________________
ഞാൻ ആരാണ്
നല്ലത് ഒരാൾക്ക് തന്റെ ഭാര്യയോടുകൂടെയുള്ള മോക്ഷമാണ്. ചുരു ങ്ങിയത്, നിങ്ങൾക്കവളുടെ പാചകത്തിന്റെ രുചി ആസ്വദിക്കാ മല്ലൊ; ഇടയ്ക്കവൾ പരിഹസിച്ചേക്കാമെങ്കിലും! പരിഹസിക്കപ്പെ ട്ടാലും അത്തരം മോക്ഷമാണ് കൂടുതൽ മെച്ചം.
അപ്പോൾ ആരാണ് ദൈവത്തെ ഉണ്ടാക്കിയത്? - ദൈവമാണ് വാസ്തവത്തിൽ സൃഷ്ടാവ് എന്ന് നാം പറയുക യാണെങ്കിൽ, അടുത്ത യുക്തിസഹമായ ചോദ്യം ഇതായിരിക്കും. “അപ്പോൾ ആരാണ് ദൈവത്തെ ഉണ്ടാക്കിയത്?' ഇതേപോലെ ധാരാളം വ്യത്യസ്ത ചോദ്യങ്ങൾ ഉയരും. ജനങ്ങളോട് വന്ന് പറ യുന്നു; "ഞങ്ങൾ കരുതുന്നു ദൈവമാണ് ഇവിടെ പ്രവൃത്തി ചെയ്യുന്ന ആളെന്ന്. പക്ഷെ അങ്ങു പറയുന്നു, അതങ്ങനെയല്ല എന്ന്. പക്ഷെ ഞങ്ങൾക്കത് സ്വീകരിക്കുവാൻ വിഷമമാണ്.' അപ്പോൾ ഞാൻ പറയും "ഞാൻ ദൈവമാണ് എല്ലാത്തിന്റെയും കർത്താവ് എന്ന് സ്വീകരിച്ചാൽ ആര് ഈ ദൈവത്തെ ഉണ്ടാക്കി? ഇത്രയും പറഞ്ഞു തരൂ, ആരീ ലോകസൃഷ്ടാവിനെ സൃഷ്ടിച്ചു?' ഇത് വെറും ലളിതമായ യുക്തിയാണ്. ഒരു സൃഷ്ടാവുണ്ടെങ്കിൽ ആ സൃഷ്ടാവിന് വേറൊരു സൃഷ്ടാവുണ്ടാവണം. ഇതിനൊരന്ത്യ മുണ്ടാവില്ല. അതുകൊണ്ട് അത്തരം കാര്യങ്ങൾ വാസ്തവത്തിൽ സത്യമല്ല.
ഈ ലോകത്തിന് ആദ്യാവസാനങ്ങൾ ഇല്ല ഇതൊക്കെ ആരും സൃഷ്ടിക്കാതെ ഉണ്ടായിട്ടുള്ളതാണ്. ആരും ഇത് സൃഷ്ടിച്ചില്ല. ആരും സൃഷ്ടിച്ചതല്ലെങ്കിൽ പിന്നെ അതിനെക്കുറിച്ച് ആരോടാണ് നാമന്വേഷിക്കുക? ഞാനും അന്വേ ഷിക്കുകയായിരുന്നു. ആരാണീ നരകതുല്യമായ കോലാഹലം സൃഷ്ടിച്ച് അതിന്റെ ബാധ്യതയേറ്റെടുത്തിരിക്കുന്നതെന്ന്. ഞാനെ ല്ലായിടത്തും അയാളെ അന്വേഷിച്ചു. പക്ഷെ ഒരിക്കലും ഒരിടത്തും അദ്ദേഹത്തെ കണ്ടെത്തിയില്ല.
ഞാനീ ശാസ്ത്രജ്ഞരോട് പറഞ്ഞു ദൈവമാണീ ലോകം സൃഷ്ടിച്ചത് എന്നതിന് അവർക്കു കിട്ടിയ തെളിവുകൾ എന്നോട് ചർച്ച ചെയ്യണമെന്ന്. ഞാനവരോട് ഇത് ഏതു വർഷമാണ് സൃഷ്ടിച്ചതെന്നു ചോദിച്ചു. അവരൊരു ശൂന്യത വരച്ചു. പിന്നീട്