________________
ഞാൻ ആരാണ്
67
ഘട്ടം മഹാവിദേഹക്ഷേത്രത്തിൽ നിലനിൽക്കുന്നു. അഞ്ചാമത്തെ ആരത്തിൽ (ഇപ്പോൾ ഭൂമിയിലെ കാലഘട്ടം) മനുഷ്യരുടെ ചിന്തയും വാക്കും പ്രവൃത്തിയുമായി ഐക്യരൂപ്യമില്ല. അതിന്റെ അർത്ഥം അവർ ചിന്തിക്കുന്നത് ഒന്ന് പറയുന്നത് വേറൊന്ന്; പ്രവൃത്തിക്കുന്നത് മറ്റൊന്ന്.
കേവല ജ്ഞാനം തീർത്ഥങ്കരനെ കാണുന്നതുകൊണ്ടുമാത്രം
എന്റെ അംഗീകാരത്തിന്റെ മുദ്രപതിപ്പിച്ചു കഴിഞ്ഞാൽ പിന്നെ (ജ്ഞാനവിധി) ബാക്കിയുള്ളത് നിങ്ങൾ തീർത്ഥങ്കരനെ കണ്ടുമു ട്ടുക എന്നതു മാത്രമാണ്. ഒരു തീർത്ഥങ്കരൻ ദാദയെക്കാൾ ഉയരെ യാണ്. അദ്ദേഹത്തിന്റെ ദർശനം ലഭിച്ചാൽ നിങ്ങൾ മുക്തരാകുന്നു. ഒരു തീർത്ഥങ്കരൻ ആസക്തികൾക്കൊക്കെ അപ്പുറമാണ്. ആത്മീയ മായി അദ്ദേഹം ഏറ്റവും ഉയർന്ന നിലയിലാണ്. അദ്ദേഹത്തിന്റെ ദർശനംകൊണ്ടുമാത്രം മോക്ഷം ലഭിക്കുന്നു. ഒരു ജ്ഞാനി എല്ലാ പ്രാരംഭ ജോലികളും ശ്രദ്ധിക്കുന്നു. തീർത്ഥങ്കരനാണ് കേക്കിൽ അവസാനത്തെ ഐസിങ്ങ് ചെയ്യുന്നത്.
ഏറ്റവും പ്രധാനകാര്യം സിമന്ദർ സ്വാമിയുടെ ആരാധനയാണ്. അദ്ദേഹമാണ് ഇപ്പോഴുള്ള തീർത്ഥങ്കരൻ. അദ്ദേഹമാണ് നമ്മുടെ പ്രധാന ഫോക്കസ്.
(12) അക്രമമാർഗ്ഗം തുടരുന്നു
ജ്ഞാനികളുടെ പരമ്പര തുടർന്നു വരും
ഞാനെനിക്കു പിറകെ ജ്ഞാനികളുടെ ഒരു പരമ്പരയെ വിട്ടിട്ടുപോകും. ഞാനെന്റെ അനന്തരാവകാശിയെ വിട്ടുപോകും. ജ്ഞാനികളുടെ പരമ്പര പിന്തുടരും. അതുകൊണ്ട് ജീവിക്കു ന്നൊരു ജ്ഞാനിയെ അന്വേഷിക്കുക. ഒരു ജ്ഞാനിയില്ലാതെ പ്രശ്നപരിഹാരമുണ്ടാവില്ല.
ഞാൻ സ്വയം എന്റെ ആത്മീയ ശക്തികൾ (സിദ്ധികൾ) ചിലർക്ക് നൽകും. എനിക്കുശേഷം നമുക്കാരെങ്കിലും വേണ്ടേ? ഭാവിതലമുറക്ക് ഈ മാർഗ്ഗം ആവശ്യമായി വരില്ലെ?