________________
ഞാൻ ആരാണ്
മോക്ഷത്തിന്റെ രണ്ടു ഘട്ടങ്ങൾ ചോദ്യകർത്താവ്: സാധാരണഗതിയിൽ ജനനമരണ ചക്ര ത്തിൽനിന്നുള്ള മോചനമാണ് മോക്ഷമെന്ന് ഞങ്ങൾ കരുതുന്നു. - ദാദാശ്രീ: അതെ. അതു ശരിയാണ്. പക്ഷെ അത് മോക്ഷ ത്തിന്റെ അവസാനഘട്ടമാണ്. രണ്ടാം ഘട്ടം. മോക്ഷത്തിന്റെ ആദ്യ ഘട്ടത്തിൽ നിങ്ങളുടെ പ്രശ്നങ്ങളോടും ദുഃഖങ്ങളോടും നിങ്ങൾക്ക് നിസ്സംഗത അനുഭവപ്പെടും. ലൗകികമായ സന്തോഷ ങ്ങൾക്കിടയ്ക്കും അതൊന്നും ബാധിക്കാതെ അയാൾക്കിരിക്കാനാ വും. ഉപാധികൾക്കിടക്ക് (ബാഹ്യമായ ഘടകങ്ങൾ അടിച്ചേല്പി ക്കുന്ന വേദനകൾ) നിങ്ങൾ സമാധിയനുഭവിക്കും (വേദനാരാഹി. ത്യവും സ്വയം ആനന്ദവും). ഇതാണ് മോക്ഷത്തിന്റെ ആദ്യഘട്ടം. മോക്ഷത്തിന്റെ രണ്ടാംഘട്ടം - നിത്യമായ മോക്ഷം - മരണശേഷ മാണ് ലഭിക്കുന്നത്. മോക്ഷത്തിന്റെ ആദ്യഘട്ടം ഇവിടെ, ഇപ്പോൾതന്നെ നേടേണ്ടതാണ്. മോക്ഷത്തിന്റെ ഈ ആദ്യഘട്ടം ഞാൻ എപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ലൗകികകാര്യ ങ്ങൾക്കിടയിൽ കഴിയുമ്പോഴും ഒരാൾ അവയാൽ ഒരു തരത്തിലും ബാധിക്കപ്പെടാത്ത അവസ്ഥയാണ് മോക്ഷം. ആ മോക്ഷത്തി നാണ് ഒരാൾ ശ്രമിക്കേണ്ടത്. അതിൽ ഒരു തരത്തിലുള്ള ബന്ധ നവും ഇല്ലാതാകുന്നു. അക്രമവിജ്ഞാനത്തിലൂടെ മോക്ഷത്തിന്റെ ആ ഘട്ടം സാധ്യമാണ്.
നിത്യജീവിതത്തിൽ മോക്ഷാനുഭവം ചോദ്യകർത്താവ്: അത്തരം സ്വാതന്ത്യം അല്ലെങ്കിൽ മോക്ഷം ജീവിച്ചിരിക്കുമ്പോൾ അനുഭവിക്കാനാവുമോ? (ജീവൻ മുക്തി). അതോ അത് മരണശേഷമുള്ള സ്വാതന്ത്ര്യമാണോ?
ദാദാശ്രീ: നിങ്ങൾ ചത്തുകഴിഞ്ഞിട്ട് സ്വാതന്ത്ര്യം കിട്ടിയിട്ടെന്തു കാര്യമാണ്? മരണശേഷമുള്ള മോക്ഷവാഗ്ദാനങ്ങളാൽ വഞ്ചിത രായി ആളുകൾ കെണിയിൽ പെടുന്നത് ഇങ്ങനെയാണ്. വരാൻ പോകുന്ന മോക്ഷത്തെക്കൊണ്ട് ഈ ജീവിതത്തിൽ നിങ്ങൾക്കെ ന്തുപയോഗമാണുള്ളത്? ഇവിടെ വെച്ചുതന്നെ, ഇപ്പോൾതന്നെ അതനുഭവിക്കാനും രുചിച്ചറിയാനും നിങ്ങൾക്കു കഴിയണം. അല്ലെ