________________
ഞാൻ ആരാണ്
രണ്ടാം ദിവസംപോലെ ഇവിടെ ജ്ഞാനം ലഭിച്ചവർക്കൊക്കെ പ്രജ്ഞ, പൂർണ്ണ ചന്ദ്രൻപോലെ മുഴുവനായും പ്രകടമായിരിക്കുന്നു. പ്രജ്ഞയുടെ പൂർണ്ണശക്തി നിങ്ങളെ നിരന്തരം ജാഗ്രതപ്പെടുത്തി ക്കൊണ്ടിരിക്കും. അതിന്റെ റോൾ നിങ്ങളെ അന്തിമ മോക്ഷത്തിലെ ത്തിക്കുകയാണ്. ഭരത രാജാവിന് തനിക്ക് മുന്നറിയിപ്പു നൽകാനും തന്നെ ജാഗ്രതപ്പെടുത്താനും വേലക്കാരെ നിയമിക്കേണ്ടി വന്നിരു ന്നു. അദ്ദേഹത്തിന്റെ വേലക്കാർ ഓരോ പതിനഞ്ചു മിനിറ്റിലും മൂന്നു പ്രാവശ്യം ഉച്ചത്തിൽ വിളിച്ചു പറയും. “സൂക്ഷിക്കുക ഭരതരാ ജൻ, സൂക്ഷിക്കുക ഭരതരാജൻ.' നിങ്ങൾക്കാകട്ടെ നിങ്ങളുടെ പ്രജ്ഞ അകത്തുനിന്നും നിരന്തരം മുന്നറിയിപ്പു നൽകിക്കൊണ്ടിരി ക്കുന്നു. അതാണ് ആത്മാവിന്റെ അനുഭവം.
അനുഭവത്തിന്റെ പടവുകൾ ചോദ്യകർത്താവ്: ആത്മാനുഭവത്തിനുശേഷം കൂടുതലായി എന്തെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമാണോ? - ദാദാശ്രീഃ ദിവസം മുഴുവനും നിങ്ങൾക്ക് ശുദ്ധാത്മാബോധം ഉണ്ടോ?
ചോദ്യകർത്താവ്: ഉണ്ട്. ദാദാശ്രീ: പിന്നെ എന്തനുഭവമാണ് നിങ്ങൾക്കു വേണ്ടത്? ആ ബോധം തന്നെയാണ് ശുദ്ധാത്മാവിന്റെ അനുഭവം. ഇന്ത്യയിലെ മുഴുവൻ ജനങ്ങളോടും പോയി അന്വേഷിച്ചു നോക്കൂ "അവർക്ക് ആർക്കെങ്കിലും ശുദ്ധാത്മാബോധം ഉണ്ടാ' എന്ന്. ഈ ജ്ഞാന ത്തിനുശേഷം ശുദ്ധാത്മാവിന്റെ അനുഭവം സംഭവിച്ചു. ദിവസം തോറും അതിന്റെ ഘട്ടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കും.
ജ്ഞാനത്തെക്കുറിച്ച് ലോകത്തിൽ കാഴ്ചപ്പാട് തന്നെ ആത്മാ നുഭവമാണ്. നിങ്ങൾ ശുദ്ധാത്മാവാണെന്ന് നിങ്ങൾ അനുഭവിച്ചു. കഴിഞ്ഞു. ആ വസ്തുത പൂർണ്ണമാണ്. ഇപ്പോൾ മുതൽ ഈ അനു ഭവം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കും. അവസാനം കേവലജ്ഞാ നത്തിൽ (absolute state) എത്തിച്ചേരും. കേവലജ്ഞാനം പരി പൂർണ്ണാവസ്ഥയാണ്; പൂർണ്ണാനുഭവം. ഇപ്പോൾ നിങ്ങളുടെ അനു ഭവം ഭാഗികം മാത്രമാണ്.