________________
ഞാൻ ആരാണ്
ത്വത്തിലേക്ക് നീങ്ങും (പൂർണ്ണ ആത്മജ്ഞാനം). പിന്നെ നിങ്ങൾക്കൊന്നും ചെയ്യാനില്ല. നിങ്ങൾ സ്വതന്ത്രനായി. നിങ്ങളുടെ കാഴ്ചപ്പാടിൽ മാത്രമെ വ്യത്യാസം വരുന്നുള്ളു. ഇപ്പോൾ നിങ്ങളെ ല്ലാവരും ഒരേദിശയിലേക്കു നോക്കുന്നു. ഞാൻ മറുവശത്തേക്കാണ് നോക്കുന്നത്. നിങ്ങളുടെ കാഴ്ചയുടെ ദിശ മാറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഇത് ജ്ഞാനിപുരുഷന്റെ ജോലിയാണ്. ദൈവാ നുഗമില്ലാതെ അത് സാധ്യമല്ല.
- ആത്മാവിന്റേയും അനാത്മാവിന്റേയും അതിര് ഇത്രയും കുറഞ്ഞ സമയംകൊണ്ട് സങ്കിതാവസ്ഥയിൽ (ആ ത്മജ്ഞാനം) നിങ്ങളെത്തിച്ചേരുന്നത് അക്രമവിജ്ഞാനം കൊണ്ടാ ണ്. പരമ്പരാഗതമായ ക്രമികമാർഗ്ഗത്തിലൂടെ ഇക്കാലത്ത് സങ്കിതാ വസ്ഥയിൽ എത്തിച്ചേരാനാവില്ല. നിങ്ങളെന്തല്ല, നിങ്ങളെന്താണ് - എന്താണ്. വാസ്തവം എന്താണ് ആപേക്ഷികം എന്നതിന് വ്യക്ത മായ അതിർത്തിരേഖ വരയ്ക്കുകയാണ് അക്രമവിജ്ഞാന ശാസ്ത്രം. അതിന്റെ ഗുണങ്ങളും സവിശേഷതകളും അക്രമവി ജ്ഞാനം വ്യക്തമായി നിർവ്വചിക്കുന്നു. ഈ വ്യക്തമായി വേർതിരി വുകാരണം ഫലം പെട്ടന്നുള്ളതും പരീക്ഷണവിധേയവുമാണ്. ക്രമികമാർഗ്ഗത്തിൽ വേർതിരിവുരേഖ വ്യക്തമായി നിർവ്വചിച്ചിട്ടില്ല. അതുകൊണ്ട് ലക്ഷ്യത്തിലെത്താൻ വളരെ വിഷമമാണ്. വേർതി രിവ് വ്യക്തമായാൽ വാസ്തവം ആപേക്ഷികമാവില്ല. ആപേ ക്ഷികം വാസ്തവവുമാവില്ല. അവയെ വേർതിരിച്ചില്ലെങ്കിൽ അവക്ക് അവയുടെ സ്വന്തം അവസ്ഥയ്ക്കുള്ളിൽ നിൽക്കാനാവില്ല.
വഴികൾ : ക്രമികമോ അക്രമമോ തീർത്ഥങ്കരന്മാരുടെ ജ്ഞാനം ക്രമിക ജ്ഞാനമാണ്. ആത്മ ജ്ഞാനം സാവധാനമാണ് ലഭിക്കുന്നത്. കഠിനയത്നത്തോടെ ഓരോ പടിയും കയറണം. ഓരോ പടിയും കയറുമ്പോൾ ഉയർന്നു യർന്നു പോകുന്നു. ഒരാളുടെ പരിഗ്രഹം (ഇതെന്റെയാണ് എന്ന തോന്നൽ) ചുരുങ്ങുന്നതോടെ അയാൾ ആത്മീയമായി മോക്ഷത്തി ലേക്ക് കൂടുതൽ കൂടുതൽ പുരോഗമിക്കുന്നു. ഇതിന് വളരെ ജന്മ ങ്ങൾ എടുത്തേക്കാം. എന്നാലിത് അക്രമവിജ്ഞാനമാണ്! ഇവിടെ പടികൾ കയ