരണമാവും. ആർക്കെ ങ്കിലും ദൈവത്തിൽ കുറ്റമാരോപിക്കാനാവുമോ?
ചോദ്യകർത്താവ്: ഇല്ല. ദാദാശീ: ചിലപ്പോൾ ആളുകൾ പലതരം ന്യായവാദങ്ങൾ കണ്ടുപിടിക്കും. സ്വന്തം തെറ്റുകുറ്റങ്ങളെ സ്വീകരിക്കുന്നതിൽനിന്ന് അങ്ങനെ ഒഴിവാക്കാൻ ശ്രമിക്കും. ഒരാൾ സ്വന്തം തെറ്റ് ഒരിക്കലും സമ്മതിക്കില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വിദേശി എന്നോട് ഒരി ക്കൽ പറഞ്ഞു; "എന്താണ് നിങ്ങൾ ഇന്ത്യക്കാർ സ്വന്തം തെറ്റുകൾ അഭിമാനപൂർവ്വം സ്വീകരിക്കാത്തത്?' ഞാൻ പറഞ്ഞു, "അതാണ് ഇന്ത്യൻ പ്രശ്നം. എല്ലാ പ്രശ്നങ്ങളിലും വലുത്; ഈ ഇന്ത്യൻ പ്രശ്നമാണ്.' നിങ്ങൾക്കതിന് ഉത്തരം കണ്ടെത്താനാവില്ല. ഇന്ത്യ ക്കാർ ഒരിക്കലും സ്വന്തം തെറ്റ് സമ്മതിക്കില്ല. പക്ഷെ നിങ്ങൾ വിദേ ശികൾ നിങ്ങളുടെ തെറ്റുകൾ സമ്മതിക്കുന്നതിൽ ദയാലുക്കളാണ്.
Page #36
--------------------------------------------------------------------------
________________
ഞാൻ ആരാണ്
കർതൃത്വത്തിലെ വൈരുദ്ധ്യം
- (Constradiction in Doership) -- സംയോഗവും വിയോഗവും സ്വയം സംഭവിക്കുന്നതാണ്. (ഒരു സംഭവം നടക്കാൻ സാഹചര്യങ്ങൾ ഒത്തുവരുന്നതിനെ സംയോഗ മെന്നും സംഭവം നടക്കാതിരിക്കാൻ സാഹചര്യങ്ങൾ ഒത്തു വരുന്ന തിനെ വിയോഗമെന്നും പറഞ്ഞിരിക്കുന്നു).
- പക്ഷെ മനുഷ്യർ അഹംഭാവത്തോടെ ഉത്തരവാദിത്തം ഏറ്റെടു ക്കുന്നു. പണം ലഭിച്ചാൽ അയാൾ പറയും "ഞാൻ സമ്പാദിച്ചു. ' നഷ്ടപ്പെട്ടാലോ? എല്ലാ ആത്മവിശ്വാസവും പോയി. നിരാശയായി പറയുന്നു “ഞാനെന്തു ചെയ്യാനാണ്.'
ചോദ്യകർത്താവ്: ശരിയാണ്. ചിലപ്പോൾ ഇതുതന്നെ ഞാനും പറയുന്നു.
ദാദാശ്രീ: നിങ്ങളാണ് ചെയ്യുന്ന ആളെങ്കിൽ നിങ്ങൾക്കൊരി ക്കലും പറയാനാവില്ല "ഞാനെന്തു ചെയ്യാനാണ്?' എന്ന്. ഉദാഹര ണത്തിന് "ഖഡി' ഉണ്ടാക്കുന്ന കാര്യമെടുക്കാം. (ഒരു ഗുജറാത്തി ഭക്ഷണപദാർത്ഥമാണ് ഖഡി). ഖഡി നന്നായി നല്ല രുചിയൊക്കെ വന്നാൽ ഉണ്ടാക്കിയ ആൾ പറയും.. "ഞാനാണ് അതുണ്ടാക്കിയത്.' പാകം ചെയ്യുമ്പോൾ അതി കരിഞ്ഞാലോ? അവർ പറയും "ഞാനെന്ത് ചെയ്യാനാ? കുട്ടികളെന്നെ ശല്യം ചെയ്യുകയായിരുന്നു, അതല്ലെങ്കിൽ ഫോൺ തുടരെ അടിക്കുകയായിരുന്നു. തീ വളരെ കൂടുതലായിരന്നു എന്നൊക്കെ. എന്തിനാണീ ന്യായവാദങ്ങൾ. എനിക്കു മനസ്സിലായിട്ടുണ്ട് എല്ലാവരും ഇങ്ങനെയൊക്കെത്തന്നെ യാണ് പറയുക. രോഗിയുടെ രോഗം മാറിയാൽ ഡോക്ടർ പറയും "ഞാനവന്റെ ജീവൻ രക്ഷിച്ചു.' രോഗി മരിച്ചാലോ? അപ്പോൾ പറയും "ഞാനെന്തു ചെയ്യാനാണ്?' എന്തിനാണിത്തരം അടിസ്ഥാ നരഹിതമായ ഒരു താങ്ങുമില്ലാത്ത പ്രസ്താവനകൾ പറയുന്നത്?
നിങ്ങൾ ഉണർന്നോ അതോ നിങ്ങളുണർത്തപ്പെട്ടോ? രാവിലെ ഉണർന്നാൽ നിങ്ങൾ പറയും "ഞാനുണർന്നു.' നിങ്ങൾക്ക് നേരത്തെ ഉണരാൻ പറ്റി എന്ന് എന്തടിസ്ഥാനത്തി ലാണ് നിങ്ങൾ ചിന്തിക്കുന്നത്? രാത്രി ഉറങ്ങാൻ കഴിയാതിരിക്കു മ്പോൾ നിങ്ങൾ പറയുന്നു "എനിക്കുറങ്ങാൻ കഴിയുന്നില്ല.' ഉറക്ക
Page #37
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ത്തിനുമേൽ നിങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിൽ നിങ്ങൾക്കാവശ്യ മുള്ളപ്പോൾ ഉറങ്ങിക്കൂടെ? വാസ്തവത്തിൽ നിങ്ങൾക്കൊന്നിലും ഒരു നിയന്ത്രണവും സാധ്യമല്ല.
"ആരാണെന്നെ രാവിലെ ഉണർത്തിയത്' എന്നാരെങ്കിലും ചോദിച്ചാൽ ഞാൻ പറയും. അയാളുടെ ഉറക്കമാകുന്ന കർമ്മം തീർന്നു. അതുകൊണ്ട് ഉണർന്നു എന്ന്. അവന്റെ കർമ്മമാണവനെ ഉണർത്തിയത്.
ഇതിലൊക്കെ എത്രമാത്രം നിങ്ങളുടെ കൈപ്പിടിയിലുണ്ട് ?
നിങ്ങൾ, യഥാർത്ഥ നിങ്ങൾ, ഒരിക്കലും ഒന്നും തിന്നിട്ടില്ല. ചന്ദുലാൽ ആണ് ഭക്ഷണത്തിന്റെ ഉപഭോക്താവ്. നിങ്ങളൊന്നും ഇതുവരെ തിന്നിട്ടില്ല. എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നു നിങ്ങ ളാണ് തിന്നുന്നതെന്ന്. ചന്ദുലാലാണ് ഭക്ഷണം കഴിക്കുന്നതും ചന്ദുലാലാണ് വിസർജ്ജിക്കുന്നതും. നിങ്ങളൊരു കാരണവുമി ല്ലാതെ ഇതിൽ കുടുങ്ങിയിരിക്കുകയാണ്. നിങ്ങൾക്കിത് മനസ്സി ലായോ?
ചോദ്യകർത്താവ്: ദയവായി അതൊന്ന് വിശദീകരിച്ചു തരു. ദാദാശ്രീ: സ്വതന്ത്രമായി വിസർജ്ജനം ചെയ്യാനുള്ള മാനസിക കഴിവുമായി ഒരാളും ഇന്നേവരെ ജനിച്ചിട്ടില്ല. സ്വന്തം കുടലുകളെ നിയന്ത്രിക്കാനുള്ള കഴിവില്ലെങ്കിൽ പിന്നെ എന്തു കഴിവാണ് അയാൾക്കുണ്ടാവുക? മലബന്ധം വന്നാൽ ഇക്കാര്യം അയാൾക്കു മനസ്സിലാവും. ചില കാര്യങ്ങൾ അയാളുടെ ഇച്ഛക്കനുസരിച്ച് നട ക്കുമ്പോൾ അയാൾ വിചാരിക്കുന്നു അയാളാണ് എല്ലാം നടത്തുന്ന തെന്ന്.
ബറോഡയിൽ ഒരുകൂട്ടം ഡോക്ടർമാർക്കൊപ്പം ഞാൻ സത്സംഗം നടത്തി. ഞാനവരോട് പറഞ്ഞു. ഒരാൾക്ക് തന്റെ കുട ലിൽപോലും നിയന്ത്രണമില്ലെന്ന്. അവർ ഞട്ടിപ്പോയി. ഞാൻ തുടർന്നു “മലബന്ധം വരുമ്പോൾ നിങ്ങളിത് തിരിച്ചറിയും. അപ്പോൾ നിങ്ങൾക്ക് പുറമെനിന്ന് സഹായം വേണ്ടിവരും.' ആദ്യംതന്നെ നിങ്ങൾക്കിതിനുള്ള ശക്തിയില്ല. അതുകൊണ്ടാണ് നിങ്ങൾക്ക് സഹായം ആവശ്യമായി വരുന്നത്. അതുകൊണ്ട് ഇത് നിങ്ങളുടെ നിയന്ത ണ ത്തി ല ല്ല. നിങ്ങളുടെ തെറ്റായ
Page #38
--------------------------------------------------------------------------
________________
ഞാൻ ആരാണ്
വിശ്വാസം കൊണ്ടാണ് പ്രകൃതിയുടെ ശക്തി നിങ്ങളുടെ സ്വന്തം ശക്തിയായി കണക്കാക്കുന്നത്. ആരുടെയോ ശക്തി നിങ്ങളുടെ സ്വന്തം ശക്തിയായി കണക്കാക്കുന്നത് മായയാണ് (illusion); ഒരു തെറ്റായ വിശ്വാസം. ഞാൻ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് മനസ്സിലായോ? കുറച്ചും കൂടി ഇപ്പോൾ വ്യക്തമായില്ലേ?
ചോദ്യകർത്താവ്: ഉവ്വ്, എനിക്ക് മനസ്സിലായി. ദാദാശ്രീഃ ഇത്രയെങ്കിലും മനസ്സിയാൽപോലും നിങ്ങളീ പ്രശ്നം പരിഹരിക്കുന്നതിന് അടുത്തെത്തിക്കഴിഞ്ഞു. ഈ ആളുക ളൊക്കെ തപസ്സുചെയ്യുന്നു, ജപിക്കുന്നു, ധ്യാനിക്കുന്നു, വ്രതമെടു ക്കുന്നു എന്നൊക്കെ അവകാശപ്പെടുന്നു. ഇതൊക്കെ വെറും മിഥ്യ യാണ്. ഈ ലോകം എന്നും ഇങ്ങനെയൊക്കെ പോവില്ല. അതാണ് അതിന്റെ പ്രകൃതി.
അത് സംഭവിക്കുന്നു... ദാദാശീ: ഈ സംഭവങ്ങളൊക്കെ ഉണ്ടാകുന്നത് നമ്മുടെ നിയ ന്ത്രണത്തോടെയാണോ അതോ അവ തനിയെ സംഭവിക്കുന്ന താണോ?
ചോദ്യകർത്താവ്: അവ സ്വയം സംഭവിക്കുന്നതാണ്. ദാദാശ്രീ: അതെ. ഇവയൊക്കെ സ്വയം സംഭവിക്കുന്നതാണ്. നിങ്ങൾ രാവിലെ ഉണരുന്നത്, അത് സ്വയം അങ്ങനെ സംഭവിക്കു ന്നതാണ്. നിങ്ങൾ ചായ കുടിക്കുന്നതും സ്വയം സംഭവിക്കുന്നതാ ണ്. നിങ്ങൾ കക്കൂസ് ഉപയോഗിക്കുന്നതും സ്വയം സംഭവിക്കുന്നു. ഈ കാര്യങ്ങളൊക്കെ നിങ്ങളാൽ സംഭവിപ്പിക്കപ്പെടുന്നതാണോ അതോ അവ സ്വയം സംഭവിക്കുന്നതോ?
ചോദ്യകർത്താവ്: അവ സ്വയം സംഭവിക്കുന്നു. ദാദാശ്രീ: നിങ്ങൾ ഒരു ജോലി ചെയ്യുമ്പോൾ അത് സ്വയം സംഭവിക്കുകയാണോ അതോ നിങ്ങൾ അത് ചെയ്യുകയാണോ?
ചോദ്യകർത്താവ്: അത് സംഭവിക്കുന്നു. ദാദാശ്രീ: അതെ. അങ്ങനെ ഈ ലോകത്തിൽ, “അത് സംഭവി ക്കുന്നു.' ഇതാണ് ഈ ലോകം എന്താണ് എന്നത്. കാര്യങ്ങൾ സ്വയം സംഭവിക്കുന്നു. എന്നാൽ ആളുകൾ പറയുന്നു, “ഞാനത്
Page #39
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ചെയ്യുന്നു.' "ഞാൻ ടോയ്ലറ്റിൽ പോയി' "ഞാനിത് ചെയ്തു.' "ഞാൻ ഈ പണം സമ്പാദിച്ചു' എന്നിങ്ങനെ. എന്തെങ്കിലും കാര്യ ങ്ങൾ സ്വയം സംഭവിക്കുമ്പോൾ നാം പറയുന്നു, "ഞാനതു ചെയ്യുന്നു' എന്ന്. നാം പുതിയ കർമ്മങ്ങൾ സൃഷ്ടിക്കുകയാണ്. കർമ്മത്തിന്റെ പുതിയ വിത്തുകൾ വിതയ്ക്കുന്നു. പുതിയ കർമ്മ ങ്ങൾ സൃഷ്ടിക്കുന്നത് നിങ്ങൾ നിർത്തിയാൽ നിങ്ങൾ സ്വതന്ത്രരാ യിരിക്കും. എങ്കിലും ജ്ഞാനം ലഭിക്കാതെ ഒരാൾക്ക് കർമ്മം സൃഷ്ടിക്കുന്നത് നിർത്താനാവില്ല.
കർതൃത്വം = പ്രകൃതി, അകർതൃത്വം = ആത്മാവ് ഈ ലോകത്തിലെ എല്ലാ മനുഷ്യരും പമ്പരങ്ങളാണ്. എന്താണ് പമ്പരം? ആണിയിൽ തിരിയുന്ന ഒരു കളിക്കോപ്പാണത്. അത് തിരിയുന്നു. അതിന്റെ എല്ലാ ഊർജ്ജവും കഴിയുന്നതുവരെ അത് തിരിയും. ഈ ഉദാഹരണത്തിൽ ചരടു ചുറ്റുന്നത് ഭാവപുരു ഷാർത്ഥം (കാരണം) ആണ്. പമ്പരത്തിന്റെ കറക്കം പ്രാരാബ്ധം (ഫലം) ആണ്. പ്രകൃതിയാണ് ഒരാളെക്കൊണ്ട് പ്രവൃത്തികൾ ചെയ്യിപ്പിക്കുന്നത്. എന്നാൽ അയാൾ പറയുന്നു; "ഞാനത് ചെയ്യുന്നു' എന്ന്. വാസ്തവത്തിൽ ചരടിൻതുമ്പത്തെ പാവയെ പ്പോലെയാണ്. പ്രകൃതി അയാളെക്കൊണ്ട് തപസ്സു ചെയ്യിക്കുന്നു, മന്ത്രം ചൊല്ലിക്കുന്നു, ധ്യാനിപ്പിക്കുന്നു.... എന്നാൽ അയാൾ വിശ്വ സിക്കുന്നു അയാളാണ് ചെയ്യുന്ന ആളെന്ന്.
- ചോദ്യകർത്താവ്: ഞങ്ങളോട് പ്രകൃതിയെക്കുറിച്ച് പറയൂ, ദാദാ. - ദാദാശ്രീ: നിങ്ങൾ കർതൃത്വം ഏറ്റെടുക്കുന്ന നിമിഷം പ്രകൃതി ജന്മമെടുക്കുന്നു. ആത്മാവായ നിങ്ങൾ അകർത്താവാണ്. നിങ്ങൾ ചന്ദുലാൽ ആണ് എന്ന തെറ്റായ വിശ്വാസം നിങ്ങൾക്കുണ്ട്, "ഞാനാണ് കർത്താവ് (ചെയ്യുന്ന ആൾ)' എന്നും നിങ്ങളിതു പറ യുന്ന നിമിഷം നിങ്ങൾ ബന്ധിതനാകുന്നു. ഈ തെറ്റായ വിശ്വാ സംകൊണ്ടാണ് പ്രകൃതി നിലവിൽ വരുന്നത്. യഥാർത്ഥ "ഞാൻ' ആരെന്ന അജ്ഞത നിലനിൽക്കുന്നേടത്തോളംകാലം ഒരാൾക്ക് താനാണ് കർത്താവ് എന്ന് തോന്നും. അങ്ങനെ തന്റെ പ്രകൃതി യാൽ ബന്ധിതനാവുകയും ചെയ്യും. "ഞാനല്ല കർത്താവ്' എന്ന
Page #40
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ബോധം നേടുന്നതോടെ, അങ്ങനെ കർത്തത്വം നിലക്കുന്നതോടെ പ്രകൃതിക്ക് നിലനില്പില്ലാതാകുന്നു. ആ നിമിഷംമുതൽ ഒരാൾ പുതിയ കർമ്മങ്ങളാൽ ബന്ധിതനാകുന്നില്ല. എന്നാൽ പഴയ കർമ്മ ങ്ങൾ നിലനിൽക്കും. അവ നിർവ്വഹിക്കപ്പെടേണ്ടി വരും.
കർത്താവും കർതൃത്ത്വത്തിനുള്ള ഉപാധിയും ചോദ്യകർത്താവ്: ഒരാൾ കർത്താവല്ലെങ്കിൽ പിന്നെ ആരാണ് കർത്താവ്? കർത്താവിന്റെ സ്വഭാവമെന്താണ്?
ദാദാശ്രീ: ഒരാളുടെ കർതൃത്വം ഏതൊരു പ്രക്രിയയിലും നൈമിത്തികം (instrumental) മാത്രമാണ്. ഒരാൾ ഒന്നിന്റെയും സ്വത ന്ത്രമായ കർത്താവല്ല. - ഈ നൈമിത്തിക കർതൃത്വം ഒരു പാർലിമെന്ററി പ്രക്രിയയായി വിശദീകരിക്കാം. അവസാനതീരുമാനം കൂട്ടായ വോട്ടുകളുടെ അടി സ്ഥാനത്തിലാണ്. ഓരോ വ്യക്തിക്കും ഓരോ വോട്ടുമാത്രമാണു ള്ളത്. അവസാനഫലത്തിൽ നിങ്ങളുടെ വോട്ട് വളരെയെണ്ണത്തിൽ ഒന്നുമാത്രമാണ്. പക്ഷെ നിങ്ങളു വിശ്വസിക്കുന്നു "നിങ്ങളാണിതു ചെയ്യുന്നത്' എന്ന്. അങ്ങനെ നിങ്ങൾ കർത്താവായിത്തീരുന്നു.
ഭാവപുരുഷാർത്ഥത്തിലൂടെയുള്ള "ആസൂത്രണം' ഇങ്ങനെ യാണ് സംഭവിക്കുന്നത്. ഈ ആസൂത്രണമാണ് അവസാനത്തെ
കൈയൊപ്പ്. കർതൃത്വം ആസൂത്രണഘട്ടത്തിൽ മാത്രമേ ഉള്ളു. പക്ഷെ ഇക്കാര്യം ലോകത്തിലൊരാൾക്കും അറിയില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈ ജീവിതത്തിൽ നമുക്കുമുന്നിൽ പ്രത്യ ക്ഷപ്പെടുന്നതൊക്കെ കഴിഞ്ഞ ജന്മത്തിലെ ഭാവപുരുഷാർത്ഥത്തി ലൂടെ (deep inner intent) ആസൂത്രണം ചെയ്യപ്പെട്ടതിന്റെ ഫലമാണ്. കർതൃത്വത്തിനുള്ള ഏകസ്ഥാനം ഈ ഭാവങ്ങളാണ്. - ചന്ദുലാൽ എന്ന ഈ ചെറിയ കമ്പ്യൂട്ടറിന്റെ ഔട്ട്പുട്ട് പിന്നീട് "ശാസ്ത്രീയ സാഹചര്യത്തെളിവുകൾ' എന്ന വൻ കമ്പ്യൂട്ടറിന്റെ ഇൻപുട്ടായി മാറുന്നു. ഇപ്രകാരം ആസൂത്രണം (ഭാവപുരു ഷാർത്ഥം) വൻ കമ്പ്യൂട്ടറിലേക്ക് ഫീഡ് ചെയ്യപ്പെടുന്നു. ആസൂത ണത്തിന്റെ ഫലങ്ങൾ അങ്ങനെ വൻ കമ്പ്യൂട്ടർ പുറത്തു വിടുന്നു. ഒരാളുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ഫലങ്ങൾ മാത്രമാ
Page #41
--------------------------------------------------------------------------
________________
ഞാൻ ആരാണ്
്യം
ണ്. ഈ ജീവിതത്തിൽ ഡിസ്ചാർജ് ചെയ്യപ്പെടുന്നത് കഴിഞ്ഞ ജന്മ ങ്ങളിൽ സൃഷ്ടിക്കപ്പെട്ട കാരണങ്ങളുടെ ഫലങ്ങളാണ്. ഈ ജീവി തത്തിലെ ഒന്നും തന്നെ ഒരാൾക്കും സ്വന്തം നിയന്ത്രണത്തിലുള്ള തല്ല. അത് “മറ്റു കൈകളുടെ' നിയന്ത്രണത്തിലാണ്. ഒരിക്കൽ ആസൂത്രണം നടന്നു കഴിഞ്ഞാൽ അത് ആസൂത്രകന്റെ കയ്യിൽനിന്നും പോയി "മറ്റു കൈകളുടെ' നിയന്ത്രണത്തിലായിത്തീ രുന്നു. ഈ മറ്റു കൈകൾ (ശാസ്ത്രീയ സാഹചര്യത്തെളിവുകൾ) ഫലങ്ങൾ കൊണ്ടുവരുന്നതിനുള്ള ഒരു പങ്കു വഹിക്കുന്നു. അതു കൊണ്ട്, ഫലങ്ങൾ ആസൂത്രണത്തിൽനിന്നും വ്യത്യസ്തമായേ ക്കാം. ഫലങ്ങൾ കെട്ടഴിച്ചു വിടപ്പെടുന്നത് പൂർണ്ണമായും "മറ്റു
കൈകളാൽ' ആണ്. ഇത് വളരെ സൂക്ഷ്മമായ കാര്യമാണ്. നിങ്ങൾക്കിത് മനസ്സിലാവുന്നുണ്ടോ? ചോദ്യകർത്താവ്: ഉവ്വ് ദാദാ, എനിക്കത് മനസ്സിലാവുന്നുണ്ട്.
- കർതൃത്വം കർമ്മത്തെ ബന്ധിപ്പിക്കുന്നു മടിക്കാതെ എന്ത് ചോദ്യവും ചോദിക്കൂ. നിങ്ങളറിയാനാഗ്രഹി ക്കുന്നതിനെക്കുറിച്ചെല്ലാം ചോദ്യങ്ങൾ ചോദിക്കുക. ഈ ശാസ്ത്രം അറിയുന്നത് വളരെ ഗുണകരമാണ്. ഇവിടെ നിങ്ങൾക്ക് എന്തുമേതും ചോദിക്കാം.
ചോദ്യകർത്താവ്: എങ്ങനെയാണ് ഞങ്ങൾ കർമ്മബന്ധന ത്തിൽനിന്നും രക്ഷപ്പെടുക? - ദാദാശ്രീ: ഈ കർമ്മങ്ങൾ നിലനിൽക്കുന്നത് കർതൃത്വവി ശ്വാസം നിലനിൽക്കുന്നതിനാലാണ്. ഈ കർമ്മങ്ങളുടെ നില നില്പ്പ് കർതൃത്വത്തെ നേരിട്ട് ആശ്രയിച്ചിരിക്കുന്നു. "ഞാൻ' അവ സ്ഥയിൽ കർതൃത്വമില്ല; അതുകൊണ്ട് കർമ്മവുമില്ല. കർതൃത്വമു ണ്ടെങ്കിൽ മാത്രമെ കർമ്മം സൃഷ്ടിക്കാനാവൂ. ചന്ദുലാൽ ആയിരി ക്കെ, നിങ്ങൾ പറയുകയും വിശ്വസിക്കുകയുടെ ചെയ്യുന്നു. “ഞാനതു ചെയ്ത', "ഞാനിതു ചെയ്തു' എന്നെല്ലാം. അപ്പോൾ നിങ്ങൾ കർത്താവാകുന്നു. ഈ വിശ്വാസമപ്പോൾ കർമ്മത്തിന് താങ്ങായിത്തീരുന്നു. ഒരാൾ കർതൃത്വം അവസാനിപ്പിക്കുമ്പോൾ കർമ്മത്തിന് അടിസ്ഥാനവും താങ്ങുമില്ലാതാകുന്നു. അങ്ങനെ അത് കൊഴിഞ്ഞു പോകുന്നു.
Page #42
--------------------------------------------------------------------------
________________
ഞാൻ ആരാണ്
TO (0230130 (self) cam30290130 (non-self)
അജ്ഞതയിലുടെ ഒന്നായിത്തീരുന്നു ആത്മാവും അനാത്മാവും രണ്ടു വ്യത്യസ്ത നിലനില്പ്പുകളാ ണ്. അവ ഒന്നായിത്തീർന്നിട്ടില്ല. എന്നലവ പരസ്പരം ഒട്ടിച്ചേർന്നി രിക്കുകയാണ്. എങ്ങനെ? ഭ്രാന്തിരസത്താൽ അവ പരസ്പരം ഒട്ടി ച്ചേർന്നിരിക്കുന്നു. (ഭാന്തരസമെന്നത് തെറ്റായ താല്പര്യങ്ങളോ സത്തയോ ആണ്. അത് ഞാനാണ് കർത്താവ് എന്ന തെറ്റായ ധാര ണയാണ്). എവിടന്നാണ് ഈ ഭ്രാന്തിരസം വന്നത്? ഒരാൾ "ഞാനതു ചെയ്തു' എന്നു പറയുന്ന നിമിഷം ആത്മാവും അനാ ത്മാവും ഈ രസത്താൽ ഒട്ടിച്ചേരുന്നു. വർഷങ്ങൾ കഴിഞ്ഞാലും വിടർത്തി മാറ്റാനാവാത്തവിധം. ഒട്ടിക്കാനുള്ള ശക്തി ഈ രസത്തി നുണ്ട്. അപ്പോൾ പിന്നെ ഓരോ ദിവസവും കൂട്ടിച്ചേർക്കപ്പെടുന്ന രസത്തെക്കുറിച്ച് സംസാരിക്കാനാരംഭിക്കാൻപോലും നമുക്ക് കഴി യുമോ?
ഒരു ജ്ഞാനിക്ക് എല്ലാ ഭാന്തിരസവും അലിയിപ്പ് ആത്മാവി നേയും അനാത്മാവിനേയും വേർതിരിക്കാനാവും. അപ്പോൾ ആത്മാവും അനാത്മാവും അതിന്റെ സ്വഭാവികമായി അവസ്ഥയി ലായിത്തീരുന്നു. മിഥ്യാബോധംകൊണ്ട് അഹംബോധം നില നിൽക്കുന്ന കാലത്തോളം ഒരാൾ പറയും "ഞാനാണ് കർത്താവ്, ഞാനാണ് അറിയുന്ന ആൾ' എന്നെല്ലാം. "ഞാനിത് ചെയ്തു' “എനിക്കത് അറിയാം' എന്നീ രീതിയിൽ അയാൾ സംസാരിക്കും. "ഞാനാണ് കർത്താവ്” “ഞാനാണ് അറിയുന്ന ആൾ' തുടങ്ങിയവ ഒന്നിച്ചിരിക്കുന്ന ഒരാൾ "ജ്ഞയ' അവസ്ഥയിലാണ്. അത് തന്നെ യാണ് "ഭ്രാന്തി' അല്ലെങ്കിൽ "മിഥ്യ' എന്നറിയപ്പെടുന്നത്. "ഞാനാണ് അറിയുന്ന ആൾ അല്ലെങ്കിൽ കാണുന്ന ആൾ' എന്നത് "ഞാനാണ് കർത്താവ്' എന്നതുമായി ബന്ധമില്ലാത്ത അവസ്ഥയാണ്. "ജ്ഞയക്' (അറിയുന്ന ആൾ).
ഇപ്പോൾ നിങ്ങൾ "ഞാൻ ചന്ദുലാൽ' ആണ് എന്ന് വിശ്വസിക്കു ന്നു. ("ഞാനും' “എന്റേയും' ഒന്നായിക്കരുതുന്നു). അതുകൊ ണ്ടാണ് ആത്മാവും അനാത്മാവും ഒന്നായിരിക്കുന്നത്. വാസ്തവ ത്തിൽ ഈ രണ്ടു ഘടകങ്ങളും പരസ്പരം വേറിട്ടിരിക്കുന്നു.
Page #43
--------------------------------------------------------------------------
________________
ഞാൻ ആരാണ്
നിങ്ങളും വേറെയാണ് ചന്ദുലാലും വേറെയാണ്. പക്ഷെ ഈ വ്യത്യാസം ബോധ്യപ്പെടുന്നതുവരെ നിങ്ങളെന്തു ചെയ്യും?
ഒരു ജ്ഞാനിപുരുഷന് വേർതിരിവിന്റെ ശാസ്ത്രമുപയോ ഗിച്ച് നിങ്ങൾക്ക് ഈ വേർതിരിവ് ചെയ്ത് തരാൻ കഴിയും. അതി നുശേഷം യഥാർത്ഥ നിങ്ങൾ, അതായത് "ഞാൻ' ഒന്നും ചെയ്യുന്നി ല്ല. എല്ലാം തുടർന്നു ചെയ്തുകൊണ്ടിരിക്കുന്നത് "ചന്ദുലാൽ' ആണ്.
6) ആരാണ് ശാസ്ത്രീയമായ വേർതിരിവ് നടത്തുന്നത്?
ആത്മാവിന്റേയും അനാത്മവിന്റേയും
- ശാസ്ത്രീയമായി തരംതിരിവ് എന്താണ് ആത്മജ്ഞാനം? ആത്മാവിന്റേയും (പുരുഷൻ, self) അനാത്മവിന്റേയും (പ്രകൃതി, non-self) സ്വാഭാവിക ഗുണങ്ങൽ തിരിച്ചറിയലാണ് അത്. ആത്മാവിന്റേയും അനാത്മാവിന്റേയും ഗുണങ്ങൾ അറിയുകയും അവയെ വേർതിരിക്കുന്ന പ്രക്രിയയി ലൂടെ കടന്നുപോവുകയും ചെയ്തിട്ടുള്ള ആൾ ആത്മജ്ഞാനം നേടി എന്നു പറയുന്നു. നിങ്ങൾ ആത്മാവിന്റേയും അനാത്മാവി ന്റേയും നൈസർഗ്ഗിക ഗുണങ്ങളും വ്യത്യാസങ്ങളും തിരിച്ചറിയു മ്പോൾ നിങ്ങൾ ആത്മജ്ഞാനം നേടി. - നിങ്ങൾക്ക് സ്വയം ആത്മജ്ഞാനം നേടാനാവില്ല. അതിനുകാ രണം നിങ്ങളിപ്പോൾ പ്രകൃതിയിൽ വസിക്കുകയും പ്രകൃതിയായി പെരുമാറുകയും ചെയ്യുന്നു എന്നതാണ്. പ്രകൃതിയിലിരുന്നു കൊണ്ട് നിങ്ങൾ പ്രകൃതിയെ നശിപ്പിക്കാൻ ശ്രമിക്കുന്നു. ഇതെ ങ്ങനെ സാധ്യമാകാനാണ്? നിങ്ങൾക്ക് മുകൾഭാഗം ചുരണ്ടിക്കള യാൻ മാത്രമെ കഴിയൂ. നിങ്ങൾക്ക് പൂർണ്ണമായി പ്രകൃതിയെ നശി പ്പിക്കാനാവില്ല. ഉദാഹരണത്തിന് ഈ വസ്ത്രം വൃത്തികേടായാൽ അതു കഴുകാൻ സോപ്പ് ആവശ്യമായി വരും. സോപ്പുപയോഗിച്ച് കഴുകുമ്പോൾ സോപ്പിന്റെ അവശിഷ്ടം വസ്ത്രത്തിൽ ബാക്കി വരും. ഒരു അവശിഷ്ടം മാറ്റുമ്പോൾ മറ്റൊരവശിഷ്ടം അതിൽ ബാക്കി വരും. സോപ്പുമാറ്റാൻ നിങ്ങൾ ടിനോപ്പാൽ (നീലം) ഉപ് യോഗിക്കേണ്ടി വരും. അപ്പോൾ ടിനോപ്പാലിന്റെ കറ അതിൽ നില
Page #44
--------------------------------------------------------------------------
________________
ഞാൻ ആരാണ്
നിൽക്കും. ഒരാൾക്ക് സ്വയം പരിശ്രമംകൊണ്ട് ആത്മജ്ഞാനം നേടാനാവില്ല എന്നു കാണിക്കാനാണ് ഞാനീ ഉദാഹരണം പറ ഞ്ഞത്. ആത്മജ്ഞാനം നേടാതെ പ്രകൃതിയെ നശിപ്പിക്കാനാവില്ല. പ്രകൃതിയെ ദുർബ്ബലമാക്കാൻ കഴിഞ്ഞേക്കാം. ഒരിക്കൽ ആത്മാവി ന്റേയും അനാത്മാവിന്റേയും സ്വഭാവ വിശേഷങ്ങൾ തിരിച്ചറി ഞ്ഞാൽ നിങ്ങൾക്ക് ഉത്തരം കിട്ടിയിരിക്കും. എല്ലാ ഗുണങ്ങളും തിരിച്ചറിയാൻ ജ്ഞാനിപുരുഷൻ നിങ്ങളെ സഹായിക്കും. ഒരു ജ്ഞാനിപുരുഷനു മാത്രമെ നിങ്ങളുടെ ആത്മാവിനേയും അനാ ത്മാവിനേയും വേർതിരിച്ചു തരാനാവൂ.
