________________
ഞാൻ ആരാണ്
57
അയാൾക്കും ആത്മീയ പുരോഗതിയുണ്ടാകും. സന്തിനുപോലും ഒരു ജ്ഞാനിപുരുഷനെ കണ്ടുമുട്ടേണ്ടി വരും. മോചനത്തിനു മോഹമുള്ളവർക്കൊക്കെ ജ്ഞാനി പുരുഷനെ കണ്ടെത്തേണ്ടി വരും. മറ്റു മാർഗ്ഗങ്ങളില്ല.
ജ്ഞാനി പുരുഷൻ ജ്ഞാനിപുരുഷൻ പ്രകടിതമായി ആത്മാവാണ്.
ജ്ഞാനിപുരുഷനെ തിരിച്ചറിയൽ
ചോദ്യകർത്താവ്: എങ്ങനെയാണ് ജ്ഞാനിപുരുഷനെ തരിച്ച
വാസ്തവത്തിൽ ലോകാത്ഭുതമാണ്.
റിയുക?
ദാദാശ്രീഃ ജ്ഞാനി പുരുഷന് മറഞ്ഞിരിക്കാനാവില്ല. അദ്ദേഹ ത്തിന്റെ സുഗന്ധവും പ്രകാശ വലയവും തികച്ചും തെറ്റിദ്ധരിക്കാ നാവാത്തതാണ്. അദ്ദേഹത്തിന്റെ തിളക്കം (ambience) തികച്ചും അനന്യമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ അസാധാരണമാണ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ നിങ്ങൾക്കദ്ദേഹത്തെ തിരിച്ചറി യാം. അദ്ദേഹത്തിന്റെ കണ്ണുകളിൽ വെറുതെ നോക്കിയാൽ പറ യാൻ കഴിയും. ജ്ഞാനി പുരുഷന് സംശയരഹിതമായ ധാരാളം അടയാളമുണ്ട്. അദ്ദേഹത്തിന്റെ ഒരോ വാക്കും വേദവാക്യമാണ്. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും എളിമയും നിങ്ങളെ കീഴട ക്കുംവിധം മനോഹരമാണ്. അദ്ദേഹത്തിന് അതുല്യമായ ധാരാളം ഗുണങ്ങളുണ്ട്.
ഒരു ജ്ഞാനി പുരുഷന്റെ ഗുണങ്ങളെന്തൊക്കെയാണ്? സൂര്യന്റെ ശോഭയും ചന്ദ്രന്റെ കുളിർമയും അദ്ദേഹത്തിന്റെ സ്വഭാവ ത്തിന്റെ ഭാഗമാണ്. ഈ രണ്ട് വിപരീതഗുണങ്ങളും ഒരുമിച്ച് നിങ്ങൾക്ക് ജ്ഞാനി പുരുഷനിൽ കാണാം. പരിപൂർണ്ണസ്വാതന്ത്ര്യ ത്തിന്റെ പുഞ്ചിരി ഇതുപോലെ ലോകത്ത് മറ്റൊരിടത്തും ആർക്കും കാണാനാവില്ല. അദ്ദേഹത്തിന്റെ ശാന്തമായ പുഞ്ചിരി ഒരാളെ തന്റെ ദുഃഖങ്ങൾ മറക്കാൻ ഇട വരുത്തും.
ഒരു തുള്ളി ബുദ്ധി (അഹത്തിലൂടെ ഉണ്ടാകുന്ന അറിവ് ജ്ഞാനിപുരുഷനിലുണ്ടാവില്ല. ജ്ഞാനി പുരുഷൻ അബൂധ് (ബു ദ്ധിയില്ലാത്ത) ആണ്. അത്തരം എത്ര പേരുണ്ടാവും ചുറ്റുപാടും.