________________
ഞാൻ ആരാണ്
ബോധം നേടുന്നതോടെ, അങ്ങനെ കർത്തത്വം നിലക്കുന്നതോടെ പ്രകൃതിക്ക് നിലനില്പില്ലാതാകുന്നു. ആ നിമിഷംമുതൽ ഒരാൾ പുതിയ കർമ്മങ്ങളാൽ ബന്ധിതനാകുന്നില്ല. എന്നാൽ പഴയ കർമ്മ ങ്ങൾ നിലനിൽക്കും. അവ നിർവ്വഹിക്കപ്പെടേണ്ടി വരും.
കർത്താവും കർതൃത്ത്വത്തിനുള്ള ഉപാധിയും ചോദ്യകർത്താവ്: ഒരാൾ കർത്താവല്ലെങ്കിൽ പിന്നെ ആരാണ് കർത്താവ്? കർത്താവിന്റെ സ്വഭാവമെന്താണ്?
ദാദാശ്രീ: ഒരാളുടെ കർതൃത്വം ഏതൊരു പ്രക്രിയയിലും നൈമിത്തികം (instrumental) മാത്രമാണ്. ഒരാൾ ഒന്നിന്റെയും സ്വത ന്ത്രമായ കർത്താവല്ല. - ഈ നൈമിത്തിക കർതൃത്വം ഒരു പാർലിമെന്ററി പ്രക്രിയയായി വിശദീകരിക്കാം. അവസാനതീരുമാനം കൂട്ടായ വോട്ടുകളുടെ അടി സ്ഥാനത്തിലാണ്. ഓരോ വ്യക്തിക്കും ഓരോ വോട്ടുമാത്രമാണു ള്ളത്. അവസാനഫലത്തിൽ നിങ്ങളുടെ വോട്ട് വളരെയെണ്ണത്തിൽ ഒന്നുമാത്രമാണ്. പക്ഷെ നിങ്ങളു വിശ്വസിക്കുന്നു "നിങ്ങളാണിതു ചെയ്യുന്നത്' എന്ന്. അങ്ങനെ നിങ്ങൾ കർത്താവായിത്തീരുന്നു.
ഭാവപുരുഷാർത്ഥത്തിലൂടെയുള്ള "ആസൂത്രണം' ഇങ്ങനെ യാണ് സംഭവിക്കുന്നത്. ഈ ആസൂത്രണമാണ് അവസാനത്തെ
കൈയൊപ്പ്. കർതൃത്വം ആസൂത്രണഘട്ടത്തിൽ മാത്രമേ ഉള്ളു. പക്ഷെ ഇക്കാര്യം ലോകത്തിലൊരാൾക്കും അറിയില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈ ജീവിതത്തിൽ നമുക്കുമുന്നിൽ പ്രത്യ ക്ഷപ്പെടുന്നതൊക്കെ കഴിഞ്ഞ ജന്മത്തിലെ ഭാവപുരുഷാർത്ഥത്തി ലൂടെ (deep inner intent) ആസൂത്രണം ചെയ്യപ്പെട്ടതിന്റെ ഫലമാണ്. കർതൃത്വത്തിനുള്ള ഏകസ്ഥാനം ഈ ഭാവങ്ങളാണ്. - ചന്ദുലാൽ എന്ന ഈ ചെറിയ കമ്പ്യൂട്ടറിന്റെ ഔട്ട്പുട്ട് പിന്നീട് "ശാസ്ത്രീയ സാഹചര്യത്തെളിവുകൾ' എന്ന വൻ കമ്പ്യൂട്ടറിന്റെ ഇൻപുട്ടായി മാറുന്നു. ഇപ്രകാരം ആസൂത്രണം (ഭാവപുരു ഷാർത്ഥം) വൻ കമ്പ്യൂട്ടറിലേക്ക് ഫീഡ് ചെയ്യപ്പെടുന്നു. ആസൂത ണത്തിന്റെ ഫലങ്ങൾ അങ്ങനെ വൻ കമ്പ്യൂട്ടർ പുറത്തു വിടുന്നു. ഒരാളുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ഫലങ്ങൾ മാത്രമാ