________________
ഞാൻ ആരാണ്
9
മ്പോൾ നിങ്ങൾ എന്തിനെയാണോ "എന്റെ' എന്നു പറയുന്നത് അതിനോട് ആസക്തിയുള്ളതായിത്തീരുന്നു. 'ഞാൻ' അങ്ങനെ "എന്റെ'യുമായി കൂടിച്ചേരുന്നു. "എന്റെ' എന്നതിനെ "ഞാൻ' എന്ന തിനോട് കൂട്ടിച്ചേർക്കാനാവില്ല. "എന്റെ', 'ഞാൻ' എന്നതിന് ആപേ ക്ഷികമാണ്. "ഞാൻ' ആണ് ഒരേഒരു സ്വതന്ത്രരൂപം. "എന്റെ' എന്ന തിനോട് ചേർന്നുവരുന്നതെല്ലാം ആത്മാവുമായി ബന്ധമില്ലാത്ത താണ്. ആപേക്ഷികലോകത്തിൽ നിങ്ങൾക്ക് "എന്റെ എന്നോ "ഇത് എന്റെ ആണ്' എന്നോ പറയേണ്ടി വരും. പക്ഷെ ഉള്ളിൽ "വാസ്തവത്തിൽ ഇത് എന്റെ അല്ല' എന്ന തിരിച്ചറിവുണ്ടാകണം. ഒരാൾ ഈ തിരിച്ചറിവുനേടിക്കഴിഞ്ഞാൽ പിന്നെ ഒന്നും അയാളെ ശല്യം ചെയ്യാനുണ്ടാവില്ല. ഇങ്ങനെ സംസാരിക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല. പക്ഷെ ഉള്ളിൽ അയാൾ തീരുമാനിച്ചിരിക്കണം യഥാർത്ഥത്തിൽ എന്താണ് തന്റെ സ്വന്തമെന്ന്. ഒരു പോലീസുകാ രൻ വന്ന് ഇതാരുടെ വീടാണെന്നന്വേഷിക്കുമ്പോൾ "ഇതെന്റെ വീടാണ്' എന്നു നിങ്ങൾക്കു പറയേണ്ടി വരും. എന്നാൽ ഉള്ളിൽ നിങ്ങളറിഞ്ഞിരിക്കണം ഇത് നിങ്ങളുടേതല്ലെന്ന്. ഉള്ളിൽനിന്നുള്ള തിരിച്ചറിവാണ് എല്ലാ വ്യത്യാസവുമുണ്ടാക്കുന്നത്. യഥാർത്ഥ "ഞാൻ ഒന്നും സ്വന്തമായുള്ളവനല്ല.
"എന്റെ', ഒരു "ആപേക്ഷിക വകുപ്പാണ് ? അതൊരു താൽക്കാലിക രാജ്യമാണ്. "ഞാൻ ആണ് "യഥാർത്ഥ വകുപ്പ്. അതാണ് "സ്ഥിരമായ രാജ്യം.' 'ഞാൻ' ഒരിക്കലും താത്ക്കാലികമാ വില്ല. അതുകൊണ്ട് ഈ രണ്ടിൽ "ഞാൻ' എന്നതിനെ പിൻതുടരേ
ണ്ടതാണ്.
'ഞാൻ', ‘എന്റെ' എന്നിവ വേർതിരിക്കുക
ഒരു അരിപ്പകൊണ്ട് "ഞാൻ', 'എന്റെ' എന്നിവ വേർതിരിക്കാൻ പറഞ്ഞാൽ നിങ്ങൾക്കാവുമോ? "ഞാൻ', 'എന്റെ' എന്നിവ വേർതി രിക്കേണ്ടത് അത്യാവശ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? വൈകാതെ നിങ്ങൾക്കിത് മനസ്സിലാക്കേണ്ടിവരും. വേർതിരിക്കുക "ഞാനും', "എന്റെയും.' വെണ്ണയും മോരും വേർതി രിക്കാനൊരു വഴിയുള്ളതുപോലെ "ഞാനും', "എന്റെയും വേർതിരി ക്കാനും ഒരു വഴിയുണ്ട്.
അധികം