________________
ഞാൻ ആരാണ്
പാചകം ചെയ്യുമെന്ന്. നിങ്ങൾ എത്രമാത്രം ഭക്ഷണം അകത്താക്കു മെന്ന്, അതും ഏറ്റവും ചെറിയ അളവുവരെ വളരെ കൃത്യമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇതിനെയെല്ലാം ഒന്നിച്ചുകൊണ്ടുവന്ന് ഇതൊക്കെ സംഭവിപ്പിക്കുന്നത് എന്താണ്? അതൊരത്ഭുതമാണ്.
എന്തടിസ്ഥാനത്തിലാണ് നിങ്ങളും ഞാനുമായുള്ള ഈ കണ്ടു മുട്ടൽ? അതൊക്കെ ശാസ്ത്രീയ സാഹചര്യത്തെളിവുകളെമാത്രം പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നു. വളരെ സൂക്ഷ്മവും മനസ്സിലാ ക്കാനാവാത്തതുമായ കാരണങ്ങൾ ഈ കണ്ടുമുട്ടലിന് പിന്നിലു ണ്ട്. ഈ കാരണങ്ങൾ എന്താണെന്ന് കണ്ടുപിടിക്കൂ.
ചോദ്യകർത്താവ്: എങ്ങനെയാണ് ഞങ്ങളീ കാരണങ്ങൾ കണ്ടുപിടിക്കുക?
ദാദാശ്രീ: നിങ്ങളിവിടെ സത്സംഗത്തിനു വന്നപ്പോൾ നിങ്ങൾ വിശ്വസിച്ചു “ഞാനിന്നിവിടെ വന്നു” എന്ന്. അത് നിങ്ങളുടെ തെറ്റായ വിശ്വാസവും അഹംബോധവുമാണ്. “ഞാൻ വന്നു, എന്തെ ഇന്നലെ വന്നില്ല എന്നു ചോദിച്ചാൽ നിങ്ങൾ നിങ്ങൾ നിങ്ങളുടെ കാലിലേക്ക് വിരൽ ചൂണ്ടും, ഇതിൽനിന്നും ഞാനെ ന്താണ് മനസ്സിലാക്കേണ്ടത്?
ചോദ്യകർത്താവ്: എന്റെ കാലിന് വേദനയായിരുന്നുവെന്ന്. ദാദാശ്രീ: അതെ. നിങ്ങളുടെ കാലിന് വേദനയായിരുന്നു. നിങ്ങൾ നിങ്ങളുടെ കാലിനെ കുറ്റം പറയുന്നു. അപ്പോൾ നിങ്ങ ളുടെ കാലിന് വേദനയായിരുന്നെങ്കിൽ നിങ്ങളുടെ കാലാണോ നിങ്ങളെ കൊണ്ടു വന്നത് അതോ നിങ്ങൾ സ്വയം വന്നോ?
ചോദ്യകർത്താവ്: ഇവിടെ വരുക എന്നത് എന്റെ ആഗ്രഹമാ യിരുന്നു. അതുകൊണ്ടാണ് ഞാനിവിടെ വന്നത്.
ദാദാശീ: അതെ. നിങ്ങളുടെ ആഗ്രഹംകൊണ്ടാണ് നിങ്ങൾ വന്നത്. എന്നാൽ നിങ്ങളുടെ കാലിനും മറ്റെല്ലാറ്റിനും നല്ല അവ സ്ഥയായതുകൊണ്ടാണ് നിങ്ങൾ ഇവിടെ എത്തിയത്. നിങ്ങളുടെ കാലുകൾ ശരിയായി പ്രവർത്തിക്കുന്നില്ലായിരുന്നെങ്കിൽ നിങ്ങളി വിടെ വരുമായിരുന്നോ?