ഉദാഹരണത്തിന് സ്വർണ്ണമോതിരത്തിൽ സ്വർണ്ണത്തിന്റേയും ചെമ്പിന്റേയും കൂട്ടാണ് ഉള്ളത്. ആർക്കാണ് ആ ചെമ്പും സ്വർണ്ണവും വേർതിരിക്കാനാവുക?
ചോദ്യകർത്താവ്: ഒരു സ്വർണ്ണപ്പണിക്കാരനു മാത്രം കഴിയും. ദാദാശ്രീ: അതെ. ഒരു സ്വർണ്ണപ്പണിക്കാരൻ സ്വർണ്ണവും ചെമ്പും വേർതിരിച്ചു തരും. കാരണം അയാൾക്ക് ഈ രണ്ടു ലോഹങ്ങളുടെ സവിശേഷതകൾ അറിയാം. അതുപോലെ ജ്ഞാനിപുരുഷന് ആത്മാവിന്റേയും അനാത്മാവിന്റേയും ഗുണങ്ങ ളറിയുന്നതുകൊണ്ട് അവയെ വേർതിരിക്കാനും കഴിയും.
മോതിരത്തിലെ സ്വർണ്ണവും ചെമ്പും ചേർന്ന ഒരു മിശ്രിതമാ ണ്. ഒരു സംയുക്തമല്ല. അതുകൊണ്ട് സ്വർണ്ണപ്പണിക്കാരന് ആ മിശ്രിതത്തെ എളുപ്പം വേർതിരിക്കാനാവുന്നു. അതുപോലെ ആത്മാവും അനാത്മാവും മിശ്രിതമായിട്ടാണ് സ്ഥിതിചെയ്യുന്നത്; സംയുക്തമായിട്ടല്ല. അതുകൊണ്ടാണ് ഒന്നിനെ മറ്റൊന്നിൽനിന്നും വേർതിരിക്കാനാവുന്നത്. അവ സംയുക്തരൂപത്തിലായിരുന്നെ ങ്കിൽ അവയെ വേർതിരിക്കാനാവുമായിരുന്നില്ല. അതുകൊണ്ടാണ് ജ്ഞാനിപുരുഷൻ അവയെ രണ്ടായി വേർതിരിക്കുന്നതും അങ്ങനെ ഒരാൾക്ക് ആത്മാവിനെ തരിച്ചറിയാനാവുന്നതും.
എന്താണ് ജ്ഞാനവിധി? 'വിധി ആത്മാവിനേയും അനാത്മാവിനേയും വേർതിരിക്കാ - നുള്ള ജ്ഞാനിപുരുഷന്റെ സവിശേഷ പ്രക്രിയയാണ് ചോദ്യകർത്താവ്: എന്താണ് ജ്ഞാനവിധി?
Page #45
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ദാദാശ്രീ: ആത്മാവിനെ ശരീരത്തിൽനിന്നും വേർതിരിക്കുന്ന പ്രക്രിയയാണ് ജ്ഞാനവിധി. ജീവനുള്ളതിൽനിന്നും ജീവനില്ലാ ത്തതിനെ വേർതിരിക്കലാണത്.
ചോദ്യകർത്താവ്: തത്ത്വം ശരിയാണ്. എന്താണ് അതിന്റെ നട പടിക്രമം.
ദാദാശ്രീ: അതിവിടെ വിശദീകരിക്കാനുള്ളതല്ല. ഒരാൾ വെറു തെയിരുന്ന് ഞാൻ പറയുന്നത് ആവർത്തിക്കയേ വേണ്ടു; ഞാൻ പറയുന്നതുപോലെത്തന്നെ! രണ്ടു മണിക്കൂർ നീണ്ട പ്രകി യക്കുശേഷം "ഞാനാര്?' എന്ന ബോധമുദിക്കുന്നു. 48 മിനിട്ട് ഭേദവി ജ്ഞാത്തിലെ വാചകങ്ങൾ പറയുന്നു. അത് ആത്മാവിനേയും അനാത്മാവിനേയും വേർതിരിക്കുന്നു. അതിനുശേഷം ഒരു മണി ക്കൂർ അഞ്ച് ആജ്ഞകൾ വിശദീകരിച്ചു തരും. അത് വ്യക്തമാക്കു ന്നതിനും തെളിയിക്കുന്നതിനും ഉദാഹരണങ്ങൾ നൽകും. പുതിയ കർമ്മങ്ങൾ ചാർജ്ജു ചെയ്യപ്പെടാതിരിക്കാൻ പുതിയ ജീവിതം എങ്ങനെ നയിക്കണമെന്ന് കാണിച്ചു തരും. അപ്പോൾ നിങ്ങൾക്കു മനസ്സിലാവും എങ്ങനെയാണ് പഴയ കർമ്മങ്ങൾ നശിപ്പിച്ചു കളയേ ണ്ടതെന്ന്. നിങ്ങൾ ശുദ്ധത്മാവാണ് എന്ന ബോധം സ്ഥിരമായി നിലനിൽക്കും.
ഗുരുവാണോ ജ്ഞാനിയാണോ ആവശ്യം? ചോദ്യകർത്താവ്: ദാദയെക്കാണുന്നതിനുമുമ്പ് ഒരാൾക്ക് ഒരു ഗുരുവുണ്ടെങ്കിൽ എന്തു ചെയ്യണം?
ദാദാശ്രീ: നിങ്ങൾക്ക് വീണ്ടും അദ്ദേഹത്തിന്റെ അടുത്തു പോകാം. നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ അത് നിർബ്ബന്ധമല്ല. നിങ്ങളദ്ദേഹത്തെ ബഹുമാനിക്കണം. ജ്ഞാനം ലഭിച്ചശേഷം ചിലർ എന്നോടു ചോദിക്കാറുണ്ട് അവർ അവരുടെ പഴയ ഗുരു വിനെ ഉപേക്ഷിക്കണമോ എന്ന്. ഞാനവരോട് പറയും വേണ്ടെന്ന്. കാരണം അവർ ഇപ്പോൾ എത്തി നിൽക്കുന്ന അവസ്ഥക്ക് സഹാ യിച്ചിട്ടുള്ളത് ആ ഗുരുവാണ്. ഒരു ബഹുമാന്യമായ ജീവിതം നയി ക്കാൻ അവരെ സഹായിച്ചത് ആ ഗുരുവാണ്. ഗുരുവില്ലാതെ ജീവി തത്തിന് പരിശുദ്ധി കൈവരില്ല. നിങ്ങൾ ഒരു ജ്ഞാനിപുരുഷനെ കാണാൻ പോവുകയാണെന്ന് നിങ്ങൾക്ക് ഗുരുവിനോട് പറയാം.
Page #46
--------------------------------------------------------------------------
________________
ഞാൻ ആരാണ്
35
ചിലർ അവരുടെ ഗുരുവിനേയും എന്റെ അടുത്ത് കൊണ്ടുവരാറു ണ്ട്. ഗുരുവിനും മോക്ഷം ആവശ്യമാണ്. ഗുരുവില്ലാതെ ലൗകികജീ വിതത്തെക്കുറിച്ചറിയാനോ മോക്ഷത്തെക്കുറിച്ചറിയാനോ സാധ്യമ ല്ല. ലൗകികജീവിതത്തിന് ഗുരു ആവശ്യമാണ്. മോക്ഷത്തിന് ജ്ഞാനിപുരുഷൻ ആവശ്യമാണ്.
(7) മോക്ഷത്തിന്റെ സ്വഭാവം എന്താണ്? (പൂർണ്ണമായ മോചനം)
ആവശ്യമായ ഒരേയൊരു ലക്ഷ്യം
ചോദ്യകർത്താവ്: ഒരു മനുഷ്യന് എന്ത് ലക്ഷ്യമാണ് വേണ്ടത്?
ദാദാശ്രീഃ മോക്ഷം വേണം, വേണ്ടേ? കാരണം എത്രകാലം ലക്ഷ്യമില്ലാതെ നിങ്ങൾക്ക് അലയാനാവും? അനന്തജന്മങ്ങളി ലായി നിങ്ങൾ ഇതുമാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. അലയാ നായി ഇനി ഒരു സ്ഥലം നിങ്ങൾക്ക് ബാക്കിയില്ല. പല ഗതികളി ലൂടെ നിങ്ങൾ ലക്ഷ്യമില്ലാതെ അലഞ്ഞു മൃഗഗതി, മനുഷ്യഗതി,
ദേവഗതി... അങ്ങനെ.
അറ്റമില്ലാത്ത ഈ അലച്ചിലിന്റെ കഷ്ടപ്പാട് നിങ്ങൾ അനുഭവി ക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? നിങ്ങൾ നിങ്ങളുടെ യഥാർത്ഥ സ്വരൂപം തിരിച്ചറിയാത്തതുകൊണ്ടാണ് അത്. "ഞാനാരാണ്? എന്ന ചോദ്യത്തിന്റെ ഉത്തരം നിങ്ങളിതുവരെ അറിഞ്ഞിട്ടില്ല. നിങ്ങൾക്ക് നിങ്ങളുടെ യഥാർത്ഥ ആത്മസ്വരൂപം അറിയില്ലെ? എണ്ണമറ്റ ജീവിതങ്ങളിലൂടെ അനന്തമായി അലഞ്ഞിട്ടും നിങ്ങൾക്ക റിയില്ല, നിങ്ങൾ വാസ്തവത്തിൽ ആരാണെന്ന്. പണമുണ്ടാക്കൽ മാത്രമാണോ നിങ്ങളുടെ ജീവിതത്തിന്റെ ഏകലക്ഷ്യം? മോക്ഷത്തി നുവേണ്ടി ഒരു പരിശ്രമവും നിങ്ങൾ നടത്തേണ്ടതില്ലേ?
ചോദ്യകർത്താവ്: വേണം, ഒരു പരിശ്രമം നടത്തണം.
ദാദാശ്രീഃ സ്വതന്ത്രമാവേണ്ടത് അവശ്യമല്ലെ? എത്രകാലം നിങ്ങൾക്ക് ബന്ധനത്തിൽ കഴിയാനാവും?
ചോദ്യകർത്താവ്: സ്വതന്ത്രമാവുന്നതിലും സ്വതന്ത്രമാമേണ്ട തിന്റെ ആവശ്യം മനസ്സിക്കുകയാണ് വേണ്ടതെന്ന് ഞാൻ വിശ്വസി ക്കുന്നു.
Page #47
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ദാദാശീ: അതെ. ആ അറിവ് അത്യാവശ്യമാണ്. അതൊരി ക്കൽ മനസ്സിലാക്കിയാൽ മതിയാവും. നിങ്ങൾക്ക് സ്വതന്ത്രനാവാ നായില്ലെങ്കിലും, ചുരുങ്ങിയത് അത് അറിഞ്ഞിരിക്കണം, ശരി യല്ലെ? സ്വാതന്ത്യം പിന്നീട് വരും. പക്ഷെ ഇപ്പോൾ സ്വാതന്ത്ര്യ ത്തെക്കുറിച്ചുള്ള അറിവ് മതിയാവും.
ആത്മജ്ഞാനത്തിന് പരിശ്രമമൊന്നും ആവശ്യമില്ല. - മോക്ഷമെന്നാൽ നിങ്ങളുടെ യഥാർത്ഥ സ്വരൂപത്തിലേക്ക് വരിക എന്നാണ്. ലൗകികജീവിതമെന്നാൽ നിങ്ങളുടെ യഥാർത്ഥ സ്വരൂപത്തിൽനിന്നും അകന്നുപോകലാണ്. നിങ്ങളുടെ യഥാർത്ഥ രൂപത്തിലേക്കു വരുന്നതിൽ വിഷമമില്ല. എന്നാൽ ലൗകികജീ വിതം; നിങ്ങളുടെ യഥാർത്ഥരൂപത്തിൽനിന്നും അകന്നുപോകൽ വിഷമകരമാണ്. മോക്ഷം കിച്ചഡി (അരിയും എള്ളും ചേർത്തു. ണ്ടാക്കുന്ന ഗുജറാത്തി ഭക്ഷണം) ഉണ്ടാക്കുന്നതിലും എളുപ്പമാണ്. കിച്ചഡിയുണ്ടാക്കാൻ നിങ്ങൾക്ക് വസ്തുക്കൾ വേണം. അരി, എള്ള്, മസാല, പച്ചക്കറികൾ, വെള്ളം, ചീഞ്ചട്ടി, മണ്ണെണ്ണ, സ്റ്റ എന്നിങ്ങനെ. ഇതൊക്കെയുണ്ടെങ്കിലേ നിങ്ങൾക്ക് കിച്ചഡിയുണ്ടാ ക്കാനാവൂ. അതേ സമയം മോക്ഷം കിച്ചഡിയുണ്ടാക്കുന്നതിലും എളുപ്പമാണ്. പക്ഷെ നിങ്ങൾക്ക് ഒരു ജ്ഞാനിപുരുഷനെ കാണേ ണ്ടിവരും. അദ്ദേഹത്തിന് മോക്ഷത്തിൽ നിങ്ങളെ അനുഗ്രഹിക്കാ നാവും. നിങ്ങൾ അറ്റമില്ലാത്ത പുനർജ്ജന്മങ്ങളിലൂടെ കടന്നുപോ യിക്കഴിഞ്ഞില്ലേ?
മോക്ഷം ശ്രമരഹിതമാണ് - എന്റെ അടുത്തുവന്ന് എന്നിൽനിന്ന് നിങ്ങളുടെ മോക്ഷം സ്വീകരിക്കാനാണ് ഞാൻ പറയുന്നത്. ആളുകൾക്ക് ഇപ്പോഴും സംശയമാണ്. "എങ്ങനെയാണ് നമ്മുടെ ഭാഗത്തുനിന്നും ഒരു പരി ശ്രമവുമില്ലാതെ ഒരാൾക്ക് മോക്ഷം നൽകാനാവുക?' അവർ ചോദി ക്കുന്നു. അങ്ങനെയെങ്കിൽ ശരി, നിങ്ങളുടെ പരിശ്രമങ്ങളുമായി മുന്നോട്ടു പോകൂ. അത് നേടിയെടുക്കാൻ ശ്രമിക്കൂ. പരിശ്രമം കൊണ്ട് നിങ്ങൾ ഗുണരഹിതമായ കാര്യങ്ങൾ മാത്രമെ കണ്ട് ത്തു. പരിശ്രമത്തിലൂടെ ആരും ഇന്നുവരെ മോക്ഷം നേടിയിട്ടില്ല.
Page #48
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ചോദ്യകർത്താവ്: മോക്ഷം വാങ്ങാനോ കൊടുക്കാനോ സാധ്യമാണോ? - ദാദാശ്രീ: നിങ്ങൾ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന ഒന്നല്ല മോക്ഷം. പക്ഷെ നിങ്ങൾക്കൊരു "നിമിത്തം' ആവശ്യമാണ്. (ജ്ഞാനിയാണ് നിങ്ങളുടെ നിമിത്തം. മോക്ഷപ്രാപ്തിക്ക് അദ്ദേഹം ഒരു ഉപാധി (ഉപകരണം) ആയിത്തീരുന്നു). മോക്ഷം
നൈമിത്തികമാണ്. (അത് ഒരു ഉപാധിയിലൂടെയേ നേടാനാവു) നിങ്ങൾ എന്നെ കണ്ടുമുട്ടിയതും ഒരു നൈമിത്തിക പ്രക്രിയയാണ്. വാസ്തവത്തിൽ മോക്ഷം കൊടുക്കുന്ന ആളും വാങ്ങുന്ന ആളുമി ല്ല. കൊടുക്കുന്ന ആളുടെ നിർവ്വചനമെന്താണ്? നിങ്ങൾക്ക് സ്വന്ത മായ ഒന്ന് ആർക്കെങ്കിലും കൊടുക്കുമ്പോഴാണ് നിങ്ങൾ കൊടു ക്കുന്ന ആളാവുന്നത്. നിങ്ങൾ ഒരു വസ്തു മറ്റൊരാൾക്കു നൽകു മ്പോൾ വാസ്തവത്തിൽ നിങ്ങളതിന്റെ അവകാശം ത്യജിക്കുകയാ ണ്. എന്നാൽ മോക്ഷം നിങ്ങളുടെ ജന്മാവകാശമാണ്. ജ്ഞാനത്തി ലൂടെ നിങ്ങളുടെ യഥാർത്ഥ സ്വരൂപത്തെ തിരിച്ചറിയുന്നതിന് ഞാൻ നിങ്ങൾക്കൊരു ഉപാധിയാവുക മാത്രമാണ് ചെയ്യുന്നത്. ഞാൻ വെറും ഉപകരണമാണ്. നിങ്ങളുടെ സ്വന്തമായ ഒരു വസ്ത നിങ്ങൾക്കു നൽകാൻ എനിക്ക് കഴിയില്ല. ഞാൻ നൽകുന്ന ആളല്ല. നിങ്ങൾ വാങ്ങുന്ന ആളുമല്ല.
മോക്ഷം അനന്തമായ ആന്ദമാണ് ചോദ്യകർത്താവ്: മോക്ഷം നേടുന്നതുകൊണ്ട് എന്ത് നേട്ടമാ ണുള്ളത്?
ദാദാശ്രീ: ചിലർ പറയുന്നു, അവർക്ക് മോക്ഷം ആവശ്യമി ല്ലെന്ന്. ഞാനവരോടു പറയും, മോക്ഷം അവർക്ക് അത്യാവശ്യമി ല്ലെന്ന്. എന്നാൽ "നിങ്ങൾക്ക് സന്തോഷം ആവശ്യമല്ലെ?' എന്ന് ഞാൻ ചോദിക്കും.
ആളുകൾക്ക് അറിഞ്ഞുകൂടാ. വാസ്തവത്തിൽ മോക്ഷമെന്താ ണെന്ന്. അവർ മോക്ഷം എന്ന വാക്ക് ഉപയോഗിക്കുന്നു എന്നു മാത്രം. അവരുടെ വിചാരം മോക്ഷത്തിന് ഒരു പ്രത്യേക സ്ഥലമു
ണ്ടെന്നാണ്. അവിടെ എത്തിയാൽ അവർക്കത് ആസ്വദിക്കാമെന്ന് അവർ കരുതുന്നു. പക്ഷെ അതങ്ങനെയല്ല.
Page #49
--------------------------------------------------------------------------
________________
ഞാൻ ആരാണ്
മോക്ഷത്തിന്റെ രണ്ടു ഘട്ടങ്ങൾ ചോദ്യകർത്താവ്: സാധാരണഗതിയിൽ ജനനമരണ ചക്ര ത്തിൽനിന്നുള്ള മോചനമാണ് മോക്ഷമെന്ന് ഞങ്ങൾ കരുതുന്നു. - ദാദാശ്രീ: അതെ. അതു ശരിയാണ്. പക്ഷെ അത് മോക്ഷ ത്തിന്റെ അവസാനഘട്ടമാണ്. രണ്ടാം ഘട്ടം. മോക്ഷത്തിന്റെ ആദ്യ ഘട്ടത്തിൽ നിങ്ങളുടെ പ്രശ്നങ്ങളോടും ദുഃഖങ്ങളോടും നിങ്ങൾക്ക് നിസ്സംഗത അനുഭവപ്പെടും. ലൗകികമായ സന്തോഷ ങ്ങൾക്കിടയ്ക്കും അതൊന്നും ബാധിക്കാതെ അയാൾക്കിരിക്കാനാ വും. ഉപാധികൾക്കിടക്ക് (ബാഹ്യമായ ഘടകങ്ങൾ അടിച്ചേല്പി ക്കുന്ന വേദനകൾ) നിങ്ങൾ സമാധിയനുഭവിക്കും (വേദനാരാഹി. ത്യവും സ്വയം ആനന്ദവും). ഇതാണ് മോക്ഷത്തിന്റെ ആദ്യഘട്ടം. മോക്ഷത്തിന്റെ രണ്ടാംഘട്ടം - നിത്യമായ മോക്ഷം - മരണശേഷ മാണ് ലഭിക്കുന്നത്. മോക്ഷത്തിന്റെ ആദ്യഘട്ടം ഇവിടെ, ഇപ്പോൾതന്നെ നേടേണ്ടതാണ്. മോക്ഷത്തിന്റെ ഈ ആദ്യഘട്ടം ഞാൻ എപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ലൗകികകാര്യ ങ്ങൾക്കിടയിൽ കഴിയുമ്പോഴും ഒരാൾ അവയാൽ ഒരു തരത്തിലും ബാധിക്കപ്പെടാത്ത അവസ്ഥയാണ് മോക്ഷം. ആ മോക്ഷത്തി നാണ് ഒരാൾ ശ്രമിക്കേണ്ടത്. അതിൽ ഒരു തരത്തിലുള്ള ബന്ധ നവും ഇല്ലാതാകുന്നു. അക്രമവിജ്ഞാനത്തിലൂടെ മോക്ഷത്തിന്റെ ആ ഘട്ടം സാധ്യമാണ്.
നിത്യജീവിതത്തിൽ മോക്ഷാനുഭവം ചോദ്യകർത്താവ്: അത്തരം സ്വാതന്ത്യം അല്ലെങ്കിൽ മോക്ഷം ജീവിച്ചിരിക്കുമ്പോൾ അനുഭവിക്കാനാവുമോ? (ജീവൻ മുക്തി). അതോ അത് മരണശേഷമുള്ള സ്വാതന്ത്ര്യമാണോ?
ദാദാശ്രീ: നിങ്ങൾ ചത്തുകഴിഞ്ഞിട്ട് സ്വാതന്ത്ര്യം കിട്ടിയിട്ടെന്തു കാര്യമാണ്? മരണശേഷമുള്ള മോക്ഷവാഗ്ദാനങ്ങളാൽ വഞ്ചിത രായി ആളുകൾ കെണിയിൽ പെടുന്നത് ഇങ്ങനെയാണ്. വരാൻ പോകുന്ന മോക്ഷത്തെക്കൊണ്ട് ഈ ജീവിതത്തിൽ നിങ്ങൾക്കെ ന്തുപയോഗമാണുള്ളത്? ഇവിടെ വെച്ചുതന്നെ, ഇപ്പോൾതന്നെ അതനുഭവിക്കാനും രുചിച്ചറിയാനും നിങ്ങൾക്കു കഴിയണം. അല്ലെ
Page #50
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ങ്കിൽ മോക്ഷം എന്നൊരു സാധനമുണ്ടെന്ന് നിങ്ങൾക്കെങ്ങനെ ഉറപ്പു വരും? മരണശേഷമുള്ള മോക്ഷം കടം വാങ്ങിയ മോക്ഷമാ ണ്. കടം വാങ്ങിയ വസ്തുക്കളെ ആർക്കും ആശ്രയിക്കാനാവില്ല. മോക്ഷം നിങ്ങളുടെ കയ്യിൽ വേണം. റെഡി കേഷ് പോലെ. ജീവ നുള്ളപ്പോൾ തന്നെ നിങ്ങൾക്കീ മോക്ഷം അനുഭവിക്കാനാകണം. ജനകരാജാവ് അദ്ദേഹത്തിന്റെ ജീവിതത്തിൽ തന്നെ മോക്ഷമനുഭ വിച്ചതുപോലെ. നിങ്ങളതു കേട്ടിട്ടുണ്ടോ?
ആർ മോക്ഷം നേടുന്നു? - ചോദ്യകർത്താവ്: അപ്പോ വാസ്തവത്തിൽ ആരാണ് മോക്ഷം നേടുന്നത്?
ദാദാശീ: മോക്ഷത്തിലൂടെ. ഇഗോ (അഹം) സ്വതന്ത്രമാക്കപ്പെ ടുന്നു. ബന്ധിതനായിരിക്കുന്ന ആളാണ് മോക്ഷം നേടുന്നത്. കഷ്ടപ്പെടുന്ന ആളാണ് മോക്ഷം നേടുന്നത്. ആത്മാവ് സ്വയം മോക്ഷാവസ്ഥയിലാണ്.
ബന്ധിതനായിരിക്കുന്ന ആളും ബന്ധനംകൊണ്ട് കഷ്ടത അനുഭവിക്കുന്ന ആളുമാണ് മോചനമാഗ്രഹിക്കുന്നത്. "അഹ'മാണ് ബന്ധനത്തിന്റെ വേദനയനുഭവിക്കുന്നത്. അതുകൊണ്ട് ആ അഹം തന്നെയാണ് മോചിപ്പിക്കപ്പെടേണ്ടതും. എന്നാൽ അജ്ഞത നീങ്ങാതെ അഹം മോചിപ്പിക്കപ്പെടുകയില്ല. ജ്ഞാനിപുരുഷ് നിൽനിന്നും നിങ്ങൾ ജ്ഞാനം നേടുമ്പോൾ അജ്ഞത എടുത്തു മാറ്റപ്പെടുന്നു. അഹം മോചിക്കപ്പെടുന്നു.
ജ്ഞാനത്തിനു മാത്രമെ എല്ലാ ദുഃഖവും തീർക്കാനാവു
വേദനകളുടെ കിണറിൽ കുടുങ്ങിയിരിക്കുകയാണ് ഈ ലോകം. എന്താണ് ഈ വേദനകളൊക്കെ സൃഷ്ടിക്കുന്നത്? ആത്മാവിന്റെ അജ്ഞതയിൽ നിന്നാണ് ഈ വേദനകൾ വളരു ന്നത്. ഈ അജ്ഞത തുടർച്ചയായി രാഗദ്വേഷങ്ങളിലേക്ക് നയി ക്കുന്നു. അതിന്റെ ഫലമായി വേദനകളനുഭവിക്കുന്നു. ഈ വേദന സുഖപ്പെടുത്താൻ ജ്ഞാനത്തിനു മാത്രമെ കഴിയൂ. മറ്റ് മരുന്നൊ ന്നുമില്ല. ജ്ഞാനം നിങ്ങളെ വേദനകളിൽനിന്നും പ്രതിരോധി ക്കുന്നു.
Page #51
--------------------------------------------------------------------------
________________
ഞാൻ ആരാണ്
(8) എന്താണ് അക്രമ മാർഗ്ഗം? അക്രമ ജ്ഞാനത്തിന്റെ അസാധാരണ കഴിവുകൾ ചോദ്യകർത്താവ്: വിവാഹിതനായ ഒരു കുടംബസ്ഥനു പോലും ആത്മജ്ഞാനം വളരെ എളുപ്പം നേടാനാവുമോ?
ദാദാശ്രീഃ ഉവ്. അത്തരമൊരു വഴിയുണ്ട്. ഭാര്യയും കുട്ടികളു മായി കഴിയുമ്പോഴും ആത്മജ്ഞാനം നേടാനാവും. ലൗകികജീ വിതം നയിക്കുമ്പോഴും മാതാപിതാക്കളുടെ ചുമതലകൾ നിറവേറ്റി ക്കൊണ്ടും മറ്റു കടമകൾ നിർവ്വഹിച്ചുകൊണ്ടും നിങ്ങൾക്ക് ആത്മ ജ്ഞാനം നേടാം. ഞാൻ സ്വയം ലൗകികജീവിതം നയിക്കുന്ന ആളാണ്. ഇത് നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹം പോലെ എന്തും ചെയ്യാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും. സിനിമക്കുപോവുകയോ, കുട്ടികളുടെ വിവാഹം നടത്തുകയോ, ഭംഗിയുള്ള വസ്ത്രങ്ങൾ ധരിക്കുകയോ... എന്തുമാവാം. ഇതിൽ കൂടുതൽ എന്ത് ഗാരണ്ടി യാണ് നിങ്ങൾക്കുവേണ്ടത്.
ചോദ്യകർത്താവ്: എങ്കിൽ അത് നോക്കേണ്ട കാര്യം തന്നെ. എനിക്കതുപോലെ സ്വാതന്ത്ര്യമുണ്ടെങ്കിൽ, എനിക്കു വളരെ താല്പര്യം തോന്നുന്നു. - ദാദാശ്രീ: നിങ്ങൾക്കെന്തൊക്കെ സ്വാതന്ത്ര്യം വേണമെന്നു തോന്നുന്നോ, അതൊക്കെ നിങ്ങൾക്കുണ്ട്. ആത്മജ്ഞാനത്തിലേ ക്കുള്ള ഒരെളുപ്പ വഴിയാണിത്. നിങ്ങളുടെ ഭാഗത്തുനിന്ന് ഇതി നൊരു പരിശ്രമവും ആവശ്യമില്ല. ഞാൻ നിങ്ങളുടെ ആത്മാവ് നിങ്ങളുടെ കയ്യിൽ തരും. നിങ്ങൾക്ക് ചെയ്യാനുള്ളത് ആ അനുഭവ ത്തിന്റെ ആനന്ദമാസ്വദിക്കുക മാത്രമാണ്. ഇതൊരു എലവേറ്റർ ആണ്. എലവേറ്ററിൽ കയറി നിൽക്കൂ (പരമ്പരാഗതമായ ക്രമിക പാതയിൽ ഒരോ പടിപടിയായി നിങ്ങൾ മോക്ഷത്തിലേക്ക് സഞ്ചരി ക്കണം). നിങ്ങളെ പുതിയ കർമ്മങ്ങൾ ബന്ധിപ്പിക്കുകയില്ല. നിങ്ങളെ ബന്ധിപ്പിക്കുന്ന ഒരേയൊരു കർമ്മം എന്റെ ആജ്ഞകളെ പിന്തുടരുക വഴിയാണ്. അത് നിങ്ങളെ ഒരു ജന്മംകൂടി ജീവിപ്പി ക്കും. ഞാനീ ആജ്ഞകൾ നിങ്ങൾക്കു നൽകുന്നത് വഴിതെറ്റിപ്പോ കാതിരിക്കാനും നിങ്ങളെ തടസ്സങ്ങളിൽനിന്നും രക്ഷിക്കാനുമാണ്.
Page #52
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ചോദ്യകർത്താവ്: ഈ ജ്ഞാനത്തിനുശേഷവും എനിക്കൊരു ജന്മംകൂടിയുണ്ടോ?
ദാദാശ്രീ: നിങ്ങൾക്കൊരു പൂർവ്വജന്മമുണ്ടായിരുന്നു. അതുപോലെ നിങ്ങൾക്കൊരു പുനർജന്മവുമുണ്ടാവും. ഈ ജ്ഞാനം നിങ്ങൾക്ക് രണ്ടു ജന്മംകൊണ്ട് മോക്ഷം നൽകുന്ന തര ത്തിലുള്ളതാണ്. ആദ്യം അജ്ഞതയിൽനിന്നുള്ള മോചനമുണ്ടാ കുന്നു. പിന്നെ രണ്ടു ജന്മത്തിനുശേഷം അന്തിമമോക്ഷം സംഭവി ക്കുന്നു. ഈ കാലഘട്ടത്തിന്റെ പ്രത്യേകതകൊണ്ട് നിങ്ങൾക്കൊരു ജന്മംകൂടിയുണ്ടാകും. - വീണ്ടും എന്റെ അടുത്തുവരൂ. നമുക്ക് ജ്ഞാനവിധിക്ക് ഒരു തീയതി നിശ്ചയിക്കാം.
ജ്ഞാനവിധിയുടെ ആ സവിശേഷദിവസം അനന്തജന്മങ്ങളി ലൂടെ നിങ്ങളെ ബന്ധിപ്പിച്ചു നിർത്തിയ അജ്ഞതയുടെ കയറുകൾ ഞാനറുക്കും. അവ എല്ലാ ദിവസവും മുറിക്കേണ്ട ആവശ്യമില്ല. അങ്ങനെയായിരുന്നെങ്കിൽ ഒരാൾക്ക് എന്നെന്നും പുതിയ ബ്ലേഡു കൾ വാങ്ങേണ്ടി വന്നേനെ. നിങ്ങൾ തീരുമാനിക്കുന്ന ദിവസം ഞാൻ കയറിന്റെ ഒരു ചുറ്റേ മുറിക്കൂ. കൂടുതലൊന്നുമില്ല. അപ്പോളു ടനെ നിങ്ങൾക്കു മനസ്സിലാവും നിങ്ങൾ സ്വതന്തനായെന്ന് ഒരു സ്വാതന്ത്ര്യബോധത്തിന്റെ അനുഭവം ധാരാളം മതിയാവും. നിങ്ങൾ സ്വതന്ത്രമാക്കപ്പെട്ടിരിക്കുന്നു എന്ന ബോധം നിങ്ങൾ അനുഭവിക്ക ണം. ഈ മോചനം ഒരു തമാശയല്ല. അതെ വളരെ വാസ്തവമാണ്. ഞാനതാണ് നിങ്ങൾക്ക് തരാൻ പോകുന്നത്!
നിങ്ങൾ ജ്ഞാനം സ്വീകരിക്കുമ്പോൾ എന്ത് സംഭവിക്കും? ജ്ഞാനവിധി സമയത്ത് ജ്ഞാനാഗ്നി മൂന്നുതരം കർമ്മങ്ങളിൽ രണ്ടുതരം കർമ്മങ്ങളും നശിപ്പിച്ചു കളയുന്നു. മൂന്നുതരം കർമ്മ ങ്ങൾ നീരാവിക്കും വെള്ളത്തിനും ഐസിനും സമാനമാണ്. ജ്ഞാനവിധി സമയത്ത് ആദ്യത്തെ രണ്ടുതരം കർമ്മങ്ങൾ (നീരാ വിയും വെള്ളവും) നശിപ്പിക്കപ്പെടുന്നു. അങ്ങനെ ഒരാൾക്ക് ഭാര ക്കുറവ് (light) അനുഭവപ്പെടുന്നു. ബോധം വർദ്ധിക്കുന്നു.
