________________
ഞാൻ ആരാണ്
5
ങ്ങളെ നിങ്ങൾ ഒഴിവാക്കേണ്ടിയിരിക്കുന്നു. ഇത്രയധികം തെറ്റായ
വിശ്വാസങ്ങൾ നിലനിൽക്കെ നിങ്ങൾക്കെങ്ങനെ സന്തോഷിക്കാ
നാവും? ഇപ്പോൾ എന്നോടു പറയൂ. എന്തുതരം വിശ്വാസങ്ങളാണ് ഒരാളെ സന്തോഷവാനാക്കുന്നത്?
ചോദ്യകർത്താവ്: ഒരു വിശ്വാസങ്ങളുമില്ലാത്ത ആളാണ്
സന്തോഷവാൻ.
ദാദാശ്രീഃ അല്ല; വിശ്വാസങ്ങളില്ലാതെ ഒരാൾക്ക് ജീവിക്കാനാ വില്ല. പക്ഷെ നിങ്ങൾക്ക് വേണ്ടത് ശരിയായ വിശ്വാസമാണ്. ചോദ്യകർത്താവ്: ഒരു വിശ്വാസവുമില്ലാതിരിക്കാനാവില്ലേ? ദാദാശ്രീഃ നമുക്ക് ലോസ് ആഞ്ചലസിൽനിന്ന് സാൻഫ്രാൻസി സ്കോയിലേക്ക് പോകണമെന്ന് വെക്കുക. പകരം നാം സാൻഡി യാഗോയിലേക്ക് പോകുന്ന വഴി പോയി. അപ്പോൾ നാം സാൻഡി യാഗോയിൽനിന്ന് തിരിച്ച് ലോസ് ആഞ്ചലസിൽ വരേണ്ടി വരില്ലേ? (നമ്മളിരിക്കുന്ന യഥാർത്ഥസ്ഥലം). അതുപോലെ നമ്മുടെ യഥാർത്ഥ സ്ഥലത്തെത്താൻ ശരിയായ വിശ്വാസം ആവശ്യമാണ്. ഒരിക്കൽ തെറ്റായ വിശ്വാസങ്ങൾ ഉപേക്ഷിച്ച് അല്പസമയം ശരി യായ വിശ്വാസത്തിലിരിക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ യഥാർത്ഥ സ്ഥലത്തെത്തിക്കഴിഞ്ഞു. അതിനുശേഷം നിങ്ങൾക്കൊരു വിശ്വാ സവും പുലർത്തേണ്ടി വരില്ല. അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് ചെയ്തു കഴിഞ്ഞു.
ഇനി എങ്ങനെയാണ് നിങ്ങളീ തെറ്റായ വിശ്വാസങ്ങളെ യൊക്കെ ഒഴിവാക്കുക
ചോദ്യകർത്താവ്: എനിക്കറിയില്ല. എനിക്കങ്ങയുടെ സഹായം അതിനാവശ്യമുണ്ട്.
ദാദാശ്രീ: അതെ. ഒരാൾക്ക് തെറ്റായ വിശ്വാസങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നറിയാത്തതുകൊണ്ടാണ് ലോകത്തിൽ പല ജന്മങ്ങ ളിലൂടെ അയാൾക്ക് ലക്ഷ്യമില്ലാതെ അലയേണ്ടി വരുന്നത്. വിശ്വാസം തെറ്റാണെന്നറിഞ്ഞാലും എങ്ങനെ അതൊഴിവാക്കണ മെന്ന് അയാൾക്കറിയുന്നില്ല. ഒരൊറ്റ തെറ്റായ വിശ്വാസംപോലും നീക്കംചെയ്യാനാവാതെ അനന്തമായ ജന്മങ്ങൾ കഴിഞ്ഞുപോയി.