________________
ഞാൻ ആരാണ്
ഞാനവരോട് ഈ ലോകത്തിന് ഒരു ആരംഭമുണ്ടോ എന്നു ചോദി ച്ചു. അവരുണ്ടെന്നു പറഞ്ഞു. ഒരു സൃഷ്ടാവുണ്ടെങ്കിൽ ഒരു തുട ക്കമുണ്ടാവണം. അപ്പോൾ ഒരവസാനവുമുണ്ടാവണം. വാസ്തവ ത്തിൽ ഈ ലോകം അനാദിയും അനന്തവുമാണ്. (ആരംഭവും അവസാനവുമില്ല). അനന്തമില്ലാതെ ഈ ലോകം മുന്നോട്ടു പോയി ക്കൊണ്ടിരിക്കുന്നു. ആരംഭമില്ലെങ്കിൽ സൃഷ്ടാവുമില്ല.
- ദൈവത്തിന്റെ യഥാർത്ഥ മേൽവിലാസം - അപ്പോൾ ഈ ശാസ്ത്രജ്ഞർ എന്നോടു ചോദിച്ചു, അപ്പോൾ ഇതിന്റെ അർത്ഥം ദൈവമില്ല എന്നാണോ എന്ന്. ഞാനവരോട് പറഞ്ഞു ദൈവമില്ലെങ്കിൽ വേദനയുടെയോ സന്തോഷത്തിന്റെയോ ഒരനുഭവവും ഒരാൾക്കും ഈ ലോകത്തിലുണ്ടാവില്ലെന്ന്. അതു കൊണ്ട് ദൈവം തീർച്ചയായും നിലനിൽക്കുന്നുണ്ട്. അപ്പോൾ അവർ എവിടെയാണ് ദൈവം വസിക്കുന്നതെന്ന് ചോദിച്ചു. ഞാനവരോട് അവരെന്തു കരുതുന്നു എന്നു ചോദിച്ചു. അവർ ആകാശത്തേക്ക് കൈ ചൂണ്ടി. ഞാനവരോട് ശരിയായി അദ്ദേ ഹത്തെ കാണാവുന്നസ്ഥലം ചോദിച്ചു. എന്താണ് അദ്ദേഹത്തിന്റെ ശരിയായ മേൽവിലാസം? അദ്ദേഹത്തിന് ഒരു കത്തയക്കാനാ വുമോ? അവർക്കറിയില്ല. ഞാനവരോട് പറഞ്ഞു. ശരിക്കും ആരും മോളിലില്ല. ഞാൻ സ്വയം അവിടെ പോയി പരിശോധിച്ചതാണ്; എല്ലാവരും ദൈവം മുകളിൽ വസിക്കുന്നു എന്നു പറയുന്നതുകൊ
ണ്ട്. ഞാനവിടെ ദൈവത്തെ അന്വേഷിച്ചു. പക്ഷെ ആരും അവിടെ മുകളിലില്ല. തുറന്ന വിശാലമായ ആകാശം മാത്രം! ആരും അവിടെ വസിക്കുന്നില്ല! അവരെന്നോട് ദൈവത്തിന്റെ ശരിയായ മേൽവി ലാസം ചോദിച്ചപ്പോൾ ഞാനവരോട് ഇത് എഴുതിയെടുക്കാൻ പറ
ഞ്ഞു. “കാണുന്നതും കാണാനാവാത്തതുമായ എല്ലാ ജീവിക ളിലും ദൈവമുണ്ട്”. സൃഷ്ടിയിലല്ല.
ഈ റെക്കോഡ് പ്ലേയർ ഒരു മനുഷ്യനിർമ്മിത സൃഷ്ടിയാണ്. മനുഷ്യനിർമ്മിത വസ്തുക്കളിലൊന്നും ദൈവം വസിക്കുന്നില്ല.
ദൈവം പ്രകൃതിയിലാണ് വസിക്കുന്നത്. പ്രകൃതിനിർമ്മിതമായ എല്ലാ വസ്തുക്കളിലും ദൈവമുണ്ട്. അതുകൊണ്ട് ദൃശ്യവും അദ്യ ശ്യവുമായ എല്ലാ ജീവികളിലും ദൈവമുണ്ട്. എനിക്കും നിങ്ങൾക്കു