ബാക്കിവരുന്ന കർമ്മം ഐസുരൂപത്തിലുള്ളതു മാത്രമാണ്. ഈ കർമ്മത്തിന്റെ ഫലം നല്ലതായാലും ചീത്തയായാലും നിങ്ങൾ
Page #53
--------------------------------------------------------------------------
________________
ഞാൻ ആരാണ്
അനുഭവിക്കേണ്ടി വരും. കാരണം അവ ഖരാവസ്ഥ പ്രാപിച്ചവയാ ണ്. അവ വിളവെടുപ്പു ഘട്ടത്തിലെത്തിയിരിക്കുന്നു. നിങ്ങൾക്കവ യിൽനിന്നും രക്ഷപ്പെടാനാവില്ല. നീരാവിയുടേയും വെള്ളത്തി ന്റേയും രൂപത്തിലുള്ള കർമ്മം ജ്ഞാനാഗ്നിയിൽ ബാഷ്പമായി പ്പോകും. അത് നിങ്ങൾക്ക് ഭാരക്കുറവു നൽകും. നിങ്ങളുടെ ബോധം വർധിക്കും. ഒരാളുടെ കർമ്മമവസാനിക്കുംവരെ അയാ ളുടെ ബോധം വർധിക്കുകയില്ല. ഖരാവസ്ഥയിലുള്ള കർമ്മം മാത്രമെ സഹിക്കേണ്ടി വരികയുള്ളു. ഈ ഖരാവസ്ഥയിലുള്ള കർമ്മം എളുപ്പവും സഹനീയവുമാക്കുന്നതിനും അവയുണ്ടാകുന്ന വേദന ലഘൂകരിക്കുന്നതിനും, ഞാൻ നിങ്ങൾക്കെല്ലാ വഴികളും കാണിച്ചിട്ടുണ്ട്. ആവർത്തിച്ചു പറയൂ "ദാദാ ഭഗവാൻ നാ അസീം ജയ് ജയ് കാർ ഹോ. ത്രിമന്ത്രവും നവ കലാമോയും പറയൂ. (appendix കാണുക)
ജ്ഞാനിവിധി സമയത്ത് കനം കുറഞ്ഞ കർമ്മങ്ങളുടെ നാശ ത്തോടൊപ്പം പല ആവരണങ്ങളും (ആത്മാവിനെ പൊതിഞ്ഞിരി ക്കുന്ന അജ്ഞതയുടെ പാളികൾ) പൊട്ടിപ്പോകുന്നു. ആ സമയത്ത്
ദൈവികാനുഗ്രഹംകൊണ്ട് ഒരാൾക്ക് ആത്മബോധമുണ്ടാകുന്നു. ഒരിക്കൽ ഉണർന്നാൽ ആ ബോധം വിട്ടുപോകുന്നില്ല. പ്രതീതി ("ഞാൻ ശുദ്ധാത്മാവാണ്' എന്ന ഉറച്ച വിശ്വാസം) എപ്പോഴും ബോധത്തോടൊപ്പം നിലനിൽക്കും. ആദ്യം ഉണർച്ചയുടെ അനു ഭവം കൈവരുന്നു. പിന്നീട് പ്രതീതി വരുന്നു. പ്രതീതി "ഞാൻ ശുദ്ധത്മാവാണ്' എന്ന ഉറച്ച വിശ്വാസമാണ്. അനുഭവം (experience), GYQIGMIIW. (awareness), (010101 (conviction) moj മൂന്നും സംഭവിക്കുന്നു. പ്രതീതി സ്ഥിരമാണ്. അവബോധം ഇടവേ ളകളായി അടിയാടി നിൽക്കുന്നു. നാം അശ്രദ്ധരായിരിക്കുമ്പോഴും ഏതെങ്കിലും ജോലികളിൽ മുഴുകിയിരിക്കുമ്പോഴും അത്രയും സമയം നാം അവബോധം (awareness) നഷ്ടപ്പെട്ടവരായിരിക്കും. എന്നാൽ ജോലിയിൽനിന്നും മനസ്സു വേർപ്പെടുന്ന നിമിഷം അത് തിരിച്ചു വരും. -- ആത്മാനുഭവം (experience) ജോലികളിൽനിന്നും കടമകളിൽ നിന്നുമൊഴിഞ്ഞ് സ്വസ്ഥമായി ധ്യാനാവസ്ഥയിലിരിക്കുമ്പോഴുണ്ടാ കുന്ന അനുഭവമാണ്. അത് വളർന്നുകൊണ്ടേയിരിക്കും. കാരണം
Page #54
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ചന്ദുലാൽ മുമ്പന്തായിരുന്നോ അതിൽനിന്നും വ്യത്യസ്തമായി ചന്ദുലാൽ എന്താണെന്ന് ഇപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുകയാ ണ്. എന്താണ് ഈ വ്യത്യാസത്തിന് കാരണം? അത് ആത്മാവിന്റെ അനുഭവമാണ്. മുമ്പ് ഒരാൾ ദേഹാധ്യാസം ഉള്ളവൻ (ഭൗതികശരീ രത്തിന്റെ പ്രവർത്തികളെക്കുറിച്ചു വികാരങ്ങളെക്കുറിച്ചും മാത്രം ബോധമുള്ളയാൾ) ആയിരുന്നു. എന്നാലിപ്പോൾ ആത്മാവായി സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്.
ചോദ്യകർത്താവ്: ആത്മാവിന്റെ അനുഭവസമയത്ത് എന്ത് സംഭവിക്കുന്നു?
ദാദാശ്രീ: ആത്മാനുഭവം എന്നു പറയുന്നത് "ഞാൻ ശരീര മാണ്' എന്ന അനുഭവം പോകുമ്പോൾ പുതിയ കർമ്മങ്ങൾ നിങ്ങളെ ബന്ധിപ്പിക്കാതാകുന്നു. അതിലുപരി എന്താണ് നിങ്ങൾക്ക് വേണ്ടത്.
ചോദ്യകർത്താവ്: അങ്ങ് ഈ ജ്ഞാനമാർഗ്ഗം എനിക്ക് കാണിച്ചു തരണം എന്നാഗ്രഹിക്കുന്നു. അതുമാത്രം.
- ദാദാശ്രീഃ ഉവ്. ഞാനീമാർഗ്ഗം നിങ്ങൾക്ക് കാണിച്ചു തരും. ഞാനീ മാർഗ്ഗം നിങ്ങൾക്ക് കാണിച്ചു തരികമാത്രമല്ല, ഞാൻ നിങ്ങ ളുടെ ആത്മാവിനെയെടുത്ത് നിങ്ങളുടെ കയ്യിൽ തരും.
ചോദ്യകർത്താവ്: അങ്ങനെയെങ്കിൽ എന്റെ മനുഷ്യജന്മം സഫലമായി. ഇതിൽ കൂടുതൽ ഞാനെന്താണ് ചോദിക്കുക?
ദാദാശ്രീഃ ഉവ്. പൂർണ്ണമായും നിറവേറി. എണ്ണമറ്റ ജന്മങ്ങളുടെ പരിശ മം കൊണ്ട് നിങ്ങൾക്ക് നേടാ നാ വാ ത്തത് ഒരു മണിക്കൂർകൊണ്ട് ഞാൻ നിങ്ങൾക്ക് തരുന്നു. അപ്പോൾ നിങ്ങൾക്കു തോന്നും മനുഷ്യജന്മത്തിന്റെ ലക്ഷ്യം സഫലമായെ ന്ന്. ഒരായിരം ജന്മങ്ങളുടെ പരിശ്രമംകൊണ്ടും നിങ്ങൾക്കിത് നേടാ നാവില്ല.
- ഇരുട്ടകറ്റാൻ എത്ര സമയമെടുക്കും ? ചോദ്യകർത്താവ്: വേദങ്ങളിൽ ആത്മസാക്ഷാൽക്കാരം നേടാ നുള്ള വിവിധ മാർഗ്ഗങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അതിന് ഒരാൾ വിവേകവും (descrimination) വൈരാഗ്യവും (renunciation/lose of
Page #55
--------------------------------------------------------------------------
________________
ഞാൻ ആരാണ്
interest of wordly things) 239244010 (intense desire to know one's true self) വളർത്തണം. പക്ഷെ ഇതിനെക്കെ സമയവും പരിശ്രമവും വേണം. അപ്പോൾ പിന്നെ എങ്ങനെയാണ് ഇത്രയും ചെറിയ സമ യംകൊണ്ട് ജ്ഞാനം സ്വീകരിക്കാൻ കഴിയുന്നത്?
ദാദാശ്രീ: ജ്ഞാനം സ്വീകരിക്കാൻ സമയമൊന്നും വേണ്ട. കൂരിരുട്ടത്ത് ഫ്ളാഷ് ലൈറ്റ് തെളിയിക്കുന്നതുപോലെയാണ് അത്. പ്രകാശം ഉടൻ പ്രത്യക്ഷപ്പെടും. അതുപോലെ ജ്ഞാനിപുരുഷന് ജ്ഞാനപ്രകാശംകൊണ്ട് അജ്ഞതയകറ്റാൻ സമയമൊന്നും വേണ്ട. അതിനുശേഷം നിങ്ങൾ തപ്പിത്തടയുകയില്ല. - ചോദ്യകർത്താവ്: ഈ ജ്ഞാനം സ്വീകരിക്കാൻ ഒരാൾ ആത്മീയമായി ഉയർന്ന തലത്തിലെത്തിയിരിക്കണോ?
ദാദാശ്രീ: മുൻജന്മങ്ങളിൽ പലവട്ടവും മനുഷ്യർ ഈ ആത്മീയ തലത്തിൽ എത്തിയിട്ടുണ്ട്. അവന്റെ യാഥാർത്ഥ ആത്മാവിനെക്കു റിച്ചുള്ള അജ്ഞതകൊണ്ട് അവന്റെ അഹത്താൽ അവൻ വഴി പിഴ ച്ചുപോയി, ഉയർന്ന ആത്മതലത്തിലെത്തിയപ്പോളൊക്കെ അവന്റെ അഹം കൂടുതൽ ഭാരമുള്ളതായി. അവൻ വളരെ വൈരാഗ്യവും വിവേകവും പരിശീലിച്ചു. എന്നാൽ അതൊക്കെ അവന്റെ മഹത്വ ബോധം വളർത്താൻ സഹായിച്ചുള്ളു. അതായിരുന്നു അവന്റെ ആത്മീയ നേട്ടങ്ങളുടെ ഫലം. എന്താണിങ്ങനെ സംഭവിക്കുന്നത്? അവനിപ്പോഴും തപ്പിത്തടഞ്ഞുകൊണ്ടിരിക്കുന്നു. തപ്പിത്തടഞ്ഞു കൊണ്ടിരിക്കുമ്പോഴും "ഞാനെന്തൊക്കെയോ ആണ് എന്ന് അ വൻ പറഞ്ഞുകൊണ്ടിരിക്കുന്നു. ധാരാളം ആത്മീയസാധനകൾ അവൻ നടത്തിയിട്ടുണ്ട്. പക്ഷെ യഥാർത്ഥ ആത്മസാക്ഷാൽക്കാരം അവൻ നേടിയിട്ടില്ല. - നിങ്ങളുടെ അസ്തിത്വം (നിങ്ങൾ നിലനിൽക്കുന്നു എന്ന അറി വ്) അവിടെയുണ്ട്. ഈ വസ്തുതയ്ക്ക് യാതൊരു സംശയവുമില്ല. പക്ഷെ നിങ്ങൾക്ക് വസ്ത്രത്വബോധമില്ല. (നിങ്ങളാരാണ് എന്ന ബോധം). എന്നാൽ "നിങ്ങളാണ്' "നിങ്ങളുണ്ട്' എന്ന ബോധമുണ്ട്. ജ്ഞാനിപുരുഷൻ നിങ്ങളുടെ പാപം കഴുകിക്കളയുമ്പോൾ നിങ്ങൾക്ക് വസ്ത്രത്വബോധമുണ്ടാകുന്നു (ആത്മബോധം). ഒരി ക്കൽ ആത്മജ്ഞാനം നേടിയാൽ യാന്ത്രികമായി നിങ്ങൾ പൂർണ്ണ
Page #56
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ത്വത്തിലേക്ക് നീങ്ങും (പൂർണ്ണ ആത്മജ്ഞാനം). പിന്നെ നിങ്ങൾക്കൊന്നും ചെയ്യാനില്ല. നിങ്ങൾ സ്വതന്ത്രനായി. നിങ്ങളുടെ കാഴ്ചപ്പാടിൽ മാത്രമെ വ്യത്യാസം വരുന്നുള്ളു. ഇപ്പോൾ നിങ്ങളെ ല്ലാവരും ഒരേദിശയിലേക്കു നോക്കുന്നു. ഞാൻ മറുവശത്തേക്കാണ് നോക്കുന്നത്. നിങ്ങളുടെ കാഴ്ചയുടെ ദിശ മാറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഇത് ജ്ഞാനിപുരുഷന്റെ ജോലിയാണ്. ദൈവാ നുഗമില്ലാതെ അത് സാധ്യമല്ല.
- ആത്മാവിന്റേയും അനാത്മാവിന്റേയും അതിര് ഇത്രയും കുറഞ്ഞ സമയംകൊണ്ട് സങ്കിതാവസ്ഥയിൽ (ആ ത്മജ്ഞാനം) നിങ്ങളെത്തിച്ചേരുന്നത് അക്രമവിജ്ഞാനം കൊണ്ടാ ണ്. പരമ്പരാഗതമായ ക്രമികമാർഗ്ഗത്തിലൂടെ ഇക്കാലത്ത് സങ്കിതാ വസ്ഥയിൽ എത്തിച്ചേരാനാവില്ല. നിങ്ങളെന്തല്ല, നിങ്ങളെന്താണ് - എന്താണ്. വാസ്തവം എന്താണ് ആപേക്ഷികം എന്നതിന് വ്യക്ത മായ അതിർത്തിരേഖ വരയ്ക്കുകയാണ് അക്രമവിജ്ഞാന ശാസ്ത്രം. അതിന്റെ ഗുണങ്ങളും സവിശേഷതകളും അക്രമവി ജ്ഞാനം വ്യക്തമായി നിർവ്വചിക്കുന്നു. ഈ വ്യക്തമായി വേർതിരി വുകാരണം ഫലം പെട്ടന്നുള്ളതും പരീക്ഷണവിധേയവുമാണ്. ക്രമികമാർഗ്ഗത്തിൽ വേർതിരിവുരേഖ വ്യക്തമായി നിർവ്വചിച്ചിട്ടില്ല. അതുകൊണ്ട് ലക്ഷ്യത്തിലെത്താൻ വളരെ വിഷമമാണ്. വേർതി രിവ് വ്യക്തമായാൽ വാസ്തവം ആപേക്ഷികമാവില്ല. ആപേ ക്ഷികം വാസ്തവവുമാവില്ല. അവയെ വേർതിരിച്ചില്ലെങ്കിൽ അവക്ക് അവയുടെ സ്വന്തം അവസ്ഥയ്ക്കുള്ളിൽ നിൽക്കാനാവില്ല.
വഴികൾ : ക്രമികമോ അക്രമമോ തീർത്ഥങ്കരന്മാരുടെ ജ്ഞാനം ക്രമിക ജ്ഞാനമാണ്. ആത്മ ജ്ഞാനം സാവധാനമാണ് ലഭിക്കുന്നത്. കഠിനയത്നത്തോടെ ഓരോ പടിയും കയറണം. ഓരോ പടിയും കയറുമ്പോൾ ഉയർന്നു യർന്നു പോകുന്നു. ഒരാളുടെ പരിഗ്രഹം (ഇതെന്റെയാണ് എന്ന തോന്നൽ) ചുരുങ്ങുന്നതോടെ അയാൾ ആത്മീയമായി മോക്ഷത്തി ലേക്ക് കൂടുതൽ കൂടുതൽ പുരോഗമിക്കുന്നു. ഇതിന് വളരെ ജന്മ ങ്ങൾ എടുത്തേക്കാം. എന്നാലിത് അക്രമവിജ്ഞാനമാണ്! ഇവിടെ പടികൾ കയ
Page #57
--------------------------------------------------------------------------
________________
ഞാൻ ആരാണ്
റേണ്ട ആവശ്യമില്ല. ഒരാൾ വെറുതെ എലവേറ്ററിൽ കയറി നിൽക്കു കയേ വേണ്ടു. നിങ്ങൾ പന്ത്രണ്ടാം നിലയിലെത്തിയിരിക്കും. അതാണ് അക്രമമാർഗ്ഗത്തിന്റെ സൗന്ദര്യം. ഒരാൾ ഈ എലവേറ്റർ കണ്ടെത്തുകയേ വേണ്ടു. മോക്ഷം അയാളുടെ കൈപിടിയിലായി. ഞാൻ വെറും നിമിത്തമാണ്. നിങ്ങൾക്കീ മാർഗ്ഗം കാണിച്ചു തരുന്ന തിനും നിങ്ങൾക്ക് നേരായ ദിശ ചൂണ്ടിക്കാട്ടുന്നതിനും ഈ എല വേറ്ററിൽ കയറുന്നവർക്ക് എല്ലാ ഉത്തരങ്ങളും കിട്ടിയിരിക്കും. തീർച്ചയായും.
ഒരാൾക്ക് എല്ലാ ഉത്തരങ്ങളും കണ്ടു പിടിക്കണം. എലവേറ്റ് റിൽ കയറിയാൽ ഒരാൾ എങ്ങനെയാണ് അറിയുക, അയാൾ മോക്ഷത്തിലേക്ക് മുന്നേറുകയാണെന്ന്? നിങ്ങൾക്കുള്ള ഉറപ്പ് ഇതാണ്. നിങ്ങളുടെ ക്രോധം, മോഹം, ലോഭം, മാനം എല്ലാം വിട്ടു പോകും. ആന്തരികവിഷമങ്ങൾ വിട്ടുപോകും. ആന്തരികവിഷമ ങ്ങൾ വിട്ടുപോകും. അർത്ഥധ്യാനവും (ആപേക്ഷിക ആത്മാവിനെ വിപരീതമായി ബാധിക്കുന്ന ധ്യാനം) രൗദ്രധ്യാനവും (മറ്റുള്ള വർക്ക് ദോഷമുണ്ടാക്കുന്ന വിപരീത ധ്യാനം) അനുഭവപ്പെടുകയി ല്ല. ഇതാണ് നിങ്ങൾക്കുള്ള ഉറപ്പ്. അപ്പോൾ ഈ ജോലി അവസാ നിച്ചു. ഇല്ലേ?
ചോദ്യകർത്താവ്: ക്രമികമാർഗ്ഗമല്ലേ പ്രധാന മാർഗ്ഗം? അക്രമ മാർഗ്ഗം വളരെ പുതിയതാണ്. അല്ലേ?
ദാദാശ്രീ: അതെ. ക്രമികമാർഗ്ഗമാണ് പ്രധാന മാർഗ്ഗം. പക്ഷെ അത് വളരെ ശ്രമകരമാണ്. അതിന് ധാരാളം തപസ്സും ത്യാഗവു മൊക്കെ ആവശ്യമാണ്. നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ ധാരാളം കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരുന്നു. തപസ്സിന്റെ അളവിന് ക്രമാ നുപാതത്തിലാണ് ഈ മാർഗ്ഗത്തിൽ ഒരാളുടെ പുരോഗതി. ക്രമിക മാർഗ്ഗം പരിപൂർണ്ണമായും ഒരു തപശ്ചര്യയാണ്.
ചോദ്യകർത്താവ്: കഷ്ടപ്പാടുകളും കഠിനതകളും സഹി ക്കാതെ ഒരാൾക്ക് ക്രമികമാർഗ്ഗത്തിൽ പുരോഗമിക്കാനാവില്ല എന്നത് സത്യമാണോ? -
ദാദാശ്രീ: അതെ. ക്രമികമാർഗ്ഗത്തിൽ അവസാനംവരെ ബാഹ്യവും ആന്തരികവുമായ കഷ്ടപ്പാടുകളാണ്. അത് സ്വർണ്ണം
- ഒന
Page #58
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ശുദ്ധീകരിക്കുന്നതു പോലെയാണ്. തീയിന്റെ ചൂടില്ലാതെ നിങ്ങൾക്കത് ചെയ്യാനാവില്ല.
ചോദ്യകർത്താവ്: ക്രമികമാർഗ്ഗത്തിലുള്ളതുപോലെ അക്രമ മാർഗ്ഗത്തിൽ നിയമങ്ങളുണ്ടോ?
ദാദാശ്രീ: ഇല്ല. നിയമങ്ങളെവിടെയുണ്ടോ, അത് ആപേക്ഷിക മായി കണക്കാക്കപ്പെടുന്നു. ഒരു പ്രത്യേക സ്ഥാനത്ത് ഒരു പ്രത്യേക രീതിയിൽ ഇരിക്കണമെന്ന നിയമം. ആപേക്ഷികമായിരി ക്കും. അക്രമമാർഗ്ഗത്തിൽ നിയമങ്ങളൊന്നുമില്ല. കഷ്ടം, ഇത്രയും ലളിതമായി ഒരു മാർഗ്ഗം മോക്ഷത്തിനായി ഉണ്ടായിട്ടും വളരെക്കു റച്ച് അന്വേഷകരെ ഇതിന്റെ നേട്ടം സ്വീകരിക്കാനെത്തുന്നുള്ളു.
ചോദ്യകർത്താവ്: ഒരു പരിശ്രമവും കൂടാതെ മോക്ഷം നേടാൻ സാധ്യമാണ് എന്ന വസ്തുത സ്വീകരിക്കാൻ അവർ മടിക്കുന്നു.
ദാദാശ്രീ: അതെ. ഒന്നും ചെയ്യാതെ എന്തെങ്കിലും നേടാനാ വുമോ എന്നവർ ചോദിക്കുന്നു. നിങ്ങൾ ക്രോധം, കാമം, ലോഭം, മാനം, രാഗദ്വേഷങ്ങൾ എന്നിവയാൽ സ്വയം ബന്ധിതരായിരിക്കു മ്പോൾ, ഞാൻ നിങ്ങളൊടെന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ നിങ്ങൾക്കെങ്ങനെ ചെയ്യാനാവും? നിങ്ങൾ ബന്ധനങ്ങളുടെ തടവു പുള്ളിയാണ്. നിങ്ങളെങ്ങനെ സ്വയം മോചിതരാകും? ഇന്നത്തെ കാലത്ത് തപസ്സ് ചെയ്യാനുള്ള ശക്തി ആർക്കുമില്ല. ഈ പുതി യതും ലളിതവുമായ അക്രമമാർഗ്ഗം നിങ്ങൾക്കു നൽകാനായി ഞാനിവിടെയുണ്ട്. ഞാനീ അക്രമമാർഗ്ഗം നിങ്ങൾക്കു തരിക മാത്ര മല്ല, പരമ്പരാഗതമായ ക്രമികമാർഗ്ഗത്തെ ലളിതമാക്കുകയും കൂടി യാണ്. അങ്ങനെ കടുത്ത തപസ്സ് അത്യാവശ്യമല്ലാതാകുന്നു.
ചോദ്യകർത്താവ്: ക്രമികമാർഗ്ഗവും ലളിതമാകുമോ?
ദാദാശ്രീഃ ഉവ്വ്. ക്രമികമാർഗ്ഗവും നാം ലളിതമാക്കും. കുറച്ചുകാ ലത്തേക്കു മാത്രമെ അക്രമമാർഗ്ഗം തുറന്ന് ലഭ്യമാവുകയുള്ളു. ഈ മാർഗ്ഗം അതുല്യമാണ്. അത് ദൈവാനുഗത്താൽ നേരിട്ട് വരുന്നതാ ണ്. തീർത്ഥങ്കരന്മാരുടെ കാലത്ത് അനേകർ നേരിട്ട് അനുഗ്രഹിക്ക പ്പെട്ടു. അക്കാലത്ത് ദൈവാനുഗ്രഹം ആർക്കെങ്കിലും ലഭിച്ചാൽ അയാൾ അല്ലെങ്കിൽ അവൾ ആ ദൈവീകവിളിയുടെ പുറകെ യാത്ര ചെയ്യും. എന്നാൽ ഇന്ന് അങ്ങനെ ഒന്ന് ആർക്കെങ്കിലും
Page #59
--------------------------------------------------------------------------
________________
ഞാൻ ആരാണ്
സംഭവിച്ചാൽ ആ വ്യക്തി ആ വഴി പിന്തുടരാതിരിക്കാൻ കാരണ ങ്ങൾ കണ്ടെത്തും. എന്നാൽ ഈ അക്രമമാർഗ്ഗത്തിലൂടെ, തീർച്ച യായും, ലൗകികജീവിതം നയിച്ചുകൊണ്ടുതന്നെ നിങ്ങൾക്ക് മോക്ഷത്തിലെത്തിച്ചേരാം. - ഇത് നിങ്ങളുടെ അവസാനത്തെ പാസ്പോർട്ട് ആണ്. ഇതിനു ശേഷം നിങ്ങൾക്കൊരിക്കലും ഇത്തരം പാസ്പോർട്ട് ലഭ്യമാവില്ല. കാരണം എല്ലാം അവസാനിച്ചിരിക്കും. അതിനുശേഷം ധർമ്മം (മ തം) മാത്രം നിലനിൽക്കും. ധർമ്മത്തിലൂടെ ഒരാൾക്ക് പുണ്യം നേടാനാവും. അങ്ങനെ കാര്യകാരണ ചക്രത്തിൽ വീണുപോവും. അതായത് പുണ്യത്തിന്റെ ഫലങ്ങൾ അടുത്ത ജന്മങ്ങളിൽ കൊയ്യാ നാവും. ആത്മീയമായി വഴി തെറ്റിപ്പോകാനുള്ള സാധ്യതകളുമേറെ യായിരിക്കും. എന്നെ കണ്ടെത്തുന്നവൻ അക്രമമാർഗ്ഗത്തിന് യോഗ്യനാണ് - ചോദ്യകർത്താവ്: ഈ ലളിതമാർഗ്ഗത്തിന് ഞങ്ങൾക്ക് ചില യോഗ്യതകൾ ആവശ്യമില്ലേ?
ദാദാശ്രീഃ ചിലരെന്നോട് ചോദിക്കുന്നു. "ഞാൻ ഈ അക്രമ ജ്ഞാനത്തിന് യോഗ്യനാണോ?' ഞാനവരോടു പറയുന്നു. “നിങ്ങൾ എന്നെ കണ്ടുമുട്ടിയതു തന്നെയാണ് നിങ്ങളുടെ യോഗ്യത.' ഈ കണ്ടുമുട്ടൽ ശാസ്ത്രീയ സാഹചര്യത്തെളിവുക ളുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് എന്നെ കണ്ടുമുട്ടുന്നവ രെല്ലാം യോഗ്യരാണ്. എന്നെ കണ്ടുമുട്ടാത്തവർ അയോഗ്യരാണ്. നിങ്ങൾ എന്നെ കണ്ടുമുട്ടിയതിനു പിന്നിലുള്ള കാരണമെന്താണ്? നിങ്ങളുടെ യോഗ്യത കാരണമാണ് നിങ്ങളെന്നെ കണ്ടുമുട്ടിയത്. എന്നിരുന്നാലും എന്നെ കണ്ടതിനുശേഷവും ഒരാൾ ആത്മ ജ്ഞാനം നേടുന്നില്ലെങ്കിൽ അതയാളുടെ തടസ്ഥകർമ്മങ്ങൾ അയാളുടെ പുരോഗതിയെ തടയുന്നതുകൊണ്ടാണ്.
അന്തിമ ലക്ഷ്യം ചോദ്യകർത്താവ്: ഇത് ഏതെങ്കിലും തരത്തിലുള്ള എളുപ്പ വഴിയാണോ?
Page #60
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ദാദാശ്രീ: അതെ. ഇത് തീർച്ചയായും എളുപ്പവഴിയാണ്. ഇത് നേരിട്ടുള്ളതും എളുപ്പവുമാണ്. - ചോദ്യകർത്താവ്: എന്നാലിതിലൊക്കെ അന്തിമ ലക്ഷ്യം എന്താണ്? - ദാദാശ്രീഃ സ്ഥിരമായ സന്തോഷവും പരിപൂർണ്ണ സ്വാത ന്ത്ര്യവും ബന്ധനങ്ങളിൽ നിന്നുള്ള മോചനവുമാണ് അന്തിമ ലക്ഷ്യം .
ചോദ്യകർത്താവ്: എന്താണ് സ്ഥിരമായ സന്തോഷം? അങ്ങേക്ക് വിശദീകരിക്കുമോ?
ദാദാശ്രീ: അത് സ്വാഭാവികമായി നിങ്ങൾക്ക് വരുന്നതാണ്. നിങ്ങൾക്കതിനായി പരിശ്രമിക്കേണ്ടി വരുന്നില്ല. അത് സ്ഥിരമായി നിലനിൽക്കുന്നു. അതിൽ വേദനയോ ദുഃഖമോ ഇല്ല.
ക്രമികമാർഗ്ഗവും അക്രമമാർഗ്ഗവും തമ്മിലുളള വ്യത്യാസം ദാദാശ്രീഃ ക്രമികമാർഗ്ഗവും അക്രമമാർഗ്ഗവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാനവ രോട് പറഞ്ഞു. "ക്രമികമാർഗ്ഗത്തിൽ ഒരാളോട് ചീത്തപ്രവൃത്തികൾ നിർത്താനും നല്ല പ്രവർത്തികൾ ചെയ്യാനും ആവശ്യപ്പെടുന്നു. ക്രമികമാർഗ്ഗത്തിൽ ഒരാളോട് എന്തോ ഒന്ന് അടിസ്ഥാനപരമായി "ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. നിങ്ങളുടെ ദൗർബ്ബല്യങ്ങളായ ദ്വേഷം, അഹങ്കാരം, കാമം, ലോഭം എല്ലാം ഉപേക്ഷിച്ച് നല്ല കാര്യ ങ്ങൾ ചെയ്യാൻ പറയുന്നു. അതല്ലെ ഇത്രയുംകാലം നിങ്ങൾ നേരി ട്ടത്? അതിനുപകരം അക്രമമാർഗ്ഗം നിങ്ങൾ ഒന്നുംതന്നെ ചെയ്യേ ണ്ടെന്ന് സൂചിപ്പിക്കുന്നു. ഒന്നും ചെയ്യേണ്ടതില്ല. ഒരാൾ നിങ്ങളുടെ പോക്കറ്റടിക്കുമ്പോഴും അകമശാസ്ത്രപ്രകാരം നിങ്ങളുടെ ബോധ മിതാണ്; “അവൻ പോക്കറ്റടിച്ചിട്ടില്ല, അതെന്റെ പോക്കറ്റുമല്ല' അതേ സമയം ക്രമികമാർഗ്ഗത്തിൽ കള്ളനെ കുറ്റപ്പെടുത്തേണ്ടതാ ണ്. മാത്രമല്ല അവിടത്തെ വിശ്വാസമിതാണ്: "എന്റെ പോക്കറ്റാണ് അടിക്കപ്പെട്ടത്.'
അക്രമവിജ്ഞാനം ലോട്ടറി പോലെയാണ്. ലോട്ടറി കിട്ടു മ്പോൾ അതിനായി നിങ്ങളുടെ ഭാഗത്തുനിന്നും എന്തെങ്കിലും പരി
Page #61
--------------------------------------------------------------------------
________________
ഞാൻ ആരാണ്
50
ശ്രമമാവശ്യമാണോ? ധാരാളമാളുകൾ ടിക്കറ്റു വാങ്ങി, എന്നാൽ നിങ്ങളായിരുന്നു വിജയി. അതുപോലെ ഈ അക്രമവിജ്ഞാനം നേരിട്ട് മോക്ഷം തരുന്നു. റെഡി കേഷ് പോലെ.
അക്രമമാർഗ്ഗത്തിന്റെ അനുഭവം ചോദ്യകർത്താവ്: ഒരാൾക്ക് അക്രമവിജ്ഞാനം കിട്ടുന്നത് അയാളുടെ കഴിഞ്ഞ ജന്മങ്ങളിലെ പ്രവർത്തികളുടെ ഫലമാ യാണോ?
ദാദാശ്രീ: ഒരാൾക്ക് എന്നെ കണ്ടുമുട്ടാൻ ആ ഒരു മാർഗ്ഗമേ ഉള്ളു. ദശലക്ഷക്കണക്കിന് ജന്മങ്ങളിലെ സഞ്ചിതപുണ്യം കൊണ്ടാണ് ഒരാൾ ഇത്തരം മാർഗ്ഗം കണ്ടെത്തുന്നത്. - മറ്റെല്ലാ മാർഗ്ഗങ്ങളും ക്രമികമെന്ന് അറിയപ്പെടുന്നു. ക്രമിക മാർഗ്ഗം ഒരു ആപേക്ഷിക മാർഗ്ഗമാണ്. ആപേക്ഷികമെന്നതുകൊ ണ്ടുദ്ദേശിക്കുന്നത് അതിൽ ലൗകികനേട്ടങ്ങളുണ്ടെന്നാണ്. വളരെ സാവധാനമേ നിങ്ങൾ മോചനം നേടുകയുള്ളു. ഒരു പടി ഒരു പ്രാവ ശ്യം. ഈ മാർഗ്ഗത്തിൽ ഒരാൾ തന്റെ അഹത്തെ ത്യാഗംകൊണ്ടും തപസ്സുകൊണ്ടും ശുദ്ധീകരിക്കണം. അഹം ശുദ്ധമായാൽ മോക്ഷ ത്തിന്റെ വാതിലിലെത്തി. അഹത്തെ ദേഷ്യം, അഹങ്കാരം, മായ, കാമം, ലോഭം എന്നീ ദൗർബ്ബല്യങ്ങളിൽനിന്നും ശുദ്ധീകരിക്കണം. ക്രമികമാർഗ്ഗം വളരെ കഠിന മാർഗ്ഗമാണ്. എന്നാൽ അക്രമമാർഗ്ഗ ത്തിൽ ജ്ഞാനിപുരുഷൻ നിങ്ങളുടെ അഹത്തെ ശുദ്ധീകരിക്കുന്നു. അദ്ദഹം നിങ്ങളുടെ അഹത്തേയും ആസക്തികളേയും എടുത്തു കൊണ്ടു പോകുന്നു. അപ്പോൾ നിങ്ങൾക്ക് ശുദ്ധാത്മാവിന്റെ അനു ഭവമുണ്ടാകുന്നു. നിങ്ങൾ നിങ്ങളുടെ ആത്മാവിനെ അനുഭവിക്കു മ്പോൾ മാത്രമെ നിങ്ങളുടെ പണി തീരുന്നുള്ളു.
എന്തുകൊണ്ടാണ് അക്രമമാർഗ്ഗം നിലവിൽ വന്നത് ?
