________________
ഞാൻ ആരാണ്
ദാദാശീ: അതെ. ആ അറിവ് അത്യാവശ്യമാണ്. അതൊരി ക്കൽ മനസ്സിലാക്കിയാൽ മതിയാവും. നിങ്ങൾക്ക് സ്വതന്ത്രനാവാ നായില്ലെങ്കിലും, ചുരുങ്ങിയത് അത് അറിഞ്ഞിരിക്കണം, ശരി യല്ലെ? സ്വാതന്ത്യം പിന്നീട് വരും. പക്ഷെ ഇപ്പോൾ സ്വാതന്ത്ര്യ ത്തെക്കുറിച്ചുള്ള അറിവ് മതിയാവും.
ആത്മജ്ഞാനത്തിന് പരിശ്രമമൊന്നും ആവശ്യമില്ല. - മോക്ഷമെന്നാൽ നിങ്ങളുടെ യഥാർത്ഥ സ്വരൂപത്തിലേക്ക് വരിക എന്നാണ്. ലൗകികജീവിതമെന്നാൽ നിങ്ങളുടെ യഥാർത്ഥ സ്വരൂപത്തിൽനിന്നും അകന്നുപോകലാണ്. നിങ്ങളുടെ യഥാർത്ഥ രൂപത്തിലേക്കു വരുന്നതിൽ വിഷമമില്ല. എന്നാൽ ലൗകികജീ വിതം; നിങ്ങളുടെ യഥാർത്ഥരൂപത്തിൽനിന്നും അകന്നുപോകൽ വിഷമകരമാണ്. മോക്ഷം കിച്ചഡി (അരിയും എള്ളും ചേർത്തു. ണ്ടാക്കുന്ന ഗുജറാത്തി ഭക്ഷണം) ഉണ്ടാക്കുന്നതിലും എളുപ്പമാണ്. കിച്ചഡിയുണ്ടാക്കാൻ നിങ്ങൾക്ക് വസ്തുക്കൾ വേണം. അരി, എള്ള്, മസാല, പച്ചക്കറികൾ, വെള്ളം, ചീഞ്ചട്ടി, മണ്ണെണ്ണ, സ്റ്റ എന്നിങ്ങനെ. ഇതൊക്കെയുണ്ടെങ്കിലേ നിങ്ങൾക്ക് കിച്ചഡിയുണ്ടാ ക്കാനാവൂ. അതേ സമയം മോക്ഷം കിച്ചഡിയുണ്ടാക്കുന്നതിലും എളുപ്പമാണ്. പക്ഷെ നിങ്ങൾക്ക് ഒരു ജ്ഞാനിപുരുഷനെ കാണേ ണ്ടിവരും. അദ്ദേഹത്തിന് മോക്ഷത്തിൽ നിങ്ങളെ അനുഗ്രഹിക്കാ നാവും. നിങ്ങൾ അറ്റമില്ലാത്ത പുനർജ്ജന്മങ്ങളിലൂടെ കടന്നുപോ യിക്കഴിഞ്ഞില്ലേ?
മോക്ഷം ശ്രമരഹിതമാണ് - എന്റെ അടുത്തുവന്ന് എന്നിൽനിന്ന് നിങ്ങളുടെ മോക്ഷം സ്വീകരിക്കാനാണ് ഞാൻ പറയുന്നത്. ആളുകൾക്ക് ഇപ്പോഴും സംശയമാണ്. "എങ്ങനെയാണ് നമ്മുടെ ഭാഗത്തുനിന്നും ഒരു പരി ശ്രമവുമില്ലാതെ ഒരാൾക്ക് മോക്ഷം നൽകാനാവുക?' അവർ ചോദി ക്കുന്നു. അങ്ങനെയെങ്കിൽ ശരി, നിങ്ങളുടെ പരിശ്രമങ്ങളുമായി മുന്നോട്ടു പോകൂ. അത് നേടിയെടുക്കാൻ ശ്രമിക്കൂ. പരിശ്രമം കൊണ്ട് നിങ്ങൾ ഗുണരഹിതമായ കാര്യങ്ങൾ മാത്രമെ കണ്ട് ത്തു. പരിശ്രമത്തിലൂടെ ആരും ഇന്നുവരെ മോക്ഷം നേടിയിട്ടില്ല.