________________
ഞാൻ ആരാണ്
64
നിങ്ങൾ അവിടെ സ്വാഭാവികമായി ജന്മമെടുത്താലേ നിങ്ങൾക്ക വിടെ എത്താനാവൂ. മഹാവിദേഹക്ഷേത്രത്തിന് അനുയോജ്യമായ ഗുണങ്ങൾ നിങ്ങൾ നേടിയെടുക്കുകയാണെങ്കിൽ നിങ്ങൾക്കവിടെ ജന്മമെടുക്കാനാവും.
ഇവിടെ ഈ ഭാരതക്ഷേത്രത്തിൽ (നമ്മുടെ ലോകം) കഴിഞ്ഞ 2500 വർഷമായി തീർത്ഥങ്കരന്മാർ ജന്മമെടുക്കാതായിരിക്കുന്നു. തീർത്ഥങ്കരന്മാർക്ക് കേവലജ്ഞാനമുണ്ട് (Absolute Knowledge). മഹാവിദേഹക്ഷേത്രത്തിൽ തീർത്ഥങ്കരന്മാർ എല്ലാ കാലത്തും ജനിക്കുന്നു.
നമ്മുടെ ലോകത്ത് 18-ാം തീർത്ഥങ്കരൻ ഉണ്ടായിരുന്നു കാലം മുതൽ സിമന്ദർ സ്വാമി ഉണ്ടായിരുന്നു. എല്ലാ തീർത്ഥങ്കരന്മാരും അദ്ദേഹത്തെ ആദരിക്കുകയും അദ്ദേഹത്തെ പിന്താങ്ങുകയും ചെയ്തിരുന്നു. ഈ ആദരവു കാരണമാണ് നാമിന്ന് അദ്ദേഹ ത്തിന്റെ അനുഗ്രഹത്തിന് പാത്രമായിരിക്കുന്നത്. അതുകൊണ്ടാണ് ഇവിടെ ചെയ്യുന്ന കർമ്മം അദ്ദേഹത്തിനാണ് എന്ന പോലെ മുന്നോട്ടു പോകുന്നത്. വാസ്തവത്തിൽ ഇപ്പോൾ മഹാവിദേഹ ക്ഷേത്രത്തിൽ ഇരുപത് തീർത്ഥങ്കരന്മാർ ഉണ്ട്. എന്നാൽ അവരിൽ ഏറ്റവുമധികം എല്ലാവരാലും സ്വീകാര്യനായിരിക്കുന്നത് സിമന്ദർ സ്വാമിയാണ്. കണക്കു തീർക്കപ്പെട്ട പഴയ ജന്മങ്ങളിലെ ബന്ധ ങ്ങൾ കൊണ്ടാവാം ഇത്. വീതരാഗിക്ക് (രാഗദ്വേഷങ്ങൾ പൂർണ്ണ മായി തരണം ചെയ്ത ആൾ) പുതിയ കണക്കുകളോ കർമ്മങ്ങളോ ഉണ്ടാകുന്നില്ല. അവരുടെ മുൻകാല കണക്കുകളും കർമ്മങ്ങളും മാത്രം അടിഞ്ഞു കിടക്കുന്നു (being dissipated). എല്ലാ തീർത്ഥങ്കര ന്മാരും സിമന്ദർ സ്വാമിയെ സ്വീകരിച്ചിട്ടുണ്ടായിരുന്നു. നമ്മളും അങ്ങനെ ചെയ്താൽ നമുക്കതിൽനിന്നും നേട്ടമുണ്ടാകും.
ചോദ്യകർത്താവ്: അദ്ദേഹമിപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
ദാദാശ്രീ: അതെ. അദ്ദേഹം മഹാവിദേഹക്ഷേത്രത്തിൽ ജീവി ക്കുന്നു. അദ്ദേഹമിനിയും വളരെക്കാലം ജീവിക്കും. നമ്മളദ്ദേഹവു മായി ബന്ധം സ്ഥാപിച്ചാൽ മോക്ഷത്തിനായുള്ള നമ്മുടെ ശ്രമം പൂർത്തികരിക്കപ്പെടും.