________________
ഞാൻ ആരാണ്
ചോദ്യകർത്താവ്: അപ്പോൾ എനിക്ക് വരാൻ കഴിയുമായിരു
ന്നില്ല.
ദാദാശ്രീ: അപ്പോൾ നിങ്ങൾ നിങ്ങളുടെ ഇഷ്ടപ്രകാരമാണോ വന്നത്? ഉദാഹരണത്തിന്, കാല് തളർന്ന ഒരാൾ കാളവണ്ടിയിൽ ഇവിടെ വരുന്നു. അയാൾ പറയും "ഞാൻ വന്നു.' എന്നാൽ "നിങ്ങ ളുടെ കാലു തളർന്നതാണല്ലോ, പിന്നെ എങ്ങനെ വരാൻ പറ്റി?” എന്നു നാം ചോദിച്ചാലും അയാളുറപ്പിച്ചു പറയും "അയാൾ വന്നു' എന്ന്. എന്നാൽ ഞാനയാളോട് "നിങ്ങൾ വന്നോ അതോ കാള വണ്ടി നിങ്ങളെ കൊണ്ടു വന്നോ?' എന്നു ചോദിച്ചാൽ അയാൾ പറയും "കാളവണ്ടി എന്നെ ഇവിടെ കൊണ്ടുവന്നു' എന്ന്. അപ്പോൾ ഞാൻ അയാളോട് ചോദിക്കും "കാളവണ്ടി വന്നോ അതോ കാളകൾ വണ്ടി ഇവിടെ കൊണ്ടു വന്നോ?'
അതു കൊണ്ട് നിങ്ങളുടെ വിശ്വാസങ്ങൾ വാസ്തവ ത്തിൽനിന്നും വളരെ അകലെയാണ്. നിങ്ങൾക്കിവിടെ വരാനുള്ള കഴിവ് പല വ്യത്യസ്ത സാഹചര്യങ്ങളേയും ആശ്രയിച്ചിരിക്കുന്നു. നിങ്ങൾക്കിവിടെ വരാൻ കഴിയണമെങ്കിൽ ധാരാളം സാഹചര്യ ങ്ങൾ ശരിയും കൃത്യവുമായിരിക്കണം.
- നിങ്ങൾക്കൊരു തലകുത്തുണ്ടെങ്കിൽ സമയത്തെത്തിയാലും നിങ്ങൾക്ക് തിരിച്ചു പോകേണ്ടി വരും. നിങ്ങൾ സ്വതന്ത്രമായി നിങ്ങളുടെ ഇച്ഛയ്ക്ക് ഇവിടെ വന്നതാണെങ്കിൽ തലകുത്തിന് നിങ്ങളെ ഇവിടെ ഇരിക്കുന്നതിൽ എങ്ങനെയെങ്കിലും സ്വാധീനി ക്കാനാവുമോ? അതല്ലെങ്കിൽ നിങ്ങളിങ്ങോട്ടു വരുന്നു. വഴിക്ക് ഒരു കൂട്ടുകാരനെ കണ്ടുമുട്ടി. അയാൾ അയാളുടെ കൂടെച്ചെല്ലാൻ നിങ്ങളെ നിർബന്ധിക്കുന്നു. അപ്പോൾ നിങ്ങൾക്ക് മടങ്ങിപ്പോകേ ണ്ടിവരും. അതുകൊണ്ട് അനവധി സാഹചര്യങ്ങൾ ഒത്തുചേർന്ന് ശരിയാവേണ്ടതുണ്ട്. ഒരു ഭാഗത്തുനിന്നും ഒരു തടസ്സങ്ങളുമില്ലെ ങ്കിലേ നിങ്ങൾക്ക് ഇവിടെ വരാൻ കഴിയൂ.
- സൗകര്യത്തിന്റെ തത്വം ഇതാണ് ശാസ്ത്രീയ സാഹചര്യത്തെളിവ് (Scientific Circumstantial Evidence). ധാരാളം സാഹചര്യങ്ങൾ ഒത്തുവ ന്നാലെ ഒരു സംഭവം നടക്കുന്നുള്ളു. പക്ഷെ നിങ്ങൾ അഹങ്കാര