________________
ഞാൻ ആരാണ്
35
ചിലർ അവരുടെ ഗുരുവിനേയും എന്റെ അടുത്ത് കൊണ്ടുവരാറു ണ്ട്. ഗുരുവിനും മോക്ഷം ആവശ്യമാണ്. ഗുരുവില്ലാതെ ലൗകികജീ വിതത്തെക്കുറിച്ചറിയാനോ മോക്ഷത്തെക്കുറിച്ചറിയാനോ സാധ്യമ ല്ല. ലൗകികജീവിതത്തിന് ഗുരു ആവശ്യമാണ്. മോക്ഷത്തിന് ജ്ഞാനിപുരുഷൻ ആവശ്യമാണ്.
(7) മോക്ഷത്തിന്റെ സ്വഭാവം എന്താണ്? (പൂർണ്ണമായ മോചനം)
ആവശ്യമായ ഒരേയൊരു ലക്ഷ്യം
ചോദ്യകർത്താവ്: ഒരു മനുഷ്യന് എന്ത് ലക്ഷ്യമാണ് വേണ്ടത്?
ദാദാശ്രീഃ മോക്ഷം വേണം, വേണ്ടേ? കാരണം എത്രകാലം ലക്ഷ്യമില്ലാതെ നിങ്ങൾക്ക് അലയാനാവും? അനന്തജന്മങ്ങളി ലായി നിങ്ങൾ ഇതുമാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. അലയാ നായി ഇനി ഒരു സ്ഥലം നിങ്ങൾക്ക് ബാക്കിയില്ല. പല ഗതികളി ലൂടെ നിങ്ങൾ ലക്ഷ്യമില്ലാതെ അലഞ്ഞു മൃഗഗതി, മനുഷ്യഗതി,
ദേവഗതി... അങ്ങനെ.
അറ്റമില്ലാത്ത ഈ അലച്ചിലിന്റെ കഷ്ടപ്പാട് നിങ്ങൾ അനുഭവി ക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? നിങ്ങൾ നിങ്ങളുടെ യഥാർത്ഥ സ്വരൂപം തിരിച്ചറിയാത്തതുകൊണ്ടാണ് അത്. "ഞാനാരാണ്? എന്ന ചോദ്യത്തിന്റെ ഉത്തരം നിങ്ങളിതുവരെ അറിഞ്ഞിട്ടില്ല. നിങ്ങൾക്ക് നിങ്ങളുടെ യഥാർത്ഥ ആത്മസ്വരൂപം അറിയില്ലെ? എണ്ണമറ്റ ജീവിതങ്ങളിലൂടെ അനന്തമായി അലഞ്ഞിട്ടും നിങ്ങൾക്ക റിയില്ല, നിങ്ങൾ വാസ്തവത്തിൽ ആരാണെന്ന്. പണമുണ്ടാക്കൽ മാത്രമാണോ നിങ്ങളുടെ ജീവിതത്തിന്റെ ഏകലക്ഷ്യം? മോക്ഷത്തി നുവേണ്ടി ഒരു പരിശ്രമവും നിങ്ങൾ നടത്തേണ്ടതില്ലേ?
ചോദ്യകർത്താവ്: വേണം, ഒരു പരിശ്രമം നടത്തണം.
ദാദാശ്രീഃ സ്വതന്ത്രമാവേണ്ടത് അവശ്യമല്ലെ? എത്രകാലം നിങ്ങൾക്ക് ബന്ധനത്തിൽ കഴിയാനാവും?
ചോദ്യകർത്താവ്: സ്വതന്ത്രമാവുന്നതിലും സ്വതന്ത്രമാമേണ്ട തിന്റെ ആവശ്യം മനസ്സിക്കുകയാണ് വേണ്ടതെന്ന് ഞാൻ വിശ്വസി ക്കുന്നു.