ക്രമികമാർഗ്ഗം ഒരു "കോമയാണ്.' അക്രമമാർഗ്ഗം ഒരു "ഫുൾസ്റ്റോപ്പാ'ണ്. ഈ അക്രമമാർഗ്ഗം അപൂർവ്വമായേ സ്വയം വെളി
പ്പെടുകയുള്ളു. മോക്ഷമാർഗ്ഗത്തിൽ പ്രധാനമാർഗ്ഗം പടിപടിയാ യുള്ള ക്രമികമാർഗ്ഗമാണ്. പരമ്പരാഗതമായി ക്രമികമാർഗ്ഗത്തിൽ അവ്യക്തത നിലനിൽക്കുമ്പോഴും ചിലപ്പോൾ ജനങ്ങൾ മോക്ഷ
Page #62
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ത്തിനു സജ്ജരായിരിക്കും. അവർ ഒരു ജ്ഞാനിപുരുഷനിലൂടെ മോക്ഷം നേടുന്നു. - ധാരാളം ആചാര്യന്മാരും ഗുരുക്കന്മാരും എന്തുകൊണ്ടാണ് എന്നിലൂടെ അക്രമമാർഗ്ഗം വെളിപ്പെട്ടത് എന്ന് എന്നോട് ചോദിച്ചി ട്ടുണ്ട്. ക്രമികമാർഗ്ഗം തകർന്നുപോയി എന്ന് ഞാനവരോട് പറ
ഞ്ഞു. ക്രമികമാർഗ്ഗത്തിന്റെ അടിത്തറ മുഴുവൻ ദ്രവിച്ചിരിക്കുന്നു. അവർ ഇതിന് തെളിവ് ആവശ്യപ്പെട്ടു. ചിന്തകളും വാക്കും പ്രവൃത്തിയും പരസ്പരം ഒന്നുചേർന്നു പോയാലേ ക്രമികമാർഗ്ഗം പ്രായോഗികമാവുകയുള്ളു എന്ന് ഞാനവരോട് പറഞ്ഞു. (അതാ യത് നിങ്ങൾ ചിന്തിക്കുന്നതു തന്നെയാവണം പറയുന്നതും. പറയു ന്നതുതന്നെ പ്രവൃത്തിയിലും വരണം). ഇന്നത്തെ കാലത്ത് ചിന്ത കളും വാക്കുകളും പ്രവൃത്തികളും തമ്മിൽ ഐക്യമില്ലെന്ന് അവർ തന്നെ സമ്മതിച്ചു. അതുകൊണ്ടാണ് ക്രമികമാർഗ്ഗം തകർന്നിരിക്കു ന്നത്.
- ഒരു കരിമ്പിൽ തണ്ട് മുഴുവനായും ചവച്ചാൽ നല്ല കരിമ്പിൻ നീരുള്ള ഒന്നോ രണ്ടോ ഭാഗങ്ങൾ നിങ്ങൾക്കു കിട്ടിയേക്കാം. എന്നാൽ കരിമ്പിൽ തണ്ട് മുഴുവനായും ചീഞ്ഞാൽ നിങ്ങളത് ചവച്ചുനോക്കാൻ ശ്രമിക്കുമോ, അതോ തിരിച്ചു കൊടുക്കുമോ?
ചോദ്യകർത്താവ്: തിരിച്ചു കൊടുക്കും. ദാദാശീ: നിങ്ങൾ കച്ചവടക്കാരനോട് അത് കൊണ്ടുപോയി വേറെ ആർക്കെങ്കിലും കൊടുക്കാൻ പറയും. നിങ്ങൾ പറയും ധാരാളം കരിമ്പ് നിങ്ങൾ തിന്നിട്ടുണ്ടെന്ന്. ക്രമികമാർഗ്ഗം ചീഞ്ഞ കരിമ്പുപോലെയായിരിക്കുന്നു. എന്നാൽ നാമെന്തു ചെയ്യും? ജന ങ്ങൾ ഉത്തരം കിട്ടാതെ സ്തബ്ധരായിരിക്കുന്നു. അത്തരം കാര്യ ങ്ങളിൽ അവർക്ക് ശ്രദ്ധയില്ലാതായിരിക്കുന്നു. അവരുടെ ശ്രദ്ധ എങ്ങനെയാണ് ലൗകിക സുഖങ്ങൾ ആസ്വദിക്കുകയെന്നാണ്.
ഒരാൾക്ക് ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഐക്യമുണ്ടെങ്കിൽ അയാൾക്ക് ക്രമികമാർഗ്ഗങ്ങളിൽ മുന്നേറാനാ വും. ഇല്ലെങ്കിൽ ക്രമികമാർഗ്ഗം അടഞ്ഞിരിക്കും.
Page #63
--------------------------------------------------------------------------
________________
ഞാൻ ആരാണ്
52
അക്രമമാർഗ്ഗം
ഇന്ന് ക്രമികമാർഗ്ഗത്തിന്റെ അടിത്തറ മുഴുവൻ ദ്രവിച്ചിരിക്കു ന്നു. അതുകൊണ്ട് അക്രമമാർഗ്ഗം വെളിവായിരിക്കുന്നു. അക്രമ മാർഗ്ഗം തനിയെ വെളിപ്പെട്ടതല്ല. ക്രമികമാർഗ്ഗത്തിന്റെ കേടുപാടു കൾ തീരാൻ മൂവായിരത്തോളം വർഷങ്ങളെടുക്കും. അതുവരെ അക്രമമാർഗ്ഗം നിലനിൽക്കും. ക്രമികമാർഗ്ഗം തിരിച്ചു വന്നാൽ പിന്നെ അക്രമമാർഗ്ഗം ആവശ്യമായി വരികയില്ല. വളരെക്കാലം ഈ അക്രമവിജ്ഞാനം നിലനിൽക്കില്ല. ക്രമികമാർഗ്ഗത്തിനു പകരമാ യാണ് ഇത് പ്രത്യക്ഷമായിരിക്കുന്നത്.
ചോദ്യകർത്താവ്: അതൊരു എലവേറ്റർ നിർമ്മിക്കുക
യാണോ?
ദാദാശ്രീഃ ഇത് തീർച്ചയായും ഒരു എലവേറ്റർ ആണ്. ഞാനാളു കളോട് പടികൾ കയറാനാവശ്യപ്പെട്ടാൽ അവരെന്നെന്നും കയറി ക്കൊണ്ടേയിരിക്കും. അതുകൊണ്ട് ഞാനവരെ എലവേറ്ററിൽ കയ റിയിരിക്കാൻ ക്ഷണിക്കുന്നു. ഈ സമ്പന്നരും സുഖലോലുപത യിൽ കഴിയുന്നവർപോലും എന്നെ വിട്ടുപോകുന്നില്ല.
അക്രമവിജ്ഞാനത്തിലെ അമൂല്യമായ മാറ്റം
അക്രമവിജ്ഞാനം ഒരു അത്ഭുതമാണ്. ഈ ജ്ഞാനം ലഭി ച്ചാൽ ഉടനെ ശ്രദ്ധേയമായ മാറ്റം ഒരാൾക്ക് അനുഭവപ്പെടുന്നു. ഈ അനുഭവത്തെക്കുറിച്ച് കേൾക്കുന്ന ആളുകൾ ഈ മാർഗ്ഗത്തിലേക്ക് ആകർഷിക്കപ്പെടുന്നു. ഞാനീ ആളുകളോടെല്ലാം അവരുടെ അനു ഭവങ്ങൾ രേഖപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. അവർ ദാദയെ കാണുന്നതിനുമുമ്പ് എങ്ങനെയായിരുന്നു; ദാദയെ കണ്ടതിനു ശേഷം എന്തെല്ലാം മാറ്റങ്ങൾ അവർ അനുഭവിച്ചു.
ഈ അനുഭവങ്ങളെക്കുറിച്ചു വായിക്കുമ്പോൾ ലോകം ആശ്ച ര്യപ്പെട്ടു പോകും! എങ്ങനെയാണ് ഒരാൾക്ക് ഇത്ര പെട്ടെന്ന് മാറാ നാവുക? ആയിരക്കണക്കിനാളുകൾ ഈ ശ്രദ്ധേയമായ മാറ്റം അവ രുടെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ സ്ഥിരമാണ്. ഈ ജ്ഞാനത്തിനുശേഷം ഈ ആളുകൾ അവരുടെ ഉള്ളിൽ കിട ക്കുന്ന തെറ്റുകൾ മാത്രമെ കാണുകയുള്ളു. അവർ മറ്റുള്ളവരുടെ
Page #64
--------------------------------------------------------------------------
________________
ഞാൻ ആരാണ്
തെറ്റുകൾ നോക്കുകയില്ല. ഒരു ജീവിയേയും വേദനിപ്പിക്കാനുള്ള നിസ്സാരമായ ഉദ്ദേശംപോലും അവരിലുണ്ടാവില്ല.
അക്രമശാസ്ത്രം - ലോകം മുഴുവൻ - വളരെയേറെ പ്രധാന്യമുള്ളതാണ് ഈ സംഭവം! ഇത് വേറെ ഒരിടത്തും സംഭവിച്ചിട്ടില്ല. ദാദക്കു മാത്രമെ ഇത് നേടാനായിട്ടുള്ളു. - ചോദ്യകർത്താവ്: അങ്ങേക്കുശേഷം എന്തു സംഭവിക്കും ദാദാ?
ദാദാശീ: ഇത് തുടരും. യോഗ്യരായ ആരെങ്കിലും ഈ ജോലി തുടരണമെന്നത് എന്റെ ആഗ്രഹമാണ്. ആരെങ്കിലും ഈ മാർഗ്ഗം തുടർന്നുകൊണ്ടുപോകേണ്ടത് ആവശ്യമല്ലെ?
ചോദ്യകർത്താവ്: അതെ. ആവശ്യമാണ്. ദാദാശ്രീഃ എന്റെ ആഗ്രഹം നിറവേറും.
ചോദ്യകർത്താവ്: ഈ അക്രമവിജ്ഞാനം തുടരുകയാണ ങ്കിൽ, അത് മറ്റൊരു നിമിത്തം (instrument) മുഖേനയാവുമോ?
- ദാദാശ്രീ: അക്രമവിജ്ഞാനം മാത്രമെ തുടരുകയുള്ളു. വ്യാപ് കമായും ഫലപ്രദമായും അക്രമവിജ്ഞാനം പരക്കും. ഇന്നത്തെ പ്പോലെ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ ഒന്നോ രണ്ടോ വർഷം കൊണ്ട് ലോകം മുഴുവൻ ഇതിനെക്കുറിച്ച് സംസാരിക്കും. ഒരു ശരി യായ കാര്യവും ഒരു തെറ്റായ കാര്യവുമുണ്ടെങ്കിൽ, ശരിയായ കാര്യം പ്രാവർത്തികമാകാൻ വളരെ സമയമെടുക്കും. തെറ്റായ കാര്യം പെട്ടെന്ന് പ്രാവർത്തികമാകും.
അക്രമമാർഗ്ഗത്തിലൂടെ സ്ത്രീകൾക്ക് മോക്ഷം ആളുകൾ പറയുന്നു, ആണുങ്ങൾക്കു മാത്രമെ മോക്ഷം നേടാ നാവു എന്ന്. സ്ത്രീകൾക്ക് മോക്ഷമില്ലെന്ന്. സ്ത്രീകൾക്കും തീർച്ച യായും മോക്ഷമുണ്ടെന്ന് ഞാൻ പറയുന്നു. എന്തുകൊണ്ടില്ല? അവരു പറയുന്നു, ആസക്തിയും വഞ്ചനയുമാണ് സ്ത്രീസ്വഭാവ ത്തിൽ മികച്ചു നിൽക്കുന്ന ഗുണങ്ങളെന്ന്. പുരുഷന്മാരിലും ഈ ദൗർബ്ബല്യങ്ങളുണ്ട്. എന്നാൽ സ്ത്രീകളിൽ ഒരല്പം കൂടിയ അള വിലുണ്ട്.
Page #65
--------------------------------------------------------------------------
________________
ഞാൻ ആരാണ്
54
ആളുകളെന്തു പറഞ്ഞാലും സ്ത്രീകൾ തീർച്ചയായും മോക്ഷം നേടും. അവർ മോക്ഷത്തിന് യോഗ്യർ തന്നെയാണ്. കാരണം അടിസ്ഥാനപരമായി അവർ ആത്മാവു തന്നെയാണ്. അവർ ഒരല്പം സമയം കൂടൂതലെടുത്തേക്കാം. കാരണം ആസ് ക്തിയുടെയും വഞ്ചനയുടെയും ഘടകങ്ങൾ അവരിൽ മികച്ചു നിൽക്കുന്നു.
ആത്മജ്ഞാനശാസ്ത്രത്തിലൂടെ സ്വാതന്ത്ര്യം ഈ മാർഗ്ഗം മുഴുവൻ യാഥാർത്ഥ്യമാണ്. ആപേക്ഷികതയുടെ (താൽക്കാലികവും, ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയുമായി ബന്ധപ്പെട്ടതും) ഒരു ഘടകവും ഇതിലില്ല. യാഥാർത്ഥ്യം (Real) എന്നതുകൊണ്ടുദ്ദേശിക്കുന്നത് ചിന്തകളുടെയും വാക്കുകളുടെയും പ്രവൃത്തികളുടെയും ലോകത്തിനപ്പുറമാണെന്നാണ്. ആപേ ക്ഷികം (Relative) എന്നാൽ ഈ ലോകവുമായി ബന്ധപ്പെട്ടത് എന്നാണ്; ചിന്തകളുടെയും വാക്കുകളുടെയും പ്രവൃത്തികളു ടെയും മേഖലയിൽ വരുന്നത്. എല്ലാ മാർഗ്ഗവും പരീക്ഷിച്ചു നോക്കിയിട്ടും മോചനത്തിന് മാർഗ്ഗം കണ്ടെത്താനാവാത്തവർക്കാ യാണ് ഈ മാർഗ്ഗം അതല്ലെങ്കിൽ മറ്റ് സ്റ്റാന്റേഡുകളും മാർഗ്ഗങ്ങളു മുണ്ട്. സ്റ്റാന്റേഡുകൾക്ക് പുറത്തുള്ളവർക്കു വേണ്ടിയാണ് ഈ മാർഗ്ഗം. - ഇത് അകത്തെ ശാസ്ത്രമാണ്. ഇത് സ്ഥിരമാണ്. നിങ്ങൾ പുറ ത്തുലോകത്ത് കാണുന്നതൊക്കെ ബാഹ്യശാസ്ത്രമാണ്. അവ താൽക്കാലികമാണ്. ഇത് നിങ്ങൾക്ക് സ്ഥിരതയുടെ അനുഭവം നൽക്കുന്നു. ഇതാണ് പരിപൂർണ്ണശാസ്ത്രം. ഈ ശാസ്ത്രം സ്വത ന്തമാക്കുന്നു. നിങ്ങൾ ആചരിക്കുന്ന ഒരു ധർമ്മവും (മതം/കടമ കൾ) നിങ്ങളെ മോചിപ്പിക്കില്ല. ധർമ്മത്തിലൂടെ (മതത്തിലൂടെ) നിങ്ങൾക്ക് ഭൗതികസന്തോഷവും താങ്ങും ലഭിച്ചേക്കാം. അത് നിങ്ങളെ വീഴ്ചയിൽനിന്നും തടയും. ആത്മീയ പുരോഗതി യിൽനിന്നും വീണുപോകാതെ രക്ഷിക്കാന്നതാണ് ധർമ്മം. മോച നത്തിന് നിങ്ങൾക്ക് വീതരാഗവിജ്ഞാനം (Science of absolutism) ആവശ്യമാണ്. ഈ ശാസ്ത്രം വേദങ്ങളിലൊന്നും കാണപ്പെടു ന്നില്ല. തീർത്ഥങ്കരന്മാർക്ക് ഈ ശാസ്ത്രമറിയാമായിരുന്നു.
Page #66
--------------------------------------------------------------------------
________________
ഞാൻ ആരാണ്
എന്നാൽ അന്നത്തെ കാലത്തെ ജനങ്ങൾക്ക് ഇത് നൽകാൻ അവർക്കു കഴിയുമായിരുന്നില്ല. എന്നിരുന്നാലും ഈ കഷ്ടം പിടിച്ച കാലത്ത് ഒരു അപൂർവ്വ ഭേദ വിജ്ഞാനി (ഞാനും എന്റെയും വേർതിരിക്കുന്ന പൂർണ്ണശാസ്ത്രജ്ഞൻ) വന്നിരിക്കു ന്നു. അദ്ദേഹം ഈ ശാസ്ത്രം ഏവർക്കും ലഭ്യമാക്കിയിരിക്കുന്നു.
അതുകൊണ്ട് നിങ്ങളാവശ്യപ്പെടുന്നതൊക്കെ നൽകാൻ ഞാൻ തയ്യാറായിരിക്കുന്നു. നിർവ്വികല്പസമാധി ചോദിക്കൂ (ജീവിതവൃ ത്തികൾ അനുഷ്ഠിക്കുമ്പോഴും തുടർച്ചയായ തടസ്സമില്ലാത്ത ആത്മാനന്ദത്തിന്റെ അനുഭവം). ഉത്ക്കണ്ഠകളും വിഷമങ്ങളും എന്നേക്കുമായി വിട്ടുപോയ അവസ്ഥ ചോദിക്കൂ. എന്തുവേണമെ ങ്കിലും ചോദിക്കൂ. എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കണം എന്താണ് ചോദിക്കേണ്ടതെന്ന് ലൗകികജീവിതത്തിനു നടുക്ക് ജീവിക്കു മ്പോഴും നിങ്ങൾക്കു സ്വാതന്ത്ര്യം നൽകുന്നതാണ് ഈ ശാസ്ത്രം.
നിങ്ങളുടെ പണി പൂർത്തിയാക്കു! നിങ്ങളുടെ പണി പൂർത്തിയാക്കൂ! നിങ്ങൾക്കെപ്പോൾ അതിന്റെ ആവശ്യമുണ്ടോ, അപ്പോൾ ഇവിടെ വരൂ. ഞാൻ നിങ്ങളെ വരാൻ നിർബ്ബന്ധിക്കുന്നില്ല. വരണമെന്നു തോന്നിയാൽ വരൂ. നിങ്ങൾക്ക് ലൗകികജീവിതം അതിന്റെ രീതിയിൽ വേണമെങ്കിൽ അതേപോലെതന്നെ തുടർന്നോളു ഈ മാർഗ്ഗം തുടരാൻ നിങ്ങ ളുടെ മേൽ ഒരു സമ്മർദ്ദവുമില്ല. നിങ്ങളെ ഇങ്ങോട്ടുവരാൻ ക്ഷണിച്ചു കത്തെഴുതാനല്ല ഞാൻ വന്നിരിക്കുന്നത്. നിങ്ങളെന്നെ കാണാനിടവന്നാൽ ഞാനീ ശാസ്ത്രത്തെക്കുറിച്ച് നിങ്ങളോടു പറ യും. ഇത് ഉപയോഗപ്പെടുത്താനും നിങ്ങളുടെ പണി പൂർത്തിയാ ക്കാനും ഞാൻ നിർദ്ദേശിക്കും. ഇത്രമാത്രമേ ഞാൻ പറയൂ. ആയിര ക്കണക്കിന് വർഷങ്ങളായി ഇങ്ങനെയൊരു ശാസ്ത്രം ലഭ്യമായിരു ന്നില്ല.
(9) ആരാണ് ജ്ഞാനിപുരുഷൻ
- സന്ത്പുരുഷൻ: ജ്ഞാനിപുരുഷൻ ചോദ്യകർത്താവ്: സന്തുകൾ (വിശുദ്ധർ-Saints) ആയവരും ജ്ഞാനിപുരുഷനും തമ്മിൽ എന്താണ് വ്യത്യാസം?
Page #67
--------------------------------------------------------------------------
________________
ഞാൻ ആരാണ്
56
ദാദാശ്രീഃ സന്ത്പുരുഷൻ - ചീത്ത പ്രവൃത്തികൾ ചെയ്യാതിരി ക്കാനും നല്ല പ്രവർത്തികൾ ചെയ്യാനും ജനങ്ങളെ പഠിപ്പിക്കുന്നു.
ചോദ്യകർത്താവ്: പാപകർമ്മങ്ങളിൽനിന്നും ഞങ്ങളെ രക്ഷി ക്കുന്നവരാണ് സന്തുകൾ എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്? - ദാദാശ്രീ: അതെ. സന്ത്പുരുഷൻ നിങ്ങളെ ചീത്ത പ്രവൃത്തിക ളിൽ നിന്നും രക്ഷിക്കുന്നു. എന്നാൽ ജ്ഞാനിപുരു ഷൻ രണ്ടിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നു. സത്പ്രവൃത്തിക ളിൽനിന്നും ദുഷ്പ്രവൃത്തികളിൽനിന്നും സന്ത്പുരുഷൻ നിങ്ങളെ നേരായ മാർഗ്ഗത്തിൽ നയിക്കുന്നു. അതേ സമയം ജ്ഞാനിപുരു ഷൻ നിങ്ങളെ മോചിപ്പിക്കുന്നു. സന്ത്പുരുഷൻ ഒരു പ്രത്യേക പാതയിലെ യാത്രക്കാരാണ്. അവർ സ്വയം ആ വഴി സഞ്ചരിക്കുന്ന വരാണ്. അതോടൊപ്പം മറ്റുള്ളവരെ അവരോടൊപ്പം ആ വഴി സഞ്ചരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഒരു ജ്ഞാനിപുരു ഷൻ അവസാന ലക്ഷ്യമാണ്. അദ്ദേഹം നിങ്ങളുടെ ജോലി പൂർത്തീകരിച്ചു തരുന്നു.
സന്ത്പുരുഷൻ വിവിധ നിലകളിലുള്ള അധ്യാപകരാണ്. ഉദാ ഹരണത്തിന് കിന്റർ ഗാർട്ടൻ, ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് അങ്ങി നെ. എന്നാൽ ഒരു ജ്ഞാനിപുരുഷനുമാത്രമെ നിങ്ങൾക്ക് പരി പൂർണ്ണമോചനം നല്കാനാവൂ. ജ്ഞാനിപുരുഷൻ വളരെ ദുർലഭ
മാണ്.
ആപേക്ഷികനിലയിൽ സന്തോഷം നൽകാൻ സന്തുക്കൾക്ക് കഴി യും. ജ്ഞാനിപുരുഷന് നിങ്ങൾക്ക് സ്ഥിരമായ ആനന്ദം നൽകാനാ വും. അതാണ് ആത്മാവിന്റെ സ്വരൂപം. അദ്ദേഹം നിങ്ങൾക്ക് അനന്ത ശാന്തി നൽകുന്നു.
ഒന്നിനോടും ഒരാസക്തിയുമില്ലാത്ത ആളാണ് യഥാർത്ഥ സന്ത്. പല അളവിൽ ആസക്തി (attachment) ഉള്ളവരുമുണ്ട്. ആരാണ് ജ്ഞാനിപുരുഷൻ? അഹമോ ആസക്തിയോ ഇല്ലാത്തെ ആളാണ് ജ്ഞാനിപുരുഷൻ. - അതുകൊണ്ട് ഒരു സന്തിനെ ഒരു ജ്ഞാനിപുരുഷനായി ചൂണ്ടി ക്കാട്ടാൻ നിങ്ങൾക്കാവില്ല. സന്ത് ആത്മജ്ഞാനം നേടിയ ആളല്ല. എന്നിരുന്നാലും സന്ത് ജ്ഞാനിപുരുഷനെ കണ്ടെത്തിയാൽ
Page #68
--------------------------------------------------------------------------
________________
ഞാൻ ആരാണ്
57
അയാൾക്കും ആത്മീയ പുരോഗതിയുണ്ടാകും. സന്തിനുപോലും ഒരു ജ്ഞാനിപുരുഷനെ കണ്ടുമുട്ടേണ്ടി വരും. മോചനത്തിനു മോഹമുള്ളവർക്കൊക്കെ ജ്ഞാനി പുരുഷനെ കണ്ടെത്തേണ്ടി വരും. മറ്റു മാർഗ്ഗങ്ങളില്ല.
ജ്ഞാനി പുരുഷൻ ജ്ഞാനിപുരുഷൻ പ്രകടിതമായി ആത്മാവാണ്.
ജ്ഞാനിപുരുഷനെ തിരിച്ചറിയൽ
ചോദ്യകർത്താവ്: എങ്ങനെയാണ് ജ്ഞാനിപുരുഷനെ തരിച്ച
വാസ്തവത്തിൽ ലോകാത്ഭുതമാണ്.
റിയുക?
ദാദാശ്രീഃ ജ്ഞാനി പുരുഷന് മറഞ്ഞിരിക്കാനാവില്ല. അദ്ദേഹ ത്തിന്റെ സുഗന്ധവും പ്രകാശ വലയവും തികച്ചും തെറ്റിദ്ധരിക്കാ നാവാത്തതാണ്. അദ്ദേഹത്തിന്റെ തിളക്കം (ambience) തികച്ചും അനന്യമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ അസാധാരണമാണ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ നിങ്ങൾക്കദ്ദേഹത്തെ തിരിച്ചറി യാം. അദ്ദേഹത്തിന്റെ കണ്ണുകളിൽ വെറുതെ നോക്കിയാൽ പറ യാൻ കഴിയും. ജ്ഞാനി പുരുഷന് സംശയരഹിതമായ ധാരാളം അടയാളമുണ്ട്. അദ്ദേഹത്തിന്റെ ഒരോ വാക്കും വേദവാക്യമാണ്. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും എളിമയും നിങ്ങളെ കീഴട ക്കുംവിധം മനോഹരമാണ്. അദ്ദേഹത്തിന് അതുല്യമായ ധാരാളം ഗുണങ്ങളുണ്ട്.
ഒരു ജ്ഞാനി പുരുഷന്റെ ഗുണങ്ങളെന്തൊക്കെയാണ്? സൂര്യന്റെ ശോഭയും ചന്ദ്രന്റെ കുളിർമയും അദ്ദേഹത്തിന്റെ സ്വഭാവ ത്തിന്റെ ഭാഗമാണ്. ഈ രണ്ട് വിപരീതഗുണങ്ങളും ഒരുമിച്ച് നിങ്ങൾക്ക് ജ്ഞാനി പുരുഷനിൽ കാണാം. പരിപൂർണ്ണസ്വാതന്ത്ര്യ ത്തിന്റെ പുഞ്ചിരി ഇതുപോലെ ലോകത്ത് മറ്റൊരിടത്തും ആർക്കും കാണാനാവില്ല. അദ്ദേഹത്തിന്റെ ശാന്തമായ പുഞ്ചിരി ഒരാളെ തന്റെ ദുഃഖങ്ങൾ മറക്കാൻ ഇട വരുത്തും.
ഒരു തുള്ളി ബുദ്ധി (അഹത്തിലൂടെ ഉണ്ടാകുന്ന അറിവ് ജ്ഞാനിപുരുഷനിലുണ്ടാവില്ല. ജ്ഞാനി പുരുഷൻ അബൂധ് (ബു ദ്ധിയില്ലാത്ത) ആണ്. അത്തരം എത്ര പേരുണ്ടാവും ചുറ്റുപാടും.
Page #69
--------------------------------------------------------------------------
________________
ഞാൻ ആരാണ്
58
വല്ലപ്പോഴും അങ്ങനെ ഒരാൾ എവിടെയെങ്കിലുമുണ്ടായാൽ അയാൾ നൂറായിരക്കണക്കിന് ജനങ്ങളെ മോചിപ്പിക്കും. ജ്ഞാനി പുരുഷന് ഏറ്റവും നിസ്സാരമായ "അഹം' പോലുമുണ്ടാവില്ല. അഹ മില്ലാത്ത ഒരാളുമീ ലോകത്തിലില്ല.
അപൂർവ്വമായി കുറച്ചായിരം വർഷങ്ങൾ കൂടുമ്പോൾ ഒരു ജ്ഞാനിപുരുഷൻ ജന്മമെടുക്കുന്നു. വിശുദ്ധരും വേദപണ്ഡിതരും ധാരാളമുണ്ട്. എന്നാൽ ആത്മജ്ഞാനമുള്ളവരാരുമില്ല. ജ്ഞാനി കൾക്ക് ആത്മാവിന്റെ പൂർണ്ണ ജ്ഞാനമുണ്ട്. ആത്മജ്ഞാനി പൂർണ്ണാനന്ദത്തിലാണ്. അദ്ദേഹം ആന്തരികമോ ബാഹ്യമോ ആയ യാതൊരു വിഷമവും അനുഭവിക്കുന്നില്ല. അത്തരമൊരാളുടെ സാന്നിദ്ധ്യത്തിൽ നിങ്ങൾക്കും മോചനം നേടാം. ആത്മജ്ഞാനം നേടിയവർക്ക് ആത്മജ്ഞാനം നേടാൻ മറ്റുള്ളവരേയും സഹായി ക്കാനാവും. ജ്ഞാനിയില്ലാതെ ആത്മജ്ഞാനം നേടുക അസാധ്യ മാണ്.
(10) ആരാണ് ദാദാ ഭഗവാൻ
'ഞാനും' ദാദാ ഭഗവാനും ഒരാളല്ല ചോദ്യകർത്താവ്: എന്താണ് അങ്ങ് സ്വയം ഭഗവാൻ എന്ന് വിളിക്കപ്പെടാൻ അനുവദിക്കുന്നത്?
ദാദാശ്രീ: ഞാനൊരു ഭഗവാനല്ല. ഞാൻ സ്വയം എന്റെ ഉള്ളി ലുള്ള ദാദാ ഭഗവാനെ വണങ്ങുന്നു. എന്റെ ആത്മീയജ്ഞാനം 356 ആണ്. ദാദാ ഭഗവാൻ 360° ആണ്. എനിക്ക് നാല് ഡിഗ്രി കുറവുള്ള തുകൊണ്ട്, ഞാനും എന്റെ ഉള്ളിലുള്ള ദാദാ ഭഗവാനെ വണങ്ങു കയും ആരാധിക്കുകയും ചെയ്യുന്നു. - ചോദ്യകർത്താവ്: എന്തുകൊണ്ടാണ് അങ്ങ് അങ്ങനെ ചെയ്യു
ന്നത്?
- ദാദാശീ: ബാക്കിയുള്ള നാലു ഡിഗ്രി പൂർണ്ണമാക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്യുന്നത്. എനി ക്കത് പൂർണ്ണമാക്കേണ്ടി വരും. ഈ നാലു ഡിഗ്രി കുറവുള്ളതുകൊ
Page #70
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ണ്ടാണ് ഞാൻ പരാജയപ്പെട്ടിരിക്കുന്നത്. അടുത്ത വട്ടം ജയിക്കുക യല്ലാതെ എനിക്കൊരു മാർഗ്ഗമില്ല.
ചോദ്യകർത്താവ്: അങ്ങേക്ക് ഭഗവാനാകാൻ ആഗ്രഹമുണ്ടോ? ദാദാശ്രീഃ ഭഗവാനാവുക എന്നുവച്ചാൽ എനിക്ക് ഭാരിച്ച പണി യാണ്. ഞാനൊരു ലഘുതമ വ്യക്തിയാണ്. ലോകത്തിലെ സർവ്വവ സ്തുക്കളും തന്നെക്കാൾ വലുതാണ് എന്ന് കരുതുന്ന ആളാണ് "ലഘുതമ വ്യക്തി.' അയാൾ അഹമില്ലാത്ത അവസ്ഥയിലായിരി ക്കും. എന്നെക്കാൾ ചെറിയ ഒരാളും ഈ ലോകത്തിലില്ല. അതു കൊണ്ട് ഭഗവാനാകുന്നത് (ദൈവം) എനിക്ക് ഒരു ഭാരമായിരി ക്കുന്നു.
ചോദ്യകർത്താവ്: അങ്ങേക്ക് ദൈവമാകാനാഗ്രഹമില്ലെങ്കിൽ പിന്നെ എന്തിനാണ് നാലു ഡിഗ്രികൾകൂടി പൂർണ്ണമാക്കാൻ ശ്രമി ക്കുന്നത്? ദാദാശ്രീ: അതെന്റെ അന്ത്യ മോക്ഷത്തിനാണ്.
ലോകം കണ്ടിരിക്കുന്നുവെങ്കിലും അറിഞ്ഞിട്ടില്ല കേവലജ്ഞാനം നേടുന്നതിന് ജ്ഞാനിപുരുഷന് നാല് ഡിഗ്രി മാത്രമെ കുറവുള്ളു. ആത്മജ്ഞാനത്തിന്റെ പല ഘട്ടങ്ങളും ഞാൻ കടന്നു പോയിട്ടുണ്ട്. എന്നാൽ കേവലജ്ഞാനത്തിൽ ഞാൻ എത്തിച്ചേർന്നിട്ടില്ല.
ചോദ്യകർത്താവ്: ഏത് നാല് ഡിഗ്രിയെക്കുറിച്ചാണ് അങ്ങ് പറയുന്നത്?
ദാദാശ്രീ: എന്റെ പുറത്തേക്കുള്ളതും ലോകവുമായുള്ള പെരു മാറ്റവുമായി ബന്ധപ്പെട്ടതാണ് ആ നാല് ഡിഗ്രി. മറ്റൊരു കാരണം ഞാനീ ലോകത്തെ ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഞാന തിനെ പൂർണ്ണമായും അറിഞ്ഞിട്ടില്ല എന്നതാണ്. ലോകത്തെ അതേതുപൊലെയാണോ അതുപോലെതന്നെ അറിയുന്നതാണ് കേവലജ്ഞാനം. ഞാനത് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പൂർണ്ണ മായും അറിഞ്ഞിട്ടില്ല.
ചോദ്യകർത്താവ്: തിരിച്ചറിവ് (understanding) അറിവ് (knowing) ഇവ തമ്മിലെന്താണ് വ്യത്യാസം?
Page #71
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ദാദാശീ: ഞാൻ മുഴു വനായി തിരിച്ചറിഞ്ഞിട്ടുണ്ട് (understood). പക്ഷെ ഞാനതുമുഴുവൻ അറിഞ്ഞിട്ടില്ല (not known). ഞാനതുമുഴുവൻ അറിഞ്ഞാൽ ഞാൻ കേവലജ്ഞാനത്തിലെത്തി എന്നു പറയും. ഞാനതു മുഴുവൻ തിരിച്ചറിഞ്ഞിരിക്കുന്നു എന്നത് കേവലദർശനമാണ്.
പതിനാലു ലോകങ്ങളുടെയും ഭഗവാൻ
ഇവിടെ വെളിവാക്കപ്പെട്ടിരിക്കുന്നു. ചോദ്യകർത്താവ്: ആരെ ഉദ്ദേശിച്ചാണ് അങ്ങ് "ദാദാ ഭഗവാൻ' എന്ന വാക്ക് ഉപയോഗിക്കുന്നത്?
ദാദാശ്രീഃ ദാദാ ഭഗവാനെ ഉദ്ദേശിച്ച്. എന്നെ ഉദ്ദേശിച്ചല്ല. ഞാനൊരു ജ്ഞാനിപുരുഷനാണ്.
