________________
ഞാൻ ആരാണ്
പ
ത്തോടെ പറയുന്ന; "ഞാനെന്തു ചെയ്തു.' നന്നായി പരിണമിച്ച ഒരു കാര്യത്തിന്റെ ഉത്തരവാദിത്തം നിങ്ങളെറ്റെടുക്കുന്നു. നിങ്ങൾ വിചാരിച്ചപോലെ നടക്കാത്ത കാര്യത്തിന് നിങ്ങൾ മറ്റുള്ളവ രെയോ ദൗർഭാഗ്യത്തേയോ കുറ്റം പറയുന്നു. ചിലർ ദോഷസാഹച ര്യങ്ങളെ (Negative Circumstances) കുറ്റം പറയാറുണ്ട്. ഇല്ലേ?
ചോദ്യകർത്താവ്: ഉവ്വ്.
ദാദാശീ: പണം നേടുമ്പോൾ ഒരാൾ സ്വയം അഭിമാനിക്കുന്നു. പക്ഷെ നഷ്ടമാണുണ്ടാകുന്നതെങ്കിൽ അയാൾ അതിന് കാരണ ങ്ങൾ കണ്ടു പിടിക്കുന്നു. അല്ലെങ്കിൽ പറയും "ദൈവം എന്നോട് കോപത്തിലാണ്' എന്ന്.
ചോദ്യകർത്താവ്: അതു വളരെ സൗകര്യപ്രദമാണ്. ഒരു ക്ഷമാപണമാണ്. - ദാദാശ്രീ: അതെ, സൗകര്യപ്രദമാണ്. പക്ഷെ ഒരാളും ഒന്നിനും ദൈവത്തിൽ കുറ്റം ആരോപിക്കാൻ പാടില്ല. ഒരു വക്കീലിനേയോ മറ്റാരെയെങ്കിലുമോ കുറ്റം പറയാം. എങ്ങനെയാണ് നാം
ദൈവത്തെ കുറ്റം പറയുക? വക്കീലിന് കേസ് ഫയൽ ചെയ് നഷ്ടപരിഹാരം ആവശ്യപ്പെടാം. പക്ഷെ ഈ കേസ് ആരാണ് ഫയൽ ചെയ്യുക? ഇത്തരം കുറ്റാരോപണങ്ങൾ അടുത്ത ജന്മ ത്തിൽ അതിഭയങ്കര ബന്ധനങ്ങൾക്ക് കാരണമാവും. ആർക്കെ ങ്കിലും ദൈവത്തിൽ കുറ്റമാരോപിക്കാനാവുമോ?
ചോദ്യകർത്താവ്: ഇല്ല. ദാദാശീ: ചിലപ്പോൾ ആളുകൾ പലതരം ന്യായവാദങ്ങൾ കണ്ടുപിടിക്കും. സ്വന്തം തെറ്റുകുറ്റങ്ങളെ സ്വീകരിക്കുന്നതിൽനിന്ന് അങ്ങനെ ഒഴിവാക്കാൻ ശ്രമിക്കും. ഒരാൾ സ്വന്തം തെറ്റ് ഒരിക്കലും സമ്മതിക്കില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വിദേശി എന്നോട് ഒരി ക്കൽ പറഞ്ഞു; "എന്താണ് നിങ്ങൾ ഇന്ത്യക്കാർ സ്വന്തം തെറ്റുകൾ അഭിമാനപൂർവ്വം സ്വീകരിക്കാത്തത്?' ഞാൻ പറഞ്ഞു, "അതാണ് ഇന്ത്യൻ പ്രശ്നം. എല്ലാ പ്രശ്നങ്ങളിലും വലുത്; ഈ ഇന്ത്യൻ പ്രശ്നമാണ്.' നിങ്ങൾക്കതിന് ഉത്തരം കണ്ടെത്താനാവില്ല. ഇന്ത്യ ക്കാർ ഒരിക്കലും സ്വന്തം തെറ്റ് സമ്മതിക്കില്ല. പക്ഷെ നിങ്ങൾ വിദേ ശികൾ നിങ്ങളുടെ തെറ്റുകൾ സമ്മതിക്കുന്നതിൽ ദയാലുക്കളാണ്.