________________
ഞാൻ ആരാണ്
ശ്യമില്ല. മോക്ഷമാവശ്യമുള്ളവർക്ക് ജ്ഞാനവും ജ്ഞാനിയുടെ ആജ്ഞകളും മാത്രമെ ആവശ്യമുള്ളു. സ്വർഗ്ഗത്തിലെത്താൻ ആഗ്ര ഹമില്ലാത്ത ലൗകിക സുഖങ്ങൾ ആഗ്രഹിക്കുന്നവർക്കു മാത്രമേ കർതൃത്വം ആവശ്യമുള്ളു.
- മോക്ഷമാർഗ്ഗത്തിൽ തപസ്സോ ത്യാഗമോ ഒന്നുമാവശ്യമില്ല. ആവശ്യമായ ഒരേയൊരു കാര്യം ജ്ഞാനിയെ കണ്ടുമുട്ടലാണ്. അപ്പോൾ അദ്ദേഹത്തിന്റെ ആജ്ഞകളുടെ സ്വീകരണം നിങ്ങളുടെ മതവും തപസ്സുമായിത്തീരുന്നു. ജ്ഞാനം (correct knowledge), ദർശനം (correct vision), ചരിത്രം (correct conduct) തപസ്സ് (penance) ഇവയാണ് മോക്ഷാടിത്തറയുടെ നാലു തൂണുകൾ. ആജ്ഞകളുടെ നേരിട്ടുള്ള ഫലം സ്വാതന്ത്ര്യമാണ്. കാരണം നാല് തൂണുകളും അതിൽ അടങ്ങിയിരിക്കുന്നു.
ജ്ഞാനിയോടൊപ്പം നിൽക്കുക ജ്ഞാനിക്കുവേണ്ടിയുള്ള സ്നേഹം മുമ്പൊരിക്കലും ഉയർന്നു വന്നിട്ടില്ല. ഒരിക്കൽ ഈ സ്നേഹമുണർന്നാൽ എല്ലാ ഉത്തരങ്ങളും പിറകെ വരും. നിങ്ങളുടെ മുൻ ജന്മങ്ങളിൽ ഭാര്യമാരെയും കുട്ടിക ളെയുമല്ലാതെ മറ്റൊന്നും നിങ്ങൾ നേടിയിട്ടില്ല. ബോധോദയമുണ്ടാ യവർ; ജ്ഞാനപ്രാപ്തിക്കുശേഷം ഒരാൾ ജ്ഞാനിയോടൊപ്പം നിൽക്കണമെന്നു പറഞ്ഞു. - ചോദ്യകർത്താവ്: എന്തർത്ഥത്തിലാണ് ഞങ്ങൾക്ക് അദ്ദേഹ ത്തോടൊപ്പം നിൽക്കാനാവുക?
ദാദാശ്രീ: ജ്ഞാനിയുടെ ദിശയിലേക്കല്ലാതെ മറ്റൊരു ദിശയി ലേക്കും ആരാധനയുണ്ടാവാൻ പാടില്ല. ഇത് അക്രമ ശാസ്ത്രമാ ണെന്ന് നമുക്കറിയാം. ജനങ്ങൾ അവരോടൊപ്പം ധാരാളം ഫയലു കൾ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടുപോയി ആ ഫയലുക ളെല്ലാം തീർക്കാൻ ഞാൻ നിങ്ങൾക്ക് അനുവാദം നൽകിയിരിക്കു ന്നു. എന്നാൽ പൂർണ്ണമായും പോകാനല്ല ഞാൻ അനുവദിക്കുന്നത്. നിങ്ങളുടെ ഫയലുകൾ സമത്വഭാവനയോടെ (equanimity)
കൈകാര്യം ചെയ്യാനാണ് ഞാൻ നിങ്ങളെ അനുവദിക്കുന്നത്. അത ല്ലെങ്കിൽ നിങ്ങൾ ജ്ഞാനിയുടെ കൂടെ നിൽക്കുന്നതാണ് നല്ലത്.