ചോദ്യകർത്താവ്: ഏത് ഭഗവാൻ? ദാദാശ്രീഃ എനിക്കകത്ത് വെളിപ്പെട്ടിരിക്കുന്നതാണ് ദാദാ ഭഗ വാൻ. അദ്ദേഹം പതിനാലു ലോകങ്ങളുടെയും ഭഗവാനാണ്. അദ്ദേഹം നിങ്ങളുടെ ഉള്ളിലുമുണ്ട്. പക്ഷെ നിങ്ങൾക്കദ്ദേഹം ഇതു വരെ വെളിപ്പെട്ടിട്ടില്ല. ഇവിടെ എന്റെ ഉള്ളിൽ അദ്ദേഹം പൂർണ്ണ മായും വെളിവായിരിക്കുന്നു. ആ വെളിപ്പെടൽ നിങ്ങൾക്ക് ആത്മീയ ഫലങ്ങൾ നൽകും. അദ്ദേഹത്തിന്റെ പേര് വെറുതെ ഒന്നു പറയുന്നതുപോലും നിങ്ങൾക്ക് നേട്ടമുണ്ടാകും. യഥാർത്ഥ ബോധത്തോടെ നിങ്ങളദ്ദേഹത്തിന്റെ പേരു പറയുമ്പോൾ വലിയ നേട്ടങ്ങളുണ്ടാവും. ലൗകികമായ തടസ്സങ്ങളും കഷ്ടതകളും നീങ്ങിപ്പോകും. ലൗകിക കാര്യങ്ങളിൽ നിങ്ങൾ ആർത്തി കാണി ക്കരുത്. കാരണം ആർത്തിക്കൊരവസാനമില്ല. നിങ്ങൾക്ക് മനസ്സി ലായോ ആരാണ് ദാദാ ഭഗവാനെന്ന്?
- നിങ്ങൾ കണ്ണുകൊണ്ടു കാണുന്നത് ദാദാ ഭഗവാനെയല്ല. നിങ്ങ ളുടെ മുമ്പിൽ നിൽക്കുന്ന വ്യക്തി ദാദാ ഭഗവാനാണെന്ന് നിങ്ങൾ വിചാരിച്ചേക്കാം. അല്ല. നിങ്ങൾ കാണുന്നത് ഭദ്രൻ ഗ്രാമത്തിലെ ഒരു പട്ടേലിനെയാണ്. “ഞാൻ” ഒരു ജ്ഞാനിപുരുഷനാണ്. ദാദാ ഭഗവാൻ എന്റെ ഉള്ളിൽ വസിക്കുന്നു. എന്നിലദ്ദേഹം പൂർണ്ണമായും വെളിപ്പെട്ടിരിക്കുന്നു. പതിനാലു ലോകങ്ങളുടെയും ഭഗവാൻ എനി ക്കുള്ളിൽ പ്രകടമായിരിക്കുന്നു. ഞാനദ്ദേഹത്തെ സ്വയം കാണു
Page #72
--------------------------------------------------------------------------
________________
ഞാൻ ആരാണ്
കയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തികഞ്ഞ ഗ്യാരണ്ടിയോടും ഉറപ്പോടും ഞാൻ പറയുന്നു; അദ്ദേഹം എന്നിൽ വെളിപ്പെട്ടിരിക്കുന്നുവെന്ന്.
അപ്പോൾ ആരാണീ സംസാരിക്കുന്ന ആൾ? ഒരു "ടേപ് റെക്കോഡർ' ആണ് ഈ സംസാരിക്കുന്നത്. ദാദാ ഭഗവാന് സംഭാ ഷണമില്ല. ടേപ് റെക്കോഡിന്റെ മീഡിയമായി ഈ പട്ടേലാണ് സംസാരിക്കുന്നത്. പട്ടേലും ദാദാ ഭഗവാനും വേർപിരിഞ്ഞു കഴി ഞ്ഞാൽ പിന്നെ “ഞാൻ സംസാരിക്കുന്നു” എന്നു പറയാൻ ഒരു അഹമില്ല. "ടേപ് റെക്കോഡർ' സംസാരിക്കുന്നു. "ഞാൻ' നിരീക്ഷ കനും അറിയുന്ന ആളുമായി ഇരിക്കുന്നു. നിങ്ങളിലും ടേപ് റെക്കോഡർ തന്നെയാണ് സംസാരിക്കുന്നത്. എന്നാൽ നിങ്ങൾ വിചാരിക്കുന്നു; "ഞാൻ സംസാരിക്കുന്നു.' ആ വിശ്വാസംമൂലം നിങ്ങളിൽ തെറ്റായ അഹങ്കാരമുണരുന്നു. എനിക്കും എന്റെ അക ത്തുള്ള ദാദാ ഭഗവാനെ വണങ്ങേണ്ടുതുണ്ട്. ദാദാ ഭഗവാനും ഞാനും വേറിട്ട് സ്ഥിതി ചെയ്യുന്നു. ഞങ്ങൾ പരസ്പരം ഒരു അയൽബന്ധമാണ് പങ്കുവെക്കുന്നത്. ജനങ്ങൾ വിചാരിക്കുന്നത് എന്റെ ഈ ശരീരമാണ് ദാദാ ഭഗവാൻ എന്നാണ്. അല്ല; എങ്ങനെ യാണ് ഈ ഭ്രദനിലെ പട്ടേൽ ദാദാ ഭഗവാനാവുക?
| (11) ആരാണ് സിമന്ദർ സ്വാമി? ശ്രീ സിമന്ദർ സ്വാമി - ഇപ്പോഴത്തെ തീർത്ഥങ്കരൻ ചോദ്യകർത്താവ്: ആരാണ് സിമന്ദർ സ്വാമി? ഇത് ഞങ്ങൾക്ക് വിശദീകരിച്ചു തരൂ.
ദാദാശ്രീ: സിമന്ദർ സ്വാമി ഒരു തീർത്ഥങ്കരനാണ്. ഇപ്പോൾ അദ്ദേഹം മഹാവിദേഹക്ഷേത്രം എന്നറിയപ്പെടുന്ന മറ്റൊരു സ്ഥാനത്ത് വസിക്കുന്നു. മുൻകാല തീർത്ഥങ്കരന്മാരായ ഭഗവാന്മാ രായ മഹാവീരൻ, ഋഷഭദേവൻ എന്നിവരെപ്പോലം, ഇപ്പോഴത്തെ തീർത്ഥങ്കരനാണ് സിമന്ദർ സ്വാമി.
ഭഗവാൻ മഹാവീരൻ നമ്മോട് എല്ലാം പറഞ്ഞു തന്നിട്ടുണ്ട്. പക്ഷെ ജനങ്ങൾ അദ്ദേഹത്തിന്റെ സന്ദേശങ്ങൾ മുഴുവൻ തെറ്റി ദ്ധരിച്ചാൽ എന്തുചെയ്യാനാവും? കഷ്ടത്തിന് ഈ തെറ്റിദ്ധാര
Page #73
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ണയാണ് പ്രതീക്ഷിച്ച ആത്മീയഫലങ്ങൾക്ക് തടസ്സമായിത്തീരു ന്നത്.
അരിഹന്തുകളുടെ മഹാസന്ദേശങ്ങളെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും തെറ്റിദ്ധരിച്ചുകൊണ്ടേയിരിക്കുന്നു. അരിഹന്തുക്കൾ പരി പൂർണ്ണജ്ഞാനം നേടിയവരാണ്. അവർ മനുഷ്യരൂപത്തിൽതന്നെ ആന്തരിക ശത്രുക്കളായ കോപം, കാമം, ലോഭം, അഹങ്കാരം, ദ്വേഷം എന്നീ വികാരങ്ങളെ ജയിച്ചവരാണ്. മോക്ഷപ്രാപ്തിയിൽ അരിഹന്തുക്കൾ മനുഷ്യശരീരമുപേക്ഷിച്ച് സിദ്ധന്മാരായിത്തീ രുന്നു.
24 തീർത്ഥങ്കരന്മാരും ഈ ലോകം വിട്ട് സിദ്ധന്മാരായിരിക്കു ന്നു. അവർ ഇനിയൊരിക്കലും അരിഹന്തുകളായി തുടരുകയില്ല. അരിഹന്തുകലായിരുന്ന കാലത്ത്, ജ്ഞാനപ്രാപ്തിക്കുശേഷം അവർ പ്രഖ്യാപിച്ചു; ഈ കാലഘട്ടത്തിന്റെ പ്രത്യേകതകൊണ്ട് നമ്മുടെ ഗ്രഹത്തിൽ ഇനി തീർത്ഥങ്കരന്മാർ ഉണ്ടാവുകയില്ലെന്ന്. എന്നാൽ മനുഷ്യൻ, ഇപ്പോൾ നിലനിൽക്കുന്ന, മഹാവിദേഹക്ഷേ ത്രത്തിലെ തീർത്ഥങ്കരനെ കണ്ടുമുട്ടാൻ യത്നിക്കേണ്ടതാണ്. മഹാ വിദേഹക്ഷേത്രത്തിൽ തീർത്ഥങ്കരന്മാർ നിരന്തരം നിലനിൽക്കുന്നു. ജനങ്ങൾ ഭഗവാൻ മഹാവീരന്റെ സന്ദേശങ്ങൾ മറന്നിരിക്കുന്നു. അതുകൊണ്ട് അവർ ഭൂമിയിലെ അവസാനത്തെ തീർത്ഥങ്കരന്മാരെ വണങ്ങുന്നു. എന്നാൽ അവർ പ്രപഞ്ചത്തിലൊരിടത്തും ഇപ്പോൾ മനുഷ്യരൂപത്തിൽ നിലനിൽക്കുന്നില്ല.
- എപ്പോഴാണ് നവ്കാർ മന്ത്രം ഫലം ചെയ്യുക? - “നമോ അരിഹന്താനം” എന്ന് ജനങ്ങൾ പറയുമ്പോൾ അതിന്റെ അർത്ഥം ഞാൻ അരിഹന്തുകളെ വണങ്ങുന്നു എന്നാണ്. അപ്പോൾ ജ ന ങ്ങൾ ചോദിക്കുന്നു "അരി ഹ • കൾ' എവിടെയാണെന്ന്. ഞാനവരോട് പറയുന്നു; "സിമന്തർ സ്വാമിയെ ആരാധിക്കൂ. അദ്ദേഹം ഇപ്പോൾ ഈ പ്രപഞ്ചത്തെ ഭരിക്കുന്ന അരി ഹന്താണ്. ജനങ്ങൾക്ക് ആത്മീയലാഭമുണ്ടാകാൻ പ്രപഞ്ചത്തിൽ ഒരു അരിഹന്ത് ഉണ്ടായിരിക്കണം. "നമോ അരിഹന്താനം' എന്നതി നർത്ഥം പ്രപഞ്ചത്തിലെവിടെയായാലും ഞാൻ അരിഹന്തുക്കളെ
Page #74
--------------------------------------------------------------------------
________________
ഞാൻ ആരാണ്
വണങ്ങുന്നു എന്നാണ്. ഈ ധാരണയോടെ നിങ്ങളിത് പറയു മ്പോൾ നിങ്ങൾക്ക് അത്ഭുതകരമായ ഫലങ്ങളുണ്ടാവും.
63
"അരിഹന്ത് എന്നതിനർത്ഥം അവരിപ്പോഴും പ്രപഞ്ചത്തിൽ ഉണ്ടെന്നും ജീവിച്ചിരിക്കുന്നവരാണ് എന്നുമാണ്. നിർവ്വാണം നേടി യവരെ (ജന്മമരണ ചക്രത്തിൽനിന്നും മുക്തരായവർ) സിദ്ധന്മാർ എന്നാണ് വിളിക്കുന്നത്. ഒരിക്കൽ നിർവ്വാണം നേടിയാൽ പിന്നെ അവരെ അരിഹന്തുക്കൾ എന്ന് വിളിക്കാനാവില്ല. മൂർത്തമായ രൂപ മുള്ള ഒരാളാണ് അരിഹന്ത്.
ജനങ്ങൾ എന്നോട് ചോദിക്കുന്നു "ഞാനെന്തുകൊണ്ട് അവ 24 തീർത്ഥങ്കരന്മാരെക്കുറിച്ചു പറയാതെ സിമന്ദർ സ്വാമിയെക്കുറിച്ചുമാത്രം പറയുന്നു' എന്ന്. ഞാനവരോട് പറയു ന്നു: "ഞാനവരെക്കുറിച്ചും പറയുന്നുണ്ടെന്ന്. എന്നാൽ ഞാൻ സത്യം സത്യം പോലെ പറയുകയാണ്; ഞാൻ സിമന്ദർ സ്വാമിയെ ക്കുറിച്ച് കൂടുതൽ പറയുന്നതിന് കാരണം അദ്ദേഹം ഇപ്പോൾ നില വിലുള്ള തീർത്ഥങ്കരനാണ് എന്നതാണ്. നിങ്ങൾ "നമോ അരിഹ ന്താനം' എന്നു പറയുമ്പോൾ ആ പ്രാർത്ഥന അദ്ദേഹത്തിൽ എത്തിച്ചേരുന്നു. നവ്കാർ മന്ത്രം പറയുമ്പോൾ നിങ്ങൾ സിമന്ദർ സ്വാമിയെ ഓർമ്മിക്കണം. പിന്നീട് നവ്കാർ മന്ത്രം പറയേണ്ട വിധം പറയണം.
സാന
നമ്മുടെ ലോകവുമായി പ്രത്യേകബന്ധം ചോദ്യകർത്താവ്: അങ്ങേക്ക് ശ്രീ സിമന്ദർ സ്വാമിയെ വിവരി
ക്കാമോ?
ദാദാശ്രീഃ ശ്രീ സിമന്ദർ സ്വാമിക്ക് നമ്മുടെ ശരീരത്തിന് ഏറെ സമാനമായ ഭൗതിക ശരീരമുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ 175000 വയസ്സുണ്ട്. അദ്ദേഹം അവസാനത്തെ 24 തീർത്ഥങ്കരന്മാരിൽ ആദ്യത്തെ ആളായ ഭഗവാൻ ഋഷഭദേവന് സമാനനാണ്. അദ്ദേഹം ഭൂമിയിലല്ല; അദ്ദേഹം മഹാവിദേഹക്ഷേത്രം എന്നുപേരായ മറ്റൊരു ഗ്രഹത്തിലാണ്. അവിടേക്ക് മനുഷ്യർക്ക് ഭൗതികരൂപത്തിൽ എത്തിച്ചേരാനാവില്ല. ജ്ഞാനി പുരുഷന് സൂക്ഷ്മരൂപത്തിൽ അവി ടെപ്പോയി അന്വേഷണങ്ങൾ നടത്തി മടങ്ങി വരാനാവും. നിങ്ങൾക്ക് ഈ ഭൗതിക ശരീരവുമായി അവിടെ പോകാനാവില്ല.
Page #75
--------------------------------------------------------------------------
________________
ഞാൻ ആരാണ്
64
നിങ്ങൾ അവിടെ സ്വാഭാവികമായി ജന്മമെടുത്താലേ നിങ്ങൾക്ക വിടെ എത്താനാവൂ. മഹാവിദേഹക്ഷേത്രത്തിന് അനുയോജ്യമായ ഗുണങ്ങൾ നിങ്ങൾ നേടിയെടുക്കുകയാണെങ്കിൽ നിങ്ങൾക്കവിടെ ജന്മമെടുക്കാനാവും.
ഇവിടെ ഈ ഭാരതക്ഷേത്രത്തിൽ (നമ്മുടെ ലോകം) കഴിഞ്ഞ 2500 വർഷമായി തീർത്ഥങ്കരന്മാർ ജന്മമെടുക്കാതായിരിക്കുന്നു. തീർത്ഥങ്കരന്മാർക്ക് കേവലജ്ഞാനമുണ്ട് (Absolute Knowledge). മഹാവിദേഹക്ഷേത്രത്തിൽ തീർത്ഥങ്കരന്മാർ എല്ലാ കാലത്തും ജനിക്കുന്നു.
നമ്മുടെ ലോകത്ത് 18-ാം തീർത്ഥങ്കരൻ ഉണ്ടായിരുന്നു കാലം മുതൽ സിമന്ദർ സ്വാമി ഉണ്ടായിരുന്നു. എല്ലാ തീർത്ഥങ്കരന്മാരും അദ്ദേഹത്തെ ആദരിക്കുകയും അദ്ദേഹത്തെ പിന്താങ്ങുകയും ചെയ്തിരുന്നു. ഈ ആദരവു കാരണമാണ് നാമിന്ന് അദ്ദേഹ ത്തിന്റെ അനുഗ്രഹത്തിന് പാത്രമായിരിക്കുന്നത്. അതുകൊണ്ടാണ് ഇവിടെ ചെയ്യുന്ന കർമ്മം അദ്ദേഹത്തിനാണ് എന്ന പോലെ മുന്നോട്ടു പോകുന്നത്. വാസ്തവത്തിൽ ഇപ്പോൾ മഹാവിദേഹ ക്ഷേത്രത്തിൽ ഇരുപത് തീർത്ഥങ്കരന്മാർ ഉണ്ട്. എന്നാൽ അവരിൽ ഏറ്റവുമധികം എല്ലാവരാലും സ്വീകാര്യനായിരിക്കുന്നത് സിമന്ദർ സ്വാമിയാണ്. കണക്കു തീർക്കപ്പെട്ട പഴയ ജന്മങ്ങളിലെ ബന്ധ ങ്ങൾ കൊണ്ടാവാം ഇത്. വീതരാഗിക്ക് (രാഗദ്വേഷങ്ങൾ പൂർണ്ണ മായി തരണം ചെയ്ത ആൾ) പുതിയ കണക്കുകളോ കർമ്മങ്ങളോ ഉണ്ടാകുന്നില്ല. അവരുടെ മുൻകാല കണക്കുകളും കർമ്മങ്ങളും മാത്രം അടിഞ്ഞു കിടക്കുന്നു (being dissipated). എല്ലാ തീർത്ഥങ്കര ന്മാരും സിമന്ദർ സ്വാമിയെ സ്വീകരിച്ചിട്ടുണ്ടായിരുന്നു. നമ്മളും അങ്ങനെ ചെയ്താൽ നമുക്കതിൽനിന്നും നേട്ടമുണ്ടാകും.
ചോദ്യകർത്താവ്: അദ്ദേഹമിപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
ദാദാശ്രീ: അതെ. അദ്ദേഹം മഹാവിദേഹക്ഷേത്രത്തിൽ ജീവി ക്കുന്നു. അദ്ദേഹമിനിയും വളരെക്കാലം ജീവിക്കും. നമ്മളദ്ദേഹവു മായി ബന്ധം സ്ഥാപിച്ചാൽ മോക്ഷത്തിനായുള്ള നമ്മുടെ ശ്രമം പൂർത്തികരിക്കപ്പെടും.
Page #76
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ചോദ്യകർത്താവ്: ഞാൻ സിമന്ദർ സ്വാമിയുടെ സാന്നിദ്ധ്യം ഇവിടെ അനുഭവിക്കുന്നു. - ദാദാശ്രീഃ ഉവ്. അങ്ങനെ സംഭവിക്കും. അദ്ദേഹമിപ്പോൾ ഇവി ടെയാണ്. അദ്ദേഹം ഒരു പരിപൂർണ്ണ വീതരാഗും തീർത്ഥങ്കരനുമാ ണെങ്കിലും അദ്ദേഹം തന്റെ നാമകർമ്മങ്ങളുടെ (Physique determining Karma) കെട്ടറുക്കലിലൂടെ കടന്നുപോയ്ക്കൊണ്ടിരി ക്കുകയാണ്. സിമന്ദർ സ്വാമിയുടെ ആരാധന പെട്ടന്നുള്ള ഫല ങ്ങൾ ഉണ്ടാക്കും. അദ്ദേഹം മറ്റൊരു ഗ്രഹത്തിലാണ് എന്നത് പ്രശ്നമാകുന്നില്ല. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നമുക്ക് ഗുണകര മാണ്.
- ദാദാ ഭഗവാൻ എന്റെ സാക്ഷിയായി ചോദ്യകർത്താവ്: സിമന്ദർ സ്വാമിയെ വണങ്ങുമ്പോൾ "ഞാൻ സിമന്ദർ സ്വാമിയെ വണങ്ങുന്നു' എന്നു പറയുന്നതും "എന്റെ സാക്ഷിയായി ദാദാ ഭഗവാന്റെ സാന്നിദ്ധ്യത്തിൽ, ഞാൻ സിമന്ദർ സ്വാമിയെ വണങ്ങുന്നു' എന്നു പറയുന്നതും തമ്മിൽ എന്ത് വ്യത്യാ സമാണ് ഉള്ളത്?
ദാദാശീ: ഈ തെളിഞ്ഞ കാഴ്ചപ്പാടിൽ, ഫലങ്ങൾ കൂടുതൽ ഉയർന്നതായിരിക്കും. - ചോദ്യകർത്താവ്: ദാദയെ കണ്ടുമുട്ടുന്നതിനുമുമ്പ് "ഞാൻ സിമന്ദർ സ്വാമിയെ വണങ്ങുന്നു' എന്ന് പറയാറുണ്ടായിരുന്നു. ദാദയെ കണ്ടുമുട്ടിയതിനുശേഷം അങ്ങ് നിർദ്ദേശിച്ചതുപോലെ ഞാൻ പ്രാർത്ഥിക്കുന്നു. എന്താണ് വ്യത്യാസം? ദാദാശ്രീ: വളരെയധികം വ്യത്യാസമുണ്ട്. ചോദ്യകർത്താവ്: ദയവായി വിശദീകരിച്ചു തരൂ.
ദാദാശ്രീഃ നിങ്ങളൊരു രാജാവിന്റെ പ്രജയായിരിക്കെ അദ്ദേ ഹത്തെ കണ്ടുമുട്ടിയിട്ടില്ലെങ്കിലും അദ്ദേഹത്തെ നിങ്ങൾ ആരാധി ക്കുന്നതും, അദ്ദേഹത്തെ രാജാവുമായി നേരിട്ടു ബന്ധമുള്ള പ്രധാനമന്ത്രിയിലൂടെ ആരാധിക്കുന്നതും തമ്മിൽ വ്യത്യാസമില്ലെ? പ്രധാനമന്ത്രി, നിങ്ങൾ നിരന്തരം രാജാവിനെ ഓർമ്മിച്ചുകൊണ്ടിരി ക്കുന്നു എന്ന സന്ദേശം രാജാവിന് കൈമാറുന്നു. നിങ്ങൾക്ക് മന
Page #77
--------------------------------------------------------------------------
________________
ഞാൻ ആരാണ്
സ്സിലായോ? നിങ്ങൾക്ക് എപ്പോഴും ഫലം ലഭ്യമാണ്. നേരിട്ടുള്ള ജീവസാന്നിദ്ധ്യത്തിൽ ഫലം ഗണീഭവിക്കുന്നു. ഒരാളുടെ അസാ ന്നിദ്ധ്യത്തിൽ അയാളെ ഓർക്കുമ്പോൾ ഫലം ചുരുങ്ങിയിരിക്കും.
നിങ്ങൾക്ക് ഒരാളെ വിളിക്കണമെങ്കിൽ ടെലിഫോൺ എന്ന മാധ്യമം വേണം. അതേപോലെ "ദാദാ ഭഗവാൻ സാക്ഷിയായി. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ' എന്നു പറയുമ്പോൾ, ദാദാ ഭഗ വാൻ, ശ്രീ സിമന്ദർ സ്വാമിയുമായുള്ള നിങ്ങളുടെ ആശയവിനിമയ ത്തിന് ഒരു മാധ്യമമായിത്തീരുന്നു. നിങ്ങൾക്ക് സിമന്ദർ സ്വാമിയിൽ എത്തിച്ചേരാനാവുന്നു. അരമിനിട്ടുനേരം കൂടുതലെടുത്തേക്കാം. എങ്കിലും തീർച്ചയായും അതദ്ദേഹത്തിലെത്തിച്ചേരും. - അതുകൊണ്ട് സിമന്ദർ സ്വാമിയെ പ്രാർത്ഥിച്ചുകൊണ്ട് പറയുക “ഓ അരിഹന്ത് ഭഗവാൻ, അങ്ങ് മാത്രമാണ് ഇപ്പോൾ ശരിയായ അരിഹന്ത്! അങ്ങേക്കെന്റെ പൂർണ്ണ നമസ്കാരം (Obeisance).
എങ്ങനെ സ്ഥാനം മാറുന്നു ചോദ്യകർത്താവ്: അങ്ങേക്കിവിടന്ന് നേരിട്ട് മോക്ഷം നേടാനാ വില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അങ്ങേക്കാദ്യം മഹാവിദേഹ ക്ഷേത്രത്തിൽ പോകേണ്ടതുണ്ട്. അവിടെയാണ് മോക്ഷം നേടുന്ന ത്. അതെങ്ങനെയാണ് സംഭവിക്കുന്നത്?
ദാദാശ്രീ: നാലാമത്തെ ആരത്തിന് യോജിച്ച ഗുണങ്ങൾ (സ ത്യയുഗം-നന്മ, ജ്ഞാനം, ആനന്ദം, സന്മാർഗ്ഗബോധം) ഇവിടെ യുള്ള ആളുകൾ കൈവരിക്കുമ്പോൾ അവർ സ്വാഭാവികമായും നാലാമത്തെ ആരം നിലനിൽക്കുന്ന സ്ഥലത്തേക്ക് വലിക്കപ്പെടും. അതിനു വിപരീതമായി നാലാമത്തെ ആരത്തിലുള്ളവർക്ക് അഞ്ചാ മത്തെ ആരത്തിന് യോജിച്ച് ഗുണങ്ങളുണ്ടാകുമ്പോൾ അഞ്ചാ മത്തെ ആരം നിലനിൽക്കുന്ന സ്ഥാനത്ത് അവർ ജനിക്കും. അതാണ് പ്രപഞ്ചസ്വഭാവം. ഒരാളെയും അങ്ങോട്ടുമിങ്ങോട്ടും വാഹനത്തിൽ കൊണ്ടുപോകേണ്ട ആവശ്യമില്ല. ജനങ്ങൾ അവ രുടെ ഗുണങ്ങളുടെ പുരോഗതിയനുസരിച്ച് തീർത്ഥങ്കരന്മാരുടെ അടുത്തെത്തും.
(നാലാമത്തെ ആരത്തിലുള്ള മനുഷ്യരുടെ ചിന്തകളും വാക്കു കളും പ്രവൃത്തികളും ഒത്തൊരുമിച്ചു പോകുന്നു. അത്തരം കാല
Page #78
--------------------------------------------------------------------------
________________
ഞാൻ ആരാണ്
67
ഘട്ടം മഹാവിദേഹക്ഷേത്രത്തിൽ നിലനിൽക്കുന്നു. അഞ്ചാമത്തെ ആരത്തിൽ (ഇപ്പോൾ ഭൂമിയിലെ കാലഘട്ടം) മനുഷ്യരുടെ ചിന്തയും വാക്കും പ്രവൃത്തിയുമായി ഐക്യരൂപ്യമില്ല. അതിന്റെ അർത്ഥം അവർ ചിന്തിക്കുന്നത് ഒന്ന് പറയുന്നത് വേറൊന്ന്; പ്രവൃത്തിക്കുന്നത് മറ്റൊന്ന്.
കേവല ജ്ഞാനം തീർത്ഥങ്കരനെ കാണുന്നതുകൊണ്ടുമാത്രം
എന്റെ അംഗീകാരത്തിന്റെ മുദ്രപതിപ്പിച്ചു കഴിഞ്ഞാൽ പിന്നെ (ജ്ഞാനവിധി) ബാക്കിയുള്ളത് നിങ്ങൾ തീർത്ഥങ്കരനെ കണ്ടുമു ട്ടുക എന്നതു മാത്രമാണ്. ഒരു തീർത്ഥങ്കരൻ ദാദയെക്കാൾ ഉയരെ യാണ്. അദ്ദേഹത്തിന്റെ ദർശനം ലഭിച്ചാൽ നിങ്ങൾ മുക്തരാകുന്നു. ഒരു തീർത്ഥങ്കരൻ ആസക്തികൾക്കൊക്കെ അപ്പുറമാണ്. ആത്മീയ മായി അദ്ദേഹം ഏറ്റവും ഉയർന്ന നിലയിലാണ്. അദ്ദേഹത്തിന്റെ ദർശനംകൊണ്ടുമാത്രം മോക്ഷം ലഭിക്കുന്നു. ഒരു ജ്ഞാനി എല്ലാ പ്രാരംഭ ജോലികളും ശ്രദ്ധിക്കുന്നു. തീർത്ഥങ്കരനാണ് കേക്കിൽ അവസാനത്തെ ഐസിങ്ങ് ചെയ്യുന്നത്.
ഏറ്റവും പ്രധാനകാര്യം സിമന്ദർ സ്വാമിയുടെ ആരാധനയാണ്. അദ്ദേഹമാണ് ഇപ്പോഴുള്ള തീർത്ഥങ്കരൻ. അദ്ദേഹമാണ് നമ്മുടെ പ്രധാന ഫോക്കസ്.
(12) അക്രമമാർഗ്ഗം തുടരുന്നു
ജ്ഞാനികളുടെ പരമ്പര തുടർന്നു വരും
ഞാനെനിക്കു പിറകെ ജ്ഞാനികളുടെ ഒരു പരമ്പരയെ വിട്ടിട്ടുപോകും. ഞാനെന്റെ അനന്തരാവകാശിയെ വിട്ടുപോകും. ജ്ഞാനികളുടെ പരമ്പര പിന്തുടരും. അതുകൊണ്ട് ജീവിക്കു ന്നൊരു ജ്ഞാനിയെ അന്വേഷിക്കുക. ഒരു ജ്ഞാനിയില്ലാതെ പ്രശ്നപരിഹാരമുണ്ടാവില്ല.
ഞാൻ സ്വയം എന്റെ ആത്മീയ ശക്തികൾ (സിദ്ധികൾ) ചിലർക്ക് നൽകും. എനിക്കുശേഷം നമുക്കാരെങ്കിലും വേണ്ടേ? ഭാവിതലമുറക്ക് ഈ മാർഗ്ഗം ആവശ്യമായി വരില്ലെ?
Page #79
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ലോകരാൽ സ്വീകാര്യനായ ആളായിരിക്കും അയാൾ ചോദ്യകർത്താവ്: അങ്ങു പറയുന്നു; ആയിരക്കണക്കിനാളു കൾ അങ്ങയുടെ വേർപാടിൽ ഖേദിക്കുമെന്ന്. എന്നാൽ അതിൽ ഒരു ശിഷ്യരുമുണ്ടാവില്ലെന്ന്. അതുകൊണ്ടങ്ങ് എന്താണുദ്ദേശിക്കു ന്നത്?
ദാദാശ്രീഃ ആരും എന്റെ ശിഷ്യരായിരിക്കില്ല. ഇവിടെ ഒരു ആത്മീയസിംഹാസനമില്ല. ഇതൊരു സിംഹാസനമായിരുന്നെങ്കിൽ നമുക്കൊരു പിൻതുടർച്ചാവകാശിയെ വേണ്ടി വരുമായിരുന്നു. പിതൃബന്ധംവെച്ച് നിങ്ങൾ അനന്തരാവകാശിയാവാൻ പരിശ മിക്കും. ലോകർ സ്വീകരിച്ച ആൾ മാത്രമെ ഈ ജോലി തുടർന്നു. കൊണ്ടു പോവുകയുള്ളു. പരിപൂർണ്ണ വിനയമുള്ളവരെ മാത്രമെ ലോകം സ്വീകരിക്കൂ. ലോകത്തിന്റെ ശിഷ്യനാകുന്നവൻ വിജ യിക്കും.
- ജീവിക്കുന്ന ജ്ഞാനികളുടെ പരമ്പര - ചോദ്യകർത്താവ്: ഇവിടെ അങ്ങയുടെ അടുത്തു വന്നവ രൊക്കെ ക്രമിക മാർഗ്ഗത്തിൽനിന്നും അക്രമ മാർഗ്ഗത്തിലേക്ക് വന്ന വരാണ്. ഓരോരുത്തരും ജ്ഞാനം അവരുടെതായ രീതിയിലാണ് അനുഭവിച്ചിരിക്കുന്നത്. ദാദാ, ഈ അക്രമ മാർഗ്ഗത്തിന്റെ അനന്യ സവിശേഷത ഇതാണ്. ഞങ്ങളേവരും പ്രത്യക്ഷ പുരുഷനെ കണ്ടു. (ജീവിക്കുന്നതും സമീപസ്ഥനുമായ പുരുഷൻ). കറച്ചുകാലത്തിനു ശേഷം ജ്ഞാനിപുരുഷൻ അടുത്തുണ്ടാവില്ല. അത് ശരിയല്ലെ? ദാദാശ്രീ: അതെ. അതു ശരിയാണ്.
ചോദ്യകർത്താവ്: അങ്ങയുടെ സജീവസാന്നിദ്ധ്യത്തിൽ (പ്ര ത്യക്ഷം) അക്രമ മാർഗ്ഗം സ്വീകരിച്ചവരുടെ പ്രശ്നം ഒഴിച്ചു നിർത്തി യാൽ, പിന്നീട് അങ്ങില്ലാത്ത സമയത്ത് ഈ മാർഗ്ഗത്തിലേക്ക് വരു ന്നവരുടെ കാര്യമെന്താണ്? അവർക്ക് അവസരമുണ്ടാവുകയില്ല. അല്ലേ? ദാദാശ്രീഃ ഉണ്ടാവും. തീർച്ചയായുമുണ്ടാവും.
ചോദ്യകർത്താവ്: എല്ലാവർക്കും പ്രത്യക്ഷപുരുഷനെ കാണാ നവസരമുണ്ടാകുമോ?
Page #80
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ദാദാശ്രീഃ ഉവ്. അവർക്കൊക്കെ കിട്ടും. ഇത് തുടരും. ചോദ്യകർത്താവ്: ഇതിങ്ങനെ തുടരുമോ? ദാദാശീ: അത് തുടരും. നിങ്ങൾക്ക് മനസ്സിലായോ?
ചോദ്യകർത്താവ്: എന്നാൽ അക്രമ മാർഗ്ഗത്തിൽ ഒരു പ്രത്യ ക്ഷപുരുഷന്റെ ആവശ്യമില്ലേ?
ദാദാശ്രീഃ ജ്ഞാനിയുടെ സജീവസാന്നിദ്ധ്യമില്ലാതെ ഒന്നും നടക്കുകയില്ല.
ചോദ്യകർത്താവ്: അതെ. അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യ മില്ലാതെ അത് നടക്കുകയില്ല. ദാദാശ്രീ: അതല്ലെങ്കിൽ ഈ മാർഗ്ഗം അടഞ്ഞു പോകും. ചോദ്യകർത്താവ്: അല്ലെങ്കിൽ ഈ മാർഗ്ഗം പോകും. ദാദാശ്രീ: അതുകൊണ്ട് നിങ്ങൾക്കൊരു പ്രത്യക്ഷപുരുഷൻ ആവശ്യമാണ്.
