________________
ഞാൻ ആരാണ്
52
അക്രമമാർഗ്ഗം
ഇന്ന് ക്രമികമാർഗ്ഗത്തിന്റെ അടിത്തറ മുഴുവൻ ദ്രവിച്ചിരിക്കു ന്നു. അതുകൊണ്ട് അക്രമമാർഗ്ഗം വെളിവായിരിക്കുന്നു. അക്രമ മാർഗ്ഗം തനിയെ വെളിപ്പെട്ടതല്ല. ക്രമികമാർഗ്ഗത്തിന്റെ കേടുപാടു കൾ തീരാൻ മൂവായിരത്തോളം വർഷങ്ങളെടുക്കും. അതുവരെ അക്രമമാർഗ്ഗം നിലനിൽക്കും. ക്രമികമാർഗ്ഗം തിരിച്ചു വന്നാൽ പിന്നെ അക്രമമാർഗ്ഗം ആവശ്യമായി വരികയില്ല. വളരെക്കാലം ഈ അക്രമവിജ്ഞാനം നിലനിൽക്കില്ല. ക്രമികമാർഗ്ഗത്തിനു പകരമാ യാണ് ഇത് പ്രത്യക്ഷമായിരിക്കുന്നത്.
ചോദ്യകർത്താവ്: അതൊരു എലവേറ്റർ നിർമ്മിക്കുക
യാണോ?
ദാദാശ്രീഃ ഇത് തീർച്ചയായും ഒരു എലവേറ്റർ ആണ്. ഞാനാളു കളോട് പടികൾ കയറാനാവശ്യപ്പെട്ടാൽ അവരെന്നെന്നും കയറി ക്കൊണ്ടേയിരിക്കും. അതുകൊണ്ട് ഞാനവരെ എലവേറ്ററിൽ കയ റിയിരിക്കാൻ ക്ഷണിക്കുന്നു. ഈ സമ്പന്നരും സുഖലോലുപത യിൽ കഴിയുന്നവർപോലും എന്നെ വിട്ടുപോകുന്നില്ല.
അക്രമവിജ്ഞാനത്തിലെ അമൂല്യമായ മാറ്റം
അക്രമവിജ്ഞാനം ഒരു അത്ഭുതമാണ്. ഈ ജ്ഞാനം ലഭി ച്ചാൽ ഉടനെ ശ്രദ്ധേയമായ മാറ്റം ഒരാൾക്ക് അനുഭവപ്പെടുന്നു. ഈ അനുഭവത്തെക്കുറിച്ച് കേൾക്കുന്ന ആളുകൾ ഈ മാർഗ്ഗത്തിലേക്ക് ആകർഷിക്കപ്പെടുന്നു. ഞാനീ ആളുകളോടെല്ലാം അവരുടെ അനു ഭവങ്ങൾ രേഖപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. അവർ ദാദയെ കാണുന്നതിനുമുമ്പ് എങ്ങനെയായിരുന്നു; ദാദയെ കണ്ടതിനു ശേഷം എന്തെല്ലാം മാറ്റങ്ങൾ അവർ അനുഭവിച്ചു.
ഈ അനുഭവങ്ങളെക്കുറിച്ചു വായിക്കുമ്പോൾ ലോകം ആശ്ച ര്യപ്പെട്ടു പോകും! എങ്ങനെയാണ് ഒരാൾക്ക് ഇത്ര പെട്ടെന്ന് മാറാ നാവുക? ആയിരക്കണക്കിനാളുകൾ ഈ ശ്രദ്ധേയമായ മാറ്റം അവ രുടെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ സ്ഥിരമാണ്. ഈ ജ്ഞാനത്തിനുശേഷം ഈ ആളുകൾ അവരുടെ ഉള്ളിൽ കിട ക്കുന്ന തെറ്റുകൾ മാത്രമെ കാണുകയുള്ളു. അവർ മറ്റുള്ളവരുടെ