________________
ഞാൻ ആരാണ്
ചോദ്യകർത്താവ്: മോക്ഷം വാങ്ങാനോ കൊടുക്കാനോ സാധ്യമാണോ? - ദാദാശ്രീ: നിങ്ങൾ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന ഒന്നല്ല മോക്ഷം. പക്ഷെ നിങ്ങൾക്കൊരു "നിമിത്തം' ആവശ്യമാണ്. (ജ്ഞാനിയാണ് നിങ്ങളുടെ നിമിത്തം. മോക്ഷപ്രാപ്തിക്ക് അദ്ദേഹം ഒരു ഉപാധി (ഉപകരണം) ആയിത്തീരുന്നു). മോക്ഷം
നൈമിത്തികമാണ്. (അത് ഒരു ഉപാധിയിലൂടെയേ നേടാനാവു) നിങ്ങൾ എന്നെ കണ്ടുമുട്ടിയതും ഒരു നൈമിത്തിക പ്രക്രിയയാണ്. വാസ്തവത്തിൽ മോക്ഷം കൊടുക്കുന്ന ആളും വാങ്ങുന്ന ആളുമി ല്ല. കൊടുക്കുന്ന ആളുടെ നിർവ്വചനമെന്താണ്? നിങ്ങൾക്ക് സ്വന്ത മായ ഒന്ന് ആർക്കെങ്കിലും കൊടുക്കുമ്പോഴാണ് നിങ്ങൾ കൊടു ക്കുന്ന ആളാവുന്നത്. നിങ്ങൾ ഒരു വസ്തു മറ്റൊരാൾക്കു നൽകു മ്പോൾ വാസ്തവത്തിൽ നിങ്ങളതിന്റെ അവകാശം ത്യജിക്കുകയാ ണ്. എന്നാൽ മോക്ഷം നിങ്ങളുടെ ജന്മാവകാശമാണ്. ജ്ഞാനത്തി ലൂടെ നിങ്ങളുടെ യഥാർത്ഥ സ്വരൂപത്തെ തിരിച്ചറിയുന്നതിന് ഞാൻ നിങ്ങൾക്കൊരു ഉപാധിയാവുക മാത്രമാണ് ചെയ്യുന്നത്. ഞാൻ വെറും ഉപകരണമാണ്. നിങ്ങളുടെ സ്വന്തമായ ഒരു വസ്ത നിങ്ങൾക്കു നൽകാൻ എനിക്ക് കഴിയില്ല. ഞാൻ നൽകുന്ന ആളല്ല. നിങ്ങൾ വാങ്ങുന്ന ആളുമല്ല.
മോക്ഷം അനന്തമായ ആന്ദമാണ് ചോദ്യകർത്താവ്: മോക്ഷം നേടുന്നതുകൊണ്ട് എന്ത് നേട്ടമാ ണുള്ളത്?
ദാദാശ്രീ: ചിലർ പറയുന്നു, അവർക്ക് മോക്ഷം ആവശ്യമി ല്ലെന്ന്. ഞാനവരോടു പറയും, മോക്ഷം അവർക്ക് അത്യാവശ്യമി ല്ലെന്ന്. എന്നാൽ "നിങ്ങൾക്ക് സന്തോഷം ആവശ്യമല്ലെ?' എന്ന് ഞാൻ ചോദിക്കും.
ആളുകൾക്ക് അറിഞ്ഞുകൂടാ. വാസ്തവത്തിൽ മോക്ഷമെന്താ ണെന്ന്. അവർ മോക്ഷം എന്ന വാക്ക് ഉപയോഗിക്കുന്നു എന്നു മാത്രം. അവരുടെ വിചാരം മോക്ഷത്തിന് ഒരു പ്രത്യേക സ്ഥലമു
ണ്ടെന്നാണ്. അവിടെ എത്തിയാൽ അവർക്കത് ആസ്വദിക്കാമെന്ന് അവർ കരുതുന്നു. പക്ഷെ അതങ്ങനെയല്ല.