ചോദ്യകർത്താവ്: ഞാനിത് അങ്ങയിൽനിന്നും നേരിട്ട് കേൾക്കാനാഗ്രഹിച്ചു. കാരണം എനിക്ക് പലപ്പോഴും കൃപാദുദേ വന്റെ (ക്രമിക മാർഗ്ഗത്തിലെ ജ്ഞാനിപുരുഷ ശ്രീമത് രാമചന്ദ്രൻ) വാക്കുകൾ, ജനങ്ങൾ അവരുടെ ഇച്ഛക്കനുസരിച്ച് വ്യാഖ്യാനിക്കു ന്നതുകേട്ട് വിഷമം തോന്നിയിട്ടുണ്ട്. അതേപോലെ അങ്ങു പറ യുന്ന കാര്യങ്ങളെക്കുറിച്ചും ഇങ്ങനെ സംഭവിക്കാൻ സാധ്യതയു ള്ളതുകൊണ്ടാണ് ഞാനിത് ചോദിച്ചത്. അതുകൊണ്ടാണ് അക്രമ മാർഗ്ഗത്തിൽ ഏവർക്കും ഒരു പ്രത്യക്ഷപുരുഷനെ കണ്ടെത്താനാ വുമോ എന്ന് ഞാൻ അന്വേഷിച്ചത്. ദാദാശ്രീഃ കുറച്ചുകാലം ഈ അക്രമ മാർഗ്ഗം നിലനിൽക്കും. ചോദ്യകർത്താവ്: കുറച്ചു കാലമോ? ദാദാശ്രീ: അതെ. കുറച്ചു കാലം. ഈ അക്രമ മാർഗ്ഗത്തിലൂടെ അരിച്ചെടുക്കേണ്ടതുണ്ട്. അതു കഴിഞ്ഞാൽ പിന്നെ യോഗ്യരായ ആളുകളുണ്ടാവില്ല. അപ്പോൾ അക്രമ മാർഗ്ഗം അവസാനിക്കും. ഈ മാർഗ്ഗം തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർക്ക് വേണ്ടി മാത്രമാണ്.
Page #81
--------------------------------------------------------------------------
________________
ഞാൻ ആരാണ്
70
ചോദ്യകർത്താവ്: അതെ. ഈ കൂട്ടം ആളുകൾക്ക് മാത്രം. അതുകൊണ്ടാണ് അങ്ങിതിനെ അക്രമ മാർഗ്ഗം എന്നു പറയുന്നത്.
(13) ആത്മജ്ഞാനത്തിനുശേഷം
ആത്മജ്ഞാനത്തിന്റെ ലക്ഷണങ്ങൾ
ഈ ജ്ഞാനം ലഭിക്കുന്നതിനുമുമ്പ് നിങ്ങൾ ചന്ദുലാൽ ആയി രുന്നു. ജ്ഞാനത്തിനുശേഷം നിങ്ങൾ ശുദ്ധാത്മാവായിത്തീർന്നു (Pure Soul). നിങ്ങളുടെ അനുഭവത്തിൽ എന്തെങ്കിലും വ്യത്യാസ മുണ്ടോ?
ചോദ്യകർത്താവ്: ഉണ്ട്.
ദാദാശ്രീഃ രാവിലെ ഉണരുമ്പോൾ മുതൽ നിങ്ങളിത് അനുഭവി ക്കുന്നുണ്ടോ? അതോ ഉച്ചതിരിഞ്ഞോ?
ചോദ്യകർത്താവ്: മുമ്പുള്ള ഏതനുഭവത്തേക്കാളും വ്യത്യ സമാണ് ഈ അനുഭവം. ഞാനുണരുമ്പോൾ സ്വാഭാവികമായി അതെന്നിലുണ്ട്.
ദാദാശ്രീഃ അർദ്ധരാത്രി ഉണരുമ്പോൾ നിങ്ങൾ ആദ്യം ഓർക്കു ന്നതെന്താണ്?
ചോദ്യകർത്താവ്: ശുദ്ധാത്മാ
ദാദാശ്രീ: അർദ്ധരാത്രി ഉണരുമ്പോൾ നിങ്ങൾ സ്വാഭാവിക മായി ശുദ്ധാത്മാവിനെ ഓർമ്മിക്കുന്നുണ്ടെങ്കിൽ അത് നിങ്ങൾ ആത്മാവിനെ അറിഞ്ഞിട്ടുണ്ട് എന്നതിന് തെളിവാണ്. ഇനി നിങ്ങൾ ജ്ഞാനി പുരുഷന്റെ ആജ്ഞകൾ പിന്തുടരണം. ഈ ആജ്ഞകൾ വളരെ പ്രധാനപ്പെട്ടതാണ്.
ഞാൻ നിങ്ങൾക്ക് ജ്ഞാനം തന്നു കഴിഞ്ഞാൽ യാഥാർത്ഥ്യം നിങ്ങളിൽ പിടിമുറുക്കുന്നു. അപ്പോൾ നിങ്ങൾ പുരുഷനാ യിത്തീർന്നു (Self realized). നിങ്ങൾ ശുദ്ധാത്മാവാണ് (pure soul) എന്ന് നിങ്ങൾ തിരിച്ചറിയുന്നു. ഞാൻ നിങ്ങളുടെ പാപങ്ങൾ നശിപ്പിക്കുന്നു. ഞാൻ നിങ്ങൾക്ക് ദിവ്യമായ കാഴ്ച (ദിവ്യചക്ഷു നൽകുന്നു. അതുപയോഗിച്ച് നിങ്ങൾക്ക് ഏവരിലും ശുദ്ധാത്മാവിനെ കാണാൻ കഴിയുന്നു. ശരിയായ വിശ്വാസം തന്ന
Page #82
--------------------------------------------------------------------------
________________
ഞാൻ ആരാണ്
71
തിനുശേഷം, ആത്മാവുമായി നിങ്ങളെ യോജിപ്പിച്ച്, ഞാൻ നിങ്ങൾക്ക് അഞ്ച് ആജ്ഞകൾ (Cardinal Principles) നൽകുന്നു. ഈ അഞ്ച് ആജ്ഞകൾ നിങ്ങളെ നയിക്കുകയും സംരക്ഷിക്കു
കയും ചെയ്യും.
നിലയ്ക്കാത്ത ആത്മാനുഭവം
ദാദാശ്രീഃ "ഞാൻ ശുദ്ധാത്മാവാണ്' എന്ന ബോധത്തിൽ നിങ്ങൾ എത്ര സമയം നിൽക്കുന്നു?
ചോദ്യകർത്താവ്: ഞാനൊറ്റക്ക് ശാന്തനായി ഏകാന്തമായി സ്ഥലത്തിരിക്കുമ്പോൾ.
ദാദാശ്രീഃ ശരി; അതിനുശേഷം നിങ്ങളുടെ തോന്നലെന്താണ്? എപ്പോഴെങ്കിലും നിങ്ങൾ ചന്ദുഭായിയാണ് എന്ന് നിങ്ങൾക്ക് തോന്നിയോ? എപ്പോഴെങ്കിലും വാസ്തവത്തിൽ "ഞാൻ ചന്ദുഭായി യാണ്' എന്ന് നിങ്ങൾക്ക് തോന്നിയോ?
ചോദ്യകർത്താവ്:
ജ്ഞാനമെടുത്തതിനുശേഷം
അങ്ങനെ
സംഭവിച്ചിട്ടില്ല.
ദാദാശ്രീഃ അപ്പോൾ നിങ്ങൾ ശുദ്ധാത്മാവ് മാത്രമാണ്. ഒരാൾക്ക് ഒരു അനുഭവമേ ഉണ്ടാകാൻ വഴിയുള്ളു. നിത്യജീവിത ത്തിൽ, ചിലർ സ്വന്തം പേരുപോലും മറന്നു പോകാറുണ്ട്. അതി ലൊരു കുഴപ്പവുമില്ല. തീർച്ചയായും നിങ്ങളുടെ ശുദ്ധാത്മാഭാവം നിലനിൽക്കും.
ചോദ്യകർത്താവ്: എന്നാൽ നിത്യജീവിതത്തിൽ പലപ്പോഴും ശുദ്ധാത്മാബോധം നിലനിൽക്കുന്നില്ല.
ദാദാശ്രീഃ അപ്പോൾ അത് "ഞാൻ ചന്ദുഭായി ആണ്' എന്ന ബോധമായി മാറ്റപ്പെടുകയാണോ? മൂന്നു മണിക്കൂർ നിങ്ങൾ ശുദ്ധാത്മാവാണ് എന്ന ബോധമില്ലാതെയിരുന്നശേഷം ഞാൻ നിങ്ങളോട് "നിങ്ങൾ ചന്ദുഭായിയാണോ അതോ ശുദ്ധാത്മാവോ?' എന്നു ചോദിച്ചാൽ, നിങ്ങളെന്തു പറയും?
ചോദ്യകർത്താവ്: ശുദ്ധാത്മാവ്.
ദാദാശ്രീഃ അതിന്റെ അർത്ഥം ആ ബോധം എപ്പോഴും അവിടെ ത്തന്നെയുണ്ട്. ഒരാൾ മദ്യപിച്ച് ബോധം കെട്ടു എന്നു വിചാരി
Page #83
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ക്കുക. ആൽക്കഹോളിന്റെ സ്വാധീനം അവസാനിക്കുമ്പോൾ എന്തു സംഭവിക്കും? - ചോദ്യകർത്താവ്: അയാൾക്ക് വീണ്ടും അയാളെക്കുറിച്ച് ബോധമുണ്ടാകുന്നു.
ദാദാശ്രീഃ ഇതേപോലെയാണ് ബാഹ്യസാഹചര്യങ്ങൾ നിങ്ങളെ ബാധിക്കുന്നത്. ഇത് വളരെ ശക്തമായ ഉറച്ച വിശ്വാസത്താൽ
പറയപ്പെട്ടിരിക്കുന്നു "നീ വാസ്തവത്തിൽ ചന്ദുഭായിയാണോ അതോ ശുദ്ധാ ത്മാവോ?' എന്ന ചോദ്യത്തിന് നിങ്ങൾ "ശുദ്ധാത്മാവ്' എന്ന് മറു പടി പറയുന്നു. അടുത്ത ദിവസം വീണ്ടും ഞാനിതു ചോദിക്കു മ്പോൾ നിങ്ങളുടെ ഉത്തരം "ശുദ്ധാത്മാവ്' എന്നു തന്നെയാണ്. ഞാൻ അഞ്ചുദിവസം തുടർച്ചയായി ഇതേ ചോദ്യം ചോദിക്കുക യും, എനിക്ക് ഒരേ ഉത്തരം ലഭിക്കുകയും ചെയ്യുമ്പോൾ എനിക്ക റിയാം; നിങ്ങൾ ആത്മാവിനെ നേടിയിട്ടുണ്ട്. നിങ്ങളുടെ മോക്ഷ ത്തിനുള്ള താക്കോൽ എന്റെ കയ്യിലുണ്ട്. അതുകൊണ്ട് നിങ്ങൾ ആക്ഷേപം പറഞ്ഞാലും പ്രതിഷേധിച്ചാലും ഞാൻ ശ്രദ്ധിക്കുക യില്ല.
വേദങ്ങളിലൂടെ അറിവ് അനുഭവങ്ങളിലൂടെ അറിവ് നിങ്ങൾ നേടിയ ജ്ഞാനം നമ്മുടെ വേദങ്ങളുടെ മുഴുവൻ സത്തയേയും കടത്തിവെട്ടുന്നതാണ്. വേദങ്ങളിൽ പറഞ്ഞിരിക്കു ന്നതെല്ലാം സത്യമാണ്. വേദങ്ങളെക്കാൾ ഉപരിയും വേദങ്ങൾക്ക പ്പുറത്തുള്ളതുമായതാണ് അക്രമ വിജ്ഞാനം. വേദങ്ങൾ അതിന്റെ ഗുണങ്ങളും സ്വഭാവ സവിശേഷതകളും പറയുന്നില്ല.
നിങ്ങൾക്കു മാത്രമാണ് ആത്മാവിനെ നേടാനാവുന്നത്. കാരണം ഞാനതിന്റെ മുഴുവൻ വിശദീകരണവും നൽകുന്നു. ക്രമിക മാർഗ്ഗത്തിലൂടെ എന്തൊക്കെ ധനാത്മക ഗുണങ്ങൾ നിങ്ങൾ നേടിയാലും നിങ്ങൾക്ക് ആത്മാവിന്റെ ഒരംശം മാത്രമെ നേടാനാവു. എന്നാൽ അതിന്റെ നൈസർഗ്ഗികബോധം നിങ്ങൾക്കു ണ്ടാവുന്നില്ല. ക്രമിക മാർഗ്ഗത്തിൽ ഒരാൾക്ക് ആ ബോധത്തെ
Page #84
--------------------------------------------------------------------------
________________
ഞാൻ ആരാണ്
സ്വയം ഓർമ്മിക്കേണ്ടി വരുന്നു. എന്നാൽ അക്രമ മാർഗ്ഗത്തിൽ അതിന്റെ ബോധം നൈസർഗ്ഗികമാണ്. അർദ്ധരാത്രി ഉണർന്നാലും നിങ്ങളിൽ ആ ബോധം ഉണ്ടായിരിക്കും. പരിശ്രമംകൊണ്ട് ഓർമ്മി ക്കപ്പെടുന്ന കാര്യങ്ങൾ ശരീരഘടകത്തിന്റെ വിഭാഗത്തിലേ വരൂ. ആത്മാവിനെ നിങ്ങൾക്ക് ഓർമ്മിക്കേണ്ടി വരുന്നില്ല. ഒരിക്കൽ നിങ്ങളുടെ യഥാർത്ഥ സ്വരൂപമായി ആത്മാവിനെ തരിച്ചറിഞ്ഞു. കഴിഞ്ഞാൽ അതോർമ്മിച്ചെടുക്കേണ്ട ആവശ്യമില്ല.
ഇടക്കാല ഗവൺമെന്റിന്റെ രൂപീകരണം ജ്ഞാനത്തിനുശേഷം ശുദ്ധാത്മാവിന്റെ അവസ്ഥയിൽ എത്തി. ച്ചേരുന്നു. എങ്കിലും പരമാത്മാവസ്ഥ (supreme fully realized state) നേടിക്കഴിഞ്ഞിട്ടില്ല. നേടിയെടുത്തത് ഇടക്കാലാവസ്ഥയാണ്. ഭാഗി കമായി ആത്മജ്ഞാനം (അന്തരാത്മാ).
ചോദ്യകർത്താവ്: അന്തരാത്മാവിന്റെ അവസ്ഥ എന്താണ്? ദാദാശ്രീ: ഈ അന്തരാത്മാവ്, ആത്മാവിന്റെ ഇടക്കാലാവസ്ഥ. ഇതിന് ഒരു ഇരട്ട റോൾ ഉണ്ട്. ഒന്ന് ലൗകിക പ്രശ്നങ്ങൾ തീർക്കു ക. രണ്ടാമത്തേത് അന്തിമമോക്ഷം നേടിയെടുക്കുക. അതായത് എല്ലാ ഫയലുകളും (ജ്ഞാനത്തിനുശേഷം ഒരാൾ കൈകാര്യം ചെയ്യേണ്ട എല്ലാ കാര്യങ്ങളേയും ദാദാശ്രീ ഫയലുകൾ എന്നു വിളിക്കാറുണ്ട്). സമഭാവനയോടെ കൈകാര്യം ചെയ്യുകയും ശുദ്ധാ ത്മാവിനെ ധ്യാനിക്കുകയും വേണം. എല്ലാ ഫയലുകളും
കൈകാര്യം ചെയ്തു കഴിഞ്ഞാൽ പരമാത്മാവസ്ഥയിൽ (the supreme self) എത്തിച്ചേരുന്നു. അന്തരാത്മാവിന്റെ പ്രവർത്തനം ഫയൽ നമ്പർ ഒന്നും (ലൗകിക വ്യക്തിയായി ചന്ദുലാൽ) മറ്റു ഫയ ലുകളും കൈകാര്യം ചെയ്യലാണ്. ഞാൻ ശുദ്ധാത്മാവാണ്. അതേ സമയം ഫയൽ നമ്പർ ഒന്ന്, ചന്ദുലാലിന് അവന്റെ ലൗകികമായി ഫയലുകളും സമഭാവനയോടെ കൈകാര്യം ചെയ്ത് അവസാനി പ്പിക്കേണ്ടതുണ്ട്.
ചോദ്യകർത്താവ്: ഇത് ജ്ഞാനം നേടിയവർ മാത്രം ചെയ്യേണ്ട കാര്യമാണോ? ദാദാശ്രീ: അതെ. ജ്ഞാനം ലഭിച്ചവർക്കു മാത്രമെ അന്തരാ
Page #85
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ത്മാവിനെ നേടാനാവൂ. അന്തരാത്മാവ് ഇടക്കാല ഗവണ്മെന്റ് ആണ്. എല്ലാ ഫയലുകളും സമഭാവനയോടെ കൈകാര്യം ചെയ്തു കഴിഞ്ഞാൽ ഒരു ഫുൾ ഗവണ്മെന്റുണ്ടാവും. ഫുൾ ഗവ ണ്മെന്റ് ആണ് പരമാത്മാവ് (Absolute self).
ജ്ഞാനത്തിനുശേഷമേ നിങ്ങൾക്കത് പറയാനാവു
ചോദ്യകർത്താവ്: "ഞാൻ ശുദ്ധാത്മാവാണ് എന്നു ഞ്ഞാൽ അത് അഹത്തിന്റെ ഒരു പ്രകടനം മാത്രമായിരിക്കില്ലെ?
74
പറ
ദാദാശ്രീഃ ഇല്ല. മറ്റാളുകൾ പറയുമ്പോൾ അത് അഹത്തിന്റെ പ്രകടനമാകും. നാം നിശ്ചിതമായി തിരിച്ചറിഞ്ഞിരിക്കുകയാണ്. നാം ശുദ്ധാത്മാവാണ് എന്ന്. അതുകൊണ്ട് നിങ്ങളതു പറയു മ്പോൾ ഇഗോയിസമല്ല.
ചോദ്യകർത്താവ്:
പലർക്കും "ഞാൻ ശുദ്ധാത്മാവാണ്' എന്ന് പറയാനാവും. എന്നാലത് "ഞാൻ നിങ്ങൾക്ക് 500 ഡോളർ തരാമെന്ന് ഉറക്ക ത്തിൽ പറയുന്നതുപോലെയായിരിക്കും. നിങ്ങളത് വിശ്വസി ക്കുമോ? ആ വാഗ്ദാനം നൽകുന്ന സമയത്ത് അയാൾ നല്ല ഉണർവ്വിലാണ് എങ്കിൽ കാര്യം വ്യത്യസ്തമായിരിക്കും. ബോധമി ല്ലാതെ എന്തെങ്കിലും പറയുന്നതിൽ ഒരർത്ഥവുമില്ല. അതേപോലെ ആത്മജ്ഞാനം നേടാതെ ഒരാൾ "ഞാൻ ശുദ്ധാത്മാവാണ്' എന്നു പറയുന്നത് ഉറക്കത്തിൽ പറയുന്നതുപോലെയാണ്. ഇങ്ങനെ പറ യുന്നതുകൊണ്ട് അവർക്ക് ഒന്നും നേടാനാവില്ല. സത്യത്തിൽ അത്തരം സംസാരം അവരുടെ ജീവിതത്തിൽ തെറ്റുകൾ സംഭവി ക്കാൻ കാരണമായേക്കാം. ആത്മജ്ഞാനം നേടിയതിനുശേഷമേ ഒരാൾ "ഞാൻ ശുദ്ധത്മാവാണ്' എന്നു പറയാൻ അർഹനാകുന്നു ള്ളു.
അപ്പോൾ ബോധമുണ്ടാകേണ്ടതുണ്ട്.
അല്ലെ?
ദാദാശ്രീഃ അതെ. ആത്മജ്ഞാനത്തിനുശേഷമേ ഞാൻ ശുദ്ധത്മാവാണ്' എന്ന് നിങ്ങൾക്ക് പറയാനാവൂ. അപ്പോളത് അനു യോജ്യമായിത്തീരും. കാരണം നിങ്ങൾ നിങ്ങളുടെ യഥാർത്ഥ സ്വരൂപം തിരിച്ചറിഞ്ഞിട്ടാണ് അത് പറയുന്നത്. ശുദ്ധാത്മാവായതി
Page #86
--------------------------------------------------------------------------
________________
ഞാൻ ആരാണ്
- 75
നുശേഷം നിങ്ങൾ തെളിവു ചോദിക്കുകയാണെങ്കിൽ, അപ്പോൾ നിങ്ങൾക്കു ചോദിക്കാം "നിങ്ങളാരാണെന്ന്.' നിങ്ങളുടെ ഉത്തരം "ശുദ്ധാത്മാവ്' എന്നായിരിക്കും. അടുത്തതായി ചോദിക്കാം “നിങ്ങളും ചന്ദുലാലുമായുള്ള ബന്ധം നശിച്ചുവോ' എന്ന്. അപ്പോൾ അവൻ പറയും "ഉവ്' എന്ന്. ഇത് നിങ്ങൾ ശുദ്ധാത്മാ വായി എന്ന് ഉറപ്പിക്കുന്നു.
ജാനി നിങ്ങളുടെ ബോധമുണർത്തുന്നു ജ്ഞാനത്തിനുശേഷം നിങ്ങൾക്കു മനസ്സിലാവുന്നു നിങ്ങളുടെ വീട് നിങ്ങളുടെ ശുദ്ധാത്മാവാണ് എന്ന്. ബാക്കി എല്ലാം അതിനു പുറത്താണ്. വിദേശി, അതിന്റെ അർത്ഥം നിങ്ങളുടെ ജോലി പൂർത്തിയായിരിക്കുന്നു എന്നാണ്. ഇത്, ആരോ ഒരാൾ ഉറക്ക ത്തിൽനിന്ന് ഉണർന്നത്തിയതിനുശേഷം, വളരെ ഉണർവ്വോടും ശ്രദ്ധയോടും കൂടെയിരിക്കുന്ന ഒരാളെപ്പോലെയാണ്. അയാൾ തന്റെ സ്വന്തം പേരിനോട് പ്രതികരിക്കുന്നു.
ഒരിക്കൽ ശുദ്ധാത്മാവ് എന്ന നിങ്ങളുടെ യഥാർത്ഥ സ്വരൂപം ബോധ്യമായാൽ നിങ്ങൾ ഉണർന്നു കഴിഞ്ഞു. എന്നാൽ "ഞാൻ ചന്ദുലാൽ ആണ്' എന്ന വിശ്വാസം നിലനിൽക്കുന്ന കാലത്തോളം ഒരാൾ ഉറങ്ങുകയാണ് എന്ന് കണക്കാക്കണം. ഒരു ജ്ഞാനിക്ക് നിങ്ങളുടെ ഈ തെറ്റായ വിശ്വാസം നശിപ്പിച്ച് നിങ്ങളെ ശുദ്ധാത്മാ വാണ് എന്ന യഥാർത്ഥ വിശ്വാസത്തിലേക്ക് ഉണർത്താൻ കഴിയു ന്നു. ഒരിക്കൽ ഈ ബോധം നിങ്ങൾക്കുള്ളിൽ ഉറച്ചു കഴിഞ്ഞാൽ നിങ്ങൾ എന്നേക്കുമായി ചന്ദുലാലിൽനിന്ന് വേർപെട്ടതായിത്തീ രുന്നു.
മുമ്പൊരിക്കലും അനുഭവപ്പെടാത്ത ബോധം ശ്രീമദ് രാമചന്ദ്ര ഇതിനെക്കുറിച്ച് ഇങ്ങനെ സുചിപ്പിച്ചിരി ക്കുന്നു.
സദ് ഗുരുവിന്റെ മഹത്തായ ബോധനംകൊണ്ട് മുമ്പൊരിക്കലു മനുഭവിക്കാത്ത ബോധമുണ്ടായി. ആത്മാവ് ആത്മാവിൽ നില നിൽക്കുന്നു. അജ്ഞാനം എന്നേക്കുമായി വിട്ടുപോയി.
Page #87
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ഈ ജ്ഞാനത്തിനു മുമ്പ് ഒരാൾക്ക് ശരീരബോധം മാത്രമേയു ള്ളു. ചന്ദുലാൽ ആയി അഭിനയിച്ചിരുന്ന ആൾ ആത്മാവസ്ഥയി ലേക്ക് മാറുന്നു. യഥാർത്ഥ വാസസ്ഥലമായിരുന്നത് യഥാർത്ഥവാ സസ്ഥലമായി മാറുന്നു. തെറ്റായ വാസസ്ഥലമായി "ഞാൻ ചന്ദു ലാൽ ആണ് എന്നത് പോയി.
- നിർവ്വികല്പ്പമായിത്തീരുന്നു ജ്ഞാനത്തിനുശേഷം "ഞാൻ ചന്ദുലാൽ ആണ് എന്നത് ലൗകിക കാര്യങ്ങളിൽ തിരിച്ചറിയുന്നതിനുവേണ്ടി മാത്രം ഉപയോ ഗിക്കപ്പെടുന്നു. "ഞാൻ ശുദ്ധാത്മാവാണ്' എന്നതും "ഇത് എന്റേ താണ്' എന്നതും അവയുടെ ശരിയായതും വ്യത്യസ്തവുമായ സ്ഥലങ്ങളിലേക്കു പോകുന്നു. ജ്ഞാനത്തിനുശേഷം സങ്കല്പവും (ഞാൻ ചന്ദുലാൽ ആണ്) വികല്പവും (ഇത് എന്റേതാണ്) പിന്നീ ടൊരിക്കലും നിലനിൽക്കുകയില്ല. ഇതാണ് നിർവ്വികല്പാവസ്ഥ. (നിർവ്വികലാവസ്ഥ "ഞാൻ' തെറ്റായ സ്ഥലത്ത് പ്രതിഷ്ഠിക്കു ന്നതു മൂലമുണ്ടാകുന്ന മിഥ്യാബോധമില്ലാത്ത അവസ്ഥയാണ്). സങ്കല്പവും വികല്പവുമില്ലാതിരുന്നാലേ നിർവ്വികാലാവസ്ഥ നിലനിൽക്കുകയുള്ളു. ആദ്യം നിങ്ങൾക്ക് ഈ നിർവ്വികല്പ സമാ ധിയിൽ രുചി അനുഭവപ്പെടും. പിന്നീട് സമയത്തിനനുസരിച്ച് അത് വർദ്ധിച്ചു വരും. എന്നാൽ ജ്ഞാനം നിങ്ങൾക്ക് പൂർണ്ണമായിരിക്കു കയില്ല. കാരണം അനന്തജന്മങ്ങളായി നിങ്ങളീ ശരിയായ അവസ്ഥ അനുഭവിച്ചിട്ടില്ല.
ആത്മാവിന്റെ അനുഭവം നേടാൻ അത്ര എളുപ്പമല്ല. "ഞാൻ ശുദ്ധാത്മാവാണ്' “ഞാൻ ശുദ്ധാത്മാവാണ്' എന്ന് ഒരാൾക്ക് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കാനാവും. എന്നാൽ ആ അനുഭ വമുണ്ടാവുകയില്ല. ജ്ഞാനത്തിലൂടെയും ജ്ഞാനിയുടെ അനുഗ്ര ഹത്തിലൂടെയുമല്ലാതെ ശുദ്ധാത്മാവിന്റെ അനുഭവം നേടാൻ വേറൊരു മാർഗ്ഗമില്ല. ജ്ഞാനലാഭം പ്രതീതിയിലേക്കും (conviction) ലാക്ഷത്തിലേക്കും (awareness) അനുഭവത്തിലേക്കും (experience) നയിക്കുന്നു. പിന്നീടൊരിക്കലും പ്രതീതി (conviction) വിട്ടുപോകു
ന്നില്ല.
Page #88
--------------------------------------------------------------------------
________________
ഞാൻ ആരാണ്
അനുഭവം, ലാക്ഷം, പ്രതീതി (Experience, Awareness and Conviction) ചോദ്യകർത്താവ്: എന്താണ് ആത്മാവിന്റെ പ്രതീതി (conviction) ?
ദാദാശ്രീ: "ഞാൻ ആത്മാവാണ്' എന്ന ഉറച്ച വിശ്വാസമാണ് അത്. അത് ഒരാളുമായി ഇഴുകിച്ചേരുന്നു. ഈ ഉറച്ച വിശ്വാസം ആദ്യം വാക്കുകളിലൂടെയാണ് സ്വീകരിക്കപ്പെടുന്നത്. പിന്നീട് "ഞാൻ ശുദ്ധാത്മാവാണ്' എന്ന് ഒരാൾ അനുഭവിക്കുന്നു. നിങ്ങൾ ചന്ദുലാലാണ് എന്ന മുൻകാല വിശ്വാസം ഇപ്പോൾ തകർന്നു. പോകുന്നു. ഞാൻ ശുദ്ധാത്മാണ് എന്ന് ശരിയായ വിശ്വാസം സ്ഥാപിക്കപ്പെടുന്നു. ശുദ്ധാത്മാവിന്റെ ലാക്ഷത്തിലൂടെ (awreness) ആണ് ഇത് സംഭവിക്കുന്നത്.
ഒരിക്കൽ ശുദ്ധാത്മാവായിക്കഴിഞ്ഞാൽ നിങ്ങളുടെ മോക്ഷം ഉറപ്പായിക്കഴിഞ്ഞു. ഇക്കാര്യം തികച്ചും സംശയരഹിതമാണ്. എത മാത്രം ശുദ്ധാത്മഭാവം നിങ്ങൾ അനുഭവിക്കുന്നുണ്ട്. അതാദ്യം പ്രതീതിയിൽ (conviction) നിന്നാണ്. രാത്രി ഉണർന്നാലുടനെ നിങ്ങൾ ശുദ്ധാത്മാവാണെന്ന് നിങ്ങൾ ബോധവാനായിത്തീരുന്നു. അതിന്റെ അർത്ഥം നിങ്ങൾക്ക് 100 ശതമാനം ഉറച്ച വിശ്വാസം (പ്ര തീതി - conviction) ഉണ്ടെന്നാണ്. ലാക്ഷവും (awareness) സ്ഥാപി ക്കപ്പെട്ടിരിക്കുന്നു. ലാക്ഷിന്റെ (awareness) അർത്ഥം ജാഗൃതി (ശ്ര ദ്ധ-alertness, ജാഗ്രത-vigilance, ആത്മീയ ഉണർവ്വ്-spiritual awakening) എന്നാണ്. ഈ ജാഗൃതി പൂർണ്ണമാകുന്നതുവരെ വർദ്ധിച്ചുകൊണ്ടിരിക്കും. മൂന്നാമതായി നിങ്ങൾക്ക് അനുഭവമു ണ്ടാകും (experience). ശുദ്ധാത്മാവിന്റെ ഈ അനുഭവംകൊണ്ടാണ് നിങ്ങൾ ദിവസവും സത്സംഗങ്ങൾ ശ്രദ്ധിക്കാനെത്തുന്നത്. (സത്=കേവലസത്യം, സംഗം=സൗഹൃദം). നിങ്ങളൊരു വസ്ത രുചിച്ചു നോക്കി, അതിന് മധുരമുണ്ടെന്ന് മനസ്സിലാക്കിയിരിക്കുന്നു.
ഇപ്പോൾ മുതൽ നിങ്ങൾക്ക് ശുദ്ധാത്മാവിൽ അനുഭവവും (experience) ലാക്ഷവും (awareness) പ്രതീതിയും (conviction) ഉണ്ടായിരിക്കും. ഇത് സ്വാഭാവിക സംഭവമാണ്. സമയത്തിന്റെ കാലയളവ് വ്യത്യസ്തമായേക്കാം . അനുഭവവും (experience)
Page #89
--------------------------------------------------------------------------
________________
ഞാൻ ആരാണ്
78
ലാക്ഷവും (awareness) ചാഞ്ചാടിയേക്കാം. എന്നാൽ പ്രതീതി (conviction) സ്ഥിരമായി നിൽക്കും. പ്രതീതി സ്ഥിരമാണെങ്കിൽ അതിനെ ക്ഷയക സങ്കിതമെന്നു പറയുന്നു. ചാഞ്ചാടുന്ന പ്രതീ തിയെ (conviction) സമ്യക് ദർശൻ അല്ലെങ്കിൽ ഉപശമ സങ്കിത മെന്നു പറയുന്നു. ഒരാൾ എന്തു ചെയ്യുന്നു എന്നതിനനുസരിച്ച് ലാക്ഷി (awareness) മാറുന്ന സ്വഭാവമുള്ളതാണ്. ഒരാൾ മറ്റൊരാ ളോട് സംസാരിക്കുമ്പോൾ ലാണ് (awareness) അവിടെ ഉണ്ടാവി ല്ല. അനുഭവം (experience) ഒരാൾ ഏകാന്തമായി ഇരിക്കുമ്പോ ഴാണ് ഉണ്ടാകുന്നത്. അങ്ങനെ ഈ മൂന്ന് ഘടകങ്ങളായ പ്രതീതി, അനുഭവം, ലാക്ഷ (conviction, experience, awareness) എന്നിവയി ലൂടെ, അനന്തജന്മങ്ങളായി പുറത്ത് അലഞ്ഞുകൊണ്ടിരുന്നു. മാന സികവും ശാരീരകവുമായ വൃത്തികൾ (tendencies) ഇപ്പോൾ ആത്മാവിലേക്ക് പിൻവാങ്ങുന്നു. ലക്ഷ്യമില്ലാത്ത എല്ലാ അല ച്ചിലും അവസാനിപ്പിച്ച് അത് ദിശ
മാറ്റുന്നു.
ചോദ്യകർത്താവ്: എത്തരം വൃത്തികൾ (tendencies) ?
ദാദാശ്രീഃ എല്ലാ തരവും. ഇവ ചിത്തം (മനസ്സിലെ മുന്നറിവി ന്റെയും ആന്തര ദർശനത്തിന്റെയും ഘടകം), ലൗകിക വസ്തു ക്കൾ നേടാനുള്ളതുമായി ബന്ധപ്പെട്ടവ, ഇന്ദ്രിയ സുഖാനുഭവങ്ങൾ ആഗ്രഹിക്കുന്നവ എന്നിവയാണ്. ധാരാളം വ്യത്യസ്ത തരം വൃത്തി കൾ (tendencies) ഉണ്ട്. ലോകത്തിലെ ചന്തസ്ഥലത്ത് അലഞ്ഞുതി രിഞ്ഞിരുന്ന അത്തരം വൃത്തികൾ ഇപ്പോൾ പിന്തിരിഞ്ഞ് ആത്മാ വിലേക്ക് തിരിച്ചു വരുന്നു. അവ അലച്ചിൽ നിർത്തുന്നു.
