________________
ഞാൻ ആരാണ്
ത്തിനു സജ്ജരായിരിക്കും. അവർ ഒരു ജ്ഞാനിപുരുഷനിലൂടെ മോക്ഷം നേടുന്നു. - ധാരാളം ആചാര്യന്മാരും ഗുരുക്കന്മാരും എന്തുകൊണ്ടാണ് എന്നിലൂടെ അക്രമമാർഗ്ഗം വെളിപ്പെട്ടത് എന്ന് എന്നോട് ചോദിച്ചി ട്ടുണ്ട്. ക്രമികമാർഗ്ഗം തകർന്നുപോയി എന്ന് ഞാനവരോട് പറ
ഞ്ഞു. ക്രമികമാർഗ്ഗത്തിന്റെ അടിത്തറ മുഴുവൻ ദ്രവിച്ചിരിക്കുന്നു. അവർ ഇതിന് തെളിവ് ആവശ്യപ്പെട്ടു. ചിന്തകളും വാക്കും പ്രവൃത്തിയും പരസ്പരം ഒന്നുചേർന്നു പോയാലേ ക്രമികമാർഗ്ഗം പ്രായോഗികമാവുകയുള്ളു എന്ന് ഞാനവരോട് പറഞ്ഞു. (അതാ യത് നിങ്ങൾ ചിന്തിക്കുന്നതു തന്നെയാവണം പറയുന്നതും. പറയു ന്നതുതന്നെ പ്രവൃത്തിയിലും വരണം). ഇന്നത്തെ കാലത്ത് ചിന്ത കളും വാക്കുകളും പ്രവൃത്തികളും തമ്മിൽ ഐക്യമില്ലെന്ന് അവർ തന്നെ സമ്മതിച്ചു. അതുകൊണ്ടാണ് ക്രമികമാർഗ്ഗം തകർന്നിരിക്കു ന്നത്.
- ഒരു കരിമ്പിൽ തണ്ട് മുഴുവനായും ചവച്ചാൽ നല്ല കരിമ്പിൻ നീരുള്ള ഒന്നോ രണ്ടോ ഭാഗങ്ങൾ നിങ്ങൾക്കു കിട്ടിയേക്കാം. എന്നാൽ കരിമ്പിൽ തണ്ട് മുഴുവനായും ചീഞ്ഞാൽ നിങ്ങളത് ചവച്ചുനോക്കാൻ ശ്രമിക്കുമോ, അതോ തിരിച്ചു കൊടുക്കുമോ?
ചോദ്യകർത്താവ്: തിരിച്ചു കൊടുക്കും. ദാദാശീ: നിങ്ങൾ കച്ചവടക്കാരനോട് അത് കൊണ്ടുപോയി വേറെ ആർക്കെങ്കിലും കൊടുക്കാൻ പറയും. നിങ്ങൾ പറയും ധാരാളം കരിമ്പ് നിങ്ങൾ തിന്നിട്ടുണ്ടെന്ന്. ക്രമികമാർഗ്ഗം ചീഞ്ഞ കരിമ്പുപോലെയായിരിക്കുന്നു. എന്നാൽ നാമെന്തു ചെയ്യും? ജന ങ്ങൾ ഉത്തരം കിട്ടാതെ സ്തബ്ധരായിരിക്കുന്നു. അത്തരം കാര്യ ങ്ങളിൽ അവർക്ക് ശ്രദ്ധയില്ലാതായിരിക്കുന്നു. അവരുടെ ശ്രദ്ധ എങ്ങനെയാണ് ലൗകിക സുഖങ്ങൾ ആസ്വദിക്കുകയെന്നാണ്.
ഒരാൾക്ക് ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഐക്യമുണ്ടെങ്കിൽ അയാൾക്ക് ക്രമികമാർഗ്ഗങ്ങളിൽ മുന്നേറാനാ വും. ഇല്ലെങ്കിൽ ക്രമികമാർഗ്ഗം അടഞ്ഞിരിക്കും.