________________
ഞാൻ ആരാണ്
റേണ്ട ആവശ്യമില്ല. ഒരാൾ വെറുതെ എലവേറ്ററിൽ കയറി നിൽക്കു കയേ വേണ്ടു. നിങ്ങൾ പന്ത്രണ്ടാം നിലയിലെത്തിയിരിക്കും. അതാണ് അക്രമമാർഗ്ഗത്തിന്റെ സൗന്ദര്യം. ഒരാൾ ഈ എലവേറ്റർ കണ്ടെത്തുകയേ വേണ്ടു. മോക്ഷം അയാളുടെ കൈപിടിയിലായി. ഞാൻ വെറും നിമിത്തമാണ്. നിങ്ങൾക്കീ മാർഗ്ഗം കാണിച്ചു തരുന്ന തിനും നിങ്ങൾക്ക് നേരായ ദിശ ചൂണ്ടിക്കാട്ടുന്നതിനും ഈ എല വേറ്ററിൽ കയറുന്നവർക്ക് എല്ലാ ഉത്തരങ്ങളും കിട്ടിയിരിക്കും. തീർച്ചയായും.
ഒരാൾക്ക് എല്ലാ ഉത്തരങ്ങളും കണ്ടു പിടിക്കണം. എലവേറ്റ് റിൽ കയറിയാൽ ഒരാൾ എങ്ങനെയാണ് അറിയുക, അയാൾ മോക്ഷത്തിലേക്ക് മുന്നേറുകയാണെന്ന്? നിങ്ങൾക്കുള്ള ഉറപ്പ് ഇതാണ്. നിങ്ങളുടെ ക്രോധം, മോഹം, ലോഭം, മാനം എല്ലാം വിട്ടു പോകും. ആന്തരികവിഷമങ്ങൾ വിട്ടുപോകും. ആന്തരികവിഷമ ങ്ങൾ വിട്ടുപോകും. അർത്ഥധ്യാനവും (ആപേക്ഷിക ആത്മാവിനെ വിപരീതമായി ബാധിക്കുന്ന ധ്യാനം) രൗദ്രധ്യാനവും (മറ്റുള്ള വർക്ക് ദോഷമുണ്ടാക്കുന്ന വിപരീത ധ്യാനം) അനുഭവപ്പെടുകയി ല്ല. ഇതാണ് നിങ്ങൾക്കുള്ള ഉറപ്പ്. അപ്പോൾ ഈ ജോലി അവസാ നിച്ചു. ഇല്ലേ?
ചോദ്യകർത്താവ്: ക്രമികമാർഗ്ഗമല്ലേ പ്രധാന മാർഗ്ഗം? അക്രമ മാർഗ്ഗം വളരെ പുതിയതാണ്. അല്ലേ?
ദാദാശ്രീ: അതെ. ക്രമികമാർഗ്ഗമാണ് പ്രധാന മാർഗ്ഗം. പക്ഷെ അത് വളരെ ശ്രമകരമാണ്. അതിന് ധാരാളം തപസ്സും ത്യാഗവു മൊക്കെ ആവശ്യമാണ്. നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ ധാരാളം കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരുന്നു. തപസ്സിന്റെ അളവിന് ക്രമാ നുപാതത്തിലാണ് ഈ മാർഗ്ഗത്തിൽ ഒരാളുടെ പുരോഗതി. ക്രമിക മാർഗ്ഗം പരിപൂർണ്ണമായും ഒരു തപശ്ചര്യയാണ്.
ചോദ്യകർത്താവ്: കഷ്ടപ്പാടുകളും കഠിനതകളും സഹി ക്കാതെ ഒരാൾക്ക് ക്രമികമാർഗ്ഗത്തിൽ പുരോഗമിക്കാനാവില്ല എന്നത് സത്യമാണോ? -
ദാദാശ്രീ: അതെ. ക്രമികമാർഗ്ഗത്തിൽ അവസാനംവരെ ബാഹ്യവും ആന്തരികവുമായ കഷ്ടപ്പാടുകളാണ്. അത് സ്വർണ്ണം
- ഒന