________________
ഞാൻ ആരാണ്
കർതൃത്വത്തിലെ വൈരുദ്ധ്യം
- (Constradiction in Doership) -- സംയോഗവും വിയോഗവും സ്വയം സംഭവിക്കുന്നതാണ്. (ഒരു സംഭവം നടക്കാൻ സാഹചര്യങ്ങൾ ഒത്തുവരുന്നതിനെ സംയോഗ മെന്നും സംഭവം നടക്കാതിരിക്കാൻ സാഹചര്യങ്ങൾ ഒത്തു വരുന്ന തിനെ വിയോഗമെന്നും പറഞ്ഞിരിക്കുന്നു).
- പക്ഷെ മനുഷ്യർ അഹംഭാവത്തോടെ ഉത്തരവാദിത്തം ഏറ്റെടു ക്കുന്നു. പണം ലഭിച്ചാൽ അയാൾ പറയും "ഞാൻ സമ്പാദിച്ചു. ' നഷ്ടപ്പെട്ടാലോ? എല്ലാ ആത്മവിശ്വാസവും പോയി. നിരാശയായി പറയുന്നു “ഞാനെന്തു ചെയ്യാനാണ്.'
ചോദ്യകർത്താവ്: ശരിയാണ്. ചിലപ്പോൾ ഇതുതന്നെ ഞാനും പറയുന്നു.
ദാദാശ്രീ: നിങ്ങളാണ് ചെയ്യുന്ന ആളെങ്കിൽ നിങ്ങൾക്കൊരി ക്കലും പറയാനാവില്ല "ഞാനെന്തു ചെയ്യാനാണ്?' എന്ന്. ഉദാഹര ണത്തിന് "ഖഡി' ഉണ്ടാക്കുന്ന കാര്യമെടുക്കാം. (ഒരു ഗുജറാത്തി ഭക്ഷണപദാർത്ഥമാണ് ഖഡി). ഖഡി നന്നായി നല്ല രുചിയൊക്കെ വന്നാൽ ഉണ്ടാക്കിയ ആൾ പറയും.. "ഞാനാണ് അതുണ്ടാക്കിയത്.' പാകം ചെയ്യുമ്പോൾ അതി കരിഞ്ഞാലോ? അവർ പറയും "ഞാനെന്ത് ചെയ്യാനാ? കുട്ടികളെന്നെ ശല്യം ചെയ്യുകയായിരുന്നു, അതല്ലെങ്കിൽ ഫോൺ തുടരെ അടിക്കുകയായിരുന്നു. തീ വളരെ കൂടുതലായിരന്നു എന്നൊക്കെ. എന്തിനാണീ ന്യായവാദങ്ങൾ. എനിക്കു മനസ്സിലായിട്ടുണ്ട് എല്ലാവരും ഇങ്ങനെയൊക്കെത്തന്നെ യാണ് പറയുക. രോഗിയുടെ രോഗം മാറിയാൽ ഡോക്ടർ പറയും "ഞാനവന്റെ ജീവൻ രക്ഷിച്ചു.' രോഗി മരിച്ചാലോ? അപ്പോൾ പറയും "ഞാനെന്തു ചെയ്യാനാണ്?' എന്തിനാണിത്തരം അടിസ്ഥാ നരഹിതമായ ഒരു താങ്ങുമില്ലാത്ത പ്രസ്താവനകൾ പറയുന്നത്?
നിങ്ങൾ ഉണർന്നോ അതോ നിങ്ങളുണർത്തപ്പെട്ടോ? രാവിലെ ഉണർന്നാൽ നിങ്ങൾ പറയും "ഞാനുണർന്നു.' നിങ്ങൾക്ക് നേരത്തെ ഉണരാൻ പറ്റി എന്ന് എന്തടിസ്ഥാനത്തി ലാണ് നിങ്ങൾ ചിന്തിക്കുന്നത്? രാത്രി ഉറങ്ങാൻ കഴിയാതിരിക്കു മ്പോൾ നിങ്ങൾ പറയുന്നു "എനിക്കുറങ്ങാൻ കഴിയുന്നില്ല.' ഉറക്ക