________________
ഞാൻ ആരാണ്
സംഭവിച്ചാൽ ആ വ്യക്തി ആ വഴി പിന്തുടരാതിരിക്കാൻ കാരണ ങ്ങൾ കണ്ടെത്തും. എന്നാൽ ഈ അക്രമമാർഗ്ഗത്തിലൂടെ, തീർച്ച യായും, ലൗകികജീവിതം നയിച്ചുകൊണ്ടുതന്നെ നിങ്ങൾക്ക് മോക്ഷത്തിലെത്തിച്ചേരാം. - ഇത് നിങ്ങളുടെ അവസാനത്തെ പാസ്പോർട്ട് ആണ്. ഇതിനു ശേഷം നിങ്ങൾക്കൊരിക്കലും ഇത്തരം പാസ്പോർട്ട് ലഭ്യമാവില്ല. കാരണം എല്ലാം അവസാനിച്ചിരിക്കും. അതിനുശേഷം ധർമ്മം (മ തം) മാത്രം നിലനിൽക്കും. ധർമ്മത്തിലൂടെ ഒരാൾക്ക് പുണ്യം നേടാനാവും. അങ്ങനെ കാര്യകാരണ ചക്രത്തിൽ വീണുപോവും. അതായത് പുണ്യത്തിന്റെ ഫലങ്ങൾ അടുത്ത ജന്മങ്ങളിൽ കൊയ്യാ നാവും. ആത്മീയമായി വഴി തെറ്റിപ്പോകാനുള്ള സാധ്യതകളുമേറെ യായിരിക്കും. എന്നെ കണ്ടെത്തുന്നവൻ അക്രമമാർഗ്ഗത്തിന് യോഗ്യനാണ് - ചോദ്യകർത്താവ്: ഈ ലളിതമാർഗ്ഗത്തിന് ഞങ്ങൾക്ക് ചില യോഗ്യതകൾ ആവശ്യമില്ലേ?
ദാദാശ്രീഃ ചിലരെന്നോട് ചോദിക്കുന്നു. "ഞാൻ ഈ അക്രമ ജ്ഞാനത്തിന് യോഗ്യനാണോ?' ഞാനവരോടു പറയുന്നു. “നിങ്ങൾ എന്നെ കണ്ടുമുട്ടിയതു തന്നെയാണ് നിങ്ങളുടെ യോഗ്യത.' ഈ കണ്ടുമുട്ടൽ ശാസ്ത്രീയ സാഹചര്യത്തെളിവുക ളുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് എന്നെ കണ്ടുമുട്ടുന്നവ രെല്ലാം യോഗ്യരാണ്. എന്നെ കണ്ടുമുട്ടാത്തവർ അയോഗ്യരാണ്. നിങ്ങൾ എന്നെ കണ്ടുമുട്ടിയതിനു പിന്നിലുള്ള കാരണമെന്താണ്? നിങ്ങളുടെ യോഗ്യത കാരണമാണ് നിങ്ങളെന്നെ കണ്ടുമുട്ടിയത്. എന്നിരുന്നാലും എന്നെ കണ്ടതിനുശേഷവും ഒരാൾ ആത്മ ജ്ഞാനം നേടുന്നില്ലെങ്കിൽ അതയാളുടെ തടസ്ഥകർമ്മങ്ങൾ അയാളുടെ പുരോഗതിയെ തടയുന്നതുകൊണ്ടാണ്.
അന്തിമ ലക്ഷ്യം ചോദ്യകർത്താവ്: ഇത് ഏതെങ്കിലും തരത്തിലുള്ള എളുപ്പ വഴിയാണോ?