ആത്മാവിന്റെ അവസ്ഥ തികച്ചും പരിശുദ്ധമാണ്
ജ്ഞാനത്തിനുശേഷം നിങ്ങളിൽ മുൻപു നിലനിന്നിരുന്ന "ഞാനാണ് കർത്താവ്' (പ്രവർത്തി ചെയ്യുന്ന ആൾ) എന്ന മിഥ്യാ ധാരണ തകർന്നു പോകുന്നു. നിങ്ങൾ കേവലം ശുദ്ധമാണ്. ശുദ്ധ മായ ബോധത്തിന്റെ അവസ്ഥ നിലനിർത്തുന്നതിന് ഈ അവ സ്ഥയെ "ശുദ്ധാത്മാ' എന്നു വിളിക്കുന്നു. ശുദ്ധമായ ബോധമാണ് അത് പ്രതിനിധാനം ചെയ്യുന്നത്.
എന്തു സംഭവിച്ചാലും, ചന്ദുലാൽ ആരോടെങ്കിലും ദേഷ്യപ്പെ
Page #90
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ട്ടാലും ആരെങ്കിലും കുറ്റപ്പെടുത്തിയാലും, "നിങ്ങൾ' തികച്ചും പരി ശുദ്ധമാണ്. ഇങ്ങനെയുള്ള ഋണാത്മക സാഹചര്യങ്ങളിൽ “നിങ്ങൾ' ചന്ദുലാലിനോട് പ്രതിക്രമണം നടത്താൻ ആവശ്യപ്പെട് ണം. കാരണം അവൻ മറ്റു വ്യക്തികൾക്ക് വിഷമത്തിന് കാരണ മായ അതിക്രമണം നടത്തുകയാണ്. അങ്ങനെ സംഭവിക്കാതിരി ക്കാൻ അവൻ ജാഗ്രത കാട്ടേണ്ടതാണ്.
മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിൽ നിങ്ങൾ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താൽ അതൊരു അതിക്രമണ മാണ് (aggression). അത് അതിക്രമണമായതുകൊണ്ട് നിങ്ങൾ പ്രതിക്രമണം നടത്തണം. പ്രതികരണമെന്നാൽ പശ്ചാത്തപി ക്കലും മറ്റെ ആളോട് മാപ്പപേക്ഷിക്കലുമാണ്. "ഞാനീ തെറ്റ് ചെയ്തു. അതൊരു തെറ്റാണെന്ന് എനിക്കു മനസ്സിലായി. ഈ തെറ്റ് വീണ്ടും ആവർത്തിക്കുകയില്ലെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു'. ഇങ്ങനെ ഒരു പ്രതിജ്ഞയെടുക്കണം. അതേ തെറ്റ് വീണ്ടും ആവർത്തിച്ചാലും വീണ്ടും നിങ്ങൾ പശ്ചാത്തപിക്കുകയും മാപ്പപേക്ഷിക്കുകയും വേണം. നിങ്ങളുടെ തെറ്റ് മനസ്സിലായാൽ ഉടനെ നിങ്ങൾ ഇങ്ങനെ ചെയ്യണം. ഈ രീതിയിൽ നിങ്ങളുടെ തെറ്റുകൾ കുറഞ്ഞു കുറഞ്ഞു വരും. അവസാനം ഇല്ലാതാവു കയും ചെയ്യും.
ചോദ്യകർത്താവ്: അപ്പോൾ എങ്ങനെയാണ് ഞങ്ങൾ ഒരു വ്യക്തിയോട് പ്രതിക്രമണം നടത്തേണ്ടത്?
ദാദാശ്രീഃ ആ വ്യക്തിയുടെ ചിന്തകളും വാക്കുകളും, പ്രവൃത്തി കളും, ഭാവകർമ്മങ്ങളും (charge karmas), ദ്രവ്യകർമ്മങ്ങളും (effect karmas) GMA 0260133)0 (neutral karmas) cool 050000 mm വുമില്ലാത്ത ശുദ്ധാത്മാവിനെ ഓർമ്മിക്കുക. ആ വ്യക്തിയുടെ പേരും അതുമായി ബന്ധപ്പെട്ട ബന്ധനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ശുദ്ധാത്മാ. ഈ രീതിയിൽ അയാളുടെ ശുദ്ധാത്മാവിനെ ഓർമ്മിക്കുക. പിന്നീട് "ചന്ദുലാൽ' തന്റെ തെറ്റു കൾ ഓർമ്മിക്കണം. (ആലോചന); തെറ്റുകൾക്ക് പശ്ചാത്തപി ക്കണം (പ്രതികരണം), മാപ്പു ചോദിക്കുകയും വീണ്ടുമാവർത്തി ക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുയും വേണം (പ്രത്യഖ്യാൻ).
Page #91
--------------------------------------------------------------------------
________________
ഞാൻ ആരാണ്
80
"നിങ്ങൾ ശുദ്ധാത്മവ് "ചന്ദുലാൽ' എങ്ങനെയാണ് പ്രതിക്രമണം നടത്തുന്നത്, എത്രമാത്രം ആത്മാർത്ഥതയോടെയാണ് പ്രതിക മണം നടത്തുന്നത് എന്നെല്ലാം ശ്രദ്ധിക്കുന്ന നിരീക്ഷകനായി
നിൽക്കണം.
“ഞാൻ ഈ ശരീരമാണ് എന്നതാണ് ദേഹാദ്ധ്യാസം
സാധാരണയായി "ഞാൻ ഈ ശരീരമാണ്' എന്ന ബോധമുപേ ക്ഷിക്കാൻ ഈ ലോകത്തിലെ ആളുകൾക്ക് കഴിയുകയില്ല. യഥാർത്ഥ സ്വരൂപത്തെക്കുറിച്ച് ബോധമുള്ളവരല്ല അവർ. എന്നാൽ നിങ്ങൾക്ക് ജ്ഞാനം ലഭ്യമായിരിക്കുന്നു. അങ്ങനെ അഹം (ego) ഇല്ലാത്തവരായിരിക്കുന്നു. "ഞാൻ ചന്ദുലാൽ ആണ് എന്നത് അഹം ബോധമാണ് (egoism). ശുദ്ധാത്മാ ബോധമുറച്ചാൽ ശരീര വുമായി ബന്ധപ്പെട്ട ഒന്നിനോടും ബന്ധമില്ലാതാകുന്നു. എന്നിരു ന്നാലും, പ്രാരംഭത്തിൽ നിങ്ങൾ തെറ്റു വരുത്തിയേക്കാം. അപ്പോൾ ശ്വാസംമുട്ടൽ പോലെ അനുഭവപ്പെട്ടേക്കാം.
പ്രജ്ഞ നിങ്ങളെ അകത്തുനിന്നും ജാഗ്രതപ്പെടുത്തിക്കൊണ്ടിരിക്കും
ഈ ജ്ഞാനം ശാസ്ത്രീയമാണ്. അത് നിങ്ങൾ കൂടുതൽ അള വിൽ അനുഭവിച്ചുകൊണ്ടിരിക്കും. അത് യാന്ത്രികമായി നിങ്ങളെ അകത്തുനിന്നും ജാഗ്രതപ്പെടുത്തിക്കൊണ്ടിരിക്കും. നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. പരമ്പരാഗതമായ ക്രമിക മാർഗ്ഗത്തിലെ അറിവ് നിങ്ങളുടെ കർതൃത്വം അത്യാവശ്യമാക്കുന്നു.
ചോദ്യകർത്താവ്: അതെ. എന്തോ ഒന്ന് അകത്തുനിന്നും ജാഗ്രതപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി ഞാൻ അനുഭവിക്കുന്നു.
ദാദാശ്രീഃ നമ്മളിപ്പോൾ ഈ മാർഗ്ഗം കണ്ടെത്തിയിരിക്കുന്നു. അങ്ങനെ ശുദ്ധാത്മാവിന്റെ മേഖലയിലേക്കുള്ള ആദ്യത്തെ വാതിൽ കടന്നിരിക്കുന്നു. ആർക്കും നമ്മെ ഇവിടെനിന്നും പിൻതി രിപ്പിക്കാനാവില്ല. ആരാണ് നമുക്ക് ഉള്ളിൽനിന്ന് മുന്നറിയിപ്പ് നൽകുന്നത്? അതാണ് പ്രജ്ഞ. ആത്മാവിന്റെ നേരിട്ടുള്ള പ്രകാശ മാണ് പ്രജ്ഞ. ജ്ഞാനവിധിക്കുശേഷമാണ് ഇത് തുടങ്ങുന്നത്. സങ്കിതാവസ്ഥയിൽ പ്രജ്ഞ ഭാഗികവസ്ഥയിലാണ്. പുതുചന്ദ്രന്റെ
Page #92
--------------------------------------------------------------------------
________________
ഞാൻ ആരാണ്
രണ്ടാം ദിവസംപോലെ ഇവിടെ ജ്ഞാനം ലഭിച്ചവർക്കൊക്കെ പ്രജ്ഞ, പൂർണ്ണ ചന്ദ്രൻപോലെ മുഴുവനായും പ്രകടമായിരിക്കുന്നു. പ്രജ്ഞയുടെ പൂർണ്ണശക്തി നിങ്ങളെ നിരന്തരം ജാഗ്രതപ്പെടുത്തി ക്കൊണ്ടിരിക്കും. അതിന്റെ റോൾ നിങ്ങളെ അന്തിമ മോക്ഷത്തിലെ ത്തിക്കുകയാണ്. ഭരത രാജാവിന് തനിക്ക് മുന്നറിയിപ്പു നൽകാനും തന്നെ ജാഗ്രതപ്പെടുത്താനും വേലക്കാരെ നിയമിക്കേണ്ടി വന്നിരു ന്നു. അദ്ദേഹത്തിന്റെ വേലക്കാർ ഓരോ പതിനഞ്ചു മിനിറ്റിലും മൂന്നു പ്രാവശ്യം ഉച്ചത്തിൽ വിളിച്ചു പറയും. “സൂക്ഷിക്കുക ഭരതരാ ജൻ, സൂക്ഷിക്കുക ഭരതരാജൻ.' നിങ്ങൾക്കാകട്ടെ നിങ്ങളുടെ പ്രജ്ഞ അകത്തുനിന്നും നിരന്തരം മുന്നറിയിപ്പു നൽകിക്കൊണ്ടിരി ക്കുന്നു. അതാണ് ആത്മാവിന്റെ അനുഭവം.
അനുഭവത്തിന്റെ പടവുകൾ ചോദ്യകർത്താവ്: ആത്മാനുഭവത്തിനുശേഷം കൂടുതലായി എന്തെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമാണോ? - ദാദാശ്രീഃ ദിവസം മുഴുവനും നിങ്ങൾക്ക് ശുദ്ധാത്മാബോധം ഉണ്ടോ?
ചോദ്യകർത്താവ്: ഉണ്ട്. ദാദാശ്രീ: പിന്നെ എന്തനുഭവമാണ് നിങ്ങൾക്കു വേണ്ടത്? ആ ബോധം തന്നെയാണ് ശുദ്ധാത്മാവിന്റെ അനുഭവം. ഇന്ത്യയിലെ മുഴുവൻ ജനങ്ങളോടും പോയി അന്വേഷിച്ചു നോക്കൂ "അവർക്ക് ആർക്കെങ്കിലും ശുദ്ധാത്മാബോധം ഉണ്ടാ' എന്ന്. ഈ ജ്ഞാന ത്തിനുശേഷം ശുദ്ധാത്മാവിന്റെ അനുഭവം സംഭവിച്ചു. ദിവസം തോറും അതിന്റെ ഘട്ടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കും.
ജ്ഞാനത്തെക്കുറിച്ച് ലോകത്തിൽ കാഴ്ചപ്പാട് തന്നെ ആത്മാ നുഭവമാണ്. നിങ്ങൾ ശുദ്ധാത്മാവാണെന്ന് നിങ്ങൾ അനുഭവിച്ചു. കഴിഞ്ഞു. ആ വസ്തുത പൂർണ്ണമാണ്. ഇപ്പോൾ മുതൽ ഈ അനു ഭവം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കും. അവസാനം കേവലജ്ഞാ നത്തിൽ (absolute state) എത്തിച്ചേരും. കേവലജ്ഞാനം പരി പൂർണ്ണാവസ്ഥയാണ്; പൂർണ്ണാനുഭവം. ഇപ്പോൾ നിങ്ങളുടെ അനു ഭവം ഭാഗികം മാത്രമാണ്.
Page #93
--------------------------------------------------------------------------
________________
ഞാൻ ആരാണ്
82
അനുഭവം നിലനിൽക്കുന്നു
ജ്ഞാനം ലഭിച്ച നിമിഷം മുതൽ അനുഭവം നിങ്ങളെ വിട്ടുപോ വില്ല. എങ്ങനെയാണത്? ഞാൻ നിങ്ങൾക്കു തന്ന അനുഭവം, ഈ ജ്ഞാനം, എന്നെന്നും നില നിൽക്കും. എന്നിരുന്നാലും, നിങ്ങളുടെ മുൻകാലകർമ്മങ്ങളുടെ ഫലങ്ങൾ ആ അനുഭവത്തെ മൂടിയിരി ക്കും. അതെനിക്കു മാറ്റാനാവില്ല. ആ ഫലം സഹിക്കേണ്ടി വരും. ചോദ്യകർത്താവ്: അത് കഷ്ടപ്പാടായി ഞങ്ങൾക്കിനി തോന്നി
ല്ല, ദാദാ.
ദാദാശ്രീഃ അത് വേറെ കാര്യമാണ്. എങ്ങനെയാലും എക്കൗ ണ്ടുകൾ അവിടെയുണ്ടാവും. ചിലർക്ക് കൂടുതൽ എക്കൗണ്ടുകളു ണ്ടാവും, ചിലർക്ക് കറവും. ചിലർക്ക് കൂടുതൽ കഷ്ടപ്പെടേണ്ടി വരും. അതുകൊണ്ടെന്താണ് കുഴപ്പം? ഞാൻ നിങ്ങളെ ശുദ്ധാത്മാ വസ്ഥയിലേക്ക് ഉയർത്തിക്കഴിഞ്ഞു. എങ്കിലും നിങ്ങളുടെ പഴയ കർമ്മങ്ങൾ മൂലം ചെറിയൊരുശ്വാസം മുട്ടൽ അനുഭവിക്കേണ്ടി
വരും.
ആത്മാവിന്റെ അനുഭവം ശരീരത്തിന്റെ അനുഭവം
മാനസിക പ്രശ്നങ്ങളും (ആധി) ശാരീരിക പ്രശ്നങ്ങളും (വ്യാ ധി) ബാഹ്യ പ്രശ്നങ്ങളും (ഉപാധി) നിങ്ങളെ വിഷമിപ്പിക്കാതിരി ക്കുമ്പോൾ നിങ്ങളുടെ ജ്ഞാനം യഥാർത്ഥമാണെന്ന് മനസ്സിലാ ക്കാം. നിങ്ങളുടെ പേഴ്സ് ധാരാളം പൈസയോടൊപ്പം നഷ്ടപ്പെടു മ്പോൾ നിങ്ങൾക്ക് ആന്തരികമായ അസ്വസ്ഥത അനുഭവപ്പെടും. അപ്പോൾ നിങ്ങളുടെ ഉള്ളിൽ നിന്നും "ഇത് വ്യവസ്ഥിതിയാണ് എന്ന് “നിങ്ങൾ പറയുകയാണെങ്കിൽ നിങ്ങൾക്ക് "ചന്ദുലാലിനെ (ഫൈൽ നം.1) സമാധാനിപ്പിക്കാനാവും. ഈ ആന്തരികാനുഭവ മാണ് ആത്മാവിന്റെ അനുഭവം. അതിനു പകരം "ചന്ദുലാലിന് ശാന്തമായിരിക്കാൻ കഴിയാതെ അവന്റെ ശാന്തത നഷ്ടപ്പെടുകയാ ണെങ്കിൽ, അത് ശരീരത്തിന്റെ അനുഭവമാണ് (ദേഹാധ്യാനം) നിങ്ങൾക്ക് ഈ രണ്ടനുഭവങ്ങളും പരിചയമുണ്ടോ?
ചോദ്യകർത്താവ്: ഉവ്വ്. ആനന്ദം നിലനിൽക്കുന്നു. അതാണ് അനുഭവം ദാദാ.
Page #94
--------------------------------------------------------------------------
________________
ഞാൻ ആരാണ്
എന്താണ് ബാക്കി നിൽക്കുന്നത് മറ്റേ മാർഗ്ഗം ക്രമികമാണ്. ഇത് അക്രമശാസ്ത്രമാണ്. ഇത് വീതരാഗുകളുടെ (പരിപൂർണ്ണ ജ്ഞാനം നേടിയവരുടെ) ജ്ഞാന മാണ്. അവർ സർവ്വജ്ഞരും (omniscient) കേവലജ്ഞാനം നേടിയ വരുമാണ്. ഈ രണ്ടു മാർഗ്ഗങ്ങളും അവയുടെ ജ്ഞാനത്തിന്റെ കാര്യത്തിൽ ഒരു വ്യത്യാസവുമില്ല.
ജ്ഞാനത്തിനുശേഷം നിങ്ങൾ ആത്മാവിനെ അനുഭവിക്കു ന്നു. ഇനി നിങ്ങൾക്ക് എന്താണ് ചെയ്യാനുള്ളത്? നിങ്ങൾ ചെയ്യേ ണ്ടത് ജ്ഞാനിപുരുഷന്റെ ആജ്ഞകൾ അനുസരിക്കുക മാത്രമാ ണ്. ഈ ആജ്ഞകൾ നിങ്ങളുടെ മതമായിത്തീരുന്നു. ഈ ആജ്ഞ കൾ നിങ്ങളുടെ തപസ്സിനെ പ്രതിനിധീകരിക്കുന്നു. ലൗകിക ജീവി തത്തിലെ ഒരു കാര്യത്തിലും ഒരു തരത്തിലും യാതൊരു തടസ്സവു മുണ്ടാക്കാത്ത തരത്തിലുള്ളതാണ്. എന്റെ ആജ്ഞകൾ നിങ്ങൾ ലൗകിക ജീവിതം തുടർന്നു ജീവിച്ചുകൊണ്ടിരിക്കുമെങ്കിലും ലൗകിക ജീവിതത്തിലെ ഒന്നുംതന്നെ നിങ്ങളെ ബാധിക്കുകയില്ല. അത്തരത്തിലുള്ളതാണ് അക്രമ ശാസ്ത്രത്തിന്റെ മഹത്വം!
ഈ അസാധാരണമായ ശാസ്ത്രം ഉള്ളിൽനിന്നും യഥാർത്ഥ മായ ആത്മാവിനെ നിരന്തരം ജാഗ്രതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു അത്ഭുതമാണ്. ഋണാത്മകമായ പ്രവൃത്തികൾ ചെയ്യു മ്പോൾ പോലും ഒരാൾക്ക് ഉള്ളിൽനിന്നും മുന്നറിയിപ്പുകൾ കിട്ടി കൊണ്ടിരിക്കുന്നു. ഈ ജ്ഞാനശാസ്ത്രം എല്ലാ കർതൃത്വവും ഏറ്റെടുക്കുന്നു. ഇപ്പോൾ മുതൽ നിങ്ങൾ ചെയ്യേണ്ടത് ഒന്നു മാത്ര മാണ്. ദാദാശ്രീയുടെ ആജ്ഞകൾ പിന്തുടരുമെന്ന ഒരു ഉറച്ച നിശ്ച യം. എല്ലാതരം സ്വാധീനങ്ങളിൽനിന്നും ഈ ആജ്ഞകൾ നിങ്ങളെ സംരക്ഷിക്കുന്നു. ഉറക്കത്തിൽ പോലും മുന്നറിയിപ്പുകൾ വന്നുകൊണ്ടിരിക്കും. ഇതിലുപരി ഇനി നിങ്ങൾക്കെന്തു വേണം?
- ഒരു ജീവിതകാലംകൂടി കഴിയുന്നതിനുള്ളിൽ നിങ്ങൾക്ക് മോചനമാവശ്യമുണ്ടെങ്കിൽ എന്റെ ആജ്ഞകളുടെ മാർഗ്ഗം പിന്തു ടരുക.
ആജ്ഞയാണ് മതം മോക്ഷമാഗ്രഹിക്കുന്നവർ കർതൃത്വത്തിൽ ഉൾപ്പെടേണ്ട ആവ
Page #95
--------------------------------------------------------------------------
________________
ഞാൻ ആരാണ്
ശ്യമില്ല. മോക്ഷമാവശ്യമുള്ളവർക്ക് ജ്ഞാനവും ജ്ഞാനിയുടെ ആജ്ഞകളും മാത്രമെ ആവശ്യമുള്ളു. സ്വർഗ്ഗത്തിലെത്താൻ ആഗ്ര ഹമില്ലാത്ത ലൗകിക സുഖങ്ങൾ ആഗ്രഹിക്കുന്നവർക്കു മാത്രമേ കർതൃത്വം ആവശ്യമുള്ളു.
- മോക്ഷമാർഗ്ഗത്തിൽ തപസ്സോ ത്യാഗമോ ഒന്നുമാവശ്യമില്ല. ആവശ്യമായ ഒരേയൊരു കാര്യം ജ്ഞാനിയെ കണ്ടുമുട്ടലാണ്. അപ്പോൾ അദ്ദേഹത്തിന്റെ ആജ്ഞകളുടെ സ്വീകരണം നിങ്ങളുടെ മതവും തപസ്സുമായിത്തീരുന്നു. ജ്ഞാനം (correct knowledge), ദർശനം (correct vision), ചരിത്രം (correct conduct) തപസ്സ് (penance) ഇവയാണ് മോക്ഷാടിത്തറയുടെ നാലു തൂണുകൾ. ആജ്ഞകളുടെ നേരിട്ടുള്ള ഫലം സ്വാതന്ത്ര്യമാണ്. കാരണം നാല് തൂണുകളും അതിൽ അടങ്ങിയിരിക്കുന്നു.
ജ്ഞാനിയോടൊപ്പം നിൽക്കുക ജ്ഞാനിക്കുവേണ്ടിയുള്ള സ്നേഹം മുമ്പൊരിക്കലും ഉയർന്നു വന്നിട്ടില്ല. ഒരിക്കൽ ഈ സ്നേഹമുണർന്നാൽ എല്ലാ ഉത്തരങ്ങളും പിറകെ വരും. നിങ്ങളുടെ മുൻ ജന്മങ്ങളിൽ ഭാര്യമാരെയും കുട്ടിക ളെയുമല്ലാതെ മറ്റൊന്നും നിങ്ങൾ നേടിയിട്ടില്ല. ബോധോദയമുണ്ടാ യവർ; ജ്ഞാനപ്രാപ്തിക്കുശേഷം ഒരാൾ ജ്ഞാനിയോടൊപ്പം നിൽക്കണമെന്നു പറഞ്ഞു. - ചോദ്യകർത്താവ്: എന്തർത്ഥത്തിലാണ് ഞങ്ങൾക്ക് അദ്ദേഹ ത്തോടൊപ്പം നിൽക്കാനാവുക?
ദാദാശ്രീ: ജ്ഞാനിയുടെ ദിശയിലേക്കല്ലാതെ മറ്റൊരു ദിശയി ലേക്കും ആരാധനയുണ്ടാവാൻ പാടില്ല. ഇത് അക്രമ ശാസ്ത്രമാ ണെന്ന് നമുക്കറിയാം. ജനങ്ങൾ അവരോടൊപ്പം ധാരാളം ഫയലു കൾ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടുപോയി ആ ഫയലുക ളെല്ലാം തീർക്കാൻ ഞാൻ നിങ്ങൾക്ക് അനുവാദം നൽകിയിരിക്കു ന്നു. എന്നാൽ പൂർണ്ണമായും പോകാനല്ല ഞാൻ അനുവദിക്കുന്നത്. നിങ്ങളുടെ ഫയലുകൾ സമത്വഭാവനയോടെ (equanimity)
കൈകാര്യം ചെയ്യാനാണ് ഞാൻ നിങ്ങളെ അനുവദിക്കുന്നത്. അത ല്ലെങ്കിൽ നിങ്ങൾ ജ്ഞാനിയുടെ കൂടെ നിൽക്കുന്നതാണ് നല്ലത്.
Page #96
--------------------------------------------------------------------------
________________
ഞാൻ ആരാണ്
85
ഇതുകൂടാതെ നിങ്ങളുടെ ഉള്ളിൽ വിഷമം അനുഭവപ്പെടണം. രാത്രിയും പകലും; നിങ്ങൾക്ക് ഈ അവസരം ഉപയോഗപ്പെടു ത്താനും ജ്ഞാനിയുടെ സാന്നിദ്ധ്യത്തിൽ കഴിയാനുമവുന്നില്ലല്ലോ എന്ന് ജ്ഞാനിയുടെ ഒപ്പമായിരിക്കാനുള്ള അവസരം വർദ്ധിപ്പി ക്കാൻ മാത്രമായിരിക്കണം നിങ്ങളുടെ ആഗ്രഹം. ആഴത്തിൽ നിങ്ങ ളുടെ ആഗ്രഹം നിങ്ങളുടെ ഫയലുകൾ കുറഞ്ഞു വരണമെന്നും നിങ്ങൾക്ക് സ്വയം അദ്ദേഹത്തോടൊപ്പമായിരിക്കാൻ അവസരമു ണ്ടാകണം എന്നുമായിരിക്കണം.
അത്തരമാളുകളെ മഹാവിദേഹക്ഷേത്രം
രണ്ടോ
കാത്തിരിക്കുന്നു. ശുദ്ധാത്മാബോധം ഉറച്ചവർക്ക് ഇവിടെ ഭരതക്ഷേത്രത്തിൽ (ന മ്മുടെ ലോകം) തുടരാനാവില്ല. ആത്മാവിനെക്കുറിച്ച് ബോധം ലഭി ക്കുന്നവർ മഹാവിദേഹക്ഷേത്രത്തിലേക്ക് പോകുന്നു എന്നതാണ് നിയമം. ഈ ദുഷാം കാലത്ത് (ഇപ്പോഴത്തെ കാലഘട്ടം) അയാൾ നിലനിൽക്കുന്നില്ല. മഹാവിദേഹക്ഷേത്രത്തിൽ ഒന്നോ ജീവിതഘട്ടത്തിനുശേഷം, തീർത്ഥങ്കരൻ ശ്രീ സിമന്ദർ സ്വാമിയെ കണ്ടതിനുശേഷം അവൻ മോക്ഷം പ്രാപിക്കുന്നു. അങ്ങനെയുള്ള താണ് ഈ മാർഗ്ഗത്തിന്റെ ലാളിത്യവും എളുപ്പവും. എന്റെ ആജ്ഞ കളിൽ ഉറച്ചു നിൽക്കുക. ആജ്ഞകൾ മതത്തെ പ്രതിനിധീകരിക്കു ന്നു. ആജ്ഞകൾ തപസ്സിനേയും പ്രതിനിധീകരിക്കുന്നു. നിങ്ങൾ എല്ലാ ഫയലുകളും സമത്വത്തോടെ തീർക്കേണ്ടതുണ്ട്. എത്ര മാത്രം കഴിയുമോ അത്രയും ആജ്ഞകളിൽ ഉറച്ചു നിൽക്കുക. നിങ്ങളതിൽ സ്ഥിരമായി ഉറച്ചു നിന്നാൽ ഭഗവാൻ മഹാവീരന്റെ അവസ്ഥ നിങ്ങളുടെതായിരിക്കും. ആപേക്ഷികമായതും വാസ്തവ മായതും നോക്കുക. അപ്പോൾ നിങ്ങളുടെ മനസ്സ് പുതിയ അലയു കയില്ല. പക്ഷെ കഷ്ടം! മനസ്സ് പുതിയ ചിന്തകളുമായി പൊട്ടിത്തെ റിക്കും. അത് ഉത്തരം കിട്ടാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കും.
ജ്ഞാനത്തിനുശേഷം നിങ്ങളീ അഞ്ചാജ്ഞകൾ പിന്തുടരുക യാണെങ്കിൽ നിങ്ങൾ ഭഗവാൻ മഹാവീരനെപ്പോലെ പരമാനന്ദത്തി ലായിരിക്കും. അതെ പരമാനന്ദത്തിൽ ഞാനും വസിക്കുന്നു. ഞാൻ സഞ്ചരിച്ച അതേ പാതയാണ് ഞാൻ നിങ്ങൾക്കും കാണിച്ചു തരു ന്നത്. യഥാർത്ഥമേഖലയിലുള്ള നിങ്ങളുടെ ആത്മീയമായ ഉണർച്ച എന്റേതുപോലെത്തന്നെയാണ്.
Page #97
--------------------------------------------------------------------------
________________
ഞാൻ ആരാണ്
96
(14) പഞ്ചാജ്ഞകളുടെ പ്രാധാന്യം
ജ്ഞാനത്തിനുശേഷം ആത്മീയ പരിശീലനം ചോദ്യകർത്താവ്: ഈ ജ്ഞാനത്തിനുശേഷം ഒരാൾ ആത്മീയ മായി എന്താണ് ചെയ്യേണ്ടത്?
ദാദാശീ: പഞ്ചാജ്ഞകൾ പിന്തുടരുക എന്ന പ്രയത്നം മാത്രം ചെയ്താൽ മതിയാവും. മറ്റൊരു പരിശ്രമവും വേണ്ട. മറ്റു പ്രവൃത്തി കളെല്ലാം ബന്ധനമുണ്ടാക്കുന്നവയാണ്. ഈ അഞ്ചാജ്ഞകൾ നിങ്ങളെ ബന്ധനത്തിൽനിന്നും മോചിപ്പിക്കുന്നു.
- ആജ്ഞകളാൽ ആനന്ദം ചോദ്യകർത്താവ്: അങ്ങയുടെ അഞ്ചാജ്ഞകൾക്ക് ഉപരിയാ യെന്തെങ്കിലുമുണ്ടോ? - ദാദാശ്രീ: നിങ്ങളുടെ വിലമതിക്കാനാവാത്ത നിധി സംരക്ഷി ക്കാനുള്ള വേലിയാണ് ഈ അഞ്ചാജ്ഞകൾ. മുഴുവനടച്ച ഒരു വേലിയുണ്ടെങ്കിൽ ഞാൻ നിങ്ങൾക്കു നൽകിയ അമൂല്യനിധി ആരും എടുത്തുകൊണ്ടുപോവുകയില്ല. ഈ അഞ്ചാജ്ഞകളുടെ വേലി ദുർബ്ബലമായാൽ ആരെങ്കിലും കടന്ന് അതിനുള്ളിലുള്ളത് നശിപ്പിക്കാൻ സാധ്യതയുണ്ട്. അപ്പോൾ എനിക്ക്, വന്ന്, വേലി കേടുപാടു തീർക്കേണ്ടി വരും. ഞാൻ അനന്തമായ പരമാനന്ദം നിങ്ങൾക്കുറപ്പു തരുന്നു.
ഈ അഞ്ചാജ്ഞകൾ നിങ്ങളുടെ സംരക്ഷണത്തിനായി നൽക പ്പെട്ടവാണ്. ഞാൻ നിങ്ങൾക്ക് ജ്ഞാനവും വേർതിരിവിന്റെ അറിവും നൽകിയിരിക്കുന്നു. എന്നാൽ ഈ വേർതിരിവ് നില നിൽക്കാൻ ഞാൻ അഞ്ചാജ്ഞകൾ സംരക്ഷണത്തിനായി നൽകി യിരിക്കുന്നു. ഇത് കലിയുഗമാണ്. അന്ധകാരത്തിന്റെയും വഞ്ചന യുടെയും കാലം. സംരക്ഷണമില്ലെങ്കിൽ നിങ്ങളുടെ അമൂല്യ ധന മായ ജ്ഞാനം നിങ്ങളിൽനിന്ന് അപഹരിക്കപ്പെട്ടേക്കാം. ഈ ജ്ഞാനത്തിന്റെ വിത്ത് മുഴുവൻ പൂത്തൊരു മരമായി വിരിയുന്ന തിന് നിങ്ങൾ നനയ്ക്കുകയും പരിചരിക്കുകയും വേണം. നിങ്ങള തിനു സംരക്ഷണം നൽകണം. ആ ഇളം ചെടിയെ സംരക്ഷിക്കാൻ അതിനെച്ചുറ്റി ഒരു കൂടുണ്ടാക്കണം.
Page #98
--------------------------------------------------------------------------
________________
ഞാൻ ആരാണ്
87
അഞ്ചാജ്ഞകൾ ഭഗവാന്റെ അവസ്ഥയിലെത്തിക്കും ദാദ്രശ്രീ: ഈ അഞ്ചാജ്ഞകൾ ലളിതമാണ്. അല്ലെ? ചോദ്യകർത്താവ്: നിത്യാനുഭവത്തിൽ, എന്നാലവ വിഷമമുള്ള തായി തോന്നുന്നു.
ദാദാശ്രീഃ അവ വിഷമമുള്ളതല്ല. എന്നാൽ പഴയ ജന്മങ്ങളിൽ നിന്നുള്ള നിങ്ങളുടെ വൻ കർമ്മശേഖരത്തിന്റെ ഡിസ്ചാർജ് കാരണം അങ്ങനെ തോന്നുന്നതാണ്. അത്തരം അവസരങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്. ആത്മീയമായ മടി അത്തരം സാഹചര്യങ്ങളിൽ ഒരു ഗുണവും ചെയ്യില്ല. എന്റെ ആജ്ഞയിൽ ഉറച്ചു നിന്നാൽ നിങ്ങൾ ഭഗവാൻ മഹാവീരനനുഭ വിച്ച ആനന്ദമനുഭവിക്കാം. മനസ്സിന്റെ മുൻകാല മനോഭാവങ്ങ ളാണ് നിങ്ങളെ അഞ്ചാജ്ഞകളിൽ ഉറച്ചു നിൽക്കാൻ സഹായിക്കാ ത്തത്. "അറിയുന്ന ആൾ - അറിയപ്പെട്ടത്' എന്ന അവസ്ഥ ("ഞാൻ അതിന്റെ യഥാർത്ഥ സ്ഥാനത്ത് അറിയുന്ന ആളും നിരീക്ഷകനാ യും, "അറിയേണ്ടത്' ഫയൽ നമ്പർ ഒന്ന്, ചന്ദുലാൽ) നിലനിർത്തി ക്കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ മനസ്സിന്റെ ഈ ഭാവങ്ങളെ മറികട ക്കാം. ഈ ഭാവങ്ങൾ നിലനിൽക്കാനനുവദിക്കരുത്. മുൻകാല മനോഭാവങ്ങളൊന്നിനോടും സന്തോഷം തോന്നരുത്. അവ എല്ലാ തരത്തിലും നിങ്ങൾക്ക് പ്രകടമാകുകയും നിങ്ങൾക്കു ചുറ്റും നൃത്തമാടുകയും നിങ്ങളെ വശീകരിക്കുകയും ചെയ്യും. അതിന്റെ അർത്ഥം "നിങ്ങൾ വഴുതി വീണു' എന്നല്ല. അവ പലതരം ഉൽക്ക
കളും ദൗർബ്ബല്യങ്ങളുമുണ്ടാവാൻ കാരണമായേക്കാം. അങ്ങനെ സംഭവിച്ചാൽ അത് നിങ്ങളുടെ യഥാർത്ഥ ആനന്ദത്തിന് മൂടൽ സൃഷ്ടിക്കും. നിങ്ങളുടെ ശാന്തി തടസ്സപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മുൻകാല മനോഭാവങ്ങൾ കൊണ്ടാണ്.
