________________
ഞാൻ ആരാണ്
എന്താണ് ബാക്കി നിൽക്കുന്നത് മറ്റേ മാർഗ്ഗം ക്രമികമാണ്. ഇത് അക്രമശാസ്ത്രമാണ്. ഇത് വീതരാഗുകളുടെ (പരിപൂർണ്ണ ജ്ഞാനം നേടിയവരുടെ) ജ്ഞാന മാണ്. അവർ സർവ്വജ്ഞരും (omniscient) കേവലജ്ഞാനം നേടിയ വരുമാണ്. ഈ രണ്ടു മാർഗ്ഗങ്ങളും അവയുടെ ജ്ഞാനത്തിന്റെ കാര്യത്തിൽ ഒരു വ്യത്യാസവുമില്ല.
ജ്ഞാനത്തിനുശേഷം നിങ്ങൾ ആത്മാവിനെ അനുഭവിക്കു ന്നു. ഇനി നിങ്ങൾക്ക് എന്താണ് ചെയ്യാനുള്ളത്? നിങ്ങൾ ചെയ്യേ ണ്ടത് ജ്ഞാനിപുരുഷന്റെ ആജ്ഞകൾ അനുസരിക്കുക മാത്രമാ ണ്. ഈ ആജ്ഞകൾ നിങ്ങളുടെ മതമായിത്തീരുന്നു. ഈ ആജ്ഞ കൾ നിങ്ങളുടെ തപസ്സിനെ പ്രതിനിധീകരിക്കുന്നു. ലൗകിക ജീവി തത്തിലെ ഒരു കാര്യത്തിലും ഒരു തരത്തിലും യാതൊരു തടസ്സവു മുണ്ടാക്കാത്ത തരത്തിലുള്ളതാണ്. എന്റെ ആജ്ഞകൾ നിങ്ങൾ ലൗകിക ജീവിതം തുടർന്നു ജീവിച്ചുകൊണ്ടിരിക്കുമെങ്കിലും ലൗകിക ജീവിതത്തിലെ ഒന്നുംതന്നെ നിങ്ങളെ ബാധിക്കുകയില്ല. അത്തരത്തിലുള്ളതാണ് അക്രമ ശാസ്ത്രത്തിന്റെ മഹത്വം!
ഈ അസാധാരണമായ ശാസ്ത്രം ഉള്ളിൽനിന്നും യഥാർത്ഥ മായ ആത്മാവിനെ നിരന്തരം ജാഗ്രതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു അത്ഭുതമാണ്. ഋണാത്മകമായ പ്രവൃത്തികൾ ചെയ്യു മ്പോൾ പോലും ഒരാൾക്ക് ഉള്ളിൽനിന്നും മുന്നറിയിപ്പുകൾ കിട്ടി കൊണ്ടിരിക്കുന്നു. ഈ ജ്ഞാനശാസ്ത്രം എല്ലാ കർതൃത്വവും ഏറ്റെടുക്കുന്നു. ഇപ്പോൾ മുതൽ നിങ്ങൾ ചെയ്യേണ്ടത് ഒന്നു മാത്ര മാണ്. ദാദാശ്രീയുടെ ആജ്ഞകൾ പിന്തുടരുമെന്ന ഒരു ഉറച്ച നിശ്ച യം. എല്ലാതരം സ്വാധീനങ്ങളിൽനിന്നും ഈ ആജ്ഞകൾ നിങ്ങളെ സംരക്ഷിക്കുന്നു. ഉറക്കത്തിൽ പോലും മുന്നറിയിപ്പുകൾ വന്നുകൊണ്ടിരിക്കും. ഇതിലുപരി ഇനി നിങ്ങൾക്കെന്തു വേണം?
- ഒരു ജീവിതകാലംകൂടി കഴിയുന്നതിനുള്ളിൽ നിങ്ങൾക്ക് മോചനമാവശ്യമുണ്ടെങ്കിൽ എന്റെ ആജ്ഞകളുടെ മാർഗ്ഗം പിന്തു ടരുക.
ആജ്ഞയാണ് മതം മോക്ഷമാഗ്രഹിക്കുന്നവർ കർതൃത്വത്തിൽ ഉൾപ്പെടേണ്ട ആവ