________________
ഞാൻ ആരാണ്
ചെയ്യുന്നു.' "ഞാൻ ടോയ്ലറ്റിൽ പോയി' "ഞാനിത് ചെയ്തു.' "ഞാൻ ഈ പണം സമ്പാദിച്ചു' എന്നിങ്ങനെ. എന്തെങ്കിലും കാര്യ ങ്ങൾ സ്വയം സംഭവിക്കുമ്പോൾ നാം പറയുന്നു, "ഞാനതു ചെയ്യുന്നു' എന്ന്. നാം പുതിയ കർമ്മങ്ങൾ സൃഷ്ടിക്കുകയാണ്. കർമ്മത്തിന്റെ പുതിയ വിത്തുകൾ വിതയ്ക്കുന്നു. പുതിയ കർമ്മ ങ്ങൾ സൃഷ്ടിക്കുന്നത് നിങ്ങൾ നിർത്തിയാൽ നിങ്ങൾ സ്വതന്ത്രരാ യിരിക്കും. എങ്കിലും ജ്ഞാനം ലഭിക്കാതെ ഒരാൾക്ക് കർമ്മം സൃഷ്ടിക്കുന്നത് നിർത്താനാവില്ല.
കർതൃത്വം = പ്രകൃതി, അകർതൃത്വം = ആത്മാവ് ഈ ലോകത്തിലെ എല്ലാ മനുഷ്യരും പമ്പരങ്ങളാണ്. എന്താണ് പമ്പരം? ആണിയിൽ തിരിയുന്ന ഒരു കളിക്കോപ്പാണത്. അത് തിരിയുന്നു. അതിന്റെ എല്ലാ ഊർജ്ജവും കഴിയുന്നതുവരെ അത് തിരിയും. ഈ ഉദാഹരണത്തിൽ ചരടു ചുറ്റുന്നത് ഭാവപുരു ഷാർത്ഥം (കാരണം) ആണ്. പമ്പരത്തിന്റെ കറക്കം പ്രാരാബ്ധം (ഫലം) ആണ്. പ്രകൃതിയാണ് ഒരാളെക്കൊണ്ട് പ്രവൃത്തികൾ ചെയ്യിപ്പിക്കുന്നത്. എന്നാൽ അയാൾ പറയുന്നു; "ഞാനത് ചെയ്യുന്നു' എന്ന്. വാസ്തവത്തിൽ ചരടിൻതുമ്പത്തെ പാവയെ പ്പോലെയാണ്. പ്രകൃതി അയാളെക്കൊണ്ട് തപസ്സു ചെയ്യിക്കുന്നു, മന്ത്രം ചൊല്ലിക്കുന്നു, ധ്യാനിപ്പിക്കുന്നു.... എന്നാൽ അയാൾ വിശ്വ സിക്കുന്നു അയാളാണ് ചെയ്യുന്ന ആളെന്ന്.
- ചോദ്യകർത്താവ്: ഞങ്ങളോട് പ്രകൃതിയെക്കുറിച്ച് പറയൂ, ദാദാ. - ദാദാശ്രീ: നിങ്ങൾ കർതൃത്വം ഏറ്റെടുക്കുന്ന നിമിഷം പ്രകൃതി ജന്മമെടുക്കുന്നു. ആത്മാവായ നിങ്ങൾ അകർത്താവാണ്. നിങ്ങൾ ചന്ദുലാൽ ആണ് എന്ന തെറ്റായ വിശ്വാസം നിങ്ങൾക്കുണ്ട്, "ഞാനാണ് കർത്താവ് (ചെയ്യുന്ന ആൾ)' എന്നും നിങ്ങളിതു പറ യുന്ന നിമിഷം നിങ്ങൾ ബന്ധിതനാകുന്നു. ഈ തെറ്റായ വിശ്വാ സംകൊണ്ടാണ് പ്രകൃതി നിലവിൽ വരുന്നത്. യഥാർത്ഥ "ഞാൻ' ആരെന്ന അജ്ഞത നിലനിൽക്കുന്നേടത്തോളംകാലം ഒരാൾക്ക് താനാണ് കർത്താവ് എന്ന് തോന്നും. അങ്ങനെ തന്റെ പ്രകൃതി യാൽ ബന്ധിതനാവുകയും ചെയ്യും. "ഞാനല്ല കർത്താവ്' എന്ന