________________
ഞാൻ ആരാണ്
ണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ഇത് അജ്ഞതകൊണ്ടാണ്. നിങ്ങളുടെ യഥാർത്ഥ സ്വരൂപം തിരിച്ചറിയാത്തതുകൊണ്ടാണ്. ഇത് തിരിച്ചറിഞ്ഞാൽ, “എന്റെ' വേർതിരിയും. “
എന്റെ' എന്നു വരുന്ന തൊക്കെ ഒരു വശത്തേക്ക് മാറ്റിവെക്കുക. ഉദാഹരണത്തിന്, "
എന്റെ ഹൃദയം'. നിങ്ങളുടെ ഹൃദയം ഒരു വശത്ത് മാറ്റി വെക്കുന്നു. ഈ ശരീര ത്തിൽനിന്ന് പിന്നെ എന്തൊക്കെയാണ് മാറ്റിവെക്കാനുള്ളത്? ചോദ്യകർത്താവ്: കാലും ഇന്ദ്രിയങ്ങളും. ദാദാശ്രീ: അതെ, ജ്ഞാനേന്ദ്രിയങ്ങൾ, കർമ്മേന്ദ്രിയങ്ങൾ, പിന്നെ എല്ലാം. പിന്നെ നിങ്ങൾ "എന്റെ മനസ്സ് എന്നോ “ഞാൻ മനസ്സാണ്' എന്നോ പറയാറ്?
ചോദ്യകർത്താവ്: നമ്മൾ പറയുന്നു, “എന്റെ മനസ്സ്.' ദാദാശ്രീ: "എന്റെ ബുദ്ധി' എന്നല്ലേ നിങ്ങളെപ്പോഴും പറയാറ്. ചോദ്യകർത്താവ്: അതെ. ദാദാശ്രീഃ പിന്നെ എന്റെ ചിത്തം? ചോദ്യകർത്താവ്: അതെ. ദാദാശ്രീ; പിന്നെ “
എന്റെ സ്വത്വബോധം' (egoism). അതോ "ഞാൻ സ്വത്വബോധമെന്നാണോ?'
ചോദ്യകർത്താവ്: എന്റെ സ്വത്വബോധം. ദാദാശ്രീ: അതുകൊണ്ട് "സ്വത്വബോധവും' നിങ്ങളുടെ ഭാഗ മല്ല. “എന്റെ സ്വത്വബോധം' എന്നു പറയുമ്പോൾ അതിനെയും നിങ്ങൾക്ക് വേർതിരിക്കാനാവുന്നു. പക്ഷെ "
എന്റെ' എന്നതിനു കീഴെ വരുന്ന ഘടകങ്ങളെക്കുറിച്ച് നിങ്ങൾക്കറിയില്ല. അതു കൊണ്ട് ഈ തരംതിരിപ്പ് പൂർണ്ണമാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല. നിങ്ങളുടെ അറിവിന് പരിമിതികളുണ്ട്. സ്ഥലമായ ഘടകങ്ങളെ ക്കുറിച്ച് മാത്രമേ നിങ്ങൾക്കറിവുള്ളു. സൂക്ഷ്മഘടകങ്ങൾ അതിന പ്പുറമുണ്ട്. സൂക്ഷ്മഘടകങ്ങളും വേർതിരിക്കേണ്ടതുണ്ട്. അതിനപ്പു റത്തും രണ്ട് സൂക്ഷ്മാവസ്ഥകളുണ്ട്. സൂക്ഷ്മതരവും സൂക്ഷ്മതമ വും. അവയും എടുത്തുമാറ്റണം. ഈ അനക്കാനാവാത്ത അവസ്ഥ കളെ നീക്കംചെയ്യാൻ ഒരു ജ്ഞാനിപുരുഷനുമാത്രമേ സാധിക്കൂ. രണ്ടിനെയും വേർതിരിക്കാൻ സാധ്യമല്ലേ? നിങ്ങൾ "ഞാ'നിൽ