________________
ഞാൻ ആരാണ്
ദാദാശ്രീഃ ഉവ്. അവർക്കൊക്കെ കിട്ടും. ഇത് തുടരും. ചോദ്യകർത്താവ്: ഇതിങ്ങനെ തുടരുമോ? ദാദാശീ: അത് തുടരും. നിങ്ങൾക്ക് മനസ്സിലായോ?
ചോദ്യകർത്താവ്: എന്നാൽ അക്രമ മാർഗ്ഗത്തിൽ ഒരു പ്രത്യ ക്ഷപുരുഷന്റെ ആവശ്യമില്ലേ?
ദാദാശ്രീഃ ജ്ഞാനിയുടെ സജീവസാന്നിദ്ധ്യമില്ലാതെ ഒന്നും നടക്കുകയില്ല.
ചോദ്യകർത്താവ്: അതെ. അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യ മില്ലാതെ അത് നടക്കുകയില്ല. ദാദാശ്രീ: അതല്ലെങ്കിൽ ഈ മാർഗ്ഗം അടഞ്ഞു പോകും. ചോദ്യകർത്താവ്: അല്ലെങ്കിൽ ഈ മാർഗ്ഗം പോകും. ദാദാശ്രീ: അതുകൊണ്ട് നിങ്ങൾക്കൊരു പ്രത്യക്ഷപുരുഷൻ ആവശ്യമാണ്.
ചോദ്യകർത്താവ്: ഞാനിത് അങ്ങയിൽനിന്നും നേരിട്ട് കേൾക്കാനാഗ്രഹിച്ചു. കാരണം എനിക്ക് പലപ്പോഴും കൃപാദുദേ വന്റെ (ക്രമിക മാർഗ്ഗത്തിലെ ജ്ഞാനിപുരുഷ ശ്രീമത് രാമചന്ദ്രൻ) വാക്കുകൾ, ജനങ്ങൾ അവരുടെ ഇച്ഛക്കനുസരിച്ച് വ്യാഖ്യാനിക്കു ന്നതുകേട്ട് വിഷമം തോന്നിയിട്ടുണ്ട്. അതേപോലെ അങ്ങു പറ യുന്ന കാര്യങ്ങളെക്കുറിച്ചും ഇങ്ങനെ സംഭവിക്കാൻ സാധ്യതയു ള്ളതുകൊണ്ടാണ് ഞാനിത് ചോദിച്ചത്. അതുകൊണ്ടാണ് അക്രമ മാർഗ്ഗത്തിൽ ഏവർക്കും ഒരു പ്രത്യക്ഷപുരുഷനെ കണ്ടെത്താനാ വുമോ എന്ന് ഞാൻ അന്വേഷിച്ചത്. ദാദാശ്രീഃ കുറച്ചുകാലം ഈ അക്രമ മാർഗ്ഗം നിലനിൽക്കും. ചോദ്യകർത്താവ്: കുറച്ചു കാലമോ? ദാദാശ്രീ: അതെ. കുറച്ചു കാലം. ഈ അക്രമ മാർഗ്ഗത്തിലൂടെ അരിച്ചെടുക്കേണ്ടതുണ്ട്. അതു കഴിഞ്ഞാൽ പിന്നെ യോഗ്യരായ ആളുകളുണ്ടാവില്ല. അപ്പോൾ അക്രമ മാർഗ്ഗം അവസാനിക്കും. ഈ മാർഗ്ഗം തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർക്ക് വേണ്ടി മാത്രമാണ്.