________________
ഞാൻ ആരാണ്
ത്തിനുമേൽ നിങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിൽ നിങ്ങൾക്കാവശ്യ മുള്ളപ്പോൾ ഉറങ്ങിക്കൂടെ? വാസ്തവത്തിൽ നിങ്ങൾക്കൊന്നിലും ഒരു നിയന്ത്രണവും സാധ്യമല്ല.
"ആരാണെന്നെ രാവിലെ ഉണർത്തിയത്' എന്നാരെങ്കിലും ചോദിച്ചാൽ ഞാൻ പറയും. അയാളുടെ ഉറക്കമാകുന്ന കർമ്മം തീർന്നു. അതുകൊണ്ട് ഉണർന്നു എന്ന്. അവന്റെ കർമ്മമാണവനെ ഉണർത്തിയത്.
ഇതിലൊക്കെ എത്രമാത്രം നിങ്ങളുടെ കൈപ്പിടിയിലുണ്ട് ?
നിങ്ങൾ, യഥാർത്ഥ നിങ്ങൾ, ഒരിക്കലും ഒന്നും തിന്നിട്ടില്ല. ചന്ദുലാൽ ആണ് ഭക്ഷണത്തിന്റെ ഉപഭോക്താവ്. നിങ്ങളൊന്നും ഇതുവരെ തിന്നിട്ടില്ല. എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നു നിങ്ങ ളാണ് തിന്നുന്നതെന്ന്. ചന്ദുലാലാണ് ഭക്ഷണം കഴിക്കുന്നതും ചന്ദുലാലാണ് വിസർജ്ജിക്കുന്നതും. നിങ്ങളൊരു കാരണവുമി ല്ലാതെ ഇതിൽ കുടുങ്ങിയിരിക്കുകയാണ്. നിങ്ങൾക്കിത് മനസ്സി ലായോ?
ചോദ്യകർത്താവ്: ദയവായി അതൊന്ന് വിശദീകരിച്ചു തരു. ദാദാശ്രീ: സ്വതന്ത്രമായി വിസർജ്ജനം ചെയ്യാനുള്ള മാനസിക കഴിവുമായി ഒരാളും ഇന്നേവരെ ജനിച്ചിട്ടില്ല. സ്വന്തം കുടലുകളെ നിയന്ത്രിക്കാനുള്ള കഴിവില്ലെങ്കിൽ പിന്നെ എന്തു കഴിവാണ് അയാൾക്കുണ്ടാവുക? മലബന്ധം വന്നാൽ ഇക്കാര്യം അയാൾക്കു മനസ്സിലാവും. ചില കാര്യങ്ങൾ അയാളുടെ ഇച്ഛക്കനുസരിച്ച് നട ക്കുമ്പോൾ അയാൾ വിചാരിക്കുന്നു അയാളാണ് എല്ലാം നടത്തുന്ന തെന്ന്.
ബറോഡയിൽ ഒരുകൂട്ടം ഡോക്ടർമാർക്കൊപ്പം ഞാൻ സത്സംഗം നടത്തി. ഞാനവരോട് പറഞ്ഞു. ഒരാൾക്ക് തന്റെ കുട ലിൽപോലും നിയന്ത്രണമില്ലെന്ന്. അവർ ഞട്ടിപ്പോയി. ഞാൻ തുടർന്നു “മലബന്ധം വരുമ്പോൾ നിങ്ങളിത് തിരിച്ചറിയും. അപ്പോൾ നിങ്ങൾക്ക് പുറമെനിന്ന് സഹായം വേണ്ടിവരും.' ആദ്യംതന്നെ നിങ്ങൾക്കിതിനുള്ള ശക്തിയില്ല. അതുകൊണ്ടാണ് നിങ്ങൾക്ക് സഹായം ആവശ്യമായി വരുന്നത്. അതുകൊണ്ട് ഇത് നിങ്ങളുടെ നിയന്ത ണ ത്തി ല ല്ല. നിങ്ങളുടെ തെറ്റായ