________________
ഞാൻ ആരാണ്
58
വല്ലപ്പോഴും അങ്ങനെ ഒരാൾ എവിടെയെങ്കിലുമുണ്ടായാൽ അയാൾ നൂറായിരക്കണക്കിന് ജനങ്ങളെ മോചിപ്പിക്കും. ജ്ഞാനി പുരുഷന് ഏറ്റവും നിസ്സാരമായ "അഹം' പോലുമുണ്ടാവില്ല. അഹ മില്ലാത്ത ഒരാളുമീ ലോകത്തിലില്ല.
അപൂർവ്വമായി കുറച്ചായിരം വർഷങ്ങൾ കൂടുമ്പോൾ ഒരു ജ്ഞാനിപുരുഷൻ ജന്മമെടുക്കുന്നു. വിശുദ്ധരും വേദപണ്ഡിതരും ധാരാളമുണ്ട്. എന്നാൽ ആത്മജ്ഞാനമുള്ളവരാരുമില്ല. ജ്ഞാനി കൾക്ക് ആത്മാവിന്റെ പൂർണ്ണ ജ്ഞാനമുണ്ട്. ആത്മജ്ഞാനി പൂർണ്ണാനന്ദത്തിലാണ്. അദ്ദേഹം ആന്തരികമോ ബാഹ്യമോ ആയ യാതൊരു വിഷമവും അനുഭവിക്കുന്നില്ല. അത്തരമൊരാളുടെ സാന്നിദ്ധ്യത്തിൽ നിങ്ങൾക്കും മോചനം നേടാം. ആത്മജ്ഞാനം നേടിയവർക്ക് ആത്മജ്ഞാനം നേടാൻ മറ്റുള്ളവരേയും സഹായി ക്കാനാവും. ജ്ഞാനിയില്ലാതെ ആത്മജ്ഞാനം നേടുക അസാധ്യ മാണ്.
(10) ആരാണ് ദാദാ ഭഗവാൻ
'ഞാനും' ദാദാ ഭഗവാനും ഒരാളല്ല ചോദ്യകർത്താവ്: എന്താണ് അങ്ങ് സ്വയം ഭഗവാൻ എന്ന് വിളിക്കപ്പെടാൻ അനുവദിക്കുന്നത്?
ദാദാശ്രീ: ഞാനൊരു ഭഗവാനല്ല. ഞാൻ സ്വയം എന്റെ ഉള്ളി ലുള്ള ദാദാ ഭഗവാനെ വണങ്ങുന്നു. എന്റെ ആത്മീയജ്ഞാനം 356 ആണ്. ദാദാ ഭഗവാൻ 360° ആണ്. എനിക്ക് നാല് ഡിഗ്രി കുറവുള്ള തുകൊണ്ട്, ഞാനും എന്റെ ഉള്ളിലുള്ള ദാദാ ഭഗവാനെ വണങ്ങു കയും ആരാധിക്കുകയും ചെയ്യുന്നു. - ചോദ്യകർത്താവ്: എന്തുകൊണ്ടാണ് അങ്ങ് അങ്ങനെ ചെയ്യു
ന്നത്?
- ദാദാശീ: ബാക്കിയുള്ള നാലു ഡിഗ്രി പൂർണ്ണമാക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്യുന്നത്. എനി ക്കത് പൂർണ്ണമാക്കേണ്ടി വരും. ഈ നാലു ഡിഗ്രി കുറവുള്ളതുകൊ