________________
ഞാൻ ആരാണ്
കയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തികഞ്ഞ ഗ്യാരണ്ടിയോടും ഉറപ്പോടും ഞാൻ പറയുന്നു; അദ്ദേഹം എന്നിൽ വെളിപ്പെട്ടിരിക്കുന്നുവെന്ന്.
അപ്പോൾ ആരാണീ സംസാരിക്കുന്ന ആൾ? ഒരു "ടേപ് റെക്കോഡർ' ആണ് ഈ സംസാരിക്കുന്നത്. ദാദാ ഭഗവാന് സംഭാ ഷണമില്ല. ടേപ് റെക്കോഡിന്റെ മീഡിയമായി ഈ പട്ടേലാണ് സംസാരിക്കുന്നത്. പട്ടേലും ദാദാ ഭഗവാനും വേർപിരിഞ്ഞു കഴി ഞ്ഞാൽ പിന്നെ “ഞാൻ സംസാരിക്കുന്നു” എന്നു പറയാൻ ഒരു അഹമില്ല. "ടേപ് റെക്കോഡർ' സംസാരിക്കുന്നു. "ഞാൻ' നിരീക്ഷ കനും അറിയുന്ന ആളുമായി ഇരിക്കുന്നു. നിങ്ങളിലും ടേപ് റെക്കോഡർ തന്നെയാണ് സംസാരിക്കുന്നത്. എന്നാൽ നിങ്ങൾ വിചാരിക്കുന്നു; "ഞാൻ സംസാരിക്കുന്നു.' ആ വിശ്വാസംമൂലം നിങ്ങളിൽ തെറ്റായ അഹങ്കാരമുണരുന്നു. എനിക്കും എന്റെ അക ത്തുള്ള ദാദാ ഭഗവാനെ വണങ്ങേണ്ടുതുണ്ട്. ദാദാ ഭഗവാനും ഞാനും വേറിട്ട് സ്ഥിതി ചെയ്യുന്നു. ഞങ്ങൾ പരസ്പരം ഒരു അയൽബന്ധമാണ് പങ്കുവെക്കുന്നത്. ജനങ്ങൾ വിചാരിക്കുന്നത് എന്റെ ഈ ശരീരമാണ് ദാദാ ഭഗവാൻ എന്നാണ്. അല്ല; എങ്ങനെ യാണ് ഈ ഭ്രദനിലെ പട്ടേൽ ദാദാ ഭഗവാനാവുക?
| (11) ആരാണ് സിമന്ദർ സ്വാമി? ശ്രീ സിമന്ദർ സ്വാമി - ഇപ്പോഴത്തെ തീർത്ഥങ്കരൻ ചോദ്യകർത്താവ്: ആരാണ് സിമന്ദർ സ്വാമി? ഇത് ഞങ്ങൾക്ക് വിശദീകരിച്ചു തരൂ.
ദാദാശ്രീ: സിമന്ദർ സ്വാമി ഒരു തീർത്ഥങ്കരനാണ്. ഇപ്പോൾ അദ്ദേഹം മഹാവിദേഹക്ഷേത്രം എന്നറിയപ്പെടുന്ന മറ്റൊരു സ്ഥാനത്ത് വസിക്കുന്നു. മുൻകാല തീർത്ഥങ്കരന്മാരായ ഭഗവാന്മാ രായ മഹാവീരൻ, ഋഷഭദേവൻ എന്നിവരെപ്പോലം, ഇപ്പോഴത്തെ തീർത്ഥങ്കരനാണ് സിമന്ദർ സ്വാമി.
ഭഗവാൻ മഹാവീരൻ നമ്മോട് എല്ലാം പറഞ്ഞു തന്നിട്ടുണ്ട്. പക്ഷെ ജനങ്ങൾ അദ്ദേഹത്തിന്റെ സന്ദേശങ്ങൾ മുഴുവൻ തെറ്റി ദ്ധരിച്ചാൽ എന്തുചെയ്യാനാവും? കഷ്ടത്തിന് ഈ തെറ്റിദ്ധാര