________________
ഞാൻ ആരാണ്
ഈ സമയത്ത് നിങ്ങൾ "എന്റെ'യുമായി ചേർന്നല്ലേ തിരിച്ചറിയ പ്പെടുന്നത്? "ഞാൻ' ഒറ്റക്കാണോ, അതോ അത് "എന്റെ'യുമായി ചേർന്നാണോ?
ചോദ്യകർത്താവ്: "എന്റെ' എപ്പോഴും കൂടെയുണ്ട്. ദാദശീ: "എന്റെ'യുടെ കീഴെ വരുന്നത് എന്തൊക്കെയാണ്?
ചോദ്യകർത്താവ്: എന്റെ വീടും അതിനകത്തെ എല്ലാ വസ്ത ക്കളും.
ദാദാശ്രീ: അതൊക്കെ നിങ്ങളുടെയാണോ? ഭാര്യ അവകാശ പ്പെട്ടതാണ്?
ചോദ്യകർത്താവ്: അവളും "എന്റെ'യാണ്. ദാദാശ്രീ: ഈ വാച്ചോ? ചോദ്യകർത്താവ്: അതും എന്റെയാണ്. ദാദാശ്രീ: ഈ കൈകൾ, ആരുടെയാണ്? ചോദ്യകർത്താവ്: അവയും എന്റെയാണ്. ദാദാശ്രീ: ഇനി നിങ്ങൾ പറയും "
എന്റെ തല, എന്റെ ശരീരം, എന്റെ കാൽ, എന്റെ ചെവികൾ, എന്റെ കണ്ണുകൾ' ഈ ശരീരഭാഗ ങ്ങൾ മുഴുവൻ " എന്റെ' എന്നതിൽപ്പെടുന്നു. “
എന്റെ' എന്ന ഈ വാക്ക് പറയുന്ന ആളാരാണ്? ഈ സാധനങ്ങളെല്ലാം "
എന്റെയാണ്' എന്ന് പറയുന്ന ആളാരാണ്? നിങ്ങളെപ്പോഴെങ്കിലും അതിനെക്കുറി ച്ചാലോചിച്ചിട്ടുണ്ടോ? “നിങ്ങൾ "
എന്റെ പേര് ചന്ദുലാൽ ആണ് എന്നു പറയുമ്പോഴും, പിന്നീട് "ഞാൻ ചന്ദുലാൽ ആണ്' എന്നു പറയുമ്പോഴും അവ തമ്മിൽ പരസ്പരവൈരുദ്ധ്യമുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?
ചോദ്യകർത്താവ്: ഉവ്വ്, എനിക്കങ്ങനെ തോന്നുന്നു. ദാദാശീ: ഇപ്പോൾ നിങ്ങൾ ചന്ദുലാലാണ്. ഈ ചന്ദുലാലിൽ "ഞാനും', "എന്റെയും' രണ്ടുമുണ്ട്. അത് "എന്റെ', "ഞാൻ' എന്നിവ യുടെ രണ്ട് റെയിൽപ്പാതകൾ പോലെയാണ്. അവ എപ്പോഴും ഒരു മിച്ചുപോകുന്നു, എന്നാൽ വേറിട്ടുമിരിക്കുന്നു. അവ എപ്പോഴും സമാന്തരമാണ് ഒരിക്കലും ഒന്നിക്കുന്നില്ല. എന്നിട്ടും അവ ഒന്നാ