________________
ഞാൻ ആരാണ്
7
സ്ഥാപിക്കപ്പെട്ട സ്ഥാനത്തുനിന്ന് (ചന്ദുലാൽ) പുറത്തുവന്ന് അതിന്റെ യഥാർത്ഥസ്ഥാനം സ്വീകരിക്കുമ്പോൾ, അഹം പോകുന്നു. അതുകൊണ്ട് നിങ്ങൾ "ഞാൻ' ഉപേക്ഷിക്കേണ്ട കാര്യ മില്ല. അതിനെ അതിന്റെ യഥാർത്ഥ സ്ഥാനത്ത് സ്ഥാപിച്ചാൽ മതി. യാകും.
ശരിയായ വിശ്വാസം, തെറ്റായ വിശ്വാസം - ആളുകൾ “മിഥ്യത്വം എന്ന വാക്ക് ഇഷ്ടംപോലെ ഉപയോഗി ക്കുന്നു. പക്ഷെ ആരും അതിന്റെ യഥാർത്ഥ അർത്ഥം ജനങ്ങൾക്ക് വിവരിച്ചുകൊടുത്തിട്ടില്ല. അതുകൊണ്ടാണ് ലോകം ചുഴിയിൽപെട്ട് കറങ്ങിക്കൊണ്ടേയിരിക്കുന്നത്. ഈ തെറ്റായ വിശ്വാസങ്ങളാണ് മിഥ്യത്വം. ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്നതും കല്യാണം കഴിക്കു ന്നതുമൊന്നും മിഥ്യത്വമല്ല. തെറ്റായ വിശ്വാസങ്ങൾ മാത്രമാണ് മിഥ്യത്വം. ഒരാൾ ശരിയായ വിശ്വാസം കൈവരിക്കുമ്പോൾ അതാണ് സമ്യക് ദർശനം അല്ലെങ്കിൽ സമ്യക്ത്വം. ഒരാൾ ആത്മാ വിന്റെ സ്ഥാനത്തുനിന്നുകൊണ്ട് കാണുന്ന തരം വിശ്വാസമാണ്. സമ്യക് ദർശനം.
തേജോമയമായ ഒരു കാഴ്ചപ്പാട് (enlightened) നേടിയെടുക്കേ ണ്ടതുണ്ട്. എല്ലാ തെറ്റായ വിശ്വാസങ്ങളും പോയി ശരിയായ വിശ്വാസം സ്ഥാപിക്കപ്പെടുമ്പോഴാണ് തേജോമയമായ കാഴ്ചപ്പാട് (enlightened) ഉണ്ടാകുന്നത്. അപ്പോഴാണ് ഒരാൾക്ക് ലോകത്തിന്റെ യഥാർത്ഥ സ്വരൂപം വെളിപ്പെടുന്നത്.
ഇതുവരെ നിങ്ങളുടെ എല്ലാ വിശ്വാസങ്ങളും തെറ്റായിരുന്നു എന്നുപോലും നിങ്ങൾക്കു തോന്നിയിരുന്നില്ല. ഇതുവരെ “ഞാൻ ചന്ദുലാലാണ്' എന്നായിരുന്നു നിങ്ങളെക്കുറിച്ച് നിങ്ങളുടെ വിശ്വാ സം. ഇതെല്ലാം വെറും നീക്കുപോക്കുകളാണ് (adjustments); താൽക്കാലിക നീക്കുപോക്കുകൾ. ഈ അസ്ഥിരതകളെല്ലാം (relatives) താല്ക്കാലിക നീക്കുപോക്കുകളാണ്. "നിങ്ങൾ' സ്ഥിര മാണ് (permanent). എന്നാൽ സ്ഥിരമായതിനെക്കുറിച്ച് ഇതുവരെ നിങ്ങൾക്ക് ബോധമുണ്ടായിട്ടില്ല.