________________
ഞാൻ ആരാണ്
ദാദാശ്രീ: അതെ. ഇത് തീർച്ചയായും എളുപ്പവഴിയാണ്. ഇത് നേരിട്ടുള്ളതും എളുപ്പവുമാണ്. - ചോദ്യകർത്താവ്: എന്നാലിതിലൊക്കെ അന്തിമ ലക്ഷ്യം എന്താണ്? - ദാദാശ്രീഃ സ്ഥിരമായ സന്തോഷവും പരിപൂർണ്ണ സ്വാത ന്ത്ര്യവും ബന്ധനങ്ങളിൽ നിന്നുള്ള മോചനവുമാണ് അന്തിമ ലക്ഷ്യം .
ചോദ്യകർത്താവ്: എന്താണ് സ്ഥിരമായ സന്തോഷം? അങ്ങേക്ക് വിശദീകരിക്കുമോ?
ദാദാശ്രീ: അത് സ്വാഭാവികമായി നിങ്ങൾക്ക് വരുന്നതാണ്. നിങ്ങൾക്കതിനായി പരിശ്രമിക്കേണ്ടി വരുന്നില്ല. അത് സ്ഥിരമായി നിലനിൽക്കുന്നു. അതിൽ വേദനയോ ദുഃഖമോ ഇല്ല.
ക്രമികമാർഗ്ഗവും അക്രമമാർഗ്ഗവും തമ്മിലുളള വ്യത്യാസം ദാദാശ്രീഃ ക്രമികമാർഗ്ഗവും അക്രമമാർഗ്ഗവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാനവ രോട് പറഞ്ഞു. "ക്രമികമാർഗ്ഗത്തിൽ ഒരാളോട് ചീത്തപ്രവൃത്തികൾ നിർത്താനും നല്ല പ്രവർത്തികൾ ചെയ്യാനും ആവശ്യപ്പെടുന്നു. ക്രമികമാർഗ്ഗത്തിൽ ഒരാളോട് എന്തോ ഒന്ന് അടിസ്ഥാനപരമായി "ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. നിങ്ങളുടെ ദൗർബ്ബല്യങ്ങളായ ദ്വേഷം, അഹങ്കാരം, കാമം, ലോഭം എല്ലാം ഉപേക്ഷിച്ച് നല്ല കാര്യ ങ്ങൾ ചെയ്യാൻ പറയുന്നു. അതല്ലെ ഇത്രയുംകാലം നിങ്ങൾ നേരി ട്ടത്? അതിനുപകരം അക്രമമാർഗ്ഗം നിങ്ങൾ ഒന്നുംതന്നെ ചെയ്യേ ണ്ടെന്ന് സൂചിപ്പിക്കുന്നു. ഒന്നും ചെയ്യേണ്ടതില്ല. ഒരാൾ നിങ്ങളുടെ പോക്കറ്റടിക്കുമ്പോഴും അകമശാസ്ത്രപ്രകാരം നിങ്ങളുടെ ബോധ മിതാണ്; “അവൻ പോക്കറ്റടിച്ചിട്ടില്ല, അതെന്റെ പോക്കറ്റുമല്ല' അതേ സമയം ക്രമികമാർഗ്ഗത്തിൽ കള്ളനെ കുറ്റപ്പെടുത്തേണ്ടതാ ണ്. മാത്രമല്ല അവിടത്തെ വിശ്വാസമിതാണ്: "എന്റെ പോക്കറ്റാണ് അടിക്കപ്പെട്ടത്.'
അക്രമവിജ്ഞാനം ലോട്ടറി പോലെയാണ്. ലോട്ടറി കിട്ടു മ്പോൾ അതിനായി നിങ്ങളുടെ ഭാഗത്തുനിന്നും എന്തെങ്കിലും പരി