________________
ഞാൻ ആരാണ്
സ്വരൂപം തിരിച്ചറിയാതിരിക്കുന്നത് അജ്ഞതയായി നിങ്ങൾക്ക് തോന്നുന്നില്ലേ?
യഥാർത്ഥത്തിൽ നിങ്ങളാരെന്നറിയുന്നതുവരെ എല്ലാം തെറ്റാ ണെന്ന് തെളിയിക്കപ്പെടുന്നു.
ഈ വാച്ച് വാങ്ങുന്നതിനുമുമ്പുതന്നെ നിങ്ങൾ അതിന്റെ പേര്, മേക്ക്, ഗുണം, വില, വാറന്റി എന്നിവ അന്വേഷിച്ചില്ലേ? അപ്പോൾ പിന്നെ നിങ്ങൾ നിങ്ങളുടെ യഥാർത്ഥ സ്വരൂപം അന്വേഷിക്കാതിരു ന്നത് പരിഹാസ്യമല്ലേ? നിങ്ങളാരാണ്? നിങ്ങളുടെ യഥാർത്ഥ സ്വരൂ പത്തെക്കുറിച്ച് നിങ്ങൾക്കൊരറിവുമില്ല. എവിടന്നാ നിങ്ങൾ വന്നത്? എവിടെയാണ് നിങ്ങൾ? ഇക്കാര്യങ്ങളൊന്നും നിങ്ങൾക്ക് റിഞ്ഞു കൂടാ. “ഞാനാരാണ്?' എന്ന പ്രധാന ചോദ്യത്തിനുപോലും ഉത്തരമറിയാതെ താൽക്കാലിക ലോകത്തിൽ നിങ്ങളുടെ ജീവി തത്തെ സങ്കീർണ്ണമാക്കുന്നു. ഈ അജ്ഞാതാവസ്ഥയിൽ വിവാഹം കഴിച്ചും കുടുംബം നയിച്ചും നിങ്ങൾ പ്രശ്നം വീണ്ടും സങ്കീർണ്ണമാക്കുന്നു. ഇങ്ങനെയാണ് ഈ താൽക്കാലിക ലോക ത്തിൽ തിരിച്ചറിവില്ലായ്മയും ഉത്തരംകിട്ടാപ്രശ്നങ്ങളും ഉയർന്നു വരുന്നത്.
രാതി നിങ്ങളുറങ്ങുതുപോലും ചന്ദുലാലായിട്ടാണ്. രാത്രി മുഴു വനും ഈ തെറ്റായ വിശ്വാസം കൂടുതൽ കൂടുതൽ ശക്തി പ്രാപി ച്ചുകൊണ്ടിരിക്കുന്നു. “ഞാനാരാണ്?' എന്നറിയുമ്പോൾ മാത്രമാണ് ഈ തെറ്റായ വിശ്വാസം നിലയ്ക്കുന്നത്. ഈ തെറ്റായ വിശ്വാസം കാരണം ഒരു ജീവിതത്തിൽനിന്നും മറ്റൊരു ജീവിതത്തിലൂടെ നിങ്ങൾ അനന്തമായി അലഞ്ഞുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ യാഥർത്ഥ സ്വരൂപം നിങ്ങൾക്കറിയില്ല എന്നുമാത്രമല്ല എന്താണോ “നിങ്ങളല്ലാത്തത്' ആ തെറ്റായ വിശ്വാസത്തിൽ നിങ്ങൾ ആകർഷി തനായും ഇരിക്കുന്നു. നിങ്ങൾ ഈ തെറ്റായ വിശ്വാസം നിങ്ങളുടെ യഥാർത്ഥ സ്വരൂപത്തിനുമേൽ അടിച്ചേല്പിച്ചിരിക്കുകയാണ്. അതു മാത്രമല്ല; നിങ്ങൾ "ഞാൻ ചന്ദുലാലാണ്' എന്നത് സ്വീകരി ച്ചിരിക്കുന്നു. അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു. ഈ തെറ്റായ വങ്കത്തരമാണ് എല്ലാ വേദനകളുടെയും മൂലകാരണം. അത് മനസ്സിനകത്തെ അസ്വസ്ഥതകളായും ദുഃഖങ്ങളായും അതൃ പികളായും നിലനിൽക്കുന്നു. ഇപ്പോൾ "ഞാൻ ചന്ദുലാലാണ്'