________________
ഞാൻ ആരാണ്
എന്ന വിശ്വാസംകൊണ്ട് നിങ്ങൾക്ക് ധാരാളം പ്രശ്നങ്ങളും വിഷമ ങ്ങളുമുണ്ട്. ആത്മസ്വരൂപത്തിലുള്ള ഈ തെറ്റായ ആരോപണം അജ്ഞതയാണ്. അത് വേദനകൾ നൽകുന്നു.
| (2) വിശ്വാസങ്ങൾ: തെറ്റും ശരിയും
ധാരാളം തെറ്റായ വിശ്വാസങ്ങൾ ദാദാശ്രീ: "ഞാൻ ചന്ദുലാലാണ്' എന്ന വിശ്വാസം ഉറക്ക ത്തിൽപോലും വിട്ടുപോകില്ല. നിങ്ങളുടെ വിവാഹം കഴിയുമ്പോൾ ആളുകൾ പറയും "നിങ്ങൾ ഈ സ്ത്രീയുടെ ഭർത്താവാണ്. അപ്പോൾ നിങ്ങൾ ഭർത്താവിന്റെ റോൾ സ്വീകരിക്കുകയും അതിന നുസരിച്ച് അഭിനയിക്കുകയും ചെയ്യും. പിന്നീട് അവർത്തിച്ചാ വർത്തിച്ച് നിങ്ങളൊരു ഭർത്താവാണ് എന്ന വിശ്വാസത്തെ ഊട്ടിയു റപ്പിച്ചുകൊണ്ടിരിക്കും. ആരെങ്കിലും എല്ലാക്കാലത്തേക്കും ഒരു ഭർത്താവാണോ? വിവാഹമോചനം നടത്തിയാലും നിങ്ങളവളുടെ ഭർത്താവായിരിക്കുമോ? ഈ തെറ്റായ വിശ്വാസങ്ങളൊക്കെ നിങ്ങ ളിൽ ആഴത്തിൽ കോറിയിട്ടിരിക്കുകയാണ്.
ആദ്യത്തെ തെറ്റായ വിശ്വാസം "ഞാൻ ചന്ദുലാൽ ആണ് എന്നതാണ്. അടുത്ത തെറ്റായ വിശ്വാസം "ഞാനീ സ്ത്രീയുടെ ഭർത്താവാണ്' എന്നതാണ്. "ഞാനൊരു ഹിന്ദുവാണ്' മൂന്നാമത്തെ തെറ്റായ വിശ്വാസം. "ഞാനൊരു വക്കീലാണ് നാലാമത്തെ തെറ്റായ വിശ്വാസം. "ഞാനീ ചെക്കന്റെ അച്ഛനാണ്' അഞ്ചാമത്തെ തെറ്റായ വിശ്വാസം. "ഞാനൊരു അമ്മാവനാണ്' ആറാമത്തെ തെറ്റായ വിശ്വാസം. "ഞാൻ വെളുത്ത നിറമുള്ളവനാണ്' ഏഴാ മത്തെ തെറ്റായ വിശ്വാസം. "എന്റെ വയസ്സ് 45 ആണ്' എട്ടാമത്തെ തെറ്റായ വിശ്വാസം. "ഞാനൊരു ബിസിനസ്സുകാരനാണ്' എന്നതും തെറ്റായ വിശ്വാസമാണ്. "ഞാനൊരു നികുതിദായകനാണ്' എന്നു പറയുന്നത് മറ്റൊരു തെറ്റായ വിശ്വാസമാണ്. ഇതേപോലെ എത തെറ്റായ വിശ്വാസങ്ങൾ നിങ്ങൾക്കുണ്ട്? ചോദ്യകർത്താവ്: വളരെയധികം തെറ്റായ വിശ്വാസങ്ങൾ.
ദാദാശീ: "ഞാൻ' ഇല്ലാത്ത സ്ഥലത്ത് “ഞാൻ' അടിച്ചേല്പ്പി ക്കുന്നതൊക്കെ തെറ്റായ വിശ്വാസമാണ്. ഈ തെറ്റായ വിശ്വാസ