________________
ഞാൻ ആരാണ്
14
ത്തിന്റെ പാതയിൽ “എന്റെ'യുമായി ബന്ധപ്പെട്ട എല്ലാം തടസ്സമാ ണ്. ഒരിക്കൽ "എന്റെ' “ഞാനിൽനിന്നും വേർതിരിഞ്ഞാൽ എല്ലാം വ്യക്തമായിത്തീരും. "ഞാനാരാണ്?' എന്ന തിരിച്ചറിവ് "എന്റെ'യിൽനിന്നും വേർതിരിയുന്നതിനോട് സ്വാഭാവികമായി ബന്ധപ്പെട്ടിരിക്കുന്നു.
(4) ആരാണീ പ്രപഞ്ചത്തിന്റെ യജമാനൻ? ജ്ഞാനിക്കു മാത്രമെ യഥാർത്ഥ 'ഞാൻ' കാട്ടിത്തരാനാവു
ചോദ്യകർത്താവ്: ഈ ലൗകികജീവിതം ജീവിക്കുമ്പോൾ എങ്ങനെയാണ് യഥാർത്ഥ 'ഞാൻ' തിരിച്ചറിയാനും മനസ്സിലാ ക്കാനും കഴിയുന്നത്?
ദാദാശ്രീഃ വേറെ എവിടെപ്പോയാണ് നിങ്ങൾ യഥാർത്ഥ “ഞാൻ തിരിച്ചറിയുക? ഈ ലോകം കൂടാതെ മനുഷ്യന് താമസി ക്കാൻ വേറെ ലോകമുണ്ടോ? ഈ ലോകത്തിലുള്ള ഏവർക്കും അതിൽ ജീവിക്കണം. ഇവിടെ, ഈ ലോകത്തിൽ തന്നെയാണ് നിങ്ങൾ നിങ്ങളുടെ യഥാർത്ഥ ആത്മസ്വരൂപം തിരിച്ചറിയുന്നതും. "ഞാനാരാണ് എന്ന് തരിച്ചറിയുന്നതിനുള്ള ശാസ്ത്രമാണിത്. എന്റെ അടുത്തു വരൂ. ഞാൻ നിങ്ങൾക്ക് നിങ്ങളുടെ യഥാർത്ഥസ്വരൂപം മനസ്സിലാക്കിച്ചു തരാം.
ഈ തിരിച്ചറിവിന്റെ പ്രക്രിയയിൽ, ഞാൻ നിങ്ങളോടൊന്നും ചെയ്യാനാവശ്യപ്പെടുന്നില്ല. കാരണം, അത് നിങ്ങളുടെ കഴിവിന്റെ പരിധിയിൽ പെട്ടതല്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത് ഞാനെല്ലാം നിങ്ങൾക്ക് ചെയ്ത് തരാമെന്ന്. നിങ്ങളൊന്നിനേക്കു റിച്ചും വിഷമിക്കേണ്ടതില്ല. ആദ്യം നാമറിയേണ്ടത് നാം വാസ്തവ ത്തിൽ ആരാണ് എന്നും, എന്താണ് അറിഞ്ഞിട്ട് കാര്യമുള്ളത് എന്നുമാണ്. എന്താണ് യഥാർത്ഥ സത്യം? എന്തിനാണീ ലോകം മുഴുവൻ എന്താണിതൊക്കെ? എന്ത് അല്ലെങ്കിൽ ആരാണ്
ലോകം?
ഒരു ദൈവമുണ്ടോ? ഉണ്ട്. തീർച്ചയായും ഒരു ദൈവമുണ്ട്. അതിലുപരിയായി, ആ ദൈവം നിങ്ങളുടെ ഉള്ളിൽ തന്നെയാണ്. എന്താണ് നിങ്ങൾ അദ്ദേഹത്തെ പുറത്തന്വേഷിക്കുന്നത്? ഒരാൾ