________________
ഞാൻ ആരാണ്
82
അനുഭവം നിലനിൽക്കുന്നു
ജ്ഞാനം ലഭിച്ച നിമിഷം മുതൽ അനുഭവം നിങ്ങളെ വിട്ടുപോ വില്ല. എങ്ങനെയാണത്? ഞാൻ നിങ്ങൾക്കു തന്ന അനുഭവം, ഈ ജ്ഞാനം, എന്നെന്നും നില നിൽക്കും. എന്നിരുന്നാലും, നിങ്ങളുടെ മുൻകാലകർമ്മങ്ങളുടെ ഫലങ്ങൾ ആ അനുഭവത്തെ മൂടിയിരി ക്കും. അതെനിക്കു മാറ്റാനാവില്ല. ആ ഫലം സഹിക്കേണ്ടി വരും. ചോദ്യകർത്താവ്: അത് കഷ്ടപ്പാടായി ഞങ്ങൾക്കിനി തോന്നി
ല്ല, ദാദാ.
ദാദാശ്രീഃ അത് വേറെ കാര്യമാണ്. എങ്ങനെയാലും എക്കൗ ണ്ടുകൾ അവിടെയുണ്ടാവും. ചിലർക്ക് കൂടുതൽ എക്കൗണ്ടുകളു ണ്ടാവും, ചിലർക്ക് കറവും. ചിലർക്ക് കൂടുതൽ കഷ്ടപ്പെടേണ്ടി വരും. അതുകൊണ്ടെന്താണ് കുഴപ്പം? ഞാൻ നിങ്ങളെ ശുദ്ധാത്മാ വസ്ഥയിലേക്ക് ഉയർത്തിക്കഴിഞ്ഞു. എങ്കിലും നിങ്ങളുടെ പഴയ കർമ്മങ്ങൾ മൂലം ചെറിയൊരുശ്വാസം മുട്ടൽ അനുഭവിക്കേണ്ടി
വരും.
ആത്മാവിന്റെ അനുഭവം ശരീരത്തിന്റെ അനുഭവം
മാനസിക പ്രശ്നങ്ങളും (ആധി) ശാരീരിക പ്രശ്നങ്ങളും (വ്യാ ധി) ബാഹ്യ പ്രശ്നങ്ങളും (ഉപാധി) നിങ്ങളെ വിഷമിപ്പിക്കാതിരി ക്കുമ്പോൾ നിങ്ങളുടെ ജ്ഞാനം യഥാർത്ഥമാണെന്ന് മനസ്സിലാ ക്കാം. നിങ്ങളുടെ പേഴ്സ് ധാരാളം പൈസയോടൊപ്പം നഷ്ടപ്പെടു മ്പോൾ നിങ്ങൾക്ക് ആന്തരികമായ അസ്വസ്ഥത അനുഭവപ്പെടും. അപ്പോൾ നിങ്ങളുടെ ഉള്ളിൽ നിന്നും "ഇത് വ്യവസ്ഥിതിയാണ് എന്ന് “നിങ്ങൾ പറയുകയാണെങ്കിൽ നിങ്ങൾക്ക് "ചന്ദുലാലിനെ (ഫൈൽ നം.1) സമാധാനിപ്പിക്കാനാവും. ഈ ആന്തരികാനുഭവ മാണ് ആത്മാവിന്റെ അനുഭവം. അതിനു പകരം "ചന്ദുലാലിന് ശാന്തമായിരിക്കാൻ കഴിയാതെ അവന്റെ ശാന്തത നഷ്ടപ്പെടുകയാ ണെങ്കിൽ, അത് ശരീരത്തിന്റെ അനുഭവമാണ് (ദേഹാധ്യാനം) നിങ്ങൾക്ക് ഈ രണ്ടനുഭവങ്ങളും പരിചയമുണ്ടോ?
ചോദ്യകർത്താവ്: ഉവ്വ്. ആനന്ദം നിലനിൽക്കുന്നു. അതാണ് അനുഭവം ദാദാ.