________________
ഞാൻ ആരാണ്
ണയാണ് പ്രതീക്ഷിച്ച ആത്മീയഫലങ്ങൾക്ക് തടസ്സമായിത്തീരു ന്നത്.
അരിഹന്തുകളുടെ മഹാസന്ദേശങ്ങളെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും തെറ്റിദ്ധരിച്ചുകൊണ്ടേയിരിക്കുന്നു. അരിഹന്തുക്കൾ പരി പൂർണ്ണജ്ഞാനം നേടിയവരാണ്. അവർ മനുഷ്യരൂപത്തിൽതന്നെ ആന്തരിക ശത്രുക്കളായ കോപം, കാമം, ലോഭം, അഹങ്കാരം, ദ്വേഷം എന്നീ വികാരങ്ങളെ ജയിച്ചവരാണ്. മോക്ഷപ്രാപ്തിയിൽ അരിഹന്തുക്കൾ മനുഷ്യശരീരമുപേക്ഷിച്ച് സിദ്ധന്മാരായിത്തീ രുന്നു.
24 തീർത്ഥങ്കരന്മാരും ഈ ലോകം വിട്ട് സിദ്ധന്മാരായിരിക്കു ന്നു. അവർ ഇനിയൊരിക്കലും അരിഹന്തുകളായി തുടരുകയില്ല. അരിഹന്തുകലായിരുന്ന കാലത്ത്, ജ്ഞാനപ്രാപ്തിക്കുശേഷം അവർ പ്രഖ്യാപിച്ചു; ഈ കാലഘട്ടത്തിന്റെ പ്രത്യേകതകൊണ്ട് നമ്മുടെ ഗ്രഹത്തിൽ ഇനി തീർത്ഥങ്കരന്മാർ ഉണ്ടാവുകയില്ലെന്ന്. എന്നാൽ മനുഷ്യൻ, ഇപ്പോൾ നിലനിൽക്കുന്ന, മഹാവിദേഹക്ഷേ ത്രത്തിലെ തീർത്ഥങ്കരനെ കണ്ടുമുട്ടാൻ യത്നിക്കേണ്ടതാണ്. മഹാ വിദേഹക്ഷേത്രത്തിൽ തീർത്ഥങ്കരന്മാർ നിരന്തരം നിലനിൽക്കുന്നു. ജനങ്ങൾ ഭഗവാൻ മഹാവീരന്റെ സന്ദേശങ്ങൾ മറന്നിരിക്കുന്നു. അതുകൊണ്ട് അവർ ഭൂമിയിലെ അവസാനത്തെ തീർത്ഥങ്കരന്മാരെ വണങ്ങുന്നു. എന്നാൽ അവർ പ്രപഞ്ചത്തിലൊരിടത്തും ഇപ്പോൾ മനുഷ്യരൂപത്തിൽ നിലനിൽക്കുന്നില്ല.
- എപ്പോഴാണ് നവ്കാർ മന്ത്രം ഫലം ചെയ്യുക? - “നമോ അരിഹന്താനം” എന്ന് ജനങ്ങൾ പറയുമ്പോൾ അതിന്റെ അർത്ഥം ഞാൻ അരിഹന്തുകളെ വണങ്ങുന്നു എന്നാണ്. അപ്പോൾ ജ ന ങ്ങൾ ചോദിക്കുന്നു "അരി ഹ • കൾ' എവിടെയാണെന്ന്. ഞാനവരോട് പറയുന്നു; "സിമന്തർ സ്വാമിയെ ആരാധിക്കൂ. അദ്ദേഹം ഇപ്പോൾ ഈ പ്രപഞ്ചത്തെ ഭരിക്കുന്ന അരി ഹന്താണ്. ജനങ്ങൾക്ക് ആത്മീയലാഭമുണ്ടാകാൻ പ്രപഞ്ചത്തിൽ ഒരു അരിഹന്ത് ഉണ്ടായിരിക്കണം. "നമോ അരിഹന്താനം' എന്നതി നർത്ഥം പ്രപഞ്ചത്തിലെവിടെയായാലും ഞാൻ അരിഹന്തുക്കളെ