________________
ഞാൻ ആരാണ്
ദാദാശ്രീ: ആത്മാവിനെ ശരീരത്തിൽനിന്നും വേർതിരിക്കുന്ന പ്രക്രിയയാണ് ജ്ഞാനവിധി. ജീവനുള്ളതിൽനിന്നും ജീവനില്ലാ ത്തതിനെ വേർതിരിക്കലാണത്.
ചോദ്യകർത്താവ്: തത്ത്വം ശരിയാണ്. എന്താണ് അതിന്റെ നട പടിക്രമം.
ദാദാശ്രീ: അതിവിടെ വിശദീകരിക്കാനുള്ളതല്ല. ഒരാൾ വെറു തെയിരുന്ന് ഞാൻ പറയുന്നത് ആവർത്തിക്കയേ വേണ്ടു; ഞാൻ പറയുന്നതുപോലെത്തന്നെ! രണ്ടു മണിക്കൂർ നീണ്ട പ്രകി യക്കുശേഷം "ഞാനാര്?' എന്ന ബോധമുദിക്കുന്നു. 48 മിനിട്ട് ഭേദവി ജ്ഞാത്തിലെ വാചകങ്ങൾ പറയുന്നു. അത് ആത്മാവിനേയും അനാത്മാവിനേയും വേർതിരിക്കുന്നു. അതിനുശേഷം ഒരു മണി ക്കൂർ അഞ്ച് ആജ്ഞകൾ വിശദീകരിച്ചു തരും. അത് വ്യക്തമാക്കു ന്നതിനും തെളിയിക്കുന്നതിനും ഉദാഹരണങ്ങൾ നൽകും. പുതിയ കർമ്മങ്ങൾ ചാർജ്ജു ചെയ്യപ്പെടാതിരിക്കാൻ പുതിയ ജീവിതം എങ്ങനെ നയിക്കണമെന്ന് കാണിച്ചു തരും. അപ്പോൾ നിങ്ങൾക്കു മനസ്സിലാവും എങ്ങനെയാണ് പഴയ കർമ്മങ്ങൾ നശിപ്പിച്ചു കളയേ ണ്ടതെന്ന്. നിങ്ങൾ ശുദ്ധത്മാവാണ് എന്ന ബോധം സ്ഥിരമായി നിലനിൽക്കും.
ഗുരുവാണോ ജ്ഞാനിയാണോ ആവശ്യം? ചോദ്യകർത്താവ്: ദാദയെക്കാണുന്നതിനുമുമ്പ് ഒരാൾക്ക് ഒരു ഗുരുവുണ്ടെങ്കിൽ എന്തു ചെയ്യണം?
ദാദാശ്രീ: നിങ്ങൾക്ക് വീണ്ടും അദ്ദേഹത്തിന്റെ അടുത്തു പോകാം. നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ അത് നിർബ്ബന്ധമല്ല. നിങ്ങളദ്ദേഹത്തെ ബഹുമാനിക്കണം. ജ്ഞാനം ലഭിച്ചശേഷം ചിലർ എന്നോടു ചോദിക്കാറുണ്ട് അവർ അവരുടെ പഴയ ഗുരു വിനെ ഉപേക്ഷിക്കണമോ എന്ന്. ഞാനവരോട് പറയും വേണ്ടെന്ന്. കാരണം അവർ ഇപ്പോൾ എത്തി നിൽക്കുന്ന അവസ്ഥക്ക് സഹാ യിച്ചിട്ടുള്ളത് ആ ഗുരുവാണ്. ഒരു ബഹുമാന്യമായ ജീവിതം നയി ക്കാൻ അവരെ സഹായിച്ചത് ആ ഗുരുവാണ്. ഗുരുവില്ലാതെ ജീവി തത്തിന് പരിശുദ്ധി കൈവരില്ല. നിങ്ങൾ ഒരു ജ്ഞാനിപുരുഷനെ കാണാൻ പോവുകയാണെന്ന് നിങ്ങൾക്ക് ഗുരുവിനോട് പറയാം.