________________
ഞാൻ ആരാണ്
്യം
ണ്. ഈ ജീവിതത്തിൽ ഡിസ്ചാർജ് ചെയ്യപ്പെടുന്നത് കഴിഞ്ഞ ജന്മ ങ്ങളിൽ സൃഷ്ടിക്കപ്പെട്ട കാരണങ്ങളുടെ ഫലങ്ങളാണ്. ഈ ജീവി തത്തിലെ ഒന്നും തന്നെ ഒരാൾക്കും സ്വന്തം നിയന്ത്രണത്തിലുള്ള തല്ല. അത് “മറ്റു കൈകളുടെ' നിയന്ത്രണത്തിലാണ്. ഒരിക്കൽ ആസൂത്രണം നടന്നു കഴിഞ്ഞാൽ അത് ആസൂത്രകന്റെ കയ്യിൽനിന്നും പോയി "മറ്റു കൈകളുടെ' നിയന്ത്രണത്തിലായിത്തീ രുന്നു. ഈ മറ്റു കൈകൾ (ശാസ്ത്രീയ സാഹചര്യത്തെളിവുകൾ) ഫലങ്ങൾ കൊണ്ടുവരുന്നതിനുള്ള ഒരു പങ്കു വഹിക്കുന്നു. അതു കൊണ്ട്, ഫലങ്ങൾ ആസൂത്രണത്തിൽനിന്നും വ്യത്യസ്തമായേ ക്കാം. ഫലങ്ങൾ കെട്ടഴിച്ചു വിടപ്പെടുന്നത് പൂർണ്ണമായും "മറ്റു
കൈകളാൽ' ആണ്. ഇത് വളരെ സൂക്ഷ്മമായ കാര്യമാണ്. നിങ്ങൾക്കിത് മനസ്സിലാവുന്നുണ്ടോ? ചോദ്യകർത്താവ്: ഉവ്വ് ദാദാ, എനിക്കത് മനസ്സിലാവുന്നുണ്ട്.
- കർതൃത്വം കർമ്മത്തെ ബന്ധിപ്പിക്കുന്നു മടിക്കാതെ എന്ത് ചോദ്യവും ചോദിക്കൂ. നിങ്ങളറിയാനാഗ്രഹി ക്കുന്നതിനെക്കുറിച്ചെല്ലാം ചോദ്യങ്ങൾ ചോദിക്കുക. ഈ ശാസ്ത്രം അറിയുന്നത് വളരെ ഗുണകരമാണ്. ഇവിടെ നിങ്ങൾക്ക് എന്തുമേതും ചോദിക്കാം.
ചോദ്യകർത്താവ്: എങ്ങനെയാണ് ഞങ്ങൾ കർമ്മബന്ധന ത്തിൽനിന്നും രക്ഷപ്പെടുക? - ദാദാശ്രീ: ഈ കർമ്മങ്ങൾ നിലനിൽക്കുന്നത് കർതൃത്വവി ശ്വാസം നിലനിൽക്കുന്നതിനാലാണ്. ഈ കർമ്മങ്ങളുടെ നില നില്പ്പ് കർതൃത്വത്തെ നേരിട്ട് ആശ്രയിച്ചിരിക്കുന്നു. "ഞാൻ' അവ സ്ഥയിൽ കർതൃത്വമില്ല; അതുകൊണ്ട് കർമ്മവുമില്ല. കർതൃത്വമു ണ്ടെങ്കിൽ മാത്രമെ കർമ്മം സൃഷ്ടിക്കാനാവൂ. ചന്ദുലാൽ ആയിരി ക്കെ, നിങ്ങൾ പറയുകയും വിശ്വസിക്കുകയുടെ ചെയ്യുന്നു. “ഞാനതു ചെയ്ത', "ഞാനിതു ചെയ്തു' എന്നെല്ലാം. അപ്പോൾ നിങ്ങൾ കർത്താവാകുന്നു. ഈ വിശ്വാസമപ്പോൾ കർമ്മത്തിന് താങ്ങായിത്തീരുന്നു. ഒരാൾ കർതൃത്വം അവസാനിപ്പിക്കുമ്പോൾ കർമ്മത്തിന് അടിസ്ഥാനവും താങ്ങുമില്ലാതാകുന്നു. അങ്ങനെ അത് കൊഴിഞ്ഞു പോകുന്നു.