________________
ഞാൻ ആരാണ്
'ഞാൻ' തെറ്റായ സ്ഥാനത്ത് ദാദാശ്രീ: "ഞാൻ ചന്ദുലാലാണ്' എന്ന വിശ്വാസം അഹങ്കാര മാണ് (ഇഗോ). "ഞാൻ' ഇല്ലാത്ത സ്ഥലത്ത് “ഞാൻ” അടിച്ചേല്പി ക്കുന്നത് അഹങ്കാരമാണ് (ഇഗോ).
- ചോദ്യകർത്താവ്: ഞാൻ ചന്ദുലാലാണ് എന്നു പറയുന്നതിൽ എവിടെയാണ് ഇഗോ (അഹം)? "ഞാൻ മഹാനാണ്' "ഞാനാണീ ലോകത്തിലെ ഏറ്റവും സമർത്ഥൻ' എന്നൊക്കെ പറയുകയാണ ങ്കിൽ അത് വേറെ കാര്യം. എന്നാൽ "ഞാൻ ചന്ദുലാലാണ്' എന്ന് സ്വാഭാവികമായി പറയുന്നതിൽ അഹങ്കാരമെവിടെയാണ് (ഇഗോ) (അഹം )?
ദാദാശീ: നിങ്ങൾ സ്വാഭാവികമായി അങ്ങനെ പറയുകയാണെ ങ്കിൽപോലും അദ്ദേഹം പോകുമോ?
"എന്റെ പേര് ചന്ദുലാൽ എന്നാണ്' എന്ന് നിങ്ങൾ സ്വാഭാവിക മായും ലളിതമായും പറഞ്ഞാൽ പോലും അത് അഹങ്കാരമായിത്ത ന്നെയാണ് കണക്കാക്കപ്പെടുന്നത്. നിങ്ങളാരാണ് എന്നറിയാതെ, നിങ്ങളല്ലാത്ത ഒന്നുമായി ഐകരൂപ്യം പ്രാപിച്ച് നിൽക്കുന്നതാണ് അഹം. - "ഞാൻ ചന്ദുലാലാണ്' എന്നത് നാടകീയമായ ഒരു കാര്യത്തി നുമാത്രമാണ്. "ഞാൻ ചന്ദുലാൽ ആണ്' എന്നുപറയുന്നതിൽ ദോഷമൊന്നുമില്ല. എന്നാൽ "ഞാൻ ചന്ദുലാൽ ആണ്' എന്ന വിശ്വാസം നിങ്ങളുടെ ഉള്ളിൽ ഊട്ടിയുറപ്പിക്കപ്പെടാൻ പാടില്ല. അത് നാടകീയതക്കും തിരിച്ചറിയുന്നതിനും മാത്രമായിരിക്കണം.
ചോദ്യകർത്താവ്: ശരിയാണ്, അല്ലെങ്കിൽ "ഞാൻ ചന്ദുലാ ലാണ്' എന്ന വിചാരം പിടിമുറുക്കും. - ദാദാശീ: "ഞാൻ' അതിന്റെ യഥാർത്ഥ “ഞാൻ' സ്ഥാനത്താ ണെങ്കിൽ അത് അഹമല്ല. “ഞാൻ ചന്ദുലാൽ ആണ്' എന്ന് നിങ്ങൾ വിശ്വസിക്കുമ്പോൾ "ഞാൻ' ചന്ദുലാലിനുമേൽ അടിച്ചേല്പിക്കപ്പെ ടുന്ന "അഹ'മാണ്. നിങ്ങൾ "ഞാൻ' എന്ന ബോധത്തെ നിങ്ങളുടെ യഥാർത്ഥ ആത്മാവായി തിരിച്ചറിയുമ്പോൾ (അതാണ് അതിന്റെ ശരിയായ സ്ഥാനം) അത് അഹമല്ല. "ഞാൻ' അതിന്റെ തെറ്റായി