________________
ഞാൻ ആരാണ്
21
ചോദ്യകർത്താവ്. അപ്പോൾ എങ്ങനെയാണ് ഈ പ്രശ്ന ത്തിന് പരിഹാരം കണ്ടെത്തുക?
ദാദാശ്രീഃ ഈ പ്രശ്നപരിഹാരത്തിന് രണ്ട് കാഴ്ചപ്പാടുകളുണ്ട്. ഒന്ന് ആപേക്ഷികവും രണ്ടാമത്തേത് യഥാർത്ഥവും. യഥാർത്ഥം സ്ഥിരമാണ്. ആപേക്ഷികം താൽക്കാലികവും ആപേക്ഷികമായ തെല്ലാം താൽക്കാലിക ഒത്തുതീർപ്പുകളാണ്. എന്നാൽ നിങ്ങൾ സ്ഥിരമാണ്. ഒരിക്കൽ എന്താണ് സ്ഥിരമെന്നു നിങ്ങളറിഞ്ഞാൽ പ്രശ്നം തീർന്നു. ഇക്കാണുന്ന സന്യാസികൾക്കും ദൈവാന്വേഷി കൾക്കുമൊന്നും പ്രശ്നം പരിഹരിക്കാനായിട്ടില്ല. പകരം അവർ സ്വയം കൂടുതൽ കുരുക്കുകളിൽ കുടുങ്ങിയിരിക്കുന്നു. ഈ പ്രശ്ന പരിഹാരത്തിന് ഞാൻ നിങ്ങളെ സഹായിക്കാം. വെറും ഒരു മണി ക്കൂർകൊണ്ട്. എനിക്കത് നിങ്ങൾക്ക് വേണ്ടി ചെയ്തുതരാനാവും. അതിനുശേഷം ഈ പ്രശ്നമൊരിക്കലും വീണ്ടുമുയരുകയില്ല.
ഈ ലോകം യഥാർത്ഥത്തിലെന്താണെന്ന് നിങ്ങളറിയുകയേ വേണ്ടൂ. അതിനുശേഷം നിങ്ങൾക്കൊന്നും ഓർമ്മിക്കേണ്ടതായി വരില്ല. ഒരു വട്ടം മനസ്സിലാക്കൂ. ഇതെങ്ങനെ നിലവിൽ വന്നു? ആരാണ് ദൈവം? ആരാണീ ലോകം നടത്തിക്കൊണ്ടു പോകു ന്നത്? ഇതൊക്കെ എന്തുമായി ബന്ധപ്പെട്ടതാണ്? എന്താണ് നമ്മുടെ യഥാർത്ഥ സ്വരൂപം? ഇതിന്റെയൊക്കെ ഉത്തരമറിഞ്ഞാൽ പ്രശ്നമെന്നേക്കുമായി പരിഹരിക്കപ്പെടും.
ശാസ്ത്രീയ സാഹചര്യത്തെളിവുകൾ (Scientific Circumstancial Evidence)
നമുക്കീ ചർച്ച തുടരാം. നിങ്ങൾക്ക് ഉത്തരം ആവശ്യമുള്ള ഏതു ചോദ്യവും ചോദീക്കൂ.
ചോദ്യകർത്താവ്: എനിക്കീ "ശാസ്ത്രീയ സാഹചര്യത്തെളിവു കൾ' മനസ്സിലായില്ല.
ദാദ്രശ്രീ: ഇതിന്റെ എല്ലാറ്റിന്റേയും അടിസ്ഥാനം ശാസ്ത്രീയ സാഹചര്യത്തെളിവുകളാണ്. അതില്ലാതെ ഈ ലോകത്തിൽ ഒരു പരമാണുവിനുപോലും മാറാനാവില്ല. നിങ്ങളുച്ചഭക്ഷണത്തിനിരി ക്കുമ്പോൾ നിങ്ങൾക്കറിയുമോ എന്താണ് വിളമ്പപ്പെടാൻ പോകു ന്നതെന്ന്? പാചകക്കാരനുപോലുമറിയല്ല നാളെ അയാളെന്ത്