ഉറച്ച തീരുമാനംകൊണ്ട് നിങ്ങൾക്ക് ആജ്ഞകൾ പിന്തുടരാ നാവും. തീരുമാനമെടുക്കാനാവാതെ വരുമ്പോൾ പ്രശ്നങ്ങളുണ്ടാ കന്നു. നിങ്ങളീ തീരുമാനമെടുക്കണം "ഞാനീ ആജ്ഞകൾക്കു ള്ളിൽ നിൽക്കാനാഗ്രഹിക്കുന്നു'. അത്തരമൊരു ഉറച്ച തീരുമാനം സാധ്യമാണ്. അല്ലേ? അത് നിത്യവും സാധ്യമല്ലെങ്കിൽ, എന്തു കൊണ്ട് ഒരു ദിവസം ഒരോ നിമിഷവും ഉറച്ച ഭാവത്തോടെ ആജ്ഞ
Page #99
--------------------------------------------------------------------------
________________
ഞാൻ ആരാണ്
കൾ പിന്തുടർന്ന് ആനന്ദമനുഭവിച്ചു നോക്കിക്കൂടെ? ഞാനെന്റെ ആജ്ഞകൾ പിന്തുടരാൻ ആവശ്യപ്പെടുകയല്ല. ഞാനെന്റെ ആജ്ഞകൾ പിന്തുടരാൻ "തീരുമാനമെടുക്കാനാണ് ആവശ്യപ്പെടു ന്നത്.
ഇളക്കമില്ലാത്ത തീരുമാനം ആജ്ഞകൾ
- പിന്തുടരാൻ നിങ്ങളെ സഹായിക്കും ഏറ്റവും പ്രധാനകാര്യം ദാദയുടെ ആജ്ഞകൾ പിന്തുടരാ നുള്ള തീരുമാനമെടുക്കലാണ്. നിങ്ങൾ അങ്ങനെ ചെയ്യാൻ തീരു മാനിക്കണം. നിങ്ങൾക്കത് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്നൊന്നും ചിന്തിക്കേണ്ടതില്ല. എത്രമാത്രം നിങ്ങൾക്കു ചെയ്യാ നാവുമോ അത്രയും ശരിയും കൃത്യവുമാണ്. ചുരുങ്ങിയത് അത് പിന്തുടരാൻ തീരുമാനിക്കുക.
ചോദ്യകർത്താവ്; അപ്പോഴത് പൂർണ്ണമായി പിന്തുടർന്നില്ലെ ങ്കിലും സ്വീകാര്യമാണോ?
ദാദാശ്രീ: അല്ല. ഒട്ടുമല്ല. ആജ്ഞകൾ പിന്തുടരാൻ ആഗ്രഹിച്ചു. കൊണ്ടുള്ള നിങ്ങളുടെ തീരുമാനം ഉറച്ചതായിരിക്കണം. പുലർച്ചയി ക്കുണരുമ്പോൾ മുതൽ നിങ്ങൾ തീരുമാനിക്കണം "ഞാനാജ്ഞക ളിൽ ഉറച്ചുനിന്ന് പിന്തുടരും' എന്ന്. ആ തീരുമാനം നിങ്ങളെ ആജ്ഞകളിൽ നിലനിർത്തും. അതാണെനിക്ക് വേണ്ടത്. എങ്ങനെ യായാലും നിങ്ങളുടെ തീരുമാനം ആവശ്യമാണ്.
നമ്മുടെ ജ്ഞാനത്തിന്റെ വാസ്തവികതയാണ് മോക്ഷം. നിങ്ങൾ ആജ്ഞയിലുറച്ചു നിന്നാൽ അത് ഉറപ്പാണ്. അതിനെ തിരെ ഒരു വാദവുമില്ല. ഒരാൾ ആജ്ഞകൾ പിന്തുടരാൻ ആഗ്രഹി ക്കുന്നില്ലെങ്കിൽ പോലും, ജ്ഞാനത്തിന്റെ വിത്ത് സ്വീകരിക്കപ്പെട്ട തുകൊണ്ട്, ഒരു ദിവസം അത് വളരുക തന്നെ ചെയ്യും. ജന ങ്ങളെന്നോട് ചോദിക്കുന്നു ജ്ഞാനം സ്വീകരിച്ചിട്ടും ആജ്ഞകൾ പിന്തുടരാത്തവർക്ക് എന്ത് സംഭവിക്കുമെന്ന്. നിങ്ങളതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന് ഞാനവരോട് പറയുന്നു. ഇതെന്റെ ഉത്തര വാദിത്തമാണ്. കാരണം അവർ എന്റെ കയ്യിൽ നിന്നാണ് ജ്ഞാനം സ്വീകരിച്ചിരിക്കുന്നത്. ജ്ഞാനാഗ്നിയിൽ ഒരാളുടെ പാപങ്ങളെല്ലാം
Page #100
--------------------------------------------------------------------------
________________
ഞാൻ ആരാണ്
89
നശിപ്പിക്കപ്പെടുന്നു. പഞ്ചാജ്ഞകളിൽ ഉറച്ചു നിന്നാൽ പരമാനന്ദം നിലനിൽക്കും.
ആജ്ഞകൾ പിന്തുടർന്നാൽ യത്നം പൂർണ്ണമാക്കപ്പെടും. ഈ ആജ്ഞകൾ ഞാൻ സ്ഥിരമായി പിന്തുടരുന്നു. എന്റെ അവസ്ഥ യാണ് നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന അവസ്ഥ. ആജ്ഞകൾ പിൻന്തുടർന്നാൽ മാത്രമെ അവ പ്രവർത്തിക്കുകയുള്ളു. ഒരാൾ സ്വന്തം പരിശ്രമത്താൽ ഇത് നേടാൻ ശ്രമിച്ചാൽ നൂറായിരം ജന്മം കൊണ്ടും അത് നേടാനാവില്ല. ബുദ്ധിയുടെ മാദ്ധ്യമത്താൽ ആജ്ഞകൾ പിന്തുടരാൻ ശ്രമിക്കുന്ന സാഹചര്യങ്ങളുണ്ട്. അത് ആജ്ഞകളുടെ സംരക്ഷണച്ചുമര് ദുർബ്ബലപ്പെടുത്തുകയേ ഉള്ളു. ആജ്ഞകൾ പിന്തുടരാനുള്ള ഭാവമുണ്ടെങ്കിൽ പോലും അങ്ങ നെയേ സംഭവിക്കൂ. അതുകൊണ്ട് നിങ്ങൾ ജാഗ്രതയും ശ്രദ്ധയും വെക്കേണ്ടതാണ്.
ആജ്ഞകൾ പിന്തുടരാൻ മറന്നു പോയാൽ നിങ്ങൾ പ്രതിക മണം ചെയ്യണം. അതെ. മറന്നുപോവുക മാനുഷിക സ്വഭാവമാണ്. മറന്നുപോയാൽ ഇങ്ങനെ പറഞ്ഞ് പ്രതിക്രമണം ചെയ്യുക. "ദാദാ എന്നോട് ക്ഷമിക്കൂ. ഈ രണ്ടു മണിക്കൂർ ഞാൻ ആജ്ഞകൾ പിന്തുടരാൻ മറന്നുപോയി. ഞാനങ്ങയുടെ ആജ്ഞകൾ പിന്തുട രാൻ ആഗ്രഹിക്കുന്നു. എനിക്കു മാപ്പു തരൂ'. പ്രതിക്രമണത്തിലൂടെ നിങ്ങളുടെ ഉത്തരവാദിത്തത്തിന് ആശ്വാസം ലഭിക്കുന്നു.
ആജ്ഞകളുടെ സംരക്ഷണ മേഖലക്കകത്ത് പെട്ടുകഴിഞ്ഞാൽ ലോകത്തിലൊന്നും തന്നെ നിങ്ങളെ ശല്യം ചെയ്യുകയില്ല. കർമ്മ ങ്ങൾ നിങ്ങളെ ബന്ധിക്കുകയില്ല. ആജ്ഞകൾ നൽകുന്ന ആളെ അത് ബന്ധിക്കുമോ? ഇല്ല. കാരണം മറ്റുള്ളവരെ സഹായി ക്കാൻവേണ്ടി നൽകപ്പെട്ടവയാണ്.
ഇവ ഭഗവാന്റെ ആജ്ഞകളാണ്
ദാദയുടെ ആജ്ഞകൾ പിന്തുടരുകയെന്നാൽ നിങ്ങൾ എ.എം. പട്ടേലിന്റെ ആജ്ഞകൾ പിന്തുടരുകയാണ് എന്നർത്ഥമില്ല. ഇത് പതിനാലു ലോകങ്ങളുടെയും ഭഗവാനായ ദാദാ ഭഗവാന്റെ ആജ്ഞകളാണ്. ഞാനിത് ഉറപ്പു തരുന്നു. അതെ, അവ ഞാൻ
Page #101
--------------------------------------------------------------------------
________________
ഞാൻ ആരാണ്
90
എന്ന മാധ്യമത്തിലൂടെ നിങ്ങളിലേക്കു വരികയാണ്. അവ പിന്തു ടരൂ. ഞാൻ സ്വയം ഈ ആജ്ഞകൾക്കകത്ത് സ്ഥിതി ചെയ്യുന്നു.
- ജയ് സച്ചിദാനന്ദ്
Page #102
--------------------------------------------------------------------------
________________
LODALMO6OBUO (TRIMANTRA)
(രാവിലേയും വൈകുന്നേരവും ഇത് അഞ്ചു പ്രവശ്യം ചൊല്ലു ന്നത് ലൗകിക ജീവിതത്തിലെ തടസ്സങ്ങൾ നീക്കം ചെയ്യും.)
- നമോ അരിഹന്താനാം
അരിഹന്തുകൾക്ക് നമസ്കാരം (ആന്തരിക ശത്രുക്കളായ ക്രോധം, അഹങ്കാരം, ആസക്തി, ആർത്തി എന്നിവയെ നശിപ്പിച്ചവരെ ഞാൻ വന്ദിക്കുന്നു. അരി എന്നതിന് ശ്രതു എന്നും, ഹന്ത് എന്നതിന് കൊന്ന് എന്നും അർത്ഥം. ഉദാഹരണം-ശ്രീ സിമന്തർ സ്വാമി)
നമോ ആയാരിയാനാം
ആചാര്യന്മാർക്ക് നമസ്കാരം (ആത്മജ്ഞാനം നേടിയ എല്ലാ ആചാര്യന്മാരെയും ഞാൻ വന്ദിക്കു ന്നു. ആചാര്യൻ എന്നതിന് ഉത്തമ ഗുരുക്കന്മാർ എന്ന് കണക്കാ ക്കാം .)
- നമോ ഉവ്വാസായ നാം
ഉപാദ്ധ്യായന്മാർക്ക് നമസ്കാരം (ഞാൻ എല്ലാ ഉപാദ്ധ്യായന്മാരെയും വന്ദിക്കുന്നു. ഉപാദ്ധ്യായന്മാർ ആത്മജ്ഞാനത്തിലേക്ക് പുരോഗമിക്കുന്നവരും ആ മാർഗ്ഗം പഠിപ്പി ക്കുന്ന ഗുരുക്കന്മാരുമാണ്.)
നമോ ലോ യേ സർവ്വ സാഹൂനാം | പ്രപഞ്ചത്തിലെ സർവ്വ സാധുക്കൾക്കും നമസ്കാരം (പ്രപഞ്ചത്തിലെ എല്ലാ സാധുക്കളേയും ഞാൻ വന്ദിക്കുന്നു. ആത്മജ്ഞാനം നേടിയിട്ടുള്ളവരും വീണ്ടും ജ്ഞാനത്തിന്റെ മാർഗ്ഗ ത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നവരാണ് സാധുക്കൾ.)
എസോ പഞ്ച നമുക്കാരോ, സർവ്വ പാവാപ്പ നാശനോ ഈ പഞ്ച നമസ്കാരങ്ങൾ
സർവ്വ പാപഹരങ്ങളാണ് (ഈ അഞ്ച് നമസ്കാരങ്ങൾ എല്ലാ പാപങ്ങളും നശിപ്പിക്കുന്നു.)
Page #103
--------------------------------------------------------------------------
________________
മംഗലാനാം ച സദ്ദേശീം, പഥമം ഹവായ് മംഗളം
മംഗളങ്ങളായവയിൽ ഇതാണ് പ്രധാന മംഗളം
(മംഗളകരങ്ങളായ കാര്യങ്ങളിൽ ഏറ്റവും മംഗളകരമായ കാര്യം ഇതാണ്.)
ഓം നമോ ഭവതേ വാസുദേവായ:
വാസുദേവനിൽനിന്നും ഭഗവാനായവർക്ക് നമസ്കാരം
(മനുഷ്യനിൽനിന്നും ദൈവമായിത്തീർന്നവരെയെല്ലാം ഞാൻ വന്ദി ക്കുന്നു.)
ഓം നമ: ശിവായ:
ശിവരൂപികൾക്ക് നമസ്കാരം
(മംഗളരൂപം നേടിയ എല്ലാവരേയും ഞാൻ വന്ദിക്കുന്നു. ആത്മ ജ്ഞാനം നേടിയവരാണ് ഇവർ.)
*
*
*
*
*
*
ജയ് സത് ചിത് ആനന്ദം സത് ചിത് ആനന്ദം ജയിക്കട്ടെ
LIM NIWI (PRATAH VIDHI) പ്രഭാത പ്രാർത്ഥന
സിമന്ദർ സ്വാമിക്കെന്റെ നമസ്കാരം.
വാത്സല്യ മൂർത്തി ദാദാ ഭഗവാനെന്റെ നമസ്കാരം.
ഈ മനസ്സും വാക്കും ശരീരവും വഴി ഈ ലോകത്തെ ഒരു ജീവിയും ഒരു തരത്തിലും വേദനിക്കാതിരിക്കട്ടെ.
(5)
ലോകത്തിലെ ഒരു നശ്വര
ശുദ്ധാത്മാനുഭവമല്ലാതെ ഈ വസ്തുവിലും എനിക്കാഗ്രഹമില്ല.
ജ്ഞാനി പുരുഷനായ ദാദാ ഭഗവാന്റെ പഞ്ചാജ്ഞകളിൽ നില നിൽക്കാൻ എനിക്ക് അനന്ത ശക്തി ലഭിക്കേണമെ.
സർവ്വജ്ഞനായ ജ്ഞാനി പുരുഷൻ ദാദാ ഭഗവാന്റെ പരി പൂർണ്ണശാസ്ത്രം എനിക്കുള്ളിൽ പൂർണ്ണമായി നിറഞ്ഞ്, ഏറ്റവും ഉയർന്ന നിലയിൽ
പരിപൂർണ്ണ ജ്ഞാന വീക്ഷണമായും
Page #104
--------------------------------------------------------------------------
________________
1.
2.
3.
4.
പരിപൂർണ്ണ ജ്ഞാന ബോധമായും പരിപൂർണ്ണ ജ്ഞാന സ്വഭാവമായും എന്നിൽ പൂർണ്ണമായും പ്രകടമാകട്ടെ.
നമസ്കാര വിധി (NAMASKAR VIDHI)
ദാദാ ഭഗവാൻ എന്റെ സാക്ഷിയായി, പൂർണ്ണ സമർപ്പണ ത്തോടെ, മഹാ വിദേഹക്ഷേത്രത്തിൽ വസിക്കുന്ന തീർത്ഥങ്കര ഭഗവാൻ ശ്രീ സിമന്ദർ സ്വാമിയെ ഞാൻ വണങ്ങുന്നു. (40) ദാദാ ഭഗവാൻ എന്റെ സാക്ഷിയായി പൂർണ്ണ സമർപ്പണ ത്തോടെ മഹാ വിദേഹക്ഷേത്രത്തിലും മറ്റു ക്ഷേത്രങ്ങളിലും വസിക്കുന്ന ഓം പരമേഷ്ടി ഭഗവന്തുകളെ ഞാൻ വണങ്ങുന്നു. (5)
ദാദാ ഭഗവാൻ എന്റെ സാക്ഷിയായി പൂർണ്ണ സമർപ്പണ ത്തോടെ മഹാ വിദേഹക്ഷേത്രത്തിലും മറ്റു ക്ഷേത്രങ്ങളിലും വസിക്കുന്ന പഞ്ചപരമേഷ്ട ഭഗവന്തുകളെ ഞാൻ വണങ്ങുന്നു. (5)
ദാദാ ഭഗവാൻ എന്റെ സാക്ഷിയായി പൂർണ്ണ സമർപ്പണ ത്തോടെ മഹാ വിദേഹക്ഷേത്രത്തിലും മറ്റു ക്ഷേത്രങ്ങളിലും വസിക്കുന്ന തീർത്ഥങ്കര സാഹബുകളെ ഞാൻ വണങ്ങുന്നു.
(5)
5. പരിപൂർണ്ണ സമർപ്പണത്തോടെ ഞാൻ വീതരാഗ് സാഷൻ ദേവ-ദേവിമാരെ വണങ്ങുന്നു.
(5)
9.
6. പരിപൂർണ്ണ സമർപ്പണത്തോടെ ഞാൻ നിഷ്പക്ഷപതി സാഷൻ ദേവനേയും ദേവിമാരെയും വണങ്ങുന്നു.
(5)
7. പരിപൂർണ്ണ സമർപ്പണത്തോടെ ഞാൻ ഇരുപത്തിനാല് തീർത്ഥങ്കര ഭഗവാൻമാരെ വണങ്ങുന്നു.
(5)
8. പരിപൂർണ്ണ സമർപ്പണത്തോടെ ഞാൻ ശ്രീകൃഷ്ണ ഭഗവാനെ
വണങ്ങുന്നു.
5
ഉറച്ച ഭക്തിയോടെ ഞാൻ, ഇപ്പോൾ ഭരതക്ഷേത്രത്തിൽ (ഈ ലോകം) നിവസിക്കുന്ന സർവ്വജ്ഞനായ ശ്രീ ദാദാ ഭഗവാനെ വണങ്ങുന്നു.
(5)
Page #105
--------------------------------------------------------------------------
________________
10. പരിപൂർണ്ണ ഭക്തിയോടെ ഞാൻ ദാദാ ഭഗവാന്റെ എല്ലാ
ജ്ഞാന മഹാത്മാക്കളെയും വണങ്ങുന്നു. 11. പരിപൂർണ്ണ സമർപ്പണത്തോടെ, പ്രപഞ്ചത്തിലെ സർവ്വ ജീവ
ജാലങ്ങളിലുമുള്ള “യഥാർത്ഥ ആത്മാവിനെ” വണങ്ങുന്നു. (5) 12. “യഥാർത്ഥ ആത്മാവ്” “ദൈവമാണ്. അതുകൊണ്ട് ഞാൻ
എല്ലാ ജീവജാലങ്ങളിലും ദൈവത്തെ കാണുന്നു. (5) 13. “യഥാർത്ഥ ആത്മാവ്” “ശുദ്ധാത്മാവാണ്. അതുകൊണ്ട് ഞാൻ എല്ലാ ജീവജാലങ്ങളിലും ശുദ്ധാത്മാവിനെ കാണുന്നു.
- (5) 14. “യഥാർത്ഥ ആത്മാവ്” “തത്വാത്മാ'മാണ്. അതുകൊണ്ട് ഞാൻ
ലോകം മുഴുവനും തത്വജ്ഞാനത്തിലൂടെ കാണുന്നു. (5)
നവ കലാമോ (NAV KALAMO) (എല്ലാ മതങ്ങളുടെയും വേദങ്ങളുടെയും സാരമായ
ഒമ്പത് ദീക്ഷാ വാക്യങ്ങൾ) ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ ! ഏറ്റവും നിസ്സാരമായ അള വിൽപോലും ഒരു ജീവിയുടെയും അഹത്തെ വേദനിപ്പിക്കാതി രിക്കാനും, വേദനിപ്പിക്കാൻ കാരണമാകാതിരിക്കാനും, വേദനി പ്പിക്കാൻ പ്രേരകമാകാതിരിക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. ഒരു ജീവിയുടെയും അഹത്തെ വേദനിപ്പിക്കാതിരിക്കാനും, എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും എല്ലാവരാലും സ്വീകാര്യമായ തരത്തിലാക്കിത്തീർക്കാനും എനിക്ക് അനന്ത മായ ആന്തരിക ശക്തി നൽകിയാലും. 2. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഏറ്റവും നിസ്സാരമായ അള
വിൽപോലും ഒരു മതത്തിന്റെയും അടിത്തറയെ വേദനിപ്പിക്കാ തിരിക്കാനും വേദനിപ്പിക്കാൻ കാരണമാകാതിരിക്കാനും വേദ നിപ്പിക്കാൻ പ്രേരകമാകാതിരിക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. ഏറ്റവും നിസ്സാരമായ അളവിൽ പോലും ഒരു മതത്തിന്റെയും അടിത്തറയെ വേദനിപ്പിക്കാതിരിക്കാനും എന്റെ ചിന്തകളും,
Page #106
--------------------------------------------------------------------------
________________
6.
വാക്കുകളും, പ്രവർത്തികളും എല്ലാവരാലും സ്വീകാര്യമാക്കി ത്തീർക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകി യാലും. 3. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ജീവിച്ചിരിക്കുന്ന സന്യാസി മാരെയോ, സന്യാസിനിമാരെയോ, മതപ്രസംഗകരെയോ, മതാ ദ്ധ്യക്ഷരെയോ വിമർശിക്കാതിരിക്കാനും ആക്രമിക്കാതിരി ക്കാനും പരിഹസിക്കാതിരിക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. 5. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഏറ്റവും നിസ്സാരമായ അള
വിൽപോലും ഒരു ജീവിയോടും കടുത്തതും വേദനാജനകവു മായ ഭാഷയിൽ സംസാരിക്കാതിരിക്കാനും അതിന് കാരണമാ കാതിരിക്കാനും അതിന് പ്രേരകമാകാതിരിക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. - ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ആണായാലും പെണ്ണാ യാലും നപുംസകമായാലും ഒരു ജീവിയോടും ഏറ്റവും നിസ്സാ രമായ അളവിൽ പോലും ലൈംഗിക തൃഷ്ണയോ വികാര ങ്ങളോ ചേഷ്ടകളോ പ്രകടിപ്പിക്കാതിരിക്കാനും അതിന് കാര ണമാകാതിരിക്കാനും അതിനു പ്രേരകമാകാതിരിക്കാനും അന ന്തമായ ആന്തരിക ശക്തി നൽകിയാലും. എന്നെന്നും ലൈംഗിക തൃഷ്ണയിൽനിന്നും സ്വതന്ത്രമാകുന്ന തിനുള്ള പരമശക്തി എനിക്കു നൽകിയാലും. - ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഒരു പ്രത്യേക ഭക്ഷണ ത്തിന്റെ രുചിയോട് അമിതാസക്തി നിയന്ത്രിക്കുന്നതിനുള്ള അനന്തമായ ആന്തരിക ശക്തി നൽകിയാലും. എല്ലാ രുചികളും സമതുലിതമായ ഭക്ഷണം സ്വീകരിക്കുന്നതി നുള്ള ശക്തി എനിക്കു നൽകിയാലും. 8. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഒരു ജീവിയേയും അവർ
സമീപത്തുണ്ടെങ്കിലും ഇല്ലെങ്കിലും, ജീവിച്ചിരിക്കുന്നവരാ യാലും മരിച്ചവരായാലും, വിമർശിക്കാതിരിക്കാനും ആക്രമി ക്കാതിരിക്കാനും പരിഹസിക്കാതിരിക്കാനും, അതിന് കാരണ മാകാതിരിക്കാനും പ്രേരകമാകാതിരിക്കാനും എനിക്ക് അനന്ത മായ ആന്തരിക ശക്തി നൽകിയാലും. 9. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ലോകമോക്ഷത്തിന്റെ പാത
7.
Page #107
--------------------------------------------------------------------------
________________
യിൽ ഒരു ഉപകരണമായിത്തീരുന്നതിന് എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. (എല്ലാവരുടെയും അകത്തു വസിക്കുന്ന ഭഗവാനാണ് ദാദാ ഭഗ വാൻ. എന്നും ദാദാ ഭഗവാനോട് ഇത്രയും നിങ്ങൾ ആവശ്യ പ്പെടണം. ഇത് യാന്ത്രികമായി ചൊല്ലിയാൽ പോരാ. ഇത് ഉള്ളിൽ ഉറക്കണം. നിത്യവും ഇത് നിങ്ങളുടെ തീവ്രമായ ആന്തരിക ഭാവമാകുന്നത് ഏറ്റവും അനുയോജ്യമാണ്. ഈ ഉപദേശം എല്ലാ മതങ്ങളുടെയും ആന്തരിക സത്തയേയും മറി കടക്കുന്നു.)
ശുദ്ധാത്മാവിനോട് പ്രാർത്ഥന (PRAYER TO PURE SELF)
എനിക്കകത്തുള്ള ശുദ്ധാത്മാവേ! എന്നിലെന്നപോലെ അങ്ങ് എല്ലാ ജീവജാലങ്ങളിലും നിവസിക്കുന്നു. അങ്ങയുടെ ദിവ്യരൂപ മാണ് എന്റെ യഥാർത്ഥ രൂപം. എന്റെ യഥാർത്ഥ രൂപമാണ് "ശുദ്ധാത്മാ.' - ഓ ശുദ്ധാത്മാ ഭഗവാൻ! അനന്തഭക്തിയോടും ഏകത്വത്തോ ടുംകൂടി ഞാനങ്ങയെ വണങ്ങുന്നു. എന്റെ അജ്ഞതാവസ്ഥയിൽ ഞാൻ ചെയ്ത തെറ്റുകളെല്ലാം* ഞാൻ അങ്ങയോട് സമ്മതിക്കു ന്നു. ഞാനീ തെറ്റുകൾക്ക് ആത്മാർത്ഥമായി പശ്ചാത്തപിക്കുകയും അങ്ങയോട് മാപ്പുചോദിക്കുകയും ചെയ്യുന്നു. ഓ ഭഗവാൻ! ദയ വായി മാപ്പു തരൂ, മാപ്പു തരൂ, മാപ്പു തരൂ. ഈ തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള ശക്തി നൽകിയാലും.
ഓ ശുദ്ധാത്മാ ഭഗവാൻ! അങ്ങയിൽ നിന്നുള്ള ഈ വേർപാട് നീങ്ങാനും അങ്ങയോട് ഒന്നാവാനും ഞങ്ങളെയെല്ലാം കാരുണ്യ ത്തോടെ അനുഗ്രഹിച്ചാലും. എപ്പോഴും ഞങ്ങൾ അങ്ങയോട് ഒന്നായി ഇരിക്കുമാറാകട്ടെ. (*നിങ്ങൾ ചെയ്ത തെറ്റുകൾ ഓർമ്മിക്കുക)
Page #108
--------------------------------------------------------------------------
________________
പ്രതിക്രമണം: ദിവ്യമായ മാപ്പപേക്ഷക്കുള്ള പ്രക്രിയ
(PRATIKRAMAN VIDHI)
ദാദാ ഭഗവാൻ എന്റെ സാക്ഷിയായി ഞാൻ*-~~~-~~~-ന്റെ മനസ്സും ശരീരവും വാക്കുമായി തികച്ചും വേറിട്ടു നിൽക്കുന്ന ശുദ്ധാത്മാ ഭഗവാനെ വന്ദിക്കുന്നു.
ഞാനന്റെ തെറ്റുകൾ ഓർമ്മിക്കുന്നു. (ആലോചന)** ഈ തെറ്റുകൾക്ക് ഞാൻ മാപ്പു ചോദിക്കുന്നു. (പ്രതികരണം)
- ഈ തെറ്റുകൾ ഇനിയൊരിക്കലും ആവർത്തിക്കുകയില്ലെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. (പ്രത്യാഖ്യാൻ)
ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഈ ഉറച്ച തീരുമാനത്തിന നുസരിച്ച് പ്രവർത്തിക്കുന്നതിനുള്ള ശക്തി എനിക്കു നൽകിയാ ലും . * നിങ്ങൾ തെറ്റു ചെയ്ത ആളുടെ പേര്. ** ഇയാളോട് നിങ്ങൾ ചെയ്ത തെറ്റുകൾ ഓർമ്മിക്കുക.
Page #109
--------------------------------------------------------------------------
________________
ജ്ഞാനരത്നങ്ങൾ
അവയുടെ കാഴ്ചപ്പാടിൽ ലോകത്തിലെ സർവ്വമതങ്ങളും ശരി യാണ്. “ആരാണ് ഞാൻ?” “ആരാണ് കർമ്മം ചെയ്യുന്നത്?” എന്ന ന്വേഷിക്കുന്ന മതമാണ് അന്തിമ മതം. ഇത് യഥാർത്ഥമതമാണ്. യഥാർത്ഥമതം മോക്ഷമാകുന്നു.
"ഞാനാണ് എല്ലാം ചെയ്യുന്നത്' എന്ന തെറ്റായ വിശ്വാസം നശി ക്കുകയും പ്രവർത്തിക്കുന്ന ആളുടെ യഥാർത്ഥ സ്വരൂപം വെളിപ്പെ ടുകയും ചെയ്യുന്നതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെ ടുന്നു.
"ഞാനാരാണ്', "ഞാനരല്ല എന്നറിയുന്നതാണ് ജ്ഞാനം.
"ഞാൻ', 'എന്റെ' എന്നിവ എപ്പോഴും വേറിട്ടു നിൽക്കുന്നു. 'ഞാൻ' എന്നതിന്റെ ഒരു സവിശേഷഗുണവും "എന്റെ' എന്നതിലി ല്ല. അതുപോലെ "എന്റെ' എന്നതിലുള്ള ഒരു ഗുണവും "ഞാൻ എന്നതിലില്ല.
"എന്റെ' എന്നത് എന്താണെന്ന് ശരിയായി അറിയുന്നത് “ഞാൻ ആരാണ് എന്ന് അറിയുമ്പോഴാണ്.
"എന്റെ' എന്നതിന്റെ അടിസ്ഥാനഘടകം മിഥ്യയാണ്; വെറും തോന്നലാണ്.
"ഞാനാരാണ്?' എന്ന അറിവ് "അഹം' (ഇഗോ) നഷ്ടപ്പെടുന്ന തിന് കാരണമാകുന്നു. ഇല്ലെങ്കിൽ അതസാദ്ധ്യമാണ്.
ഒരാളുടെ സ്വപ്രയത്നംകൊണ്ട് ആത്മാവിനെ അറിയുക അസാദ്ധ്യമാണ്. കാരണം ഏതൊരു പ്രവൃത്തിക്കും "അഹം' ആവ ശ്യമാണ്.
"ഞാനല്ല പ്രവൃത്തി ചെയ്യുന്നത്' എന്നറിയുന്നത് അത്ര പ്രധാന കാര്യമല്ല. "ഞാൻ ശുദ്ധാത്മാവാണ്' എന്ന തിരിച്ചറിവാണ് സുപ്രധാ
Mo.
ആത്മജ്ഞാനത്തിന് ഒരു ജ്ഞാനി പുരുഷൻ ആവശ്യമാണ്. ജ്ഞാനിപുരുഷന് നിങ്ങളുടെ അഹത്തെ അലിയിപ്പിച്ചു കളയാ നാവും, കാരണം അദ്ദേഹത്തിലൊട്ടുംതന്നെ അഹമില്ല.
ജയ് സച്ചിദാനന്ദ്
Page #110
--------------------------------------------------------------------------
________________ ഒരു മണിക്കൂർകൊണ്ട് ആത്മാവിന്റെ വെളിപാട് 1958 - ൽ ഞാ ൻ സ റ ത്ത് റെ യിൽ വേ സ്റ്റേഷ നിൽ ഒരു ബഞ്ചിൽ തീവണ്ടി കാത്ത് ഇരിക്കുക യായിരുന്നു. വൈകുന്നേരം ആറു മണിയാണ്. അപ്പോഴാണ് എനിക്ക് ആത്മീയജ്ഞാനം ഉണ്ടാവുകയും എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം ലഭി ക്കുകയും ചെയ്തത്: “ഞാനാരാണ്? എന്താണീ ലോകം? ഈ ലോകം എങ്ങനെ നിലനിന്നു പോകുന്നു?” ഞാൻ ഇതെല്ലാം "കണ്ടു'. ആ നിമിഷംമുതൽ എന്റെ അഹം അലി ഞ്ഞുപോയി. ക്രോധവും ലോഭവും മോഹവും എന്റെ എല്ലാ ദൗർബ്ബല്യ ങ്ങളും അപ്രത്യക്ഷമായി. ഞാൻ പരി പൂർണ്ണമായും, അഹവും അതിന്റെ എല്ലാ ബന്ധനങ്ങളുമറ്റ ആത്മാവസ്ഥ യിൽ സ്ഥിതി ചെയ്യാൻ തുടങ്ങി. "എ.യം. പട്ടേൽ മാറാതെ നിന്നു. എന്നാൽ "ഞാൻ' ഒരു വേറിട്ട് നിലനി ലായി. ഇന്നുവരെ ഈ പ്രതിഭാസം - ഞാനനുഭവിക്കുന്ന ഈ ആന്തരി കാനന്ദം - ഒരു നിമിഷവും എന്നെ വിട്ടു പിരിഞ്ഞിട്ടില്ല. -ദാദാ ഭഗവാൻ