________________
ഞാൻ ആരാണ്
13
ആത്മജ്ഞാനം എളുപ്പമാക്കുന്നതിന് ഞാൻ കാണിച്ചരീതി കൂടു തൽ പുരോഗതി നൽകുന്നുണ്ട്.
അതല്ലെങ്കിൽ ഈ കാലഘട്ടത്തിൽ തളരുന്നതുവരെ വേദങ്ങൾ വായിച്ചാലും ആത്മജ്ഞാനം നേടാനാവില്ല.
ചോദ്യകർത്താവ്: ഇതൊക്കെ മനസ്സിലാക്കിത്തരാൻ അങ്ങ യെപ്പോലെ ഒരാൾ ഞങ്ങൾക്കാവശ്യമില്ലേ?
ദാദാശ്രീ: അതെ. തീർച്ചയായും അത്യാവശ്യമാണ്. നിർഭാഗ്യവ ശാൽ ജ്ഞാനിപുരുഷന്മാർ വളരെ ദുർലഭമാണ്. ഒരാളെ കണ്ടുമു ട്ടുക അതിലും പ്രയാസകരമാണ്. വാസ്തവത്തിൽ ഒരു ജ്ഞാനിപു രുഷൻ ഉത്ഭവിക്കുന്നത് വളരെയേറെ ദുർലഭമായി മാത്രമാണ്. അത്തരം സമയത്ത് നിങ്ങൾ ആത്മജ്ഞാനത്തിനുള്ള അവസരം മുതലാക്കുകയും വേണം. ഇതിന് വിലയൊന്നും കൊടുക്കേണ്ടതി ല്ല. നിങ്ങൾക്കൊന്നും നഷ്ടപ്പെടുന്നില്ല. അതിലുപരിയായി, ജ്ഞാനി ഒരു മണിക്കൂറിനകം നിങ്ങൾക്ക് ഈ തരംതിരിവ് നൽകു കയും ചെയ്യുന്നു. യഥാർത്ഥ "ഞാനിനെക്കുറിച്ചുള്ള അറിവ് നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞാൽ പിന്നെ എല്ലാം നേടിക്കഴിഞ്ഞു. ഇത് എല്ലാ വേദങ്ങളുടെയും സത്തയാണ്.
നിങ്ങൾക്ക് ഭൗതിക വസ്തുക്കളാണ് വേണ്ടതെങ്കിൽ “എന്റെ സൂക്ഷിച്ചുവെക്കൂ. നിങ്ങൾക്ക് മോക്ഷമാണ് വേണ്ടതെങ്കിൽ സ്വന്ത മായതൊക്കെ ഉപേക്ഷിക്കേണ്ടിവരും. (ഉപേക്ഷിക്കുക അല്ലെങ്കിൽ അടിയറവു പറയുക എന്നു പറഞ്ഞാൽ നിങ്ങളുടെ ബോധത്തിൽ മാത്രമേ അടിയറവു പറയേണ്ടതുള്ളു). "എന്റെ' എന്നതിനു കീഴെ വരുന്ന എല്ലാം നിങ്ങൾ അടിയറവു വെക്കേണ്ടി വരും. “എന്റെ എന്നു പറയുന്ന എല്ലാം നിങ്ങൾ ജ്ഞാനിക്ക് അടിയറവുവെക്കൂ. നിങ്ങളുടെ "ഞാൻ' മാത്രമെ പിന്നെ ബാക്കി വരൂ. "ഞാനാരാണ്? എന്ന തിരിച്ചറിവ് "എന്റെ' എന്നത് നഷ്ടപ്പെടുന്നതുമായി ബന്ധ പ്പെട്ടിരിക്കുന്നു. “എന്റെ' വേർതിരിഞ്ഞാൽ പിന്നെ എല്ലാം വേർതിരി ഞ്ഞു. "ഞാനാണ്, ഇതെല്ലാം എന്റെയാണ്' എന്ന വിശ്വാസത്തിന്റെ അവസ്ഥയെ "ജീവാത്മദശ എന്നു പറയുന്നു. "ഞാനാണ് "ഇതൊന്നും എന്റെയല്ല' എന്ന അവസ്ഥയാണ് "പരമാത്മദശ. ആത്മജ്ഞാന ഫലമായാണ് പരമാത്മദശ ഉണ്ടാകുന്നത്. മോക്ഷ