________________
ഞാൻ ആരാണ്
ശുദ്ധീകരിക്കുന്നതു പോലെയാണ്. തീയിന്റെ ചൂടില്ലാതെ നിങ്ങൾക്കത് ചെയ്യാനാവില്ല.
ചോദ്യകർത്താവ്: ക്രമികമാർഗ്ഗത്തിലുള്ളതുപോലെ അക്രമ മാർഗ്ഗത്തിൽ നിയമങ്ങളുണ്ടോ?
ദാദാശ്രീ: ഇല്ല. നിയമങ്ങളെവിടെയുണ്ടോ, അത് ആപേക്ഷിക മായി കണക്കാക്കപ്പെടുന്നു. ഒരു പ്രത്യേക സ്ഥാനത്ത് ഒരു പ്രത്യേക രീതിയിൽ ഇരിക്കണമെന്ന നിയമം. ആപേക്ഷികമായിരി ക്കും. അക്രമമാർഗ്ഗത്തിൽ നിയമങ്ങളൊന്നുമില്ല. കഷ്ടം, ഇത്രയും ലളിതമായി ഒരു മാർഗ്ഗം മോക്ഷത്തിനായി ഉണ്ടായിട്ടും വളരെക്കു റച്ച് അന്വേഷകരെ ഇതിന്റെ നേട്ടം സ്വീകരിക്കാനെത്തുന്നുള്ളു.
ചോദ്യകർത്താവ്: ഒരു പരിശ്രമവും കൂടാതെ മോക്ഷം നേടാൻ സാധ്യമാണ് എന്ന വസ്തുത സ്വീകരിക്കാൻ അവർ മടിക്കുന്നു.
ദാദാശ്രീ: അതെ. ഒന്നും ചെയ്യാതെ എന്തെങ്കിലും നേടാനാ വുമോ എന്നവർ ചോദിക്കുന്നു. നിങ്ങൾ ക്രോധം, കാമം, ലോഭം, മാനം, രാഗദ്വേഷങ്ങൾ എന്നിവയാൽ സ്വയം ബന്ധിതരായിരിക്കു മ്പോൾ, ഞാൻ നിങ്ങളൊടെന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ നിങ്ങൾക്കെങ്ങനെ ചെയ്യാനാവും? നിങ്ങൾ ബന്ധനങ്ങളുടെ തടവു പുള്ളിയാണ്. നിങ്ങളെങ്ങനെ സ്വയം മോചിതരാകും? ഇന്നത്തെ കാലത്ത് തപസ്സ് ചെയ്യാനുള്ള ശക്തി ആർക്കുമില്ല. ഈ പുതി യതും ലളിതവുമായ അക്രമമാർഗ്ഗം നിങ്ങൾക്കു നൽകാനായി ഞാനിവിടെയുണ്ട്. ഞാനീ അക്രമമാർഗ്ഗം നിങ്ങൾക്കു തരിക മാത്ര മല്ല, പരമ്പരാഗതമായ ക്രമികമാർഗ്ഗത്തെ ലളിതമാക്കുകയും കൂടി യാണ്. അങ്ങനെ കടുത്ത തപസ്സ് അത്യാവശ്യമല്ലാതാകുന്നു.
ചോദ്യകർത്താവ്: ക്രമികമാർഗ്ഗവും ലളിതമാകുമോ?
ദാദാശ്രീഃ ഉവ്വ്. ക്രമികമാർഗ്ഗവും നാം ലളിതമാക്കും. കുറച്ചുകാ ലത്തേക്കു മാത്രമെ അക്രമമാർഗ്ഗം തുറന്ന് ലഭ്യമാവുകയുള്ളു. ഈ മാർഗ്ഗം അതുല്യമാണ്. അത് ദൈവാനുഗത്താൽ നേരിട്ട് വരുന്നതാ ണ്. തീർത്ഥങ്കരന്മാരുടെ കാലത്ത് അനേകർ നേരിട്ട് അനുഗ്രഹിക്ക പ്പെട്ടു. അക്കാലത്ത് ദൈവാനുഗ്രഹം ആർക്കെങ്കിലും ലഭിച്ചാൽ അയാൾ അല്ലെങ്കിൽ അവൾ ആ ദൈവീകവിളിയുടെ പുറകെ യാത്ര ചെയ്യും. എന്നാൽ ഇന്ന് അങ്ങനെ ഒന്ന് ആർക്കെങ്കിലും