________________
ഞാൻ ആരാണ്
ഒരാൾ തന്റെ യഥാർത്ഥ സ്വരൂപത്തിന്
(ആത്മാവിന്) അചരിചിതൻ - ജന്മജന്മാന്തരങ്ങളിലൂടെ ഒരാൾ തന്റെ സ്വന്തം ആത്മാ വിൽനിന്നും ഒളിച്ചിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിചി ത്രമായിത്തോന്നുന്നില്ലേ? അനന്തജന്മങ്ങളായി നിങ്ങൾ നിങ്ങളുടെ ആത്മസ്വരൂപത്തിൽനിന്നും ഒളിച്ചിരിക്കുന്നു. ആത്മാവില്ലാത്തതി നെക്കുറിച്ച് നിങ്ങൾ എല്ലാം മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു. എത്രകാലം നിങ്ങൾക്ക് നിങ്ങളുടെ ആത്മസ്വരൂപത്തിൽനിന്നും ഒളിച്ചിരിക്കാനാവും. ഒരാൾക്ക് തന്റെ ആത്മസ്വരൂപം തിരിച്ചറിയാനു ള്ളതാണ് ഈ ജീവിതം. മനുഷ്യജീവിതം പ്രകടമായും ഒരാൾക്ക് തന്റെ ശരിയായ സ്വരൂപത്തെ അന്വേഷിക്കാനുദ്ദേശിച്ചുള്ളതാണ്. അതല്ലെങ്കിൽ ഒരാൾക്ക് ലക്ഷ്യമില്ലാതെ അലയേണ്ടി വരും. "ഞാനാരാണ്?' എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് അനിവാര്യതയായി നിങ്ങൾക്ക് തോന്നുന്നില്ലേ? നിങ്ങൾ ശരിക്കും ആരാണെന്ന് അന്വേഷിക്കേണ്ടത് ആവശ്യമായി നിങ്ങൾക്ക് തോന്നുന്നുണ്ടോ?
(3) 'ഞാൻ', '
എന്റ് എന്നിവ വേർതിരിക്കാനുള്ള പരീക്ഷണം യഥാർഥ ആത്മസ്വരൂപത്തിന്റെ തിരിച്ചറിവ് ' എന്റെ'യിൽനിന്നും വേർതിരിക്കുമ്പോൾ സംഭവിക്കുന്നു - ചോദ്യകർത്താവ്: ദാദാ, എന്ത് സൂത്രം അല്ലെങ്കിൽ മാർഗ്ഗം ഉപ യോഗിച്ചാൽ എനിക്ക് എന്റെ ആത്മാവിനെ അറിയാനാവും?
ദാദ്രശീ: "ഞാൻ' ആണ് അടിസ്ഥാനരൂപം. "എന്റെ' എന്നത് സാഹചര്യരൂപമാണ്. സാഹചര്യരൂപവും അടിസ്ഥാനരൂപവും എപ്പോഴും വേറിട്ടിരിക്കുന്നു. "ഞാൻ' സ്വാഭാവികമായ അടിസ്ഥാന രൂപമാണ്. "ഞാൻ ദൈവമാണ്. "
എന്റെ' എന്നത് മായയാണ്. “എന്റെ' എന്നതിനുകീഴെ വരുന്നതെല്ലാം മായയാണ്. “എന്റെ' എല്ലാം മായയാണ്. എല്ലാതരം മായയിലും "
എന്റെ' നിറഞ്ഞിരിക്കു ന്നു. "
എന്റെ' എന്നു നിങ്ങൾ പറയുന്ന നിമിഷത്തിൽ നിങ്ങളുടെ മായയുടെ സ്വാധീനത്തിലാണ്. നിങ്ങൾ "എന്റെ' എന്നു പറയു