________________
ഞാൻ ആരാണ്
എന്നു നിങ്ങൾ പറഞ്ഞാൽ, “നിങ്ങളും' "കണ്ണടയും' വേറെ വേറെ യാണ്. ശരിയല്ലേ? അതുപോലെ "നിങ്ങൾ' "നിങ്ങളുടെ പേരിൽ നിന്നും വേറെയാണെന്ന് തോന്നുന്നില്ലേ?
ഒരു കടക്ക് “ജനറൽ ട്രേഡേഴ്സ്” എന്ന പേരിടുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ കടയുടമയെ നിങ്ങൾ "ഹേ, ജനറൽ ട്രേഡേ ഴ്സ്, ഇവിടെ വരൂ!' എന്നു വിളിച്ചാൽ അയാൾ പറയും “എന്റെ പേര് ജയന്തിലാൽ എന്നാണ്.” ജനറൽ ട്രേഡേഴ്സ് എന്റെ കട യുടെ പേരാണ്. കടയുടമ, കട, വില്പനസാധനങ്ങൾ എല്ലാം വേറിട്ട വസ്തുക്കളാണ്. നിങ്ങൾക്ക് എന്തു തോന്നുന്നു? ചോദ്യകർത്താവ്: അതിൽ വാസ്തവമുണ്ട്. ദാദാശ്രീ: പക്ഷെ ജനങ്ങൾ വാശിപിടിക്കുന്നു. “അല്ല, ഞാൻ ചന്ദുലാലാണ്.' അതിന്റെ അർത്ഥം "ഞാൻ കടയുടമസ്ഥനാണ്, അതിനോടോപ്പം "കടയുടെ ബോസുമാണ്' എന്നാണ്. "ചന്ദുലാൽ' എന്നത് തിരിച്ചറിയാനുള്ള ഒരു മാർഗ്ഗം മാത്രമാണ്.
ചെറുപ്പം മുതൽ നിങ്ങളെ ആളുകൾ "ചന്ദു' എന്ന് വിളിക്കാൻ തുടങ്ങി. അങ്ങനെ നിങ്ങൾ വിശ്വസിക്കാൻ തുടങ്ങി "ഞാൻ ചന്ദു വാണ്.' ഈ പേര് നിങ്ങളാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നു. വാസ്തവത്തിൽ നിങ്ങളതല്ല. പക്ഷെ എല്ലാവരും അങ്ങനെ വിളി ക്കുന്നതുകൊണ്ട് നിങ്ങൾ "ചന്ദുലാലാണ്' എന്ന് നിങ്ങൽ ശാഠ്യം പിടിക്കുന്നു. വാസ്തവത്തിൽ നിങ്ങളാരാണ് എന്ന് നിങ്ങൾക്കറിയാ ത്തതുകൊണ്ട്, നിങ്ങൾക്ക് നൽകപ്പെട്ട പേരാണ് നിങ്ങളെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ഇതിന് വളരെ ശക്തമായ മാനസികഫലം നിങ്ങളിലുണ്ടാക്കാൻ കഴിയുന്നു. ആ ശക്തി നിങ്ങളെ ആഴത്തിൽ മനസ്സിനകത്ത് പതിപ്പിച്ചുവെച്ചിരിക്കുകയാണ്. അതുകൊണ്ട് നിങ്ങൾ "ചന്ദുലാൽ' ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ഈ വിശ്വാസം തെറ്റാണ്. ഈ തെറ്റായ വിശ്വാസം കാരണം നിങ്ങൾ "കണ്ണുതുറന്ന് ഉറങ്ങിക്കൊണ്ട് അനുഭവിച്ചു കഴിഞ്ഞു.
ഞാനാരാണ്? ദാദാശീ: നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്ന് നിങ്ങൾ അന്വേഷിക്കണ്ടേ? എത്രകാലം നിങ്ങളുടെ യഥാർത്ഥ ആത്മാവ് ആരെന്നറിയാതെ ഇരുട്ടിൽ കഴിയാനാവും? നിങ്ങളുടെ യഥാർത്ഥ