________________
ഞാൻ ആരാണ്
മിടയിൽ എണ്ണമറ്റ അദൃശ്യജീവികളുണ്ട്. അവയെ ഒരു മൈക്രോ
കോപ്പിലൂടെപ്പോലും കാണാനായെന്നു വരില്ല. ദൈവം അവയി ലൊക്കെ വസിക്കുന്നു. അപ്പോൾ ദൈവം എന്തു ചെയ്യുന്നു? എല്ലാ ജീവികൾക്കും പ്രകാശം നൽകുക മാത്രമാണ് അദ്ദേഹം ചെയ്യു ന്നത്. ആ പ്രകാശം എങ്ങനെ ഉപയോഗപ്പെടുത്തണം എന്നുള്ളത് ഓരോ വ്യക്തിയുടേയും കാര്യമാണ്. ദാനം നൽകുന്നതുപോലെ യുള്ള സത്കർമ്മങ്ങളും കളവും വഞ്ചനയുംപോലെയുള്ള ദുഷ്പ്ര വർത്തികളും ഒരാൾ ചെയ്യുന്നത് തന്റെ സ്വന്തം ഉത്തരവാദിത്ത്വത്തി ലാണ്. നിങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ ഏതുദ്ദേശത്തിനും ഈ പ്രകാശത്തെ ഉപയോഗിക്കാൻ നിങ്ങൾ സ്വതന്ത്രരാണ്.
ലോകം സ്വയം ഒരു ഉത്തരം കിട്ടാ പ്രശ്നമാണ് - “ലോകം സ്വയം ഒരു ഉത്തരം കിട്ടാ പ്രശ്നമാണ്.” അത് സ്വയം ഉത്തരമില്ലാ പ്രശ്നമായിരിക്കുന്നു. ഈ പ്രശ്നം ദൈവമുണ്ടാക്കിയ തല്ല. ഈ പ്രശ്നം ദൈവമുണ്ടാക്കിയതാണെങ്കിൽ ഈ ലോക ത്തിന്റെ മുഴുവൻ വിഷമങ്ങൾക്കും ഉത്തരവാദിയായി നമുക്കദ്ദേ ഹത്തെ കണക്കാക്കാം. നമുക്കദ്ദേഹത്തോട് ചോദിക്കാം, എന്തിനാ ണദ്ദേഹം ജനങ്ങളെ കഷ്ടപ്പെടുത്തുന്നതെന്ന്. പക്ഷെ ദൈവമല്ല. ഈ ഉത്തരംകിട്ടാപ്രശ്നം സൃഷ്ടിച്ചത്. ദൈവം ദൈവമാണ്. അന തമായ ആനന്ദാവസ്ഥയാണ് ദൈവം. നമ്മുടെ അജ്ഞതകൊ ണ്ടാണ് നാമദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത്. അത് നമ്മുടെ തെറ്റാ ണ്. അതുകൊണ്ടാണീ ലോകം സ്വയം പ്രശ്നമായിത്തീർന്നിരിക്കു ന്നത്. ഈ പ്രശ്നം ആരും ഉണ്ടാക്കിയതല്ല.
ഇപ്പോൾ ഒരാൾ "ചന്ദുലാലിന് വിവരമില്ല' എന്നു പറഞ്ഞാൽ അതൊരു പ്രശ്നമായിത്തീരില്ലേ?
ചോദ്യകർത്താവ്: ഉവ്, അങ്ങനെ സംഭവിക്കും. ദാദാശീ: ഇപ്പോൾ ഒരാളെന്നെ കളിയാക്കുകയാണെങ്കിൽ അതെന്നെ ബാധിക്കില്ല. എന്നാൽ നിങ്ങൾ പ്രശ്നബാധിതരാകു ന്നു. കാരണം നിങ്ങൾ ബന്ധിതരാണ്. അജ്ഞതയുടെ കയറുകൾ നിങ്ങളെ ബന്ധിച്ചിരിക്കുന്നു. അജ്ഞതയുടെ കൈകൾ നിങ്ങളെ ബന്ധിച്ചിരിക്കുന്നു.