________________
ഞാൻ ആരാണ്
നിങ്ങൾക്കാ വാതിൽ തുറന്നു തരുമ്പോൾ നിങ്ങൾക്കദ്ദേഹത്തിന്റെ ദർശനം ലഭിക്കും. വാതിൽ അമർത്തിയടച്ചിരിക്കുകയാണ്. അതു കൊണ്ട്, നിങ്ങൾക്കൊറ്റക്ക് അത് തുറക്കാനാവില്ല. ആത്മജ്ഞാനം നേടിയ ഒരാൾക്കു മാത്രമേ നിങ്ങൾക്ക് വഴികാണിച്ചു തരാനും വാതിൽ തുറന്നു തരാനും കഴിയൂ.
നിങ്ങളുടെ സ്വന്തം തെറ്റുകളാണ് നിങ്ങളുടെ യജമാൻ നിങ്ങളുടെ ഉള്ളിലെ പരിശുദ്ധ (absolute) "ഞാൻ' ആണ് ദൈവം. അതിനപ്പുറം ഒരു ദൈവമോ മേലധികാരിയോ ഇല്ല. സർവ്വ ശക്തനായ ഒരു ശക്തി നിങ്ങളെ ഭരിക്കാനായി ഇല്ല. നിങ്ങൾ സർവ്വ തന്ത് സ്വതന്ത്രരാണ്. നിങ്ങളെ വേദനിപ്പിക്കാനോ തടയാനോ ആരുമില്ല. നിങ്ങളെ വേദനിപ്പിക്കുന്നതും തടയുന്നതും നിങ്ങളുടെ തെറ്റുകൾ മാത്രമാണ്.
നിങ്ങൾക്കൊരു യജമാനനില്ല എന്നു മാത്രമല്ല ഒരാൾക്കും നിങ്ങളെ ശല്യം ചെയ്യാനും നിങ്ങളുടെ കാര്യങ്ങളിലിടപെടാനുമാ വില്ല. എണ്ണമറ്റ ജീവരൂപങ്ങളുണ്ടെങ്കിലും അവ ഒന്നുംതന്നെ ഒരി ക്കലും നിങ്ങൾക്ക് തടസ്സം ചെയ്യില്ല. ആരെങ്കിലും അങ്ങനെ ചെയ്യു ന്നുണ്ടെങ്കിൽ അത് നിങ്ങളുടെ സ്വന്തം തെറ്റുകൾ കൊണ്ടാണ്. നിങ്ങൾ സ്വയം മുൻകാലങ്ങളിൽ ഇടപെടലുകൾക്ക് കാരണമായി ട്ടുണ്ട്. നിങ്ങളുടെ മുൻകാല പ്രവൃത്തികളുടെ അനന്തരഫലങ്ങ ളാണ് ഇപ്പോൾ നിങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഞാനെന്റെ ജ്ഞാനദൃഷ്ടികൊണ്ട് അങ്ങനെ കാണുന്നു. ഞാൻ കാണുന്നതുപോലെയാണ് ഞാൻ പറയുന്നത്.
ഇനി പറയുന്ന വാചകങ്ങളിൽ ഞാനൊരാൾക്ക് മോക്ഷം വാഗ്ദാനം ചെയ്യുന്നു. "നിങ്ങൾക്കീ ലോകത്തൊരു യജമാനനില്ല. നിങ്ങളുടെ അസംബന്ധങ്ങളും തെറ്റുകളുമാണ് നിങ്ങളുടെ യജമാ നൻ. ഇതുരണ്ടുമില്ലാത്തിടത്ത് നിങ്ങളാണ് പരമേശ്വരൻ.' പിന്നെ...
"ഒരാൾക്കും നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടാനാവില്ല. ഒരു ജീവിക്കും മറ്റു ജീവികളുടെ കാര്യങ്ങളിൽ ഇടപെടാനാവാത്ത ഒരു വ്യവസ്ഥയാണ് ഈ ലോകത്തിലുള്ളത്.'