________________
ഞാൻ ആരാണ്
ദാദാശീ: ഞാൻ മുഴു വനായി തിരിച്ചറിഞ്ഞിട്ടുണ്ട് (understood). പക്ഷെ ഞാനതുമുഴുവൻ അറിഞ്ഞിട്ടില്ല (not known). ഞാനതുമുഴുവൻ അറിഞ്ഞാൽ ഞാൻ കേവലജ്ഞാനത്തിലെത്തി എന്നു പറയും. ഞാനതു മുഴുവൻ തിരിച്ചറിഞ്ഞിരിക്കുന്നു എന്നത് കേവലദർശനമാണ്.
പതിനാലു ലോകങ്ങളുടെയും ഭഗവാൻ
ഇവിടെ വെളിവാക്കപ്പെട്ടിരിക്കുന്നു. ചോദ്യകർത്താവ്: ആരെ ഉദ്ദേശിച്ചാണ് അങ്ങ് "ദാദാ ഭഗവാൻ' എന്ന വാക്ക് ഉപയോഗിക്കുന്നത്?
ദാദാശ്രീഃ ദാദാ ഭഗവാനെ ഉദ്ദേശിച്ച്. എന്നെ ഉദ്ദേശിച്ചല്ല. ഞാനൊരു ജ്ഞാനിപുരുഷനാണ്.
ചോദ്യകർത്താവ്: ഏത് ഭഗവാൻ? ദാദാശ്രീഃ എനിക്കകത്ത് വെളിപ്പെട്ടിരിക്കുന്നതാണ് ദാദാ ഭഗ വാൻ. അദ്ദേഹം പതിനാലു ലോകങ്ങളുടെയും ഭഗവാനാണ്. അദ്ദേഹം നിങ്ങളുടെ ഉള്ളിലുമുണ്ട്. പക്ഷെ നിങ്ങൾക്കദ്ദേഹം ഇതു വരെ വെളിപ്പെട്ടിട്ടില്ല. ഇവിടെ എന്റെ ഉള്ളിൽ അദ്ദേഹം പൂർണ്ണ മായും വെളിവായിരിക്കുന്നു. ആ വെളിപ്പെടൽ നിങ്ങൾക്ക് ആത്മീയ ഫലങ്ങൾ നൽകും. അദ്ദേഹത്തിന്റെ പേര് വെറുതെ ഒന്നു പറയുന്നതുപോലും നിങ്ങൾക്ക് നേട്ടമുണ്ടാകും. യഥാർത്ഥ ബോധത്തോടെ നിങ്ങളദ്ദേഹത്തിന്റെ പേരു പറയുമ്പോൾ വലിയ നേട്ടങ്ങളുണ്ടാവും. ലൗകികമായ തടസ്സങ്ങളും കഷ്ടതകളും നീങ്ങിപ്പോകും. ലൗകിക കാര്യങ്ങളിൽ നിങ്ങൾ ആർത്തി കാണി ക്കരുത്. കാരണം ആർത്തിക്കൊരവസാനമില്ല. നിങ്ങൾക്ക് മനസ്സി ലായോ ആരാണ് ദാദാ ഭഗവാനെന്ന്?
- നിങ്ങൾ കണ്ണുകൊണ്ടു കാണുന്നത് ദാദാ ഭഗവാനെയല്ല. നിങ്ങ ളുടെ മുമ്പിൽ നിൽക്കുന്ന വ്യക്തി ദാദാ ഭഗവാനാണെന്ന് നിങ്ങൾ വിചാരിച്ചേക്കാം. അല്ല. നിങ്ങൾ കാണുന്നത് ഭദ്രൻ ഗ്രാമത്തിലെ ഒരു പട്ടേലിനെയാണ്. “ഞാൻ” ഒരു ജ്ഞാനിപുരുഷനാണ്. ദാദാ ഭഗവാൻ എന്റെ ഉള്ളിൽ വസിക്കുന്നു. എന്നിലദ്ദേഹം പൂർണ്ണമായും വെളിപ്പെട്ടിരിക്കുന്നു. പതിനാലു ലോകങ്ങളുടെയും ഭഗവാൻ എനി ക്കുള്ളിൽ പ്രകടമായിരിക്കുന്നു. ഞാനദ്ദേഹത്തെ സ്